നമസ്ക്കാരം
എന്നോടൊപ്പം ഈ പരിപാടിയില്‍ പങ്കെടുക്കുന്ന ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവവ്രത ജി, രാജ്യത്തിന്റെ വിദ്യാഭ്യാസ മന്ത്രി ശ്രീ രമേഷ് പൊഖ്റിയാൽ ജി, ഗുജറാത്ത് മുഖ്യമന്ത്രിശ്രീ വിജയ് രൂപാണിജി, ഗുജറാത്ത് വിദ്യാഭ്യസ മന്ത്രി ശ്രീ ഭൂപേന്ദ്ര സിംങ് ജി, യുജിസി ചെയര്മാന് പ്രൊഫ. ഡിപി സിംങ ജി, ബാബാ സാഹിബ് അംബേദ്ക്കര്‍ ഒപ്പണ്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ പ്രൊഫ. അമി ഉപാദ്ധ്യായ, ഇന്ത്യന്‍ യൂണിവേഴ്സിറ്റിസ് അസോസിയേഷന് പ്രസിഡന്റ് പ്രൊഫ. താജ് പ്രതാപ്ജി, വിശിഷ്ടാതിഥികളെ സുഹൃത്തുക്കളെ,
ബാബാസാഹിബ് അംബേദ്ക്കറിന്റെ ഈ ജന്മ വാര്‍ഷിക വേളയില്‍ രാജ്യം സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കുമ്പോള്‍ ബാബാസാഹിബ് അംബേദ്ക്കറിന്റെ ഈ ജന്മ വാര്‍ഷികം ആ മാഹായജ്ഞവും ഭാവിയുടെ പ്രചോദനവുമായി നമ്മെ ബന്ധിപ്പിക്കുന്നു.കൃതജ്ഞതാ നിര്‍ഭരമായ ഈ രാജ്യത്തിന്റെയും ഇതിലെ ജനങ്ങളുടെയും പേരില്‍ ഞാന്‍ ബാബാസാഹിബിന് പ്രണമം അര്‍പ്പിക്കുന്നു.
സുഹൃത്തുക്കളെ,
സ്വാതന്ത്ര്യ സമരത്തില്‍ ലക്ഷോപലക്ഷം വരുന്ന സ്വാതന്ത്ര്യ സമര സേനാനികള്‍ സ്വപ്നം കണ്ടത് സമഗ്രവും ഒത്തൊരുമയുമുള്ള ഒരു ഇന്ത്യയെയാണ്. രാജ്യത്തിന്റെ ഭരണഘടനയുടെ രൂപത്തില്‍ ആ സ്വപ്നം സാക്ഷാത്ക്കരിച്ചുകൊണ്ട് ബാബാസാഹിബ് അതിനും തുടക്കം കുറിച്ചു. ഇന്ന് അതേ ഭരണഘടന പിന്തുടര്ന്നു കൊണ്ട് ഇന്ത്യ പുതിയ ഭാവി സൃഷ്ടിക്കുകയാണ, പുതിയ മാനങ്ങള്‍ നേടുകയുമാണ്.
ഇന്ന് ഈ സുദിനത്തില്‍ ഇവിടെ നടക്കുന്നത് ഇന്ത്യന്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാരുടെ അസോസിയേഷന്റ 95-ാമത് യോഗമാണ്. ബാബാ സാഹിബ് അംബേദ്ക്കര്‍ ഓപ്പണ്‍ സര്‍വകലാശാല ഇവിടെ ബാബാസാഹിബ് ചെയര്‍ സ്ഥാപിക്കുന്ന കാര്യം പ്രഖാപിച്ചു കഴിഞ്ഞു. ബാബാ സാഹിബിന്റെ ജീവിതത്തെയും ചിന്തകളെയും ആശയങ്ങളെയും കുറിച്ച് ശ്രീ.കിഷോര്‍ മക്വാന എഴുതിയ നാലു പുസ്തകങ്ങളുടെ പ്രകാശനവും നടന്നു കഴിഞ്ഞു. ഈ പരിശ്രമത്തില്‍ പങ്കാളികളായ എല്ല മാന്യ വ്യക്തികളെയും ഞാന്‍ അഭിനന്ദിക്കുന്നു.
ലോകത്തിലെ ജനാധിപത്യത്തിന്റെ മാതാവാണ് ഇന്ത്യ. നമ്മുടെ സംസ്കാരത്തിന്റെയും ജീവിത ശൈലിയുടെയും അവിഭാജ്യ ഘടകമാണ് ജനാധിപത്യം. സ്വതന്ത്ര ഇന്ത്യക്ക് ശക്തമായ അടിത്തറ പാകിയത് ബാബാസാഹിബാണ്. അതുകൊണ്ടു തന്നെ ജനാധിപത്യ പൈതൃകം ശക്തിപ്പെടുത്തിക്കൊണ്ട് മുന്നേറാന്‍ രാജ്യത്തിനു സാധിക്കുന്നു. ബാബസാഹിബിനെ വായിക്കുകയും മനസിലാക്കുകയും ചെയ്യുമ്പോള്‍, അദ്ദേഹം സാര്‍വത്രിക വീക്ഷണമുള്ള വ്യക്തിയായിരുന്നു എന്ന് നമുക്കു മനസിലാകുകയുള്ളു. കിഷോര്‍ മക്വാനാജിയുടെ പുസ്തകങ്ങളില്‍ ബാബാസാഹിബിന്റെ ഈ തത്വശാസ്ത്രത്തിന്റെ വ്യക്തമായ ദര്‍ശനം ഉണ്ട്. ഇതില്‍ ഒരു പുസ്തകം പരിചയപ്പെടുത്തുന്നത് ബാബാസാഹിബിന്റെ ജീവിത ദര്‍ശനമാണ്. രണ്ടാമത്തെ പുസ്തകമാകട്ടെ വ്യക്തി ദര്‍ശനവും മൂന്നാമത്തെ കൃതി അദ്ദേഹത്തിന്റെ രാഷ്ട്ര ദര്‍ശനവും അവസാന കൃതി അയം ദര്ശന് പൗരന്മാരുടെ ദര്‍ശനങ്ങളുടെ മാനങ്ങളുമാണ്. ഈ നാലു ദര്‍ശനങ്ങളും ആധുനിക തത്വചിന്തകളുടെ ഒട്ടും പിന്നിലുമല്ല. കോളജുകളിലും യൂണിവേഴ്സിറ്റികളിലും പഠിക്കുന്ന പുതിയ തലമുറ ഇത്തരം പുസ്തകങ്ങള്‍ കൂടുതല്‍ കൂടുതല്‍ വായിക്കണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഈ മാനങ്ങള്‍ എല്ലാം അത് സമഗ്ര സമൂഹമാകട്ടെ, ദളിതര്‍ക്കും പാര്‍ശ്വവത്കൃത സമൂഹങ്ങളുടെയും അവകാശങ്ങളിന്മേലുള്ള ഉത്ക്കണ്ഠയാകട്ടെ, സ്ത്രീകളുടെ സംഭാവനകളയും ഉന്നമനത്തെയും കുറിച്ചുള്ള ചോദ്യങ്ങളാകട്ടെ, അല്ലെങ്കില്‍ വിദ്യാഭ്യാസത്തെകുറിച്ച് പ്രത്യേകിച്ച് ഉന്നത വിദ്യാഭ്യാസത്തെ കുറിച്ച് ബാബാ സാഹിബിന് ഉണ്ടായിരുന്ന കാഴ്ച്ചപ്പാടുകളാകട്ടെ, ഇവ രാജ്യത്തെ യീവാക്കള്‍ക്ക് ബാബാസാഹിബിനെ മനസിലാക്കാനുള്ള അവസരങ്ങള്‍ ആണു ലഭ്യമാക്കുന്നത്.
ഡോ.അംബേദ്ക്കര്‍ പറയുമായിരുന്നു.
എന്റെ മൂന്ന് ദേവതകള്‍ അറിവും ആത്മാഭിമാനവും എളിമയുമാണ്. ആത്മാഭിമാനം അറിവിനൊപ്പമാണ് വരുന്നത്. അത് അവരെ അവകാശങ്ങളെ കുറിച്ച് ബോധ്യപ്പെടുത്തുന്നു. തുല്യ അവകാശങ്ങളിലൂടെ സാമൂഹിക ഐക്യം ആവിര്‍ഭവിക്കുന്നു. രാജ്യം പുരോഗമിക്കുന്നു..ജീവിക്കാന്‍ വേണ്ടി ബാബാ അംബേദ്ക്കര്‍ അനുഷ്ഠിച്ച കഷ്ടപ്പാടുകളെ കുറിച്ച് നമുക്ക് എല്ലാവര്ക്കും അറിയാം. നിരവധിയായ കഷ്ടപ്പാടുകള്‍ക്കൊടുവില്‍ ബാബാ അംബേദ്ക്കര്‍ എത്തി ചേര്‍ന്ന സ്ഥാനം നമുക്ക് എല്ലാവര്ക്കും വലിയ പ്രചോദനമാണ്. ബാബാ അംബേദ്ക്കര്‍ കാണിച്ചു തന്ന മാര്‍ഗ്ഗത്തിലൂടെ നമ്മുടെ രാജ്യത്തെ മുന്നോട്ടു നയിക്കാനുള്ള ഉത്തരവാദിത്വം നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിനും സര്‍വകലാശാലകള്‍ക്കുമാണുള്ളത്. അത് പൊതു ലക്ഷ്യങ്ങളും രാഷ്ട്രം എന്ന നിലയില്‍ പങ്കുവയ്ക്കുന്ന പരിശ്രമങ്ങളും ആകുമ്പോള്‍ സംഘടിത പരിശ്രമങ്ങള്‍ കാര്യ നിര്‍വഹണത്തിനുള്ള മാര്‍ഗ്ഗമാകുന്നു. അതിനാല്‍ ഇന്ത്യ യൂണിവേഴ്സിറ്റി അസോസിയേഷന്റെ പങ്ക് വളരെ വലുതാണ്.ഡോ. സര്‍വപ്പള്ളി രാധാകൃഷ്ണന് ജി,ഡോ. ശ്യമാ പ്രസാദ് മുഖര്‍ജി, ശ്രീമതി ഹന്‍സെ മേത്ത,ഡോ. സാകിർ ഹുസൈന് തുടങ്ങിയ പണ്ഡിത ഇ തിഹാസങ്ങള്‍ നമുക്കു മുന്നില്‍ ഉണ്ട്.
ഡോ.രാധാകൃഷ്ണന്‍ജി പറഞ്ഞിട്ടുണ്ട്.വിദ്യാഭ്യാസത്തിന്റെ അന്തിമ ഫലം സ്വതന്ത്രനും സര്‍ഗ്ഗശക്തിയുള്ളവനുമായ മനുഷ്യനാണ്, അയാള്‍ക്ക് പ്രതികൂല സാഹചര്യങ്ങളോടും ചരിത്രപരമായ ചുറ്റുപാടുകളോടും പോരാടന്‍ അവനു സാധിക്കണം.
അതായത് വിദ്യാഭ്യാസം മനുഷ്യനെ സ്വതന്ത്രമാക്കും.അവന് തുറന്നു ചിന്തിക്കാന്‍ സാധിക്കും. പുതിയ ചിന്തകളിലൂടെ പുതിയവ സൃഷ്ടിക്കാന്‍ സാധിക്കും. ലോകത്തെ മുഴുവന്‍ ഒറ്റ ഘടകമായി കണ്ട് നമ്മുടെ വിദ്യാഭ്യാസ സംവിധാനം വികസിപ്പിക്കണം എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. അതെ സമയം ഇന്ത്യന്‍ വിദ്യാഭ്യാനത്തിന്റെ സവിശേഷത അദ്ദേഹം ഉന്നിപ്പറയുകയും ചെയ്തു. ഇത് ഇന്നത്തെ അഗേള ചിത്രത്തില്‍ കൂടുതല്‍ പ്രാധാന്യം കൈവരിക്കുന്നു. പുതിയ ദേശീയ വിദ്യാഭ്യസ നയത്തിന്റെ പ്രത്യേക പതിപ്പ് ആസൂത്രണത്തിനും നിര്‍വഹണത്തിനുമായി പ്രകാശനം ചെയ്തിട്ടുണ്ട്. ദേശീയ വിദ്യാഭ്യാസ നയം എപ്രകാരം ആഗോള മാനദണ്ഡമനുസരിച്ചുള്ള അത്യന്താധുനിക നയത്തിന്റെ വിശദമായ രേഖയാകുന്നു എന്നതാണ് ഇത് ചര്‍ച്ച ചെയ്യുന്നത്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ സൂക്ഷ്മ ഭേദങ്ങള്‍ അറിയുന്ന പണ്ഡിതരാണല്ലോ നിങ്ങള്‍. ഡോ. രാധാകൃഷ്ണന് ജി വിഭാവനം ചെയ്ത വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം ഈ നയത്തിന്റെ സത്തയില്‍ പ്രതിഫലിക്കുന്നുണ്ട്.
ഇന്ത്യയുടെ ഉന്നത വിദ്യാഭ്യാസ മേഖലയെ പരിവര്‍ത്തനപ്പെടുത്തുന്നതിന് ദേശീയ വിദ്യാഭ്യാസ നയം 2020 എന്നതാണല്ലോ ഇന്നത്തെ സെമിനാറിന്റെ വിഷയം. ഇതിന്റെ പേരില്‍ നിങ്ങളെല്ലാവരും അഭിനന്ദനം അര്‍ഹിക്കുന്നു. വിദഗ്ധരുമായി വിദ്യാഭ്യാസ നയത്തെ കുറിച്ച് ഞാന്‍ നിരന്തരം ചര്‍ച്ച ചെയ്തു വരികയാണ്. അത് നടപ്പിലാക്കുക വളരെ പ്രായോഗികമാണ്.
സുഹൃത്തുക്കളെ,
നിങ്ങള്‍ എല്ലാവരും നിങ്ങളുടെ ജീവിതം മുഴുവന്‍ വിദ്യാഭ്യാസത്തിനായി സമര്‍പ്പിച്ചവരാണ്. ഓരോ വിദ്യാര്‍ത്ഥിക്കും അയാളുടെതായ കഴിവും ശേഷിയും ഉണ്ട്. ഈ കഴിവിനെ അടിസ്ഥാനമാക്കി കുട്ടികള്‍ക്കും അധ്യാപകര്‍ക്കും മൂന്നു ചോദ്യങ്ങളുണ്ട്.
ഒന്ന് – അവര്‍ക്ക് എന്തു ചെയ്യാന്‍ സാധിക്കൂം.
രണ്ട് – കൃത്യമായ ശിക്ഷണം ലഭിച്ചാല്‍ എന്താണ് അവരുടെ സാധ്യതകള്‍.
മൂന്ന്. അവര്‍ എന്തു ചെയ്യാന്‍ ആഗ്രഹിക്കുന്നു.
ഒരു വിദ്യാര്‍ത്ഥിക്ക് എന്തു ചെയ്യാന്‍ സാധിക്കുമെന്നത് അയാളുടെ ആന്തരിക ശക്തിയാണ്.എന്നാല്‍ സ്ഥാപനപരമായ ശക്തി കൂടി നാം കൂട്ടിച്ചേര്‍ക്കുമ്പോള്‍ അയാളുടെ വികസനം വളരെ വിശാലമാകുന്നു. ഈ സംയോജനത്തില്‍ നമ്മുടെ യുവാക്കള്‍ക്ക് അവര്‍ ആഗ്രഹിക്കുന്നവ എന്തും ചെയ്യാന്‍ സാധിക്കും. രാജ്യത്തിന്റെ പ്രത്യേക ഊന്നല്‍ നൈപുണ്യ വികസനത്തിലാണ്.രാജ്യം ആണ്. ആത്മ നിര്‍ഭര്‍ ഭാരത ദൗത്യവുമായി രാജ്യം മുന്നേറുമ്പോള്‍ നിപുണരായ യുവാക്കളുടെ ആവശ്യം വര്‍ധിക്കുന്നു.
നൈപുണ്യത്തിന്റെ ശക്തിയെ സംബന്ധിച്ച് പതിറ്റാണ്ടുകള്‍ മുന്നേ വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായങ്ങളും തമ്മിലുള്ള സഹകരണത്തിനാണ് . ഡോ .ശ്യമാപ്രസാദ് മുഖര്‍ജി ഉന്നല്‍ കൊടുത്തിരിക്കുന്നത്. ഇന്ന്് രാജ്യത്തിന് വലിയ സാധ്യതകളാണ് .അധുനിക കാലത്തിന്റെ പുതിയ വ്യവസായങ്ങള്‍. നിര്‍മ്മിതബുദ്ധി , ഇന്റര്‍നെറ്റ് ഓഫ് തിംങ്ങ്സ് ബിഗ് ഡേറ്റ, 3, 3ഡി പ്രിന്റിംങ്, വിര്‍ച്വല്‍ റിയാലിറ്റി, റൊബോട്ടിക്സ്,മൊബൈല്‍ ടെക്നോളജി,ജിയോ ഇന്‍ഫര്‍മാറ്റിക്സ്,സ്മാര്‍ട്ട് ഹെല്‍ത്ത് കെയര്‍ ആന്‍ഡ് ഡിഫന്‍സ് സെക്ടര്‍ തുടങ്ങിയ വ്യവസായങ്ങലില്‍ ഇന്ത്യ ഭാവിയെ കാണുന്നു. ഈ ആവശ്യങ്ങള്‍ സാധിക്കുന്നതിന് രാജ്യം വലിയ ചുവടുകളാണ് വയ്ക്കുന്നത്.
രാജ്യത്തെ മൂന്നു മെട്രോപൊളിറ്റന്‍ നഗരങ്ങളില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്കില്‍സ് സ്ഥാപിച്ചു കഴിഞ്ഞു. പ്രഥമ ബാച്ച് മുംബെയില്‍ പരിശീലനം തുടങ്ങി. ഭാവിയിലെ നൈപുണ്യ സംരംഭങ്ങള്‍ 2018 ല്‍ നാസ്കോമില്‍ രംഭിച്ചു
സുഹൃത്തുക്കളെ,
വിദ്യാഭ്യാസത്തില്‍ പരമാവധി സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നതിനാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയത്തില്‍ ഏറ്റവും ഊന്നല്‍ നല്‍കിയിരിക്കുന്നത്. എല്ലാ സര്‍വകലാശാലകളും മള്‍ട്ടി ഡിസിപ്ലിനറി ആകണം എന്നതാണ് ഞങ്ങളുടെ ആഗ്രഹം. കോഴ്സുകള്‍ എവിടെ വേണമെങ്കിലും പൂര്‍ത്തായാക്കാവുന്ന തരത്തിലാവണം പുതിയ വിദ്യാഭ്യാസം. രാജ്യത്തെ മുഴുവന്‍ സര്‍വകലാശാലകളും ഈ ലക്ഷ്യം നേടുന്നതിനായി ഒരുമിച്ചു പ്രവര്‍ത്തിക്കണം. എല്ലാ വൈസ് ചാന്‍സലര്‍മാരും ഇതിനായി പ്രത്യേകം ശ്രദ്ധിക്കണം.
രാജ്യത്തെ പുതിയ സാധ്യതകള്‍ക്കായി സര്‍വകലാശാലകളില്‍ വലിയ സ്കില്‍ പൂളുകള്‍ സൃഷ്ടിക്കപ്പെടണം.
സുഹൃത്തുക്കളെ
രാജ്യത്തെ ദളിതര്‍, പാവങ്ങള്‍, പീഡിതര്‍, ചൂഷിതര്‍, പാര്‍ശ്വവത്ക്കരിക്കപ്പട്ടവര്‍ എല്ലാവരും അംബേദ്ക്കറുടെ പാത പിന്തുടരുന്നു. തുല്യ അവസരങ്ങളെയും തുല്യ അവകാശങ്ങളെയും കുറിച്ചാണ് അദ്ദേഹം സംസരിച്ചത്. ഇന്ന് എല്ലാ ആളുകളുടെയും ബാങ്ക് അക്കൗണ്ടിലേയ്ക്ക് ജന്‍ ധന് പദ്ധതിയിലൂടെ നേരിട്ടു പണം എത്തി.ഡിജിറ്റള്‍ സാമ്പത്തിക ഇടപാടുകള്‍ക്കാ.ി ഭിം നിലവില്‍ വന്നു. ഇന്നു പാവങ്ങള്‍ക്ക് സൗജന്യമായി വീടുകളും സൗജന്യ വൈദ്യുതിയും ലഭ്യമാക്കിയിരിക്കുന്നു. എല്ലാവര്ക്കും ശുദ്ധജലം എത്തിക്കാന്‍ ഗ്രാമങ്ങളില്‍ ജല്‍ ജീവന് ദൗത്യം പുരോഗമിക്കുന്നു.
കൊറോണ പ്രതിസന്ധിയില്‍ രാജ്യം തൊഴിലാളികള്‍ക്കും ഒപ്പം നിന്നു.ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ കുത്തിവയ്പ് രാജ്യത്ത് നടന്നപ്പോള്‍ പാവങ്ങള്‍ എന്നോ പണക്കാരനെന്നോ വിവേചനം ഇല്ലായിരുന്നു. ഇതായിരുന്നു ബാബാ സാബിബ് കാണിച്ചു തന്ന മാര്‍ഗ്ഗം.
സ്ത്രീ ശാക്തീകരണത്തില്‍ ബാബാ സാഹിബ് എന്നും ഊന്നല്‍ നല്കി. ഈ കാഴ്ച്ചപ്പാടിലാണ് രാജ്യം നമ്മുടെ പെണ്‍കുട്ടികള്‍ക്ക് സൈന്യത്തില്‍ വരെ തിയ അവസരങ്ങള്‍ നല്‍കുന്നത്.
ജനങ്ങള്‍ക്കിടയില്‍ ബാബാസാഹിബിന്റെ സന്ദേശം രാജ്യം പ്രവര്‍ത്തിച്ചു വരുന്നു.ബാബാസാഹിബുമായി ബന്ധപ്പെട്ട എല്ലാ സ്ഥലങ്ങളും പഞ്ച തീര്‍ത്ഥങ്ങളായി വികസിപ്പിച്ചു കഴിഞ്ഞു. ഏതാനും വര്‍ഷം മുമ്പ് ഡോ. അംബേദ്ക്കര്‍ ഇന്റര്‍നാഷണല്‍ സെന്റര്‍ രാജ്യത്തിനു സമര്‍പ്പിക്കാന്‍ എനിക്കു ഭാഗ്യമുണ്ടായി. ഇന്ന് ഇത് സാമ്പത്തിക ഗവേഷണ കേന്ദ്രമായി വളര്‍ന്നിരിക്കുന്നു.
നാം സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷത്തിലേയ്ക്ക് അടുക്കുകയാണ്. അടുത്ത 25 വര്‍ഷത്തേയ്ക്കുള്ള പദ്ധതികളാണ് നാം വിഭാവനം ചെയ്യുന്നത്. രാജ്യത്തിന്റെ ഭാവിയും വിജയവും യുവാക്കളിലാണ്.നമ്മുടെ എല്ലാ തീരുമാനങ്ങളും പൂര്‍ത്തിയാക്കുക യുവാക്കളാണ്. അതിനാല്‍ യുവാക്കള്‍ക്ക് അവസരങ്ങള്‍ നല്‍കുക.
നമ്മുടെ കൂട്ടായ തീരുമാനങ്ങളും പരിശ്രമങ്ങളും പുതിയ ഇന്ത്യയെ സംബന്ധിക്കുന്ന സ്വപ്നങ്ങളും യാഥാര്‍ത്ഥ്യമാകുമെന്ന് എനിക്ക് ആത്മവിശ്വാസം ഉണ്ട്. നമ്മുടെ പരിശ്രമങ്ങളും കഠിനാധ്വാനവുമാണ് ബാബാ സാഹിബിനുള്ള നമ്മുടെ പ്രണാമം.
ഈ ആശംസകളോടെ നിങ്ങള്‍ക്ക് എല്ലാവര്ക്കും ഒരിക്കല്‍ കൂടി ആശംസകള്‍ നേരുന്നു. നവരാത്രി അശംസകളും നേരുന്നു. ഒപ്പം അംബേദ്ക്കര്‍ ജയന്തി ആശംസകളും.
*****
Addressing a conference of Vice Chancellors of various universities. https://t.co/PtlY0cfUyu
— Narendra Modi (@narendramodi) April 14, 2021
भारत दुनिया में Mother of democracy रहा है।
— PMO India (@PMOIndia) April 14, 2021
Democracy हमारी सभ्यता, हमारे तौर तरीकों का एक हिस्सा रहा है।
आज़ादी के बाद का भारत अपनी उसी लोकतान्त्रिक विरासत को मजबूत करके आगे बढ़े, बाबा साहेब ने इसका मजबूत आधार देश को दिया: PM @narendramodi
डॉक्टर आंबेडकर कहते थे-
— PMO India (@PMOIndia) April 14, 2021
“मेरे तीन उपास्य देवता हैं। ज्ञान, स्वाभिमान और शील”।
यानी, Knowledge, Self-respect, और politeness: PM @narendramodi
जब Knowledge आती है, तब ही Self-respect भी बढ़ती है।
— PMO India (@PMOIndia) April 14, 2021
Self-respect से व्यक्ति अपने अधिकार, अपने rights के लिए aware होता है।
और Equal rights से ही समाज में समरसता आती है, और देश प्रगति करता है: PM @narendramodi
हर स्टूडेंट का अपना एक सामर्थ्य होता है, क्षमता होती है।
— PMO India (@PMOIndia) April 14, 2021
इन्हीं क्षमताओं के आधार पर स्टूडेंट्स और टीचर्स के सामने तीन सवाल भी होते हैं।
पहला- वो क्या कर सकते हैं?
दूसरा- अगर उन्हें सिखाया जाए, तो वो क्या कर सकते हैं?
और तीसरा- वो क्या करना चाहते हैं: PM @narendramodi
एक स्टूडेंट क्या कर सकता है, ये उसकी inner strength है।
— PMO India (@PMOIndia) April 14, 2021
लेकिन अगर हम उनकी inner strength के साथ साथ उन्हें institutional strength दे दें, तो इससे उनका विकास व्यापक हो जाता है।
इस combination से हमारे युवा वो कर सकते हैं, जो वो करना चाहते हैं: PM @narendramodi
बाबा साहेब ने समान अवसरों की बात की थी, समान अधिकारों की बात की थी।
— PMO India (@PMOIndia) April 14, 2021
आज देश जनधन खातों के जरिए हर व्यक्ति का आर्थिक समावेश कर रहा है।
DBT के जरिए गरीब का पैसा सीधा उसके खाते में पहुँच रहा है: PM @narendramodi
बाबा साहेब के जीवन संदेश को जन-जन तक पहुंचाने के लिए भी आज देश काम कर रहा है।
— PMO India (@PMOIndia) April 14, 2021
बाबा साहेब से जुड़े स्थानों को पंच तीर्थ के रूप में विकसित किया जा रहा है: PM @narendramodi
बाबासाहेब को जब हम पढ़ते हैं, समझते हैं तो हमें अहसास होता है कि वे एक Universal Vision के व्यक्ति थे। pic.twitter.com/SuVuJcxtnR
— Narendra Modi (@narendramodi) April 14, 2021
बाबासाहेब अम्बेडकर हमें जो मार्ग दिखाकर गए हैं, उस पर देश निरंतर चले, इसकी जिम्मेदारी हमारी शिक्षा व्यवस्था और हमारे विश्वविद्यालयों पर हमेशा रही है।
— Narendra Modi (@narendramodi) April 14, 2021
जब प्रश्न एक राष्ट्र के रूप में साझा लक्ष्यों का हो, तो सामूहिक प्रयास ही सिद्धि का माध्यम बनते हैं। pic.twitter.com/8RdmkTM7ag