Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇസ്രായേൽ വിദേശകാര്യ മന്ത്രി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു


ഇസ്രായേൽ വിദേശകാര്യ മന്ത്രി എലി കോഹൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ ഇന്ന് സന്ദർശിച്ചു.

കൃഷി, ജലം, നവീകരണം, വിജ്ഞാന പങ്കാളിത്തം തുടങ്ങിയ മുൻഗണനാ മേഖലകൾ ഉൾപ്പെടെ ഉഭയകക്ഷി സഹകരണത്തിന്റെ നിരവധി വിഷയങ്ങൾ അവർ ചർച്ച ചെയ്തു, ഇരു സമ്പദ്‌വ്യവസ്ഥകളുടെയും വിശാലമായ പരസ്പര പൂരകങ്ങളിലേക്കും , ഇരു രാജ്യങ്ങളിലെയും ജനങ്ങൾ  തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതും  ചർച്ചയിൽ ഉൾപ്പെട്ടു.
മേഖലാ  തലത്തിലും, അന്തർദേശീയ രംഗത്തും  പരസ്പര താൽപ്പര്യമുള്ള വിവിധ  വിഷയങ്ങളെക്കുറിച്ചുള്ള  കാഴ്ചപ്പാടുകളും  അവർ  കൈമാറി.

പ്രധാനമന്ത്രി ശ്രീ ബെഞ്ചമിൻ നെതന്യാഹുവിന് തന്റെ ഊഷ്മളമായ ആശംസകൾ കൈമാറാൻ പ്രധാനമന്ത്രി വിദേശകാര്യ മന്ത്രി എലി കോഹനോട് അഭ്യർത്ഥിച്ചു.

-ND-