Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യൻ ക്രിക്കറ്റ് താരം സലിം ദുരാനിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു 


ഇന്ത്യൻ ക്രിക്കറ്റ് താരം സലിം ദുരാനിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി.

“സലിം ദുറാനി ജി ഒരു ക്രിക്കറ്റ് ഇതിഹാസമായിരുന്നു, ഒരു സ്ഥാപനമായിരുന്നു. ക്രിക്കറ്റ് ലോകത്ത് ഇന്ത്യയുടെ ഉയർച്ചയ്ക്ക് അദ്ദേഹം നിർണായക സംഭാവന നൽകി. കളിക്കളത്തിലും പുറത്തും അദ്ദേഹം തന്റെ ശൈലിക്ക് പേരുകേട്ടയാളായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ വേദനിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അനുശോചനം. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേരുന്നു.”

“സലിം ദുറാനി ജിക്ക് ഗുജറാത്തുമായി വളരെ പഴയതും ശക്തവുമായ ബന്ധമുണ്ടായിരുന്നു. സൗരാഷ്ട്രയ്ക്കും ഗുജറാത്തിനും വേണ്ടി ഏതാനും വർഷം കളിച്ചു. ഗുജറാത്തും അദ്ദേഹം സ്വന്തം വീടാക്കി. അദ്ദേഹവുമായി ഇടപഴകാൻ എനിക്ക് അവസരം ലഭിച്ചു, അദ്ദേഹത്തിന്റെ ബഹുമുഖ വ്യക്തിത്വത്തിൽ ആഴത്തിൽ മതിപ്പുളവാക്കി. അദ്ദേഹത്തിന്റെ വിയോഗം  തീർച്ചയായും അനുഭവപ്പെടും . ”

 

 

Salim Durani Ji was a cricketing legend, an institution in himself. He made a key contribution to India’s rise in the world of cricket. On and off the field, he was known for his style. Pained by his demise. Condolences to his family and friends. May his soul rest in peace.

— Narendra Modi (@narendramodi) April 2, 2023

****

ND