Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇരട്ടനികുതിയും ആദായനികുതി വെട്ടിപ്പും ഒഴിവാക്കാനുള്ള ഇന്ത്യ-ന്യൂസിലന്‍ഡ് ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ മൂന്നാമതു കരാര്‍ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു


ഇരട്ടനികുതിയും ആദായനികുതി വെട്ടിപ്പും ഒഴിവാക്കാനുള്ള ഇന്ത്യ-ന്യൂസിലന്‍ഡ് ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ മൂന്നാമതു കരാറിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. 2016 ഒക്ടോബര്‍ 26നായിരുന്നു കരാര്‍ ഒപ്പുവെച്ചത്.

നികുതിവെട്ടിപ്പും നികുതി ഒഴിവാക്കലും തടയുന്നതിനായി നിര്‍ണായക വിവരങ്ങള്‍ കൈമാറുന്നതു വേഗത്തിലാക്കാന്‍ കരാര്‍ സഹായകമാകും. ഇരു രാജ്യങ്ങള്‍ക്കിടയിലുണ്ടാകുന്ന നികുതിശേഖരണം സുഗമമാക്കാനും ഇതു നല്ലതാണ്.

നിലവിലുള്ള കരാറിലുള്ള വിവരങ്ങള്‍ കൈമാറുന്നതു സംബന്ധിച്ച 26ാം വകുപ്പ്, വിവരങ്ങള്‍ കൈമാറാനുള്ള രാജ്യാന്തരനിലവാരത്തിന്റെ രീതിയില്‍ പുതുക്കിക്കൊണ്ട് പുതിയ വകുപ്പ് ചേര്‍ത്തിട്ടുണ്ട്.

നികുതി പിരിക്കുന്നതില്‍ സഹായം എന്ന പുതിയ വകുപ്പ് ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. കരാര്‍ പ്രാബല്യത്തില്‍ വരുത്തുന്നതിനായി ഇരു രാജ്യങ്ങളിലെയും നിയമങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച നടപടിക്രമം പൂര്‍ത്തിയായതായി വിജ്ഞാപനം പുറത്തിറങ്ങുന്ന ദിവസം കരാര്‍ പ്രാബല്യത്തില്‍ വരും.