ഇന്ത്യ-ബംഗ്ലാദേശ് വെർച്വൽ ഉച്ചകോടിയിൽ പ്രധാനമന്ത്രിയുടെ പ്രാരംഭ പ്രഭാഷണം.
17 Dec, 2020
ആദരണീയ പ്രധാനമന്ത്രി ഷെയ്ഖ് ഹസിനാജി,
നമസ്കാരം.
വിജയ ദിനത്തിൽ വളരെയധികം അഭിനന്ദനങ്ങൾ, പോഷ് പോർബന് ആശംസകൾ!
ഇന്ന് ലോകം മുഴുവൻ വെർച്വൽ ഉച്ചകോടികൾ സംഘടിപ്പിക്കുന്നു. എന്നാൽ ഈ മാധ്യമം നമുക്ക് പുതിയതല്ല. നമ്മൾ വർഷങ്ങളായി വീഡിയോ കോൺഫറൻസിംഗ് വഴി സംവദിക്കുന്നു.
നിരവധി തവണ വീഡിയോ കോൺഫറൻസിംഗ് വഴി പദ്ധതികൾ ആരംഭിക്കുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്തു.
ആദരണീയരെ,
വിജയദിനത്തെത്തുടർന്നുള്ള ഇന്നത്തെ നമ്മുടെ ഈ സമ്മേളനം കൂടുതൽ പ്രാധാന്യമർഹിക്കുന്നു.
വിമോചന വിരുദ്ധ സേനയ്ക്കെതിരായ ബംഗ്ലാദേശിന്റെ ചരിത്രപരമായ വിജയം നിങ്ങൾക്കൊപ്പം വിജയദിനമായി ആഘോഷിക്കുന്നത് ഞങ്ങൾക്ക് അഭിമാനകരമാണ്.
ഇന്ന്, ബംഗ്ലാദേശ് സ്വാതന്ത്ര്യത്തിന്റെ നാൽപത്തിയൊമ്പത് വർഷം ആഘോഷിക്കുമ്പോൾ, ജീവൻ ബലിയർപ്പിച്ച ഇരു രാജ്യങ്ങളിലെയും രക്തസാക്ഷികൾക്ക് ഞാൻ ആദരാഞ്ജലി അർപ്പിക്കുന്നു.
വിജയ ദിനത്തോടനുബന്ധിച്ച്, ഇന്നലെ ഞാൻ ഇന്ത്യയിലെ ദേശീയ യുദ്ധസ്മാരകത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുകയും ഒരു ‘ സുവർണ വിജയദീപം’ തെളിയിക്കുകയും ചെയ്തു.
ഈ നാല് ”വിജയദീപങ്ങൾ ‘ ഇന്ത്യയിലുടനീളം പര്യടനം നടത്തുകയും ഞങ്ങളുടെ രക്തസാക്ഷികളുടെ എല്ലാ ഗ്രാമങ്ങളിലേക്കും കൊണ്ടുപോകുകയും ചെയ്യും.
ഡിസംബർ 16 മുതൽ ഞങ്ങൾ ‘സുവർണ്ണ വിജയ വർഷം’ ആഘോഷിക്കുകയാണ്, ഈ സമയത്ത് ഇന്ത്യയിലുടനീളം നിരവധി പരിപാടികൾ സംഘടിപ്പിക്കും.
ആദരണീയരെ,
‘മുജിബ് ബോർഷോ’ ദിനത്തിൽ എല്ലാ ഇന്ത്യക്കാർക്കും വേണ്ടി ഞാൻ നിങ്ങളെ അഭിനന്ദിക്കുന്നു,
അടുത്ത വർഷം ബംഗ്ലാദേശ് സന്ദർശിക്കാനുള്ള ക്ഷണത്തിന് നന്ദി. നിങ്ങളോടൊപ്പം ബംഗബന്ധുവിന് ആദരാഞ്ജലി അർപ്പിക്കുന്നത് എനിക്ക് അഭിമാനകരമാണ്.
ആദരണീയരെ,
ഞങ്ങളുടെ, ‘അയൽപക്കം ആദ്യം ‘ നയത്തിന്റെ പ്രധാന സ്തംഭമാണ് ബംഗ്ലാദേശ്. ആദ്യ ദിവസം മുതൽ തന്നെ ബംഗ്ലാദേശുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതും വികസിപ്പിക്കുന്നതും എനിക്ക് ഒരു പ്രത്യേക മുൻഗണനയാണ്.
ആഗോള മഹാമാരി കാരണം ഈ വർഷം വെല്ലുവിളി നിറഞ്ഞതാണെന്നത് ഒരു വസ്തുതയാണ്. എന്നാൽ ഈ ദുഷ്കരമായ സമയത്ത് ഇന്ത്യയ്ക്കും ബംഗ്ലാദേശിനും നല്ല സഹകരണം ഉണ്ടായി എന്നത് സന്തോഷകരമായ കാര്യമാണ്.
മരുന്നുകളോ മെഡിക്കൽ ഉപകരണങ്ങളോ ആകട്ടെ, അല്ലെങ്കിൽ ആരോഗ്യ വിദഗ്ധരുടെ യോജിച്ച പ്രവർത്തനമാകട്ടെ, ഏതു രംഗത്തും നമുക്ക് നല്ല സഹകരണമുണ്ട്. ഇക്കാര്യത്തിൽ നിങ്ങളുടെ ആവശ്യങ്ങൾക്കായി ഞങ്ങൾ പ്രത്യേക ശ്രദ്ധിക്കും. സാർക്ക് ചട്ടക്കൂടിനു കീഴിൽ ബംഗ്ലാദേശിന്റെ സംഭാവനയ്ക്ക് ഞാൻ നന്ദി പറയുന്നു. ആരോഗ്യം കൂടാതെ, ഈ വർഷം നമ്മുടെ പ്രത്യേക പങ്കാളിത്തം മറ്റ് മേഖലകളിലും ക്രമാനുഗതമായി മുന്നേറുകയാണ്. കര അതിർത്തിയിലെ വ്യാപാരത്തിലെ തടസ്സങ്ങൾ കുറച്ചു, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വിപുലീകരിച്ചു, പുതിയ മാർഗ്ഗങ്ങൾ ചേർത്തു. ഇതെല്ലാം നമ്മുടെ ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്താനുള്ള ഞങ്ങളുടെ ഉദ്ദേശ്യങ്ങളെ പ്രതിഫലിപ്പിക്കുന്നു.
ആദരണീയരെ,
“മുജിബ് ചിരന്തർ” – ബംഗബന്ധുവിന്റെ സന്ദേശം ശാശ്വതമാണ്. ഈ ഊർജ്ജത്തിലാണ് അദ്ദേഹത്തിൻ്റെ പാരമ്പര്യത്തെയും നാം ബഹുമാനിക്കുന്നത്. നിങ്ങളുടെ മികച്ച നേതൃത്വത്തിൽ ബംഗബന്ധുവിന്റെ പാരമ്പര്യം വ്യക്തമായി പ്രതിഫലിക്കുന്നു. കൂടാതെ, നമ്മുടെ ഉഭയകക്ഷി ബന്ധങ്ങളോടുള്ള നിങ്ങളുടെ വ്യക്തിപരമായ പ്രതിബദ്ധത വളരെ വ്യക്തമാണ്. ബംഗബന്ധുവിന്റെ ബഹുമാനാർത്ഥം ഒരു സ്റ്റാമ്പ് പുറത്തിറക്കാൻ ഇന്ന് എനിക്ക് അവസരം ലഭിക്കുന്നുവെന്നത് എന്നെ സംബന്ധിച്ചിടത്തോളം അഭിമാനകരമാണ്, ഒപ്പം ബാപ്പുവിനെയും ബംഗബന്ധുവിനെയും കുറിച്ച് ഒരു ഡിജിറ്റൽ എക്സിബിഷൻ ഉദ്ഘാടനം ചെയ്യുന്നു. ഈ പ്രദർശനം നമ്മുടെ യുവാക്കൾക്ക് പ്രചോദനമാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, അതിൽ ഒരു പ്രത്യേക വിഭാഗം കസ്തൂർബ ഗാന്ധിജിക്ക് സമർപ്പിക്കുകയും ബഹുമാനപ്പെട്ട ബൊംഗ് മാതാജിയെ അനുസ്മരിക്കുകയും ചെയ്തിരിക്കുന്നു.
ആദരണീയരെ,
പ്രാരംഭ പരാമർശങ്ങൾക്കായി നിങ്ങളെ ക്ഷണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
***
നിരാകരണം: പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശ വിവർത്തനമാണിത്. യഥാർത്ഥ പ്രസംഗം ഹിന്ദിയിലാണ് നടത്തിയത്.
Addressing the India-Bangladesh virtual summit with PM Sheikh Hasina. https://t.co/ewHLRWvVLZ