Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇസ്രായേലിലെ ഭീകരാക്രമണ വാര്‍ത്തകളില്‍ പ്രധാനമന്ത്രി ഞെട്ടല്‍ രേഖപ്പെടുത്തി


ഇസ്രായേലിലെ ഭീകരാക്രമണ വാര്‍ത്തകളില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ഞെട്ടല്‍ രേഖപ്പെടുത്തി. ഈ ദുഷ്‌കരമായ സമയത്ത് ഇന്ത്യ ഇസ്രായേലിനോട് ഐക്യദാര്‍ഢ്യത്തോടെ നിലകൊള്ളുന്നുവെന്നും ചിന്തകളും പ്രാര്‍ത്ഥനകളും നിരപരാധികളായ ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഒപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി.

”ഇസ്രായേലിലെ ഭീകരാക്രമണ വാര്‍ത്തയില്‍ അഗാധമായ ഞെട്ടല്‍. നമ്മുടെ ചിന്തകളും പ്രാര്‍ത്ഥനകളും നിരപരാധികളായ ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഒപ്പമുണ്ട്. ഈ ദുഷ്‌കരമായ സമയത്ത് നാം ഇസ്രായേലിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു”, എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു.

NS