Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ യും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രൊഫഷണല്‍ അക്കൗണ്ടന്റ്‌സ് ഓഫ് റഷ്യയും തമ്മിലുള്ള ധാരണാപത്രത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.


ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐസിഎഐ) യും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രൊഫഷണല്‍ അക്കൗണ്ടന്റ്‌സ് ഓഫ് റഷ്യയും (ഐപിഎആര്‍) തമ്മില്‍ ധാരണാപത്രം ഒപ്പിടാന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം  അംഗീകാരം നല്‍കി.
തൊഴില്‍പരമായ മികവോടെ അക്കൗണ്ടന്‍സി പരിശീലനം, തൊഴില്‍പരമായ ധാര്‍മികത, സാങ്കേതിക ഗവേഷണം, അക്കൗണ്ട് സംബന്ധിച്ച ഏറ്റവും പുതിയ അറിവുകള്‍്, തൊഴില്‍പരവും ബൗദ്ധികവുമായ വികസനം എന്നീ മേഖലകളില്‍ പരസ്പര സഹകരണം സ്ഥാപിക്കാന്‍ ഈ ധാരണാപത്രം സഹായിക്കും.

 നടപ്പാക്കല്‍ തന്ത്രവും ലക്ഷ്യങ്ങളും:

 കാഴ്ചപ്പാടുകളുടെ കൈമാറ്റം, പ്രൊഫഷണല്‍ അക്കൗണ്ടന്‍സി പരിശീലനം, തൊഴില്‍പരമായ ധാര്‍മികത, സാങ്കേതിക ഗവേഷണം, അക്കൗണ്ടന്റുമാരുടെ തൊഴില്‍പരമായ വികസനം എന്നിവയിലൂടെ അക്കൗണ്ടന്‍സി തൊഴിലിന്റെ എല്ലാ മേഖലകളിലും സഹകരണം ശക്തിപ്പെടുത്താനാണ് ധാരണാപത്രം ലക്ഷ്യമിടുന്നത്. സെമിനാറുകള്‍, സമ്മേളനങ്ങള്‍, സംയുക്ത പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ പരസ്പര സഹകരണം പ്രോത്സാഹിപ്പിക്കാനും ഇരു കക്ഷികള്‍ക്കും പരസ്പരം പ്രയോജനപ്പെടുത്താനും ഈ തൊഴില്‍മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യയിലേയും റഷ്യയിലേയും അക്കൗണ്ടന്‍സി പ്രൊഫഷന്റെ വികസനത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ നല്‍കാനും ഇത് ഉദ്ദേശിക്കുന്നു. വിവരങ്ങള്‍ പങ്കുവയ്ക്കുന്നതിന്റെ ഭാഗമായി കക്ഷികള്‍ പരസ്പരം വെബ്സൈറ്റുകളിലേക്ക് ഒരു ലിങ്കേജ് സൃഷ്ടിക്കും.

 പ്രധാന ഗുണഫലം:

 ഐസിഎഐയും ഐപിഎആറും തമ്മിലുള്ള ധാരണാപത്രം, ഐസിഎഐ അംഗങ്ങള്‍ക്ക് ഹ്രസ്വകാല -ദീര്‍ഘകാല ഭാവിയില്‍ റഷ്യയില്‍ മികച്ച അവസരങ്ങള്‍ ലഭ്യമാക്കും. ഐസിഎഐ അംഗങ്ങളുടെയും രണ്ട് ബന്ധപ്പെട്ട സ്ഥാപനങ്ങളുടെയും മികച്ച താല്‍പ്പര്യത്തിനായി പരസ്പരം പ്രയോജനകരമായ ബന്ധം വികസിപ്പിക്കുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കുക എന്നതാണ് ധാരണാപത്രത്തിന്റെ ലക്ഷ്യം.  ധാരണാപത്രം ഉപയോഗിച്ച്, അക്കൗണ്ടന്‍സി തൊഴിലില്‍ കയറ്റുമതി സേവനങ്ങള്‍ നല്‍കിക്കൊണ്ട് റഷ്യയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്താന്‍ ഐസിഎഐക്ക് കഴിയും.

 പ്രയോജനങ്ങള്‍:

ഐസിഎഐ അംഗങ്ങള്‍ രാജ്യങ്ങളിലുടനീളമുള്ള വിവിധ സ്ഥാപനങ്ങളില്‍ ഇടത്തരം മുതല്‍ ഉയര്‍ന്ന തലത്തിലുള്ളതു വരെ പദവികള്‍ വഹിക്കുന്നു, കൂടാതെ ഒരു രാജ്യത്തെ അതാത് സ്ഥാപനങ്ങളുടെ തീരുമാനത്തെയും നയരൂപീകരണ തന്ത്രങ്ങളെയും സ്വാധീനിക്കാനും കഴിയും.  ലോകത്തിലെ 45 രാജ്യങ്ങളിലെ 68 നഗരങ്ങളിലുള്ള ഐസിഎഐയുടെ വിപുലമായ ചാപ്റ്ററുകളുടെയും പ്രതിനിധി ഓഫീസുകളുടെയും ശൃംഖലയിലൂടെ അതാത് രാജ്യങ്ങളില്‍ നിലവിലുള്ള സമ്പ്രദായങ്ങള്‍ പങ്കുവച്ചുകൊണ്ട് ഒരു സുപ്രധാന പങ്ക് വഹിക്കാന്‍ പ്രതിജ്ഞാബദ്ധമാണ്. അതിലൂടെ, അവര്‍ പിന്തുടരുന്ന മികച്ച സമ്പ്രദായങ്ങള്‍ കേന്ദ്ര ഗവണ്‍മെന്റിന് സ്വീകരിക്കാനാകും. വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിനും അവരുടെ സ്ഥാപനം ഇന്ത്യയില്‍ പ്രോത്സാഹിപ്പിക്കുന്നതിനും ഈ ധാരണാപത്രം കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രൊഫഷണല്‍ അക്കൗണ്ടന്റ്‌സ് ഓഫ് റഷ്യ എന്നിവയ്ക്ക് പ്രയോജനം ചെയ്യും.

 പശ്ചാത്തലം:

 ഇന്ത്യയിലെ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ തൊഴില്‍ നിയന്ത്രിക്കുന്നതിനായി 1949 ലെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ആക്ട് പ്രകാരം സ്ഥാപിതമായ ഒരു നിയമപരമായ സ്ഥാപനമാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐസിഎഐ).  വിദ്യാഭ്യാസം, തൈാഴില്‍പരമായ വികസനം, ഉയര്‍ന്ന അക്കൗണ്ടിംഗ് പരിപാലനം, ഓഡിറ്റിംഗ്, ധാര്‍മ്മിക മാനദണ്ഡങ്ങള്‍ എന്നിവയില്‍ ഐസിഎഐ വളരെയധികം സംഭാവന നല്‍കിയിട്ടുണ്ട്. ഇത് ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ തൊഴിലില്‍ പുരോഗതി കൈവരിച്ചിരിക്കുന്നു.  ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രൊഫഷണല്‍ അക്കൗണ്ടന്റ്‌സ് ഓഫ് റഷ്യ ഐപിഎആര്‍) റഷ്യയിലെ അക്കൗണ്ടന്റുകളുടെ ഏറ്റവും വലിയ ലാഭേച്ഛയില്ലാത്ത സ്ഥാപനമാണ്.