Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യ – മിഡിൽ ഈസ്റ്റ്‌ -യൂറോപ്പ് സാമ്പത്തിക ഇടനാഴി സഹകരണത്തിന്റെയും നൂതനത്വത്തിന്റെയും പുരോഗതി പങ്കിടലിന്റെയും ദീപസ്തംഭമാകും: പ്രധാനമന്ത്രി


ഇന്ത്യ- മിഡിൽ ഈസ്റ്റ്‌ – യൂറോപ്പ് സാമ്പത്തിക ഇടനാഴിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. അഭിലാഷങ്ങൾ പങ്കിടുന്നതിന്റെയും സ്വപ്‌നങ്ങളുടെയും യാത്ര അടയാളപ്പെടുത്തിക്കൊണ്ട് സഹകരണത്തിന്റെയും നവീകരണത്തിന്റെയും പുരോഗതി പങ്കിടലിന്റെയും ദീപസ്തംഭമായി ഇത് മാറുമെന്നും അദ്ദേഹം പറഞ്ഞു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തതിങ്ങനെ:

“അഭിലാഷങ്ങൾ പങ്കിടുന്നതിന്റെയും സ്വപ്‌നങ്ങളുടെയും യാത്ര അടയാളപ്പെടുത്തിക്കൊണ്ട് സഹകരണത്തിന്റെയും നവീകരണത്തിന്റെയും പുരോഗതി പങ്കിടലിന്റെയും ദീപസ്തംഭമായി ഇത് മാറും. ചരിത്രം വികസിക്കുമ്പോൾ, ഈ ഇടനാഴി മനുഷ്യ പ്രയത്നത്തിന്റെയും ഭൂഖണ്ഡങ്ങളിലുടനീളമുള്ള ഐക്യത്തിന്റെയും സാക്ഷ്യമായി മാറട്ടെ.”

ND