Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ നടത്തിയ (ജൂലൈ 4, 2017) വിരുന്ന് സല്‍ക്കാരത്തിന് മുന്നോടിയായി പ്രധാനമന്ത്രി നടത്തിയ പത്രപ്രസ്താവന


ഏന്റെ ഏറ്റവും അടുത്ത സുഹൃത്തായ പ്രധാനമന്ത്രി നെതന്യാഹു,

മാധ്യമസുഹൃത്തുക്കളെ, എനിക്കുവേണ്ടി സ്വന്തം വീട് തുറന്നുതന്ന പ്രധാനമന്ത്രി നെതന്യാഹുവിനോടും സാറാ നെതന്യാഹുവിനോടുമുള്ള എന്റെ നന്ദി ഞാന്‍ പ്രകടിപ്പിക്കുന്നു. അവരുടെ ഊഷ്മളവും ഉദാരവുമായ ആതിഥ്യത്തില്‍ ഞാന്‍ വളരെ നന്ദിയുള്ളവനാണ്.

സുഹൃത്തുക്കളെ,

കൂട്ടക്കൊലയില്‍ ജീവന്‍നഷ്ടപ്പെട്ട ആറുമില്യണ്‍ ജൂതന്മാരുടെ ഓര്‍മ്മയ്ക്കായി അല്‍പ്പം മുമ്പാണ് ഞാന്‍ യദ് വാഷേം മ്യൂസിയത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചത്. തലമുറകള്‍ക്ക് മുമ്പ് സംഭവിച്ച വിശദീകരിക്കാന്‍ കഴിയാത്ത പൈശാചിക പീഢനങ്ങളുടെ ഓര്‍മ്മയാണ് യദ് വാഷേം. ദുരന്തത്തിന്റെ ആഴങ്ങളില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കാനുള്ള നിങ്ങളുടെ ഉത്സാഹത്തിനുള്ള ശ്രദ്ധാജ്ഞലി കൂടിയാണത്. എല്ലാ വെറുപ്പുകളെയും അതിജീവിച്ച് വളരെ ഊര്‍ജ്ജസ്വലമായ ഒരു ജനാധിപത്യരാജ്യം കെട്ടിപ്പെടുത്ത നിങ്ങളുടെ ഉത്സാഹത്തിന്റെയും. മനുഷ്യത്വത്തിലും സാംസ്‌കാരിക മൂല്യങ്ങളിലും വിശ്വസിക്കുന്നവരെല്ലാം ഒന്നിച്ചുവന്ന് എന്ത് വിലകൊടുത്തും ഇത്തരം നീക്കങ്ങളെ ചെറുക്കണമെന്നാണ് യദ് വാഷേം നമ്മോടു പറയുന്നത്. നമ്മുടെ കാലത്ത് പ്ലേഗുപോലെ പടര്‍ന്നുപിടിക്കുന്ന ഭീകരതയേയും രാഷ്ട്രീയ ഉല്‍പ്പതിഷ്ണുക്കളെയും അക്രമങ്ങളെയും അക്ഷരംപ്രതി ദൃഢമായി തന്നെ നാം എതിര്‍ക്കണം.
സുഹൃത്തുക്കളെ,

നമ്മുടെ ജനങ്ങള്‍ തമ്മിലുള്ള ബന്ധം സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് ആദ്യ ജൂതന്‍ ഇന്ത്യയുടെ തെക്ക്-പടിഞ്ഞാറന്‍ തീരത്ത് കാലുകുത്തിയപ്പോള്‍ മുതല്‍ തുടങ്ങിയതാണ്. അന്നുമുതല്‍ ജൂതന്മാര്‍ പുഷ്ടിപ്പെടുകയും തങ്ങളുടെ പാരമ്പര്യത്തിലൂടെയും ഇടപെടലുകളിലൂടെയും ഇന്ത്യയെ അഭിവൃദ്ധിപ്പെടുത്തുകയും ചെയ്തു. ലെഫ്റ്റനന്റ് ജനറല്‍ ജെ.എഫ്.ആര്‍ ജേക്കബ്, വൈസ് അഡ്മിറല്‍ ബെഞ്ചമിന്‍ സാംസണ്‍, പ്രസിദ്ധ വാസ്തുശില്‍പ്പി ജോഷ്വാ ബഞ്ചമിന്‍, ചലച്ചിത്ര താരങ്ങളായ നാദിറ, സുലോചന, പ്രമീള തുടങ്ങി ഇന്ത്യന്‍ സമൂഹത്തിന്റെ ഓരോ ഇഴകളിലും വൈവിദ്ധ്യങ്ങളായ സംഭാവനകള്‍ നല്‍കിയ ജൂതരായ മക്കളില്‍ നാം അഭിമാനിക്കുന്നു. ഈ ഊര്‍ജ്ജസ്വലമായ പങ്കാളിത്ത ചരിത്രവുമായി ബന്ധപ്പെട്ടാണ് ഇന്ത്യയിലെ ജൂതസമൂഹം ജീവിക്കുന്നത്. ഇസ്രയേലിലുള്ള വളരെ സമ്പന്നമായ ഇന്ത്യന്‍ സമൂഹവുമായി നാളെ എനിക്ക് ബന്ധപ്പെടാന്‍ അവസരം ലഭിക്കുമെന്നതില്‍ ഞാന്‍ സന്തോഷവാനാണ്.

സൃഹൃത്തുക്കളെ,

നമ്മുടെ രാജ്യങ്ങള്‍ തമ്മില്‍ സമ്പൂര്‍ണ്ണ നയതന്ത്രബന്ധം ഏര്‍പ്പെടുത്തിയ കാല്‍നൂറ്റാണ്ടു മുതല്‍ ഈ ആധുനികകാലത്ത് നമ്മള്‍ തമ്മിലുള്ള ബന്ധത്തില്‍ വളരെ ദ്രുതഗതിയിലുള്ള വളര്‍ച്ചയാണുണ്ടായിട്ടുള്ളത്.

സാമ്പത്തികാഭിവൃദ്ധി, ശക്തമായ സാങ്കേതികവും നൂതാനശങ്ങളുടെയും ബന്ധം തുടങ്ങിയവയെല്ലാം നമ്മുടെ പൊതുവായ ആവശ്യങ്ങളും നമ്മുടെ സമൂഹത്തിന്റെ സുരക്ഷയ്ക്ക് അനിവാര്യവും അതിനായി നാം തമ്മിലുള്ള കേന്ദ്രാഭിമുഖമായ കര്‍മ്മപദ്ധതിയ്ക്കുള്ള നിര്‍വചനവും ആവശ്യമാണ്. നമ്മുടെ സാമ്പത്തിക ബന്ധത്തിന്റെ പരിണാമത്തിനുള്ള ഒരു ചട്ടക്കൂട് ഈ പതിറ്റാണ്ടുകളായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ ഉണ്ടാക്കേണ്ടതുണ്ട്. ഇന്ത്യ ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്ഘടനയാണ്. സാങ്കേതികവിദ്യയും നൂതനാശയങ്ങളും നമ്മുടെ വികസനമുന്‍ഗണനകള്‍ക്ക് ഉപയോഗിക്കാനുള്ള നമ്മുടെ ലക്ഷ്യം നമ്മുടെ അക്കാദമിക, ശാസ്ത്ര-ഗവേഷണ, വ്യാപാരമേഖലകളിലെ കണ്ണികള്‍ വിളക്കിചേര്‍ക്കുന്നതിന് കൂടുതല്‍ ഗുണപരവും വിശാലവുമായ സാദ്ധ്യതകള്‍ തുറന്നുതരുന്നു. നാം ഇരുകൂട്ടര്‍ക്കും തുല്യമായി മുന്നിലുള്ള സമാധാനത്തിനും സ്ഥിരതയ്ക്കും പരിപോഷണത്തിനും നേരെയുണ്ടാകുന്ന ഭീഷണികള്‍ പ്രതിരോധിക്കാന്‍ വളരെ കരുത്തുള്ള ഒരു സുരക്ഷാപങ്കാളിത്തം ഉണ്ടാകണമെന്നും നാം ആഗ്രഹിക്കുന്നു. ഈ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് പ്രധാനമന്ത്രി നെതന്യാഹുവുമായി ചേര്‍ന്ന് വ്യക്തമായ ഒരു കര്‍മ്മപദ്ധതിരൂപീകരിക്കുന്നതിന് ഞാന്‍ പ്രയത്‌നിക്കും. ഒരിക്കല്‍ കൂടി പ്രധാനമന്ത്രി നെതന്യാഹുവിനോടും മിസ്സിസ് നെതന്യാഹുവിനോടുമുള്ള എന്റെ ആത്മാര്‍ത്ഥമായ നന്ദി പ്രകടിപ്പിക്കുന്നു.

നന്ദി, വളരെയധികം നന്ദി.