Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇരട്ടനികുതി ഒഴിവാക്കുന്നതിനും വരുമാന നികുതിയുമായി ബന്ധപ്പെട്ട സാമ്പത്തികത്തട്ടിപ്പു തടയുന്നതിനുമായും ഉള്ള ഇന്ത്യ-ഖത്തര്‍ കരാര്‍ പുതുക്കുന്നതിനു മന്ത്രിസഭയുടെ അനുമതി


ഇരട്ടനികുതി ഒഴിവാക്കുന്നതിനും വരുമാന നികുതിയുമായി ബന്ധപ്പെട്ട സാമ്പത്തികത്തട്ടിപ്പു തടയുന്നതിനുമായുള്ള ഇന്ത്യ-ഖത്തര്‍ കരാര്‍ പുതുക്കുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി.
ഖത്തറുമായി നിലവിലുള്ള ഇരട്ടനികുതി ഒഴിവാക്കല്‍ കരാര്‍ (ഡി.ടി.എ.എ.) 1999 ഏപ്രില്‍ ഏഴിനാണ് ഒപ്പുവെക്കപ്പെട്ടത്. ഇത് 2000 ജനുവരി 15നു പ്രാബല്യത്തില്‍ വരികയും ചെയ്തു. ഏറ്റവും പുതിയ വിവരങ്ങള്‍ കൈമാറുന്നതിനുള്ള വ്യവസ്ഥകളോടുകൂടിയ പുതുക്കിയ ഡി.ടി.എ.എ., ട്രീറ്റി ഷോപ്പിങ് തടയുന്നതിനായുള്ള ലിമിറ്റേഷന്‍ ഓഫ് ബെനിഫിറ്റ്‌സ് വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്നതും ഇന്ത്യയുടെ അടുത്തകാലത്തെ കരാറുകളുടെ വ്യവസ്ഥകളുമായി യോജിച്ചുപോകുന്നതുമാണ്. ഇന്ത്യ ഒരേ അവകാശങ്ങളും അവസരങ്ങളും പങ്കുവെച്ചു പങ്കെടുത്ത ജി-20 ഒ.ഇ.സി.ഡി. ബേസ് ഇറോഷന്‍ ആന്‍ഡ് പ്രോഫിറ്റ് ഷിഫ്റ്റിങ് (ബി.ഇ.പി.എസ്.) പദ്ധതിയുടെ ആക്ഷന്‍ ആറും ആക്ഷന്‍ 14നു കീഴിലുള്ള പരസ്പര ധാരണാ മുറയും പ്രകാരമുള്ള കരാര്‍ ദുരുപയോഗം സംബന്ധിച്ച ഏറ്റവും പരിമിതമായ മാനദണ്ഡം പാലിച്ചുകൊണ്ടുള്ളതാണു പുതുക്കിയ ഡി.ടി.എ.എ.