Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യ-ബ്രസീൽ-ദക്ഷിണാഫ്രിക്ക-യുഎസ്എ സംയുക്ത പ്രസ്താവന

ഇന്ത്യ-ബ്രസീൽ-ദക്ഷിണാഫ്രിക്ക-യുഎസ്എ സംയുക്ത പ്രസ്താവന


ഞങ്ങൾ, ഇന്ത്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക, യുഎസ്എ എന്നീ രാജ്യങ്ങളുടെ നേതാക്കൾ, ന്യൂഡൽഹിയിൽ നടന്ന ജി 20 നേതാക്കളുടെ ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്തി. നാം പങ്കിടുന്ന ലോകത്തിനായി പരിഹാരങ്ങൾ നൽകുന്നതിനുള്ള അന്താരാഷ്ട്ര സാമ്പത്തിക സഹകരണത്തിനുള്ള പ്രധാന വേദിയെന്ന നിലയിൽ ജി20 യോടുള്ള ഞങ്ങളുടെ പ്രതിബദ്ധത പങ്കിടൽ ആവർത്തിച്ചു.

ജി20 യുടെ നിലവിലെയും അടുത്ത മൂന്ന് തവണത്തെയും അധ്യക്ഷർ എന്ന നിലയിൽ, ആഗോള വെല്ലുവിളികൾ അഭിമുഖീകരിക്കുന്നതിനായി ഇന്ത്യയുടെ ജി20 അധ്യക്ഷതയുടെ ചരിത്രപരമായ പുരോഗതി ഞങ്ങൾ കെട്ടിപ്പടുക്കും. ഈ മനോഭാവത്തിൽ, ലോകബാങ്ക് അധ്യക്ഷനുമായി ചേർന്ന്, മെച്ചപ്പെട്ടതും ബൃഹത്തായതും കൂടുതൽ ഫലപ്രദവുമായ ബഹുമുഖ വികസന ബാങ്കുകൾ നിർമ്മിക്കാനുള്ള ജി20യുടെ പ്രതിബദ്ധതയെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. മെച്ചപ്പെട്ട ഭാവിക്കായി നമ്മുടെ ജനങ്ങളെ പിന്തുണയ്ക്കുന്നതിന് ജി20യിലൂടെ ഒരുമിച്ച് പ്രവർത്തിക്കുന്നതിലൂടെ നമുക്ക് എന്തുചെയ്യാൻ കഴിയുമെന്ന് ഈ പ്രതിബദ്ധത അടിവരയിടുന്നു.

NS