Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇസ്രയേലിലെ ഇന്ത്യന്‍ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

ഇസ്രയേലിലെ ഇന്ത്യന്‍ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

ഇസ്രയേലിലെ ഇന്ത്യന്‍ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു


ടെല്‍ അവീവില്‍ ബുധനാഴ്ച നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇസ്രയേലിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തു.

ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഇസ്രയേല്‍ സന്ദര്ശി്ക്കുന്നതെന്നും ഇതിന് സ്വാതന്ത്ര്യം ലഭിച്ച് നീണ്ട 70 വര്ഷിങ്ങള്‍ എടുത്തുവെന്നും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് പ്രധാനമന്ത്രി തന്റെ പ്രസംഗം ആരംഭിച്ചത്.

തന്റെ സന്ദര്ശ നത്തിലുടനീളം നല്കിധയ ഊഷ്മളമായ വരവേല്പ്പിയനും ആദരവിനും അദ്ദേഹം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് നന്ദി പറഞ്ഞു.

ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന് 25 വര്ഷുത്തിന്റെ പഴക്കമേ ഉള്ളൂവെങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് നിരവധി നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. 13 ാം നൂറ്റാണ്ടില്‍ ഇന്ത്യന്‍ സൂഫി സന്യാസി ബാബാ ഫരീദ് ജറൂസലമിലെത്തുകയും അവിടെ ഒരു ഗുഹയില്‍ ധ്യാനനിരതനായിരിക്കുകയും ചെയ്തിട്ടുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

പാരമ്പര്യം, സംസ്‌കാരം, വിശ്വാസം, സൗഹൃദം എന്നിവയിലധിഷ്ഠിതമായ ബന്ധമാണ് ഇന്ത്യയും ഇസ്രയേലും തമ്മിലുള്ളതെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു. ഇന്ത്യയിലെയും ഇസ്രയേലിലെയും ആഘോഷങ്ങളിലുള്ള സമാനത അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ അവസരത്തില്‍ ഹോളി, പുരിം, ദീപാവലി, ഹനുക്കാ എന്നിവയെപ്പറ്റി അദ്ദേഹം പരാമര്ശി്ച്ചു.

സാങ്കേതികവിദ്യയില്‍ ഇസ്രയേല്‍ കൈവരിച്ച മതിപ്പുളവാക്കുന്ന നേട്ടങ്ങള്‍ എടുത്തു പറഞ്ഞ പ്രധാനമന്ത്രി ആ രാഷ്ട്രത്തിന്റെ ദീര്ഘസകാല പാരമ്പര്യങ്ങളായ ധീരത, രക്തസാക്ഷിത്വം എന്നിവയും അനുസ്മരിച്ചു. ഒന്നാം ലോക മഹായുദ്ധത്തിന്റെ സമയത്ത് ഹൈഫയുടെ വിമോചനത്തിനായി ഇന്ത്യന്‍ സൈനികര്‍ നിര്ണാ്യക പങ്കു വഹിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യയിലും ഇസ്രയേലിലും ഇന്ത്യന്‍ സമൂഹം നല്കിണയ മഹത്തായ സംഭാവനകളെ പ്രധാനമന്ത്രി എടുത്തു പറഞ്ഞു.
കണ്ടുപിടിത്തങ്ങളോടുള്ള ഇസ്രയേലിന്റെ ഉത്സാഹത്തെ പ്രശംസിച്ച പ്രധാനമന്ത്രി ജിയോ തെല്മ്ല്‍ പവര്‍, സൗരോര്ജ്ജ് പാനലുകള്‍, അഗ്രോ ബയോടെക്‌നോളജി, സുരക്ഷ എന്നീ മേഖലകളില്‍ ഇസ്രയേല്‍ വന്‍ പുരോഗതിയാണ് കൈവരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കി.

അടുത്ത കാലത്ത് ഇന്ത്യയില്‍ നടപ്പിലാക്കിയ പരിഷ്‌കാരങ്ങളുടെ പൊതുവായ രൂപം പ്രധാനമന്ത്രി അവതരിപ്പിച്ചു. ജി.എസ്.ടി നടപ്പിലാക്കല്‍, പ്രകൃതി വിഭവങ്ങള്‍ ലേലം ചെയ്യല്‍, ഇന്ഷുമറന്സ്ാ, ബാങ്കിംഗ് മേഖലകളിലെ പരിഷ്‌കരണങ്ങള്‍, നൈപുണ്യ വികസനം എന്നിവയെല്ലാം അദ്ദേഹം പരാമര്ശിുച്ചു. 2022 ഓടെ കര്ഷപകരുടെ വരുമാനം ഇരട്ടിയാക്കാന്‍ ഗവണ്മെ്ന്റ് ഉദ്ദേശിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയില്‍ രണ്ടാം ഹരിത വിപ്ലവം കൊണ്ടുവരുന്നതില്‍ ഇസ്രയേലുമായുള്ള പങ്കാളിത്തം നിര്ണാക കമാണെന്ന് അദ്ദേഹം പറഞ്ഞു. ശാസ്ത്രം, നൂതനാശയം, ഗവേഷണം എന്നിവ ഭാവിയില്‍ ഇസ്രയേലും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിന്റെ അടിത്തറയാവുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

മുംബൈ ഭീകരാക്രമണത്തെ അതിജീവിച്ച മോഷെ ഹോള്‌് തസ്ബര്ഗുനമായി കൂടിക്കാഴ്ച നടത്തിയ കാര്യവും പ്രധാനമന്ത്രി അനുസ്മരിച്ചു.

ഇസ്രയേലി സൈന്യത്തില്‍ നിര്ബരന്ധിത സേവനമനുഷ്ഠിച്ചിട്ടുണ്ടെങ്കിലും ഇസ്രയേലിലെ ഇന്ത്യന്‍ സമൂഹത്തിന് ഒ.സി.ഐ കാര്ഡുഠകള്‍ അനുവദിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പു നല്കിയ. ഇസ്രയേലില്‍ ഇന്ത്യന്‍ സാംസ്‌കാരിക കേന്ദ്രം സ്ഥാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യക്കും ഇസ്രയേലിനുമിടയില്‍ നേരിട്ടുള്ള വിമാന സര്വീസസ് ഉടന്‍ ആരംഭിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.