ബഹുമാന്യരെ, നമസ്‌ക്കാരം
കോവിഡ്-19 മഹാമാരി മൂലം ലക്‌സംബര്‍ഗിനുണ്ടായ ദുഃഖകരമായ നഷ്ടങ്ങളില്‍ ഇന്ത്യയിലെ 1.3 ബില്യണ്‍ ജനങ്ങള്‍ക്കുവേണ്ടി ആദ്യമായി ഞാന്‍ എന്റ അഗാധമായ സഹാനുഭൂതി രേഖപ്പെടുത്തട്ടെ. ഈ വേദനാജനകമായ സമയത്തുള്ള താങ്കളുടെ കഴിവുറ്റ നേതൃത്വത്തെ ഞാന്‍ അഭിനന്ദിക്കുകയും ചെയ്യുന്നു.
എക്‌സലന്‍സി,
എന്റെ വീക്ഷണത്തില്‍ ഇന്നത്തെ വെര്‍ച്ച്വല്‍ യോഗത്തിന് വലിയ പ്രാധാന്യമുണ്ട്. വിവിധ വേദികളില്‍ വച്ച് നമ്മള്‍ പരസ്പരം കൂടിക്കാഴ്ച നടത്തുന്നുണ്ടെങ്കിലും ഇത് ഇന്ത്യയും ലക്‌സംബര്‍ഗും തമ്മില്‍ കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകള്‍ക്കിടയില്‍ നടക്കുന്ന ആദ്യത്തെ ഔപചാരിക ഉച്ചകോടിയാണ്.
ഇന്ന് കോവിഡ്-19 മഹാമാരി നേതൃത്വം നല്‍കിയ സാമ്പത്തിക ആരോഗ്യ വെല്ലുവിളികള്‍ക്കെതിരെ ലോകം പോരടിക്കുമ്പോള്‍ ഈ രണ്ടു വെല്ലുവിളികളില്‍ നിന്നും ഇരു രാജ്യങ്ങള്‍ക്കും കരകയറാന്‍ ഇന്ത്യയും ലക്‌സംബര്‍ഗും തമ്മിലുള്ള പങ്കാളിത്തം വളരെയധികം ഉപയോഗപ്രദമായിരിക്കും. ജനാധിപത്യം, നിയമവാഴ്ച, സ്വാതന്ത്ര്യം എന്നീ പങ്കാളിത്ത ആശയങ്ങള്‍ നമ്മുടെ ബന്ധങ്ങളേയും പരസ്പരസഹകരണത്തേയും ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയും ലക്‌സംബര്‍ഗും തമ്മിലുള്ള സാമ്പത്തിക വിനിമയം വര്‍ദ്ധിപ്പിക്കുന്നതിനുള്ള വലിയ ശേഷിയുമുണ്ട്.
ഇപ്പോള്‍, ഉരുക്ക്, സാമ്പത്തിക സാങ്കേതികവിദ്യ, ഡിജിറ്റല്‍ ഡൊമെയിന്‍ എന്നീ മേഖലകളില്‍ നമ്മള്‍ക്ക് നല്ല സഹകരമുണ്ട്, എന്നാല്‍ ഇവയെ കൂടുതല്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന് അതിയായ കാര്യശേഷിയുമുണ്ട്.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നമ്മുടെ ബഹിരാകാശ ഏജന്‍സി ലക്‌സംബര്‍ഗിന്റെ നാലു ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചതില്‍ ഞാന്‍ സന്തോഷവാനാണ്. ബഹിരാകാശമേഖലയിലും നമുക്ക് നമ്മുടെ പരസ്പരവിനിമയം കുടുതല്‍ മെച്ചപ്പെടുത്താനാകും.
അന്താരാഷ്ട്ര സൗരോര്‍ജ്ജ കൂട്ടായ്മയില്‍-ഐ.എസ്.എയില്‍ ചേരുന്നതിനുള്ള ലസംബര്‍ഗിന്റെ പ്രഖ്യാപനത്തെ നമ്മള്‍ സ്വാഗതം ചെയ്യുന്നു. ദുരന്തപ്രതിരോധ പശ്ചാത്തല സൗകര്യ കൂട്ടായ്മയില്‍ ചേരാനും ഞങ്ങള്‍ നിങ്ങളെ ക്ഷണിക്കുന്നു.
ഹിസ് റോയല്‍ ഹൈനസ് ദി ഗ്രാന്റ് ഡ്യൂക്കിന്റെ ഈ വര്‍ഷം ഏപ്രിലിലെ ഇന്ത്യാ സന്ദര്‍ശനം കോവിഡ്-19 മൂലം മാറ്റിവച്ചിരുന്നു. വളരെ വേഗം തന്നെ അദ്ദേഹത്തെ ഇന്ത്യയിലേക്ക് ക്ഷണിക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. താങ്കളും എത്രയൂം വേഗം ഇന്ത്യ സന്ദര്‍ശിക്കണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു.
എക്‌സലന്‍സി,
ഇനി ഞാന്‍ താങ്കളെ ആമുഖ പ്രസംഗത്തിനായി ക്ഷണിക്കുന്നു.
ബാദ്ധ്യതാനിരാകരണം: ഇത് പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശ പരിഭാഷയാണ്. യഥാര്‍ത്ഥ പ്രസംഗം ഹിന്ദിയിലായിരുന്നു നടത്തിയത്
***
Speaking at the first ever India-Luxembourg bilateral summit with PM @Xavier_Bettel. https://t.co/xL3M2UJGCv
— Narendra Modi (@narendramodi) November 19, 2020