റയ്‌സീന ഡയലോഗ് 2020നായി ഇന്ത്യയിലെത്തിയ ഇറാന്‍ വിദേശകാര്യ മന്ത്രി ഡോ. മുഹമ്മദ് ജവാദ് ഷരീഫ് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.
ഡോ. ഷരീഫിനെ ഇന്ത്യയിലേക്കു സ്വാഗതംചെയ്ത പ്രധാനമന്ത്രി, 2019 സെപ്റ്റംബറില്‍ ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലിക്കിടെ ന്യൂയോര്‍ക്കില്‍വെച്ചു പ്രസിഡന്റ് റൗഹാനിയുമായി നടത്തിയ ഊഷ്മളവും സൗഹാര്‍ദപരവുമായ ചര്‍ച്ചകളെക്കുറിച്ച് അനുസ്മരിക്കുകയും ചെയ്തു. ഇറാനുമായി ശക്തവും സൗഹാര്‍ദപരവുമായ ബന്ധം തുടരുന്നതിനുള്ള പ്രതിജ്ഞാബദ്ധത അദ്ദേഹം ആവര്‍ത്തിച്ചു. പ്രത്യേക സാമ്പത്തിക മേഖലയായി പ്രഖ്യാപിക്കുക കൂടി ചെയ്യുകവഴി ഛബഹാര്‍ പദ്ധതി നടത്തിപ്പില്‍ പുരോഗതി സാധ്യമാക്കിയതിന് ഇറാന്‍ ദേശീയ നേതൃത്വത്തോടു പ്രധാനമന്ത്രി നന്ദി അറിയിച്ചു.
മേഖലയിലെ സമീപകാല സംഭവവികാസങ്ങള്‍ സംബന്ധിച്ച കാഴ്ചപ്പാടുകള്‍ വിദേശകാര്യ മന്ത്രി പങ്കുവെച്ചു. മേഖലയിലെ സമാധാനം, സുരക്ഷ, സ്ഥിരത എന്നിവ സംബന്ധിച്ച ഇന്ത്യയുടെ ഉറച്ച താല്‍പര്യത്തെ കുറിച്ചു പ്രധാനമന്ത്രി പരാമര്‍ശിച്ചു.
Foreign Minister of the Islamic Republic of Iran, Dr. Javad Zarif calls on Prime Minister @narendramodi. https://t.co/41XfFMavPS
— PMO India (@PMOIndia) January 15, 2020
via NaMo App pic.twitter.com/ypir4TVb8W