Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്‍ഡോനേഷ്യന്‍ രാഷ്ട്രീയ, നിയമ, സുരക്ഷാ വകുപ്പു മന്ത്രി ഡോ. എച്ച്. വിറാന്റോ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു


ഇന്‍ഡോനേഷ്യന്‍ രാഷ്ട്രീയ, നിയമ, സുരക്ഷാ വകുപ്പു മന്ത്രി ഡോ. എച്ച്. വിറാന്റോ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.
2016 ഡിസംബറില്‍ പ്രസിഡന്റ് ജോക്കോ വിദൊദോ നടത്തിയ വിജയകരമായ ഇന്ത്യാ സന്ദര്‍ശനത്തെക്കുറിച്ചു പ്രധാനമന്ത്രി കൂടിക്കാഴ്ചയില്‍ അനുസ്മരിച്ചു. ഈ മാസാവസാനം മറ്റു ആസിയാന്‍ രാഷ്ട്രനേതാക്കള്‍ക്കൊപ്പം ആസിയാന്‍-ഇന്ത്യ അനുസ്മരണ ഉച്ചകോടിയിലും റിപ്പബ്ലിക് ദിനാഘോഷത്തിലും സംബന്ധിക്കാന്‍ എത്തുന്ന പ്രസിഡന്റ് ജോകോ വിദൊദോയുടെ സന്ദര്‍ശനത്തെ പ്രതീക്ഷാപൂര്‍വം കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഒരേ കടലിന്റ തീരത്തുള്ള അയല്‍ക്കാരെന്ന നിലയില്‍ ബ്ലൂ ഇക്കോണമിയുടെ കാര്യത്തിലും നാവിക സുരക്ഷയുടെ കാര്യത്തിലും ഇന്ത്യക്കും ഇന്‍ഡോനേഷ്യക്കും സഹകരിച്ചു പ്രവര്‍ത്തിക്കാനുള്ള സാധ്യതകള്‍ ഏറെയാണെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍, ഇരു രാഷ്ട്രങ്ങളും തമ്മില്‍ സുരക്ഷാ ചര്‍ച്ചകള്‍ക്കായി നടക്കുന്ന ആദ്യ യോഗത്തെ അദ്ദേഹം സ്വാഗതം ചെയ്തു.