ക്രമ നമ്പർ |
ധാരണാപത്രങ്ങൾ / ഉടമ്പടികൾ |
1. |
ആരോഗ്യരംഗത്തെ സഹകരണത്തിനായി ഇന്ത്യയുടെ ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയവും ഇൻഡോനേഷ്യയുടെ ആരോഗ്യമന്ത്രാലയവും തമ്മിലുള്ള ധാരണാപത്രം. |
2. |
സമുദ്രസുരക്ഷയും സംരക്ഷണവും സംബന്ധിച്ച് ഇന്ത്യയുടെ തീരസംരക്ഷണസേനയും ഇൻഡോനേഷ്യയുടെ BAKAMLA-യും തമ്മിലുള്ള ധാരണാപത്രം (പുതുക്കൽ) |
3. |
പരമ്പരാഗത വൈദ്യശാസ്ത്ര ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള മേഖലയിൽ ആയുഷ് മന്ത്രാലയത്തിന്റെ ഫാർമക്കോപ്പിയ കമ്മീഷൻ ഫോർ ഇന്ത്യൻ മെഡിസിൻ & ഹോമിയോപ്പതിയും, ഇന്തോനേഷ്യൻ ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയും തമ്മിലുള്ള ധാരണാപത്രം. |
4. |
ഡിജിറ്റൽ വികസന മേഖലകളിലെ സഹകരണത്തിനായി ഇന്ത്യയിലെ ഇലക്ട്രോണിക്സ്-വിവര സാങ്കേതിക മന്ത്രാലയവും ഇന്തോനേഷ്യയിലെ ആശയവിനിമയ-ഡിജിറ്റൽ മന്ത്രാലയവും തമ്മിലുള്ള ധാരണാപത്രം. |
5. |
ഇന്ത്യയുടെയും ഇൻഡോനേഷ്യയുടെയും സാംസ്കാരിക മന്ത്രാലയങ്ങൾ തമ്മിലുള്ള സാംസ്കാരിക വിനിമയ പരിപാടി (2025-28 കാലയളവിൽ). |
|
റിപ്പോർട്ടുകൾ |
1. |
മൂന്നാമത് ഇന്ത്യ-ഇൻഡോനേഷ്യ സിഇഒമാരുടെ ചർച്ചാവേദി: സംയുക്ത അധ്യക്ഷർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രസിഡന്റ് പ്രബോവോയുടെയും സാന്നിധ്യത്തിൽ വിദേശകാര്യമന്ത്രിക്കും ഇൻഡോനേഷ്യയുടെ വിദേശമന്ത്രിക്കും സംയുക്ത റിപ്പോർട്ട് കൈമാറി. |
-AT-