Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യ ഇന്റര്‍നാഷണല്‍ സയന്‍സ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു പ്രധാനമന്ത്രി നടത്തിയ പ്രസംഗം

ഇന്ത്യ ഇന്റര്‍നാഷണല്‍ സയന്‍സ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു പ്രധാനമന്ത്രി നടത്തിയ പ്രസംഗം


നമസ്‌കാരം

കേന്ദ്ര മന്ത്രി സഭയിലെ എന്റെ സഹപ്രവർത്തകൻ ഡോ.ഹര്‍ഷ് വര്‍ധനന്‍ ജി, വകുപ്പിന്റെ ദേശീയ പ്രസിഡന്റ് ഡോ. വിജയ്ഭക്തര്‍ ജി, ബഹുമാന്യരായ ശാസ്ത്രജ്ഞരെ, മഹതീ മഹാന്മാരെ,

ഉത്സവങ്ങള്‍ ഇന്ത്യയുടെ സ്വഭാവും സവിശേഷതയും പാരമ്പര്യവുമാണ്. ഇന്ന് നാം ശാസ്തത്തിന്റെ ഉത്സവം ആഘോഷിക്കുകയാണ്. പുതുമയെ എന്നും പ്രോത്സാഹിപ്പിക്കുന്ന മനുഷ്യ മനോഭാവത്തെയാണ് നാം ആഘോഷിക്കുന്നത്
 

സുഹൃത്തുക്കളെ,

ശാസ്ത്ര സാങ്കേതിക മേഖലയിലും കണ്ടുപിടിത്തങ്ങളിലും ഇന്ത്യയ്ക്ക് സമ്പന്നമായ ഒരു പൈതൃകം ഉണ്ട്.  നമ്മുടെ ശാസ്ത്രജ്ഞര്‍ സാധാരണ വഴികളില്‍ നിന്നു വിഭിന്നമായ കണ്ടുപിടിത്തങ്ങള്‍ നമ്മുടെ ശാസ്ത്രജ്ഞര്‍ നടത്തിയിട്ടുണ്ട്. ആഗോളപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് നമ്മുടെ സാങ്കേതിക വ്യവസായം എന്നും മുന്‍ നിരയിലുണ്ട്. എന്നാല്‍ ഇന്ത്യയ്ക്ക് അതില്‍ കൂടുതല്‍ ചെയ്യാന്‍ ആഗ്രഹം ഉണ്ട്. ഭൂതകാലത്തെ വളരെ അഭിമാനത്തോടെയാണ് നാം കാണുന്നത്, പക്ഷെ, അതിലും മെച്ചപ്പെട്ട ഭാവിയാണ് നാം ആഗ്രഹിക്കുന്നത്.

 

സുഹൃത്തുക്കളെ,

അതിന്റെ  അടിസ്ഥാനത്തിലാണ് ഇന്ത്യ ഊന്നല്‍ നല്കുന്നത്. ഒരു വ്യക്തിയില്‍ ശാസ്ത്ര ശീലം വളര്‍ന്നു വികസിക്കുന്നതിനുള്ള എറ്റവും നല്ല സമയം ശൈശവ കാലമാണ് എന്നു ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്. ഇന്ന് ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഘടനാപരമായ പരിഷ്‌കാരങ്ങളാണ് കൊണ്ടുവന്നിട്ടുള്ളത്. അതിനാല്‍ പുസ്തകത്തില്‍ നിന്നു ലഭിക്കുന്ന അറിവിനുമപ്പുറം അന്വേഷണ ത്വരയെ പ്രാത്സാഹിപ്പിക്കുന്നതിന് സാധിക്കുന്നു. സുദീര്‍ഘമായ മൂന്നു പതിറ്റാണ്ടിനു ശേഷമാണ് രാജ്യത്തിന് ദേശീയ വിദ്യാഭ്യാസ നയം തന്നെ ലഭ്യമായിരിക്കുന്നത്. ഈ നയത്തോടു കൂടി വിദ്യാഭ്യാസ മേഖലയുടെ ഊന്നല്‍ തന്നെ മാറിയിരിക്കുന്നു.
 

മുമ്പ് ഊന്നല്‍ മുഴുവന്‍ മൂലധന നിക്ഷേപത്തിലായിരുന്നു, ഇപ്പോള്‍ അതില്‍ നിന്നുളള നേട്ടത്തിലാണ്. മുമ്പൊക്കെ പാഠപുസ്തകങ്ങള്‍ ഹൃദിസ്തമാക്കുന്നതിലായിരുന്നു ശ്രദ്ധ. ഇന്ന് അത് ഗവേഷണത്തിലും അതിന്റെ പ്രയോഗത്തിലുമാണ്.  രാജ്യത്ത് ഉന്നത ഗുണനിലവാരമുള്ള അധ്യാപകരുടെ സംഘത്തെ വികസിപ്പിച്ചെടുക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിലാണ് പുതിയ വിദ്യാഭ്യാസ നയം ഈന്നല്‍ നല്കുന്നത്. ഈ സമീപനമാവട്ടെ, വളര്‍ന്നു വരുന്ന നമ്മുടെ യുവ ശാസ്ത്രജ്ഞരെ സഹായിക്കുകയും പ്രത്സാഹിപ്പിക്കുകയും ചെയ്യും.

 

മഹതീ മഹാന്മാരെ,

വിദ്യാഭ്യാസ മേഖലയിലെ ഈ മാറ്റങ്ങളെ പൂര്‍ണമാക്കുന്നതിന് അടല്‍ ഇന്നവേഷന്‍ മിഷനും ആരംഭിച്ചിട്ടുണ്ട്. ഈ മിഷന്‍ അന്വേഷണങ്ങള്‍, സംരംഭങ്ങള്‍, നവീകരണങ്ങള്‍ എന്നിവ നടത്തിവരുന്നു. ഇതിനു കീഴില്‍ രാജ്യമെമ്പാടുമുള്ള നിരവധി വിദ്യാലയങ്ങളില്‍  കണ്ടുപിടുത്തങ്ങള്‍ക്കുള്ള പുത്തന്‍ കളിത്തട്ടുകളായി അടല്‍ ടിങ്കറിംങ് ലാബുകള്‍ ഒരുങ്ങി കഴിഞ്ഞു. ഈ പരീക്ഷണ ശാലകള്‍ കൂടി സ്ഥാപിക്കപ്പെട്ടതോടെ നമ്മുടെ സ്‌കൂളുകളിലെ ശാസ്ത്രാനുബന്ധ അടിസ്ഥാന സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ടിരിക്കുന്നു. ഉന്നത വിദ്യാഭ്യാസത്തിനു വേണ്ടിയാണ് അടല്‍ ഇങ്കുബേഷന്‍ സെന്ററുകള്‍ സ്ഥാപിച്ചു വരുന്നത്. ഇതു വഴി രാജ്യത്തെ ഗവേഷണ വികസന ആവാസ് വ്യവസ്ഥ മെച്ചപ്പെട്ടു വരുന്നു. അതുപോലെ തന്നെ ഉന്നത നിലവാരമുള്ള എന്‍ജിനിയറിംങ് കോളജുകളുടെയും ഐഐടികളുടെയും സ്ഥാപനത്തിനും പ്രാധാന്യം നല്കി വരുന്നു.
 

സുഹൃത്തുക്കളെ,

ഗുണനിലവാരമുള്ള ഗവേഷണങ്ങള്‍ക്കായി ഗവണ്‍മെന്റ് പ്രധാന്‍ മന്ത്രി റിസേര്‍ച്ച് ഫെലോഷിപ്പുകള്‍ നല്കി വരുന്നുണ്ട്. ഇതിന്റെ ലക്ഷ്യം രാജ്യത്തെ മികച്ച കുട്ടികള്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ള രംഗത്ത് ഗവേഷണം നടത്തുന്നതിന് കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കുക എന്നതാണ്.  രാജ്യത്തെ  ഐഐടികള്‍, ഐഐഎസ്ഇആര്‍ കള്‍, ബാംഗളൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, ഏതാനും കേന്ദ്ര സര്‍വകലാശാലകള്‍, എന്‍ഐടികള്‍ എന്നിവിടങ്ങളില്‍ ഈ പദ്ധതി വഴി ഗണ്യമായ സാമ്പത്തിക സഹായങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. ആറേഴു മാസം മുമ്പ് ഈ പദ്ധതിയില്‍ കുറച്ച് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇതുവഴി രാജ്യത്തെ മറ്റ് അംഗീകൃത സ്ഥാപനങ്ങളിലും സര്‍വകലാശാലകളിലും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഈ പദ്ധതിയുടെ പ്രയോജനങ്ങള്‍ ലഭ്യമാകും.
 

സുഹൃത്തുക്കളെ,

കഴിഞ്ഞ ഏതാനും മാസങ്ങളായി നിരവധി ശാസ്ത്രജ്ഞരുമായി ഞാന്‍ ചര്‍ച്ചകള്‍ നടത്തി വരികയാണ്. ഈ അടുത്ത കാലത്ത് ഇന്ത്യ വൈഭവ് ഉച്ചകോടിക്ക് ആതിഥ്യം വഹിക്കുകയുമുണ്ടായി.  ഒരു മാസം ദീര്‍ഘിച്ച ഈ ഉച്ചകോടിയില്‍ ലോകമെമ്പാടുമുള്ള ഇന്ത്യന്‍ വംശജരായ ശാസ്ത്രജ്ഞരും ഗവേഷകരും ഒരേ വേദിയില്‍ അണിനിരന്നു. ഏകദേശം 23000 ആളുകള്‍ ഇതില്‍ പങ്കെടുത്തു.  ചര്‍ച്ചകള്‍ തന്നെ 700 മണിക്കൂറുകള്‍ നടന്നു. നിരവധി ശാസ്ത്രജ്ഞരുമായി ഞാനും സംസാരിക്കുകയുണ്ടായി. ഈ വര്‍ത്തമാനത്തില്‍ മിക്ക ശാസ്ത്രജ്രും ഊന്നിപ്പറഞ്ഞത് രണ്ടു കാര്യങ്ങളാണ്. അവ വിശ്വാസവും പങ്കാളിത്തവുമാണ്.ഇന്ന രാജ്യം ഈ ദിശയിലാണ് മുന്നോട്ടു നീങ്ങുന്നത്.
 

നമ്മുടെ എല്ലാ പരിശ്രമങ്ങളും ലക്ഷ്യമിട്ടിരിക്കുന്നത് ശാസ്ത്ര പഠനത്തിനുള്ള  വിശ്വാസയോഗ്യ കേന്ദ്രമായി ഇന്ത്യയെ മാറ്റുക  എന്നതാണ്. അതോടൊപ്പം ആഗോള തലത്തില്‍ സമര്‍ത്ഥരായ ശാസ്ത്രജ്ഞര്‍ക്കൊപ്പം നമ്മുടെ ശാസ്ത്രജ്ഞർ പ്രവര്‍ത്തിക്കണമെന്നും അവരുമായി ആശയങ്ങള്‍ പങ്കുവയ്ക്കണമെന്നും നാം ആഗ്രഹിക്കുന്നു. ഹാക്കത്തോണുകളില്‍ പങ്കെടുക്കാനും, അവയ്ക്ക് ആതിഥ്യം വഹിക്കാനും നാം വളരെ സജീവമായി  രംഗത്തുണ്ട് എന്നതില്‍ വലിയ അത്ഭുതമില്ല.
 

സുഹൃത്തുക്കളെ,

ശാസ്ത്ര സാങ്കേതിക വിദ്യകള്‍ സാമാന്യ ജനങ്ങള്‍ക്കു ലഭ്യമാകുകയും പ്രയോജനപ്പെടുകയും ചെയ്യുന്നില്ലെങ്കില്‍ അവ അപൂര്‍ണമാണ്.  കഴിഞ്ഞ ആറു വര്‍ഷമായി രാജ്യത്തെ തൊഴിലവസരങ്ങളുമായി ബന്ധപ്പെടാന്‍ ഇവിടുത്തെ യുവതയെ സഹായിക്കുന്ന സ്ഥിതിയിലേയ്ക്ക് നമ്മുടെ ശാസ്ത്ര സാങ്കേതിക വിദ്യ വികസിച്ചിരിക്കുന്നു. ഇന്ത്യയില്‍ വിടവു നികത്തുന്നതിനും സ്വാധീനം ചെലുത്തുന്നതിനുമുള്ള പ്രധാന പാലമായി ശാസ്ത്ര സാങ്കേതിക രംഗം മറുകയാണ് . ഇതിന്റെ സഹായത്തോടെ രാജ്യത്ത് ആദ്യമായി പാവങ്ങളില്‍ പാവങ്ങള്‍ പോലും ഭരണ സംവിധാനവുമായി നേരിട്ടു ബന്ധപ്പെടുന്നു. സാധാരണ ഇന്ത്യക്കാരനു പോലും ഡിജിറ്റല്‍ സാങ്കേതിക വിദ്യയും കരുത്തു പകരുന്നു. ഗവണ്‍മെന്റില്‍ നിന്നുള്ള സേവനങ്ങളുടെ വേഗത്തിലും നേരിട്ടുമുള്ള വിതരണം ഇതിലൂടെ അവരും ഉറപ്പാക്കുന്നു.  ഇന്ന് നഗരവാസികളെക്കാള്‍ കൂടുതല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് ഗ്രാമീണരാണ്. പാവപ്പെട്ട ഗ്രാമീണ കര്‍ഷകനും പണം കൈമാറ്റം ചെയ്യുന്നത് ഡിജിറ്റല്‍ സംവിധാനത്തിലൂടെയാണ്.  സ്മാര്‍ട്ട് ഫോണിലുള്ള ആപ്പുകളാണ് ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളും ഉപയോഗിക്കുന്നത്. വികാസത്തിന്റെയും ആഗോള ഹൈ-ടെക് ശക്തി വിപ്ലവത്തിന്റെയും കേന്ദ്രമായി ഇന്ന് ഇന്ത്യ മാറുകയാണ്.
 

സുഹൃത്തുക്കളെ,

സമ്പര്‍ക്കം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍  എല്ലാ പാവപ്പെട്ടവര്‍ക്കും ഗ്രാമങ്ങള്‍ക്കും ലോക നിലവാരത്തിലുള്ള ഉന്നത സാങ്കേതിക പരിഹാരങ്ങള്‍ സൃഷ്ടിക്കാനും സ്വീകരിക്കാനും ലഭ്യമാക്കാനും ഇന്ത്യ ഇന്നു തയാറാണ്.

ഉന്നത സാങ്കേതിക മാര്‍ഗ്ഗത്തിനുള്ള ആവശ്യകതയും, അതു  കൈകാര്യം ചെയ്യുന്നതിനും സംരക്ഷിക്കുന്നതിനും സന്തുലിതമാക്കുന്നതിനും വിവരങ്ങളും ജനസംഖ്യയും ഇന്ത്യയ്ക്ക് ഉണ്ട്. അതിനാലാണ് ഇന്ന് ലോകം ഇന്ത്യയെ അധികമധികം വിശ്വസിക്കുന്നത്.

ഡിജിറ്റല്‍ ഇന്ത്യ പ്രചാരണം കൂടുതല്‍ വ്യാപിപ്പിക്കുന്നതിനായി അടുത്ത കാലത്ത് പിഎം വാണി പദ്ധതി ആരംഭിച്ചിരിക്കുകയാണ്. രാജ്യമെമ്പാടുമുള്ള പൊതു ഇടങ്ങളില്‍ ഇത് ഗുണനിലവാരമുള്ള വൈ ഫൈ സമ്പര്‍ക്കം സാധ്യമാക്കും. രാജ്യത്തെ ഗ്രാമീണ യുവതയ്ക്കു പോലും  വളരെ വേഗത്തില്‍ ലോകത്തിലെ ഏറ്റവും മെച്ചപ്പെട്ട ശാസ്ത്ര വിജ്ഞാനം അനായാസേന നേടുന്നതിനു ശാസ്ത്രത്തിന്റെ നേരിട്ടുള്ള പ്രയോജനം ലഭിക്കും.
 

സുഹൃത്തുക്കളെ,

ജല ദൗര്‍ലഭ്യം, മലിനീകരണം, മണ്ണ് നിലവാരം, ഭക്ഷ്യസുരക്ഷ, തുടങ്ങി ആധുനിക ശാസ്ത്രം പരിഹരിക്കേണ്ട നിരവധി വെല്ലുവിളികള്‍ നമ്മുടെ രാജ്യത്തുണ്ട്. ജലനിധി, സമുദ്രത്തിലെ ഊര്‍ജ്ജം, ഭക്ഷണം തുടങ്ങിയവ വളരെ വേഗത്തില്‍  പര്യവേഷണം നടത്തുന്നതില്‍ ശാസ്ത്രത്തിന് മുഖ്യ പങ്കുണ്ട്.   ബഹിരാകാശത്ത് നാം വിജയിച്ചതു പോലെ ആഴക്കടല്‍ മേഖലയിലും നമുക്കു വിജയിക്കേണ്ടതുണ്ട്. ഇതിനായി ആഴക്കടല്‍ ദൗത്യം ഇന്ത്യ നടത്തി വരുന്നു.
 

സുഹൃത്തുക്കളെ,

നാം എന്തെല്ലാം ശാസ്ത്ര നേട്ടങ്ങള്‍ കൈവരിച്ചാലും അതെല്ലാം വ്യാപാര വ്യവസായ മേഖലയ്ക്കും പ്രയോജനപ്പെടുന്നതാണ്. ഉദാഹരണത്തിന് ബഹിരാകാശത്ത് നാം നടത്തിയിട്ടുള്ള പരിഷ്‌കാരങ്ങള്‍  ചക്രവാളങ്ങളെ സ്പര്‍ശിക്കുന്നതിനു മാത്രമല്ല അനന്തതയുടെ ഉയരങ്ങളില്‍ എത്തുന്നതിന് നമ്മുടെ യുവാക്കളെയും രാജ്യത്തെ സ്വകാര്യ മേഖലയെയും  പ്രോത്സാഹിപ്പിക്കുന്നതാണ്.

പുതിയ ഉത്പാദനാനുബന്ധ പ്രോത്സാഹന പദ്ധതിയും ശാസ്ത്ര സാങ്കേതിക മേഖലകളുമായി ബന്ധപ്പെട്ടതാണ്. ഇത്തരം നടപടികള്‍ ശാസ്ത്ര സമൂഹത്തെയും ശാസ്ത്രവുമായി ബന്ധപ്പെട്ട ആവാസവ്യവസ്ഥയെയും  ശക്തിപ്പെടുത്തും. മാത്രമല്ല സാങ്കേതിക വിദ്യയും മെച്ചപ്പെടും. നവീകരണത്തിന് ഇത് കൂടുതല്‍ വിഭവങ്ങള്‍ ഉത്പാദിപ്പിക്കും.  ശാസ്ത്രത്തിനും വ്യവസായത്തിനും മധ്യേ ഇത് പുതിയ സംസ്‌കാരം സൃഷ്ടിക്കും. അത് ഹൈഡ്രജന്‍ സമ്പദ് വ്യവസ്ഥ ആയാലും നിര്‍മ്മിത ബുദ്ധിയുടെ ഉപയോഗമായാലും പുതിയ സഹകരണങ്ങള്‍ പുതിയ വീഥികളിലേയ്ക്കു നയിക്കും. ശാസ്ത്രവും വ്യവസായവും തമ്മിലുള്ള സഹകരണത്തിനും ഏകോപനത്തിനും ഈ ഉത്സവം പുതിയ മാനങ്ങള്‍ നല്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
 

ഇപ്പോള്‍ ശാസ്ത്രം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി കോവിഡ് മഹാമാരിക്കുള്ള പ്രതിരോധ മരുന്ന് ആയിരിക്കും. എന്തായാലും ഇത് ഇപ്പോള്‍ വെല്ലുവിളി തന്നെ. എന്നാല്‍ ശാസ്ത്രരംഗം അഭിമുഖീകരിക്കുന്ന  ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള എറ്റവും വലിയ വെല്ലുവിളി മികച്ച യുവാക്കളെ അവിടേയ്ക്ക് ആകര്‍ഷിക്കുകയും അവരെ നിലനിര്‍ത്തുകയും ചെയ്യുക എന്നതാണ്. മിക്കപ്പോഴും സാങ്കേതിക വിദ്യയുടെയും എന്‍ജിനിയറിംങ്ങിന്റെയും മണ്ഡലമാണ് ശാസ്ത്രത്തെക്കാള്‍ കൂടുതലായി യുവാക്കള്‍ക്ക് കൂടുതല്‍ ആകര്‍ഷകം. എന്നിരുന്നാലും ഏതു വികസ്വര രാജ്യത്തിനും അതിനെ ശക്തിപ്പെടുത്താന്‍ ശാസ്ത്രം വേണം. കാരണം പലരും പറയുന്നതുപോലെ ഇന്നത്തെ ശാസ്ത്രമാണ് നാളെത്തെ സാങ്കേതിക വിദ്യയും പിന്നീടുള്ള എന്‍ജിനിയറിംങ്ങ് പരിഹാരവും.

അതിനാല്‍ ശാസ്ത്രത്തിന്റെ മേഖലയിലേയ്ക്ക് മികച്ച പ്രതിഭകളെ ആകര്‍ഷിച്ചുകൊണ്ട് തുടങ്ങാം. ഇതിനായി വിവിധ തലങ്ങളില്‍ ഗവണ്‍മെന്റ് സ്‌കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ അതിന് ശാസ്ത്ര സമൂഹത്തില്‍ നിന്നു തന്നെ വലിയ സ്വാധീനിക്കല്‍ ആവശ്യമാണ്.
 

ചന്ദ്രയാന്‍ ദൗത്യത്തിന്റെ ചുറ്റുപാടില്‍ ഉണ്ടായ  ഉത്ക്കണ്ഠ വലിയ ആരംഭ ബിന്ദുവാണ്. യുവാക്കളില്‍ നിന്ന് വന്‍ തോതിലുള്ള താല്‍പര്യം ഞങ്ങള്‍ അന്നു കണ്ടു. അവിടെ നിന്ന് നമ്മുടെ ഭാവി ശാസ്ത്രജ്ഞര്‍ വരും. നാം അവരെ പ്രചോദിപ്പിച്ചാല്‍ മതി.
 

സുഹൃത്തുക്കളെ,

ഇന്ത്യയിലെ പ്രതിഭകളില്‍ നിക്ഷേപിക്കാനും ഇന്ത്യയില്‍ നൂതന കണ്ടുപിടിത്തങ്ങള്‍ നടത്താനും ആഗോള സമൂഹത്തെ ക്ഷണിക്കുക എന്നതാണ് ഈ കൂട്ടായ്മയിലൂടെ ഞാന്‍ ലക്ഷ്യമാക്കുന്നത്. ഏറ്റവും തിളങ്ങുന്ന മനസുകള്‍ ഇന്ത്യയിലാണ്. തുറവിയുടെയും സുതാര്യതയുടെയും സംസ്‌കാരമാണ് ഇന്ത്യ ഉദ്‌ഘോഷിക്കുന്നത്. ഇവിടുത്തെ ഏതു വെല്ലുവിളികളെയും അഭിമുഖീകരിക്കാനും ഇവിടുത്തെ ഗവേഷണ പരിസ്ഥിതി മെച്ചപ്പെടുത്താനും ഇന്ത്യാ ഗവണ്‍മെന്റ് തയാറായി നില്ക്കുന്നു.

 

സുഹൃത്തുക്കളെ,

വ്യക്തികളിലെ കഴിവുകളും ഗുണങ്ങളും ശാസ്ത്രമാണ് പുറത്തു കൊണ്ടുവരുന്നത്. കോവിഡ് പ്രതിരോധ മരുന്നിനായി പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞരില്‍  ഈ ചൈതന്യമാണ് നാം കാണുന്നത്. കൊറോണായ്ക്ക് എതിരെയുള്ള പോരാട്ടത്തില്‍ നമ്മുടെ ശാസ്ത്രജ്ഞര്‍ നമ്മെ മുന്നില്‍, മികച്ച സ്ഥാനത്തു തന്നെ എത്തിച്ചിരിക്കുന്നു.
 

സുഹൃത്തുക്കളെ,

രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് തമിഴിലെ പുണ്യപുരുഷനും  സാമൂഹ്യ പരിഷ്‌കര്‍ത്താവുുമായ  തിരുവുള്ളവര്‍ നല്കിയ സൂത്രകാവ്യം അഥവ മന്ത്രം ഇന്നും കൃത്യവും പ്രസക്തവുമാണ്.  അദ്ദേഹം പറഞ്ഞു, മണലില്‍ നിങ്ങള്‍ ആഴത്തില്‍ കുഴിക്കുമ്പോള്‍ നീരുറവകളില്‍ എത്തും. കൂടുതല്‍ നിങ്ങള്‍ പഠിക്കുമ്പോള്‍ അറിന്റെ നീരുറവകള്‍ കൂടുതലായി ഒഴുകി വരും.  അതായത് ആഴത്തില്‍ കുഴിക്കുമ്പോള്‍ തീര്‍ച്ചയായും ഒരു നാള്‍ നിങ്ങള്‍ വെള്ളം കണ്ടെത്തും.  അതുപോലെ തന്നെ മഹത്തായ പഠനത്തിലൂടെ ഒരു ദിവസം  അറിവിന്റെയും ധിഷണയുടെയും നീര്‍ച്ചാലില്‍ നിങ്ങള്‍ എത്തും.

പഠനത്തിന്റെയും വിജ്ഞാന സമ്പാദനത്തിന്റെയും ഈ  പ്രക്രിയ നിങ്ങള്‍ ഒരിക്കലും അവസാനിപ്പിക്കരുത് എന്ന് ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. കൂടുതല്‍ നിങ്ങള്‍ പഠിക്കുമ്പോള്‍ നിങ്ങളുടെ കഴിവുകള്‍ കൂടുതല്‍ വളരുന്നു. നിങ്ങള്‍ കൂടുതല്‍ വളരുമ്പോള്‍ നിങ്ങളുടെ രാജ്യവും വളരുന്നു. ഈ ചൈതന്യം വളരട്ടെ. ഇന്ത്യയുടെയും ലോകത്തിന്റെയും വളര്‍ച്ചയ്ക്ക് ശാസ്ത്രം ഊര്‍ജ്ജം പകരട്ടെ.  ഈ വിശ്വാസത്തോടെ നിങ്ങള്‍ക്ക് എല്ലാ ആശംസകളും നേരുന്നു.

നന്ദി. നിങ്ങള്‍ക്ക് എല്ലാവര്‍ക്കും വളരെ നന്ദി.

 

കുറിപ്പ്.

പ്രധാന മന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശ പരിഭാഷയാണ് ഇത്. യഥാര്‍ത്ഥ പ്രസംഗം ഹിന്ദിയിലായിരുന്നു.

 

***