Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്‍ഡോ-പസഫിക് സാമ്പത്തിക ചട്ടക്കൂടിനെക്കുറിച്ചുള്ള പ്രസ്താവന

ഇന്‍ഡോ-പസഫിക് സാമ്പത്തിക ചട്ടക്കൂടിനെക്കുറിച്ചുള്ള പ്രസ്താവന


ഇന്‍ഡോ-പസഫിക് മേഖലയിലെ ഇന്ത്യ, ഓസ്‌ട്രേലിയ, ബ്രൂണെ ദാറുസ്സലാം, ഇന്തോനേഷ്യ, ജപ്പാന്‍, റിപ്പബ്ലിക് ഓഫ് കൊറിയ, മലേഷ്യ, ന്യൂസിലാന്‍ഡ്, ഫിലിപ്പീന്‍സ്, സിംഗപ്പൂര്‍, തായ്‌ലന്‍ഡ്, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങള്‍ ഞങ്ങളുടെ ഊര്‍ജസ്വലമായ പ്രാദേശികതയുടെ സമ്പന്നതയും വൈവിദ്ധ്യവും അംഗീകരിക്കുന്നു. സുസ്ഥിരവും സമഗ്രവുമായ സാമ്പത്തിക വളര്‍ച്ച കൈവരിക്കാന്‍ ശേഷിയുള്ള സ്വതന്ത്രവും തുറന്നതും നീതിയുക്തവും ഉള്‍ച്ചേര്‍ക്കുന്നതും പരസ്പരബന്ധിതമായതും പ്രതിരോധശേഷിയുള്ളതും സുരക്ഷിതവും സമൃദ്ധവുമായ ഇന്തോ-പസഫിക് മേഖലയ്ക്കുള്ള പ്രതിബദ്ധത ഞങ്ങള്‍ പങ്കിടുന്നു. മേഖലയിലെ ഞങ്ങളുടെ സാമ്പത്തിക നയ താല്‍പ്പര്യങ്ങള്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും പങ്കാളികള്‍ക്കിടയില്‍ ആഴത്തിലുള്ള സാമ്പത്തിക ഇടപെടല്‍ തുടര്‍ന്നുള്ള വളര്‍ച്ചയ്ക്കും സമാധാനത്തിനും സമൃദ്ധിക്കും നിര്‍ണായകമാണെന്നും ഞങ്ങള്‍ അംഗീകരിക്കുന്നു.

സാമ്പത്തിക വീണ്ടെടുക്കല്‍ പുരോഗതി എന്നിവ പ്രതിരോധശേഷി, സുസ്ഥിരത, ഉള്‍ച്ചേര്‍ക്കല്‍ എന്നിവയില്‍ അധിഷ്ഠിതമാണെന്ന് ഉറപ്പാക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ അനിവാര്യതയ്ക്ക് കോവിഡ് 19 മഹാമാരി അടിവരയിടുന്നതായി ഞങ്ങള്‍ തിരിച്ചറിയുന്നു. നമ്മുടെ തൊഴിലാളികള്‍, സ്ത്രീകള്‍, ഇടത്തരം, ചെറുകിട സംരംഭങ്ങള്‍, നമ്മുടെ സമൂഹത്തിലെ ഏറ്റവും ദുര്‍ബലരായ വിഭാഗങ്ങള്‍ എന്നിവയിലുള്‍പ്പെടെ തൊഴില്‍ വളര്‍ച്ചയെ ഉത്തേജിപ്പിക്കുകയും സാമ്പത്തിക അവസരങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്യുമ്പോള്‍, സാമ്പത്തിക മത്സരശേഷിയും സഹകരണവും ശക്തിപ്പെടുത്തേണ്ടതിന്റെയും നിര്‍ണായക വിതരണ ശൃംഖലകള്‍ സുരക്ഷിതമാക്കേണ്ടതിന്റേയും പ്രാധാന്യവും മഹാമാരി ഊന്നിപ്പറയുന്നു.

ദീര്‍ഘകാലാടിസ്ഥാനത്തില്‍, സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനും നൂതനാശയങ്ങളെ പ്രോത്സാഹിപ്പിക്കാനും ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയില്‍ പങ്കാളികളാകാനും ഊര്‍ജ സംവിധാനങ്ങളെ ന്യായമായി പരിവര്‍ത്തനം ചെയ്യാനും ഊര്‍ജ സുരക്ഷ കൈവരിക്കാനുമം കാലാവസ്ഥാ പ്രതിസന്ധിയെ സന്തുലിതവും ഉള്‍ച്ചേര്‍ക്കുന്നതുമായ വളര്‍ച്ച സൃഷ്ടിക്കുന്ന തരത്തില്‍ കൈകാര്യം ചെയ്യുന്നതിനും ഒപ്പം സാമൂഹിക-സാമ്പത്തിക ക്ഷേമം മെച്ചപ്പെടുത്തുന്നതിനുമുള്ള നമ്മുടെ കഴിവായാണ് സാമ്പത്തിക മത്സരക്ഷമത പ്രധാനമായും നിര്‍വചിക്കപ്പെടുന്നത്.

ഭാവിയിലേക്ക് നമ്മുടെ സമ്പദ്‌വ്യവസ്ഥയെ ഒരുക്കുന്നതിനായി, സമൃദ്ധിക്ക് വേണ്ടിയുള്ള ഇന്തോ-പസഫിക് സാമ്പത്തിക ചട്ടക്കൂട് സ്ഥാപിക്കുന്നതിനുള്ള പ്രക്രിയ ഞങ്ങള്‍ സമാരംഭിക്കുകയാണ്.

ഈ ചട്ടക്കൂട് നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ പ്രതിരോധശേഷി, സുസ്ഥിരത, ഉള്‍ച്ചേര്‍ക്കല്‍, സാമ്പത്തിക വളര്‍ച്ച, നീതിയുക്തത, മത്സരക്ഷമത എന്നിവ മെച്ചപ്പെടുത്തുന്നതിന് ഉദ്ദേശിച്ചുള്ളതാണ്. ഈ മുന്‍കൈയിലൂടെ, മേഖലയ്ക്കുള്ളിലെ സഹകരണം, സ്ഥിരത, സമൃദ്ധി, വികസനം, സമാധാനം എന്നിവയ്ക്ക് സംഭാവന നല്‍കാനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്.

പ്രദേശത്തിനായുള്ള ഞങ്ങളുടെ ലക്ഷ്യങ്ങളും താല്‍പ്പര്യങ്ങളും അഭിലാഷങ്ങളും പങ്കിടുന്ന കൂടുതല്‍ ഇന്‍ഡോ-പസഫിക് പങ്കാളികളില്‍ നിന്ന് ഞങ്ങള്‍ പങ്കാളിത്തം ക്ഷണിക്കുന്നു. സാങ്കേതിക സഹായത്തിന്റെയും ശേഷി വര്‍ദ്ധിപ്പിക്കുന്നതിന്റെയും പ്രാധാന്യം അംഗീകരിക്കുന്ന തരത്തില്‍ ഞങ്ങളുടെ ചട്ടക്കൂട് പങ്കാളികളുമായി സഹകരിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്, അത് ഞങ്ങളെ ഒരു അയഞ്ഞ സമീപനത്തിന് അനുവദിക്കുകയും ഞങ്ങളുടെ ജനങ്ങള്‍ക്ക് പ്രകടമായ ഗുണം നല്‍കുകയും ചെയ്യും

 ഇനിപ്പറയുന്ന സ്തംഭങ്ങളിലെ ഭാവി ഒത്തുതീര്‍പ്പുകള്‍ക്കായി ഇന്ന്, ഞങ്ങള്‍ കൂട്ടായ ചര്‍ച്ചകള്‍ ആരംഭിക്കുന്നു. ഈ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ മാര്‍ഗ്ഗങ്ങളില്‍ ഇത്തരം ചര്‍ച്ചകളില്‍ ചട്ടക്കൂടിലെ പങ്കാളികള്‍ ഏര്‍പ്പെടും, ഒപ്പം താല്‍പ്പര്യമുള്ള മറ്റ് ഇന്തോ-പസഫിക് പങ്കാളികളേയും ഞങ്ങളോടൊപ്പം ചേരാന്‍ ഞങ്ങള്‍ ക്ഷണിക്കുന്നു.

വ്യാപാരം: ഉയര്‍ന്ന നിലവാരമുള്ളതും ഉള്‍ച്ചേര്‍ക്കുന്നതും സ്വതന്ത്രവും ന്യായവുമായ വ്യാപാര പ്രതിബദ്ധതകള്‍ കെട്ടിപ്പടുക്കാനും വ്യാപാര സാങ്കേതിക നയങ്ങളില്‍ പുതിയതും ക്രിയാത്മകവുമായ സമീപനങ്ങള്‍ വികസിപ്പിക്കാനും ഞങ്ങള്‍ ശ്രമിക്കുന്നു, അത് സാമ്പത്തിക പ്രവര്‍ത്തനത്തിനും നിക്ഷേപത്തിനും ഇന്ധനം നല്‍കുന്നതും സുസ്ഥിരവും ഉള്‍ച്ചേര്‍ക്കുന്നതുമായ സാമ്പത്തിക വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതും തൊഴിലാളികള്‍ക്കും ഉപഭോക്താക്കള്‍ക്കും ഗുണകരമാകുന്നതുമായ വിശാലമായ ലക്ഷ്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നു. ഞങ്ങളുടെ ശ്രമങ്ങളില്‍ ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയിലെ സഹകരണം ഉള്‍പ്പെടുന്നു, എന്നാല്‍ അതില്‍ മാത്രം പരിമിതപ്പെടുന്നില്ല.

വിതരണ ശൃംഖലകള്‍: ഞങ്ങളുടെ വിതരണ ശൃംഖലയെ കൂടുതല്‍ പ്രതിരോധശേഷിയുള്ളതും നല്ലരീതിയില്‍ സംയോജിപ്പിച്ചതുമാക്കാന്‍ അവയുടെ സുതാര്യത, വൈവിദ്ധ്യം, സുരക്ഷ, സുസ്ഥിരത എന്നിവ മെച്ചപ്പെടുത്താന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. പ്രതിസന്ധി പ്രതികരണ നടപടികള്‍ ഏകോപിപ്പിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു; വ്യാപാര തുടര്‍ച്ച മികച്ച രീതിയില്‍ ഉറപ്പാക്കുന്നതിന് തടസ്സങ്ങളുടെ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുന്നതിന് നല്ല തയ്യാറെടുപ്പിനായി സഹകരണം വിപുലീകരിക്കുക; ലോജിസ്റ്റിക്കല്‍ കാര്യക്ഷമതയും പിന്തുണയും മെച്ചപ്പെടുത്തുക; പ്രധാന അസംസ്‌കൃതവും സംസ്‌കരിച്ചതുമായ വസ്തുക്കള്‍, അര്‍ദ്ധചാലകങ്ങള്‍, നിര്‍ണായക ധാതുക്കള്‍, ശുദ്ധമായ ഊര്‍ജ്ജ സാങ്കേതികവിദ്യ എന്നിവയുടെ ലഭ്യത ഉറപ്പാക്കുക.

ശുദ്ധ ഊര്‍ജ്ജം, ഡീകാര്‍ബണൈസേഷന്‍ (കാര്‍ബണ്‍നീക്കല്‍), പശ്ചാത്തലസൗകര്യം: ഞങ്ങളുടെ പാരീസ് ഉടമ്പടി ലക്ഷ്യങ്ങള്‍ക്കും നമ്മുടെ ജനങ്ങളുടെയും തൊഴിലാളികളുടെയും ഉപജീവനത്തെ പിന്തുണയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കും അനുസൃതമായി, നമ്മുടെ സമ്പദ്‌വ്യവസ്ഥയെ ഡീകാര്‍ബണൈസ് (കാര്‍ബണ്‍മുക്തമാക്കുന്നതിനായി) ചെയ്യുന്നതിനും കാലാവസ്ഥാ ആഘാതങ്ങളെ പ്രതിരോധം നിര്‍മ്മിക്കുന്നതിനുമായി ശുദ്ധമായ ഊര്‍ജ്ജ സാങ്കേതികവിദ്യകളുടെ വികസനവും വിന്യാസവും ത്വരിതപ്പെടുത്താന്‍ ഞങ്ങള്‍ പദ്ധതിയിടുന്നു. സാങ്കേതിക വിദ്യകളില്‍ ആഴത്തിലുള്ള സഹകരണം, ഇളവുള്ള ധനസഹായം ഉള്‍പ്പെടെയുള്ള ധനസമാഹരണം, മത്സരാധിഷ്ഠിത്വത്തം മെച്ചപ്പെടുത്തുന്നതിനുള്ള വഴികള്‍ ആരായുക, സാങ്കേതിക സഹായം നല്‍കികൊണ്ട് സുസ്ഥിരവും ദൃഢവുമായ പശ്ചാത്തല സൗകര്യ വികസനത്തെ പിന്തുണയ്ക്കുന്നതിലൂടെയും ബന്ധിപ്പിക്കല്‍ വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള വഴികള്‍ തേടുന്നതും ഇതില്‍ ഉള്‍പ്പെടുന്നു.

നികുതിയും അഴിമതി രഹിതവും: നികുതിവെട്ടിപ്പും അഴിമതിയും തടയുന്നതിനുള്ള നിലവിലുള്ള ബഹുമുഖ ബാദ്ധ്യതകള്‍ക്കും മാനദണ്ഡങ്ങള്‍ക്കും കരാറുകള്‍ക്കും അനുസൃതമായി കാര്യക്ഷമവും ശക്തവുമായ നികുതി, കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍, കൈക്കൂലി വിരുദ്ധ ഭരണകൂടങ്ങള്‍ എന്നിവ നിര്‍വഹിച്ചുകൊണ്ട് ന്യായമായ മത്സരം പ്രോത്സാഹിപ്പിക്കുന്നതിന് ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ഇന്തോ-പസഫിക് മേഖല. വൈദഗ്ധ്യം പങ്കുവെക്കുന്നതും ഉത്തരവാദിത്തമുള്ളതും സുതാര്യവുമായ സംവിധാനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിന് ആവശ്യമായ കാര്യശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള വഴികള്‍ തേടുന്നതും ഇതില്‍ ഉള്‍പ്പെടുന്നു.

പ്രാദേശിക സാമ്പത്തിക ബന്ധിപ്പിക്കലും സംയോജനവും മുന്നോട്ട് കൊണ്ടുപോകുന്നതിനായി, ഞങ്ങളുടെ പങ്കാളിത്ത താല്‍പ്പര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് പങ്കാളികള്‍ തമ്മിലുള്ള കൂടിയാലോചനകളുടെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ സഹകരണത്തിന്റെ അധിക മേഖലകള്‍ തിരിച്ചറിയുന്നത് തുടരും. ഞങ്ങളുടെ സമ്പദ്‌വ്യവസ്ഥകള്‍ക്കിടയില്‍ വാണിജ്യം, വ്യാപാരം, നിക്ഷേപം എന്നിവയുടെ ഒഴുക്ക് വര്‍ധിപ്പിക്കുന്നതിനും ഞങ്ങളുടെ തൊഴിലാളികള്‍ക്കും കമ്പനികള്‍ക്കും ജനങ്ങള്‍ക്കും ലഭിക്കുന്ന അവസരങ്ങളും നിലവാരവും വര്‍ധിപ്പിക്കുന്നതിനും അനുകൂലമായ അന്തരീക്ഷം സംയുക്തമായി സൃഷ്ടിക്കുന്നതിനും ഞങ്ങള്‍ ഉറ്റുനോക്കുന്നു.

–ND–