Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യ പുനര്‍നിര്‍മിച്ചുനല്‍കിയ ജാഫ്‌നയിലെ ദുരയ്യപ്പ സ്റ്റേഡിയം ശ്രീലങ്കയിലെ ജനങ്ങള്‍ക്കു സമര്‍പ്പിക്കും


പുനര്‍നിര്‍മിച്ചുനല്‍കിയ ജാഫ്‌നയിലെ ദുരയ്യപ്പ സ്റ്റേഡിയം നാളെ രാവിലെ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും ശ്രീലങ്കന്‍ പ്രസിഡന്റ് ശ്രീ. മൈത്രിപാലന സിരിസേനയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് സിരിസേന ജാഫ്‌നയിലെ സ്റ്റേഡിയത്തിലെത്തി പരിപാടിയില്‍ സംബന്ധിക്കും. പ്രധാനമനന്ത്രി ശ്രീ. നരേന്ദ്ര മോദി ന്യൂഡെല്‍ഹിയില്‍നിന്ന് വീഡിയോ കോണ്‍ഫറന്‍സിങ് വഴിയായിരിക്കും പരിപാടിയില്‍ പങ്കുചേരുക.

ജാഫ്‌ന മുന്‍ മേയര്‍ പരേതനായ ആല്‍ഫ്രഡ് തമ്പിരാജ ദുരയ്യപ്പയുടെ പേരിലുള്ള സ്റ്റേഡിയം ഏഴു കോടി രൂപ ചെലവിട്ട് ഇന്ത്യാ ഗവണ്‍മെന്റാണു പുതുക്കിപ്പണിതത്.

1850 പേര്‍ക്ക് ഇരിക്കാവുന്നതാണു സ്റ്റേഡിയം. കായിക, വിനോദ പ്രവര്‍ത്തനങ്ങള്‍ക്കുപരി, ശ്രീലങ്കയുടെ വടക്കന്‍ പ്രവിശ്യയിലെ യുവാക്കളുടെ സര്‍വ്വതോന്മുഖമായ വികസനത്തിനുള്ള അടിസ്ഥാന സൗകര്യം സ്‌റ്റേഡിയം പ്രദാനംചെയ്യും.

1997 മുതല്‍ സ്റ്റേഡിയം ഉപയോഗിക്കാത്ത നിലയിലായിരുന്നു.

പുനര്‍നിര്‍മിച്ച സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യത്തെ പരിപാടിയായ രാജ്യാന്തര യോഗ ദിനാഘോഷത്തിനു പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് സിരിസേനയും സാക്ഷ്യംവഹിക്കും. യോഗ പ്രദര്‍ശനത്തില്‍ എണ്ണായിരത്തിലധികം പേര്‍ പങ്കെടുക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.