Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യ – ചിലി പ്രിഫറന്‍ഷ്യല്‍ ട്രെയ്ഡ് എഗ്രിമെന്റ് വികസിപ്പിച്ചു


ഇന്ത്യയും ചിലിയും തമ്മിലുള്ള ഇന്ത്യ – ചിലി പ്രിഫറന്‍ഷ്യല്‍ ട്രെയ്ഡ് എഗ്രിമെന്റ്(പി.ടി.എ.) വികസിപ്പിക്കുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കി.

ചിലിയിലേക്കു കയറ്റുമതി ചെയ്യപ്പെടുന്നതു വിവിധ തരം ഉല്‍പന്നങ്ങളാണെന്നതിനാലും ചിലിയിലെ തീരുവ ഗുണകരമാണെന്നതിനാലും പി.ടി.എ. വികസിപ്പിക്കുന്നത് ഇന്ത്യക്കു നേട്ടമാകും. നിര്‍ദിഷ്ട വികസന പദ്ധതി പ്രകാരം ഇന്ത്യയില്‍നിന്ന് ചിലിയിലേക്കുള്ള കയറ്റുമതിയില്‍ 86 ശതമാനത്തിനും ഇളവും ലഭിക്കും. അടുത്ത ഭാവിയില്‍ തന്നെ കയറ്റുമതി ഇരട്ടിയോളമായി വര്‍ധിക്കാന്‍ ഇതു സഹായകമാകും.