Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യ മാറുകയാണ്, കാരണം മാറാന്‍ ഇന്ത്യന്‍ ജനത തീരുമാനിച്ചു – പ്രധാനമന്ത്രി

ഇന്ത്യ മാറുകയാണ്, കാരണം മാറാന്‍ ഇന്ത്യന്‍ ജനത തീരുമാനിച്ചു – പ്രധാനമന്ത്രി

ഇന്ത്യ മാറുകയാണ്, കാരണം മാറാന്‍ ഇന്ത്യന്‍ ജനത തീരുമാനിച്ചു – പ്രധാനമന്ത്രി

ഇന്ത്യ മാറുകയാണ്, കാരണം മാറാന്‍ ഇന്ത്യന്‍ ജനത തീരുമാനിച്ചു – പ്രധാനമന്ത്രി


സൂറത്തിലെ ടൗണ്‍ഹാളില്‍ നടക്കുന്ന ന്യൂ ഇന്ത്യ യുവജന സമ്മേളത്തില്‍ യുവ പ്രൊഫഷണലുകളുമായി പ്രധാന മന്ത്രി ശ്രീ നരേന്ദ്ര മോദി സംവദിച്ചു. യൂത്ത് കോണ്‍ക്ലേവില്‍ ഉജ്ജ്വല സ്വീകരണമാണ് അദ്ദേഹത്തിനു ലഭിച്ചത്.

രാഷ്ട്രം മാറുകയാണ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മികച്ച ഒരു ഇന്ത്യയ്ക്കായി ജനം തീരുമാനമെടുത്തതു കൊണ്ടാണ് ഇതു സാധിച്ചത് എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. നേരത്തെ നമ്മുടെ വിശ്വാസവും വിചാരവും ഒന്നും മാറില്ല, ഒന്നും സംഭവിക്കില്ല എന്നായിരുന്നുവെന്ന് സൂറത്തില്‍ ദേശീയ യുവജന സമ്മേളത്തെ അഭി സംബോധന ചെയ്യവെ പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ നമ്മുടെ മാനസികാവസ്ഥ മാറി, അതു ദൃശ്യവുമാണ്. ഒരു കാലത്ത് ജനങ്ങളുടെ വിശ്വാസം ഒരു മാറ്റവും ഉണ്ടാവില്ല എന്നായിരുന്നു. നാം വന്ന് ആദ്യം മാറ്റിയത് ജനങ്ങളുടെ ആ മനോനിലയാണ്. അതോടെ എല്ലാം മാറ്റാന്‍ സാധിക്കുന്നു. ഇന്ത്യ മാറുകയാണ്.

കാരണം മാറ്റത്തിന് ഇവിടുത്തെ ജനങ്ങള്‍ തയാറായിരിക്കുന്നു- പ്രധാന മന്ത്രി തുടര്‍ന്നു.
ഇന്ത്യയുടെ ശക്തിയെക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞു; ഭീകരര്‍ മുംബെ ആക്രമിച്ച ശേഷം എന്തു സംഭവിച്ചു? നമ്മുടെ ഗവണ്‍മെന്റില്‍ ഉറി സംഭവിച്ചു, ശേഷം എന്തു സംഭവിച്ചു? ഇതാണ് മാറ്റം. നമ്മുടെ ജവാന്മാരുടെ ഹൃദയത്തിലെ അഗ്നി അത് ഈ രാജ്യത്തെ പ്രധാനമന്ത്രിയുടെ ഹൃദയത്തിലെയും അഗ്നിയാണ്. നാം തിരിച്ചടിച്ചു. ഉറി ആക്രമണം എന്റെ ഉറക്കം കെടുത്തി. അതിനു ശേഷം സംഭവിച്ചത് എല്ലാവര്‍ക്കും അറിയാം. അതാണ് മാറ്റം.

കള്ളപ്പണത്തിന് എതിരെ ഗവണ്‍മെന്റ് ശക്തമായ നടപടികള്‍ സ്വീകരിച്ചതായി പ്രധാന മന്ത്രി പറഞ്ഞു.

നോട്ട് നിരോധനത്തെത്തുടര്‍ന്ന് മൂന്നു ലക്ഷം കമ്പനികളാണ് പൂട്ടിയത്. കള്ളപ്പണം തടയാനാവും എന്ന് അതു വരെ ആരും കരുതിയില്ല. പ്രധാന മന്ത്രി ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ പൊതു വികാരം മാറി. ഇത് രാജ്യത്തെയും മാറ്റും. എനിക്കതില്‍ വിശ്വാസമുണ്ട് – പ്രധാന മന്ത്രി പറഞ്ഞു.

നേരത്തെ ആളുകള്‍ കരുതിയിരുന്നത് എല്ലാം ജനം ചെയ്യും എന്നാണ്. അതു നാം മാറ്റി. ഇപ്പോള്‍ നാം മനസിലാക്കുന്നു, വ്യക്തിയെക്കാള്‍ വലുത് രാജ്യമാണ് എന്ന്.
ഇന്നേ ദിവസം തന്റെ നാലാമത്തെ പൊതു പരിപാടിയാണിതെന്ന് പറഞ്ഞ പ്രധാന മന്ത്രി താന്‍ ക്ഷീണിതനല്ലെന്നും, നിങ്ങള്‍ ക്ഷീണിച്ചോ എന്ന് ജനങ്ങളോടു ചോദിക്കുകയും ചെയ്തു. ഇല്ല എന്ന ഉച്ചത്തിലുള്ള മറുപടിയാണ് അദ്ദേഹത്തിനു ലഭിച്ചത്.

ഒരു ദിവസം നീണ്ട ഗുജറാത്ത് സന്ദര്‍ശനത്തില്‍ സൂറത്ത് വിമാനത്താവളത്തിന്റെ വികസനത്തിന്റെ ഭാഗമായി പുതിയ ടെര്‍മിനല്‍ കെട്ടിടത്തിന് പ്രധാന മന്ത്രി തറക്കല്ലിട്ടു. കൂടാതെ സൂറത്തില്‍ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം ഉദ്ഘാടനം ചെയ്തു. സൂറത്തിലെ റാസിലാബെന്‍ സെവന്തിലാല്‍ വീനസ് ആശുപത്രി പ്രധാന മന്ത്രി രാഷ്ട്രത്തിനു സമര്‍പ്പിച്ചു. ദണ്ഡിയിലെ ഉപ്പു സത്യാഗ്രഹ സ്മാരകവും അദ്ദേഹം രാഷ്ട്രത്തിനു സമര്‍പ്പിച്ചു.