2.ആഫ്രിക്കന്‍ രാജ്യങ്ങളുമായി നിരന്തരവും സുസ്ഥിരവുമായ ബന്ധങ്ങള്‍ക്കുള്ള ഇന്ത്യയുടെ ” ആക്ട് ഈസ്റ്റ് പോളിസി” പ്രധാനമന്ത്രി മോദിയുടെ 10 മാര്‍ഗ്ഗനിര്‍ദ്ദേശക തത്വങ്ങളും ജപ്പാന്റെ ” ഗുണനിലവാരമുള്ള അടിസ്ഥാനസൗകര്യ സംരംഭങ്ങള്‍ക്കായുളള വികസിപ്പിച്ച പങ്കാളിത്തം” ടി.ഐ.സി.എ.ഡി വി.ഐ നൈറോബി പ്രഖ്യാപനവും സംയോജിപ്പിച്ചുകൊണ്ട് ഇന്തോ-പസഫിക് മേഖലകളില്‍ ബന്ധിപ്പിക്കല്‍ വികസനവും മറ്റ് അടിസ്ഥാനവികസനമേഖലയിലും കേന്ദ്രീകരിച്ചുകൊണ്ട് പ്രകടമായ സഹകരണത്തിന് ആതിഥേയ ഗവണ്മെന്റുകളുമായി കൂടിക്കാഴ്ച നടത്തുന്നതിനെ രണ്ടു രാജ്യങ്ങളും സ്വാഗതം ചെയ്തു. തെരഞ്ഞെടുക്കപ്പെട്ട പ്രത്യേക മേഖലകളില്‍ ഉണ്ടായ സഹകരണ പുരോഗതിയെ ഇന്ത്യയും ജപ്പാനും സ്വാഗതം ചെയ്തു. എന്നാല്‍ താഴെപ്പറയുന്നവയില്‍ മാത്രമായി അത് ഒതുക്കിനിര്‍ത്തില്ലെന്നും വ്യക്തമാക്കി:
2.1 എല്‍.എന്‍.ജിയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യവികസനം പോലുള്ളവയ്ക്ക് ശ്രീലങ്കയുമായുള്ള സഹകരണം.
2.2 മ്യാന്മറിലെ സഹകരണം; പാര്‍പ്പിടം, വിദ്യാഭ്യാസം വൈദ്യൂതീകരണ പദ്ധതികളെ സഹകരിപ്പിച്ചുകൊണ്ട് റുഖീനേ സ്റ്റേറ്റിലെ വികസന പരിശ്രമങ്ങളെ സംയോജിപ്പിക്കുന്നു.
2.3 ബംഗ്ലാദേശിലെ സഹകരണം; റാംഗഡ് മുതല്‍ ബറായിയര്ഹാത്ത് സ്ട്രച്ച് വരെയുള്ള റോഡുകള്‍ നാലുവരിയാക്കുകയും പാലങ്ങള്‍ പുനനിര്മ്മിക്കുകയും ചെയ്യുകയും ജമുനാ നദിക്ക് മുകളിലൂടെ ജമുന റെയിവേ പാലം പണിയുന്നതിന് വേണ്ട ഇരുമ്പ് പാളങ്ങള്‍ ലഭ്യമാക്കുന്നു.
2.4. ആഫ്രിക്കയിലെ സഹകരണം; കെനിയയില്‍ ഒരു എസ്.എം.ഇ വികസന സെമിനാര്‍ സംഘടിപ്പിക്കുന്നതുപോലെയും കെനിയയില്‍ ഒരു കാന്‍സര്‍ ആശുപത്രി വികസിപ്പിക്കുന്നതുള്‍പ്പെടെ ആരോഗ്യമേഖലയില്‍ യോജിച്ചുള്ള ഒരു പദ്ധതിയുടെ സാദ്ധ്യതകള്‍ തേടുന്നു.
ഇന്ത്യാ ജപ്പാന് സഹകരണം ആക്ട് ഈസ്റ്റ് ഫോറം
2.1 വേഗത്തില്‍ നടപ്പാക്കല്‍
മേഘാലയ വടക്കുകിഴക്കന്‍ ബന്ധിപ്പിക്കല്‍
ഒന്നാംഘട്ടം: തുറാ-ദാലു (എന്‍.എച്ച്-51)
രണ്ടാംഘട്ടം: ഷില്ലോംഗ്-ദാവ്കി (എന്‍.എച്ച്-40)
മിസോറാം വടക്കുകിഴക്കന്‍ ബന്ധിപ്പിക്കല്‍
ഒന്നാംഘട്ടവും രണ്ടാംഘട്ടവും: ഐസോള്‍-തുയിപാങ് (എന്‍.എച്ച് 54)
സിക്കിം: ജൈവവൈവിദ്ധ്യ സംരക്ഷണവും വനപരിപാലനവും
നാഗലാന്‍ഡ്: വന സംരക്ഷണം ഉപജീവനം മെച്ചപ്പെടുത്തല്‍.
2.2 ജപ്പാനും ഇന്ത്യയും താഴെപറയുന്ന പദ്ധതികള്‍ തുടരുന്നതിനുള്ള അവരുടെ സന്നദ്ധത ആവര്‍ത്തിച്ചു:
എ.ഡി.ബിയുമായി സഹകരിച്ചുള്ള ഗെലഫു-ദാലു ഇടനാഴിയുടെ പൂര്‍ത്തീകരണം.
ദുബ്രി/ഫുല്‍ബാരി പാലം പദ്ധതി, സാക്ഷാത്കരിച്ചാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ നദീപാലമായിരിക്കും ഇത്, മൂന്നാംഘട്ടമായി വടക്കുകിഴക്കന്‍ റോഡ് ശൃംഖലയുടെ ബന്ധിപ്പിക്കല്‍ മെച്ചപ്പെടുത്തല്‍ പദ്ധതി .
പ്രധാനപ്പെട്ട ജില്ലാ റോഡുകള്‍ വികസിപ്പിക്കുന്നതും(എം.ഡി.ആര്) മറ്റ് ജില്ലാറോഡുകളും (ഒ.ഡി.ആര്) പരിഗണിക്കല്‍, ഇവയ്ക്ക് ഗുണപരമായ സാമൂഹിക-സാമ്പത്തിക പ്രതിഫലനമുണ്ടാകും.
ഉമിയാം- ഉമിത്രു ജലവൈദ്യുത പദ്ധതിയുടെ പവര്‍സ്റ്റേഷന്റെ മൂന്നാംഘട്ടമായുളള ആധുനികവല്‍ക്കരണത്തിനും പുനരുദ്ധാരണത്തിനുമായി വിദേശ വായ്പ.
ത്രിപുരയില്‍ സുസ്ഥിര വന പരിപാലനം, മേഘാലയിലും അതേതരം പദ്ധതി പരിഗണനയില്‍.
2.3 നൈപുണ്യ തൊഴില്‍ സംരംഭങ്ങള്‍:
ഈ മേഖലയില്‍ മുളകള്‍ വഹിക്കുന്ന സവിശേഷ പങ്ക് കണക്കിലെടുത്തുകൊണ്ട് ” ജപ്പാന്-ഇന്ത്യാ വടക്കുകിഴക്കന്‍ മുള സംരംഭം (ജപ്പാന്-ഇന്ത്യ നോര്‍ത്ത് ഈസ്റ്റ് ബാംബൂ ഇന്‍ഷ്യേറ്റീവ്). ഈ സംരംഭത്തിന്റെ കീഴില്‍ മുളകള്‍ വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കുന്നതും മുളങ്കാടുകളുടെ പരിപാലനവും മുന്നോട്ടുകൊണ്ടുപോകുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആദ്യമായി വിജയകരമായി നടത്തിയ ” വടക്കുകിഴക്കന്‍ മുള ശില്‍പ്പശാല”യുടെ അടിസ്ഥാനത്തിലാണ് മുന്നോട്ടുപോകുന്നത്.
ഇരു രാജ്യങ്ങളിലേയും പ്രധാനമന്ത്രിമാര്‍ തമ്മിലുണ്ടാക്കിയ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായി വടക്കുകിഴക്കന്‍ മേഖലകളില്‍ ജപ്പാന് ഭാഷ പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യയിലെ 100 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജപ്പാന് ഭാഷ പ്രചരിപ്പിക്കുന്നതിനായി സര്‍ട്ടിഫിക്കറ്റ് കോഴ്സ് ആരംഭിക്കുന്നതിനും തീരുമാനിച്ചു. അസ്സമിലെ കോട്ടണ്‍ സര്‍വകലാശാല, ഗുവാഹത്തി സര്‍വകലാശാല, മേഘാലയയിലെ ഇ.എഫ്.എല്‍.യു, എന്‍.ഐ.ടി-എന്‍ നാഗാലാന്‍ഡ് മുതലായ സ്ഥാപനങ്ങള്‍ ആ കോഴ്സുകളില്‍ താല്പര്യം പ്രകടിപ്പിച്ചതിനെ ഫോറം സ്വാഗതം ചെയ്തു. ഇവയ്ക്കായി ജാപ്പനീസ് അദ്ധ്യാപക പരിശീലനകേന്ദ്രത്തിലൂടെ അദ്ധ്യാപകര്‍ക്ക് ജാപ്പനീസ് ഭാഷയില്‍ വേണ്ട സഹായം ലഭ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജപ്പാനും തയ്യാറെടുക്കുന്നുണ്ട്.
ജാപ്പനീസ് ഭാഷയിലടക്കമുള്ള നൈപുണ്യ വികസനം പ്രോത്സാഹിപ്പിക്കുന്നതിനായി വടക്കുകിഴക്ക് നിന്നുള്ള ജപ്പാനീസ് ഭാഷയില്‍ പരിശീലനം നല്കുന്നവര് ജപ്പാനിലെ ടി.ഐ.ടി.പി(ടെക്നിക്കല്‍ ഇന്റേണ്‍ ട്രൈയിനിംഗ് പ്രേഗ്രാം) സന്ദര്‍ശിച്ച് പരിശീലനം നേടുന്നുണ്ട്. ഇത് ഇരു രാജ്യങ്ങളും തമ്മില്‍ ഏഷ്യാ ഹെല്‍ത്ത് ആന്റ വെല്‍ബീയിംഗ് സംരംഭത്തിന്റെ കീഴില്‍ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ട സംഭാവനകള്‍ നല്‍കുന്നുണ്ട്.
2.4 ദുരന്ത നിവാരണം
വടക്കുകിഴക്കന്‍ മേഖലയില്‍ പ്രതിരോധ, അടിസ്ഥാനസൗകര്യ വികസനത്തിന് ജപ്പാന്റെ സംഭാവനയും പര്‍വ്വതപ്രദേശങ്ങളിലെ ഹൈവേകളില്‍ കാര്യശേഷി വികസന പദ്ധതികളും.
ദുരന്ത അപകട ലഘൂകരണത്തില്‍ ജപ്പാന്-ഇന്ത്യാ ശില്പ്പശാലകളിലൂടെ അറിവ് പങ്കുവയ്ക്കല്‍.
വടക്ക് കിഴക്കന്‍ മേഖലകളിലെ ഉദ്യോഗസ്ഥര്‍ക്ക് വേണ്ടരീതിയിലുള്ള പരിശീലനാവസരങ്ങള്ക്ക് വേണ്ടി ജിക്കാ അറിവ് പുനസൃഷ്ടി പരിപാടി(ജിക്കാ നോളജ് ഓഫ് കോ-ക്രിയേഷന് പ്രോഗ്രാം-ഗ്രൂപ്പ്, മേഖല ശ്രദ്ധാകേന്ദ്രം)യുടെ മെച്ചപ്പെട്ട ഉപയോഗത്തിന് വേണ്ട ഉദ്യമം.
ഇന്ത്യാ-ജപ്പാന് സാമ്പത്തിക ഒ.ഡി.എ സഹകരണം
ഇന്ത്യയുടെ സാമൂഹിക-സാമ്പത്തിക വികസനത്തിന് ജപ്പാന്റെ ഒ.ഡി.എയുടെ സവിശേഷമായ സംഭാവനകളെ അംഗീകരിച്ചുകൊണ്ട് രണ്ടു രാജ്യങ്ങളും തമ്മിലുള്ള സഹായത്തിന്റെ ചിഹ്നഹ്നമായി ജപ്പാന്റെ തുടര്‍ന്നുമുള്ള നന്ദിപൂര്‍വ്വമുള്ള അംഗീകാരത്തിന് താല്പര്യം പ്രകടിപ്പിച്ചു. ഇക്കാര്യത്തില്‍ ഇന്ത്യയും ജപ്പാനും താഴെക്കാണുന്ന ജപ്പാന്റെ സഹായത്തെ സംതൃപ്തിയോടെ അവലോകനം ചെയ്തു:
ജപ്പാന്റെ ഒ.ഡി.എ വായ്പ
ഇന്ത്യയില്‍ 2017ല്‍ നടന്ന കഴിഞ്ഞ ഉച്ചകോടിമുതല്‍ താഴെപറയുന്ന പദ്ധതികള്‍ക്ക് ഒ.ഡി.എ വായ്പകള്‍ ലഭ്യമായി:
-ബംഗല്ലൂരു ജലവിതരണ സ്വിവറേജ് പദ്ധതി (മൂന്നാംഘട്ടം) (1)(കര്‍ണ്ണാടക)
-മുംബൈ മൂന്നാം മെട്രോലൈന്‍ പദ്ധതി (2) (മഹാരാഷ്ട്ര)
-ചെന്നൈ കടല്‍വെള്ള ഡീസാലിനേഷന്‍(ഉപ്പ് നീക്കല്‍) പ്ലാന്റ് നിര്‍മ്മിക്കുന്നതിനുള്ള പദ്ധതി (1) (തമിഴ്നാട്)
-ഹിമാചല്‍ പ്രദേശ് വന പരിസ്ഥിതി പരിപാലനവും ഉപജീവനവും സംവിധാനം മെച്ചപ്പെടുത്തല്‍ പദ്ധതി (ഹിമാചല്‍പ്രദേശ്)
-ചെന്നൈ മെട്രോപോളിറ്റന്‍ മേഖല ഇന്റലിജന്റ് ഗതാഗത സംവിധാനം സ്ഥാപിക്കല്‍ പദ്ധതി (തമിഴ്നാട്)
പതിമൂന്നാമത് ഉച്ചകോടിയില്‍ മുംബൈ-അഹമ്മദാബാദ് അതിവേഗ റെയില്‍വേ പദ്ധതി (2)ഉള്‍പ്പെടെ താഴെപ്പറയുന്ന പദ്ധതികളുടെ നോട്ട് വിനിമയ ഒപ്പുവയ്ക്കല്‍ ചടങ്ങും നടന്നു.
-മുംബൈ അഹമ്മദാബാദ് അതിവേഗ റെയില്‍ നിര്‍മ്മാണത്തിന് വേണ്ട പദ്ധതി (II) -ാം ഘട്ടം (മഹാരാഷ്ട്രയും ഗുജറാത്തും)
-ഉമിയാം-ഉമിത്രു ജലവൈദ്യുത ഊര്‍ജ്ജ കേന്ദ്രത്തിന്റെ (III) -ാം ഘട്ടം നവീകരണ പുനരുദ്ധാരണത്തിനുള്ള പദ്ധതി(മേഘാലയ)
-ഡല്‍ഹി ബഹുജന അതിവേഗ ഗതാഗത സംവിധാന പദ്ധതി (മൂന്നാംഘട്ടം) (III) (ഡല്‍ഹി)
(I) (അസ്സമിലെ ദുബ്രിയും മേഘാലയിലെ ഫുല്ബാരിയും)
– തുര്ഗാ പമ്പ്ഡ് സ്റ്റോറേജ് (I) നിര്‍മ്മാണത്തിനുള്ള പദ്ധതി (പശ്ചിമബംഗാളിലെ പുരുലിയ)
-ത്രിപുരയിലെ സുസ്ഥിര വന സംഭരണ പരിപാലനത്തിനുള്ള (കാച്മെന്റ് ഫോറസ്റ്റ് മാനേജ്മെന്റ) പദ്ധതി (ത്രിപുര)
ഇതിന് പുറമെ ഇന്ത്യയിലെ പാലുല്പ്പാദനമേഖലയുടെ വികസനത്തിനും, മഹാരാഷ്ട്ര നാഗ്പൂരിലെ നാഗ്നദിയെ മാലിന്യമുക്തമാക്കുന്നതിനും, മദ്ധ്യപ്രദേശത്തിലെ ഗ്രാമീണ കുടിവെള്ള വിതരണ പദ്ധതിക്കും മേഘാലയിലെ ലാന്‍ഡ്സ്കേപ്പ് കമ്മ്യൂണിറ്റ് ഫോറസ്റ്റിംഗിനും ജലപരിപാലനത്തിനും എത്രയും വേഗം ഒ.ഡി.എ ലഭിക്കുമെന്ന പ്രതീക്ഷയും ഇന്ത്യ പ്രകടിപ്പിച്ചു. ഇന്ത്യയിലെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ ഒ.ഡി.എ വായ്പകളിലൂടെ പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യയിലേയും ജപ്പാനിലേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തമ്മില്‍ ചര്‍ച്ചകള്‍ ആരംഭിച്ചതിനെയും ഇന്ത്യ സ്വാഗതം ചെയ്തു.
വാരാണസി കണ്‍വെന്‍ഷെന്‍ സെന്റര്‍
വാരാണസിയില്‍ അന്താരാഷ്ട്ര സഹകരണ കണ്വെന്ഷന് സെന്റര്‍ നിര്‍മ്മാണത്തിന്റെ പുരോഗതിയെ രണ്ടു രാജ്യങ്ങളും സ്വാഗതം ചെയ്തു. ഇന്ത്യയും ജപ്പാനും തമ്മിലുള്ള സൗഹൃദത്തിന്റെ ചിഹ്നമായാണ് ഇതിനെ കണക്കാക്കുന്നത്. ജപ്പാന് ഇതിനകം തന്നെ നല്കിക്കഴിഞ്ഞ അധിക ധനസഹായത്തെ ഇന്ത്യ പ്രശംസിച്ചു.
ഗതാഗത തിക്കുംതിരക്കും നഗര പരിസ്ഥിതിയും മെച്ചപ്പെടുത്തുന്നതിനുള്ള ഗ്രാന്‍ഡ് സഹായം
ബംഗലൂരുവിന്റെ അന്തര്‍ഭാഗത്ത് കൂടുതല്‍ പുരോഗമനപരമായ ഗതാഗത വിവര-പരിപാലന സംവിധാനം നടപ്പാക്കുന്നതിനുള്ള പദ്ധതികള്‍ക്കായി 2017ല്‍ ഗ്രാന്‍ഡ് സഹായത്തിന്റെ വ്യവസ്ഥകള്‍ക്ക് പകരമായ രേഖകള്‍ വിനിമയം ചെയ്യുന്നതിനായി കരാര്‍ ഒപ്പുവച്ചതിലുള്ള അഭിനന്ദവും ഇന്ത്യ പ്രകടിപ്പിച്ചു.
റെയില്‍വേയില്‍ ഇന്ത്യാ-ജപ്പാന് സഹകരണം
മുംബൈ അഹമ്മദാബാദ് അതിവേഗ റെയില്‍വേ
ഇന്ത്യയിലെ ഗതാഗത സംവിധാനം വിപ്ലവകരമാക്കുന്നതിനും അതിവേഗ റെയില്‍ അവതരിപ്പിക്കുന്നതിനുമായി മുംബൈ-അഹമ്മദാബാദ് അതിവേഗ റെയില്‍വേയുടെ (എം.എ.എച്ച്.എസ്.ആര്)നിര്‍മ്മാണത്തിന് ഇന്ത്യയും ജപ്പാനും സഹകരിക്കുന്നു. ഇതിന് സവിശേഷപ്രാധാന്യം നല്‍കിക്കൊണ്ട് പദ്ധതിയെ ഉന്നതതലത്തില്‍ ഒരു സംയുക്ത സമിതിയാണ് നിരീക്ഷിക്കുന്നത്. നിലവില്‍ നീതി ആയോഗിന്റെ ഉപാദ്ധ്യക്ഷന്‍ ഡോ: രാജീവ് കുമാര്‍ ഇന്ത്യയില്‍ നിന്നും ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ അബെയുടെ പ്രത്യേക ഉപദേഷ്ടാവ് ഡോ: ഹിറോതോ ഇസുമി ജപ്പാന്റെ ഭാഗത്തുനിന്നും സംയുക്തമായാണ് സമിതിയെ നയിക്കുന്നത്.
എം.എ.എച്ച്.എസ്.ആറിന്റെ സംയുക്ത സമിതി 2018 സെപ്റ്റംബര്‍ 17ന് ഡല്‍ഹിയില്‍ യോഗം ചേര്‍ന്നിരുന്നു. ഇത് പദ്ധതിയുടെ കാര്യക്ഷമമായ പുരോഗതി ഉറപ്പാക്കുകയും പദ്ധതി വളരെ സുഗമമായി സാദ്ധ്യമാക്കുന്നതിനായി ഇരു രാജ്യങ്ങളും പരസ്പരം പുരോഗമനപരമായ പരിശ്രമങ്ങള്‍ നടത്തുമെന്നും സമ്മതിച്ചു. ഭൂമി, അടിസ്ഥാനസൗകര്യവികസനം, ഗതാഗത, വിനോദസഞ്ചാര മന്ത്രി ശ്രീ. കെയ്ചി ഇഷിയും ഭൂമി, അടിസ്ഥാനസൗകര്യ വികസന, ഗതാഗതം വിനോദസഞ്ചാര പാര്‍ലമെന്ററി ഉപമന്ത്രി ശ്രീ. മാസോതോഷി അകിമോട്ടോയും 2017 ഡിസംബര്‍, 2018 മേയ് എന്നീ വേളകളില്‍ യഥാക്രമം എം.എ.എച്ച്.എസ്.ആര് പദ്ധതിയുടെ പരിപ്രേക്ഷ്യത്തോടെ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. സ്റ്റേഷന് മേഖല വികസനം, അപ്പറോച്ച് റോഡുകള്‍ സ്റ്റേഷന് പ്ലാസ, ബഹുമാതൃക സംയോജന പദ്ധതി എന്നിവ പരിഗണിക്കുകയും ചെയ്തു.
എം.എ.എച്ച്.എസ്.ആര് പദ്ധതിക്ക് വേണ്ട ജപ്പാന്റെ രണ്ടാംഘട്ട വായ്പാ ഗഡുവിന് വേണ്ട രേഖകളും വായ്പ കരാറും ഉച്ചകോടിക്കിടെ ഒപ്പുവച്ചു. 2018 സെപ്റ്റംബറില്‍ പൂര്‍ത്തിയായ ജിക്കയുടെ വിലയിരുത്തല്‍ ദൗത്യത്തെ തുടര്‍ന്ന് ജപ്പാന് ഒ.ഡി.എയുടെ ആദ്യ ഗഡു വായ്പയ്ക്കുള്ള കരാര്‍ ജിക്കയും ഡി.ഇ.എയും തമ്മില്‍ 2018 സെപ്റ്റംബര്‍ 28ന് ഒപ്പുവച്ചു.
നിലവിലെ സ്ഥിതി: ദേശീയ അതിവേഗ റെയില്‍ കോര്പ്പറേഷന് ലിമിറ്റഡ് (എന്‍.എച്ച്.എസ്.ആര്.സി.എല്‍)യാണ് പദ്ധതിയുടെ നിര്‍വഹണ ഏജന്‍സി. പദ്ധതിക്ക് വേണ്ട അന്തിമ മേഖലാ സര്‍വേ ഇതിനകം തന്നെ പൂര്‍ത്തിയായികഴിഞ്ഞു. അവസാന അലൈന്മെന്റിന്റെ അടിസ്ഥാനത്തില്‍ എല്ലാ അടിപ്പാത -മേല്‍പാല ഉപയോഗങ്ങളും തീരുമാനിക്കും. മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയ്ക്കുള്ള ഭൂമി ഏറ്റെടുക്കല്‍ 2018 ഡിസംബറോടെ ആരംഭിക്കും. 487 കിലോമീറ്ററില്‍ 328 കിലോമീറ്ററിന്റേയും സംയുക്ത സര്‍വേ പൂര്‍ത്തിയായി കഴിഞ്ഞു. അതിവേഗ റെയില്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ട് ഉള്‍പ്പെടെ സമ്പൂര്‍ണ്ണ പദ്ധതിയെ 26 കരാര്‍ പാക്കേജുകളായി വിഭജിച്ചിട്ടുണ്ട്. ഇതില്‍ 4 പാക്കേജുകള്‍ ഇതിനകം അനുവദിച്ചുകഴിഞ്ഞു. 12 സ്റ്റേഷനുകളിലും സ്മാര്‍ട്ട് സംയോജിത നെറ്റ്വര്ക്കായ ബഹുമാതൃക ഗതാഗത സംയോജന പദ്ധതി നടന്നുകൊണ്ടിരിക്കുകയാണ്. ജനറല്‍ കണ്‍സള്‍ട്ടന്‍സിക്കുള്ള ധാരണാപത്രം ജിക്കയുമായി റെയില്‍വേ മന്ത്രാലയവും എന്‍.എച്ച്.എസ്.ആര്.സി.എല്ലും ജെ.വി ജപ്പാന് കണ്‍സള്‍ട്ടന്‍സിയും ചേര്‍ന്ന് ഒപ്പുവച്ചിട്ടുണ്ട്. പദ്ധതിയുടെ സമയക്രമത്തില്‍ ഇത് ഏറ്റവും സുപ്രധാനമായ ഒരു വികസനമാണ്.
പ്രത്യേക പശ്ചിമ ചരക്ക് ഇടനാഴി (വെസ്റ്റേണ്‍ ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോര്‍-ഡി.എഫ്.സി)
പശ്ചിമ ഡി.എഫ്സി ജവഹര്‍ലാല്‍ നെഹ്രു തുറമുഖ ടെര്‍മിനല്‍ (ജെ.എന്‍.പി.ടി) മുതല്‍ ദാദ്രി വരെ 1,522 കിലോമീറ്റര്‍ നീളുന്ന ഒരു ഇടനാഴിയാണ്. മുംബൈ-ഡല്‍ഹി വഴിയിലെ ഗതാഗത തിരക്ക് കുറയ്ക്കുകയാണ് ഇതിന്റെ ഉദ്ദേശ്യം. ജിക്കയുടെ സഹായത്തോടെയായിരിക്കും നടപ്പാക്കുക.
നിലവിലെ സ്ഥിതി: ഡി.എഫ്.സിയുടെ സിവില്‍ പാക്കേജില്‍ ഏകദേശം 48% ഭൗതിക പുരോഗതി കൈവരിച്ചിട്ടുണ്ട്, 802 കി.മി റോഡ് പൂര്‍ത്തിയാക്കികഴിഞ്ഞു. 99% ഭൂമി ഏറ്റെടുക്കലും പൂര്‍ത്തിയായി, 33,130 കോടി (ജപ്പാന് യെന്‍ 523ബില്യണ്‍)രൂപയുടെ പദ്ധതികള്‍ അനുവദിച്ചുകഴിഞ്ഞു. ദേശീയ തലസ്ഥാനമായ ഡല്‍ഹിക്കും മുംബൈയ്ക്കുമിടയില്‍ പശ്ചിമ റെയില്‍വേയുടെ ജയ്പൂര്‍ ഡിവിഷനില്‍പ്പെടുന്ന ഡി.എഫ്.സിയില്‍പ്പെട്ട അതേലി-ഫുലേറിയ വിഭാഗത്തിലെ 190 കിലോമീറ്റര്‍ ഭാഗത്ത് 2018 ഓഗസ്റ്റ് 15ന് വിജയകരമായ പരിശീലന ഓട്ടം നടത്തുകയും ചെയ്തു. ഗതിമാറ്റുന്ന പദ്ധതിയുടെ സുപ്രധാനമായ നാഴികല്ലാണ് ഇത്.
ഭാവി സഹകരണം
1) മേക്ക് ഇന്‍ ഇന്ത്യ: എം.എ.എച്ച്.എസ്.ആര് പദ്ധതിയില്‍ മേക്ക് ഇന്‍ ഇന്ത്യാ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായി ഡി.ഐ.പി.പി., ജപ്പാന് എംബസി, എന്‍.എച്ച്.എസ്.ആര്.സി.എല്‍, എം.എല്‍.ഐ.ടി, എം.ഇ.ടി.ഐ എന്നിവരടങ്ങുന്ന ഒരു ദൗത്യസംഘത്തെ രൂപീകരിച്ചിട്ടുണ്ട്. ശിപാര്‍ശകള്‍ നാലു ഗ്രൂപ്പുകളായി അംഗീകരിച്ചിട്ടുണ്ട്. അതായത് 1) സിവില്‍ പ്രവൃത്തികള്‍, ദൗത്യ പ്രവൃത്തികള്‍, വൈദ്യുതി പ്രവൃത്തികള്‍ (സിഗ്നലും ടെലികോമും ഉള്‍പ്പെടെ), പാളങ്ങള്‍. മൊത്തം 24 സെറ്റ് ട്രെയിനുകളില്‍ ആറെണ്ണം മേക്ക് ഇന്‍ ഇന്ത്യയിലൂടെ ചെയ്യും.
2) പരിശീലനം: വഡോദരയിലെ ദേശീയ ഇന്ത്യന്‍ റെയില്‍വേ അക്കാദമി കാമ്പസില്‍ ഒരു അതിവേഗ റെയില്‍ പരിശീലന കേന്ദ്രം പുതുതായി ആരംഭിച്ചിട്ടുണ്ട്. ജിക്ക വഴിയുള്ള ജപ്പാനീസ് ഒ.ഡി.എ ഉപയോഗിച്ചാണ് ഇത് സ്ഥാപിച്ചത്. മൂന്നെണ്ണത്തില്‍ രണ്ടു കരാറുകള്‍ ഇതിനകം നല്‍കിക്കഴിഞ്ഞു. പരിശീലന കേന്ദ്രത്തിന്റെ അവസാന കരാര്‍ 2018 ജൂലൈയില്‍ ക്ഷണിച്ചു 2018 ഡിസംബറില്‍ ഇത് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരിശീലന കേന്ദ്രത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും 2020 ഡിസംബര്‍ ഓടെ പൂര്‍ത്തിയാക്കാനായി ശ്രമിക്കുകയും ചെയ്യുന്നു. അതിവേഗ റെയില്‍വേ പദ്ധതിയുടെ പ്രവര്‍ത്തനത്തിനായി ആവശ്യം വേണ്ട മാനവവിഭവശേഷി ലഭ്യമാക്കുന്നതിനായി റെയില്‍വേ മന്ത്രാലയത്തിലെ 480 പേരുടെയും എന്‍.എച്ച്.എസ്.ആര്.സി.എല്ലിലെ 120 ഉദ്യോഗസ്ഥരുടേയും പരിശീലനം 2018-19ന് വേണ്ടി 7-ാമത് ജെ.സി.എം യോഗത്തില്‍ അംഗീകരിച്ചിരുന്നു. ഇന്ത്യന്‍ റെയില്‍വേയുടെ 287 യുവ ഉദ്യോഗസ്ഥര്‍ അതിവേഗ റെയില്‍ സാങ്കേതികവിദ്യയില്‍ ഇതിനകം തന്നെ 2017-18ല്‍ ജപ്പാനില്‍ പരിശീലനത്തിലാണ്. ജപ്പാന് സര്‍വകലാശാലയില്‍ മാസ്റ്റര്‍ ഡിഗ്രി കോഴ്സുകള്‍ക്ക് പ്രതിവര്‍ഷം 20 സീറ്റുകള്‍ ഇന്ത്യന്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കായി ജപ്പാന് ഗവണ്മെന്റ് വാഗ്ദാനം ചെയ്തിട്ടുണ്ട്. നിലവില്‍ 17 ഉദ്യോഗസ്ഥര്‍ വിവിധ സര്കലാശാലകളിാലയി 2019 വര്‍ത്തേക്ക് മാസ്റ്റര്‍ പരിപാടിയിലാണ്. 20 സീറ്റുകള്‍ക്ക് വേണ്ടി അപേക്ഷ ക്ഷണിച്ചിട്ടുമുണ്ട്.
3) അടിസ്ഥാനസൗകര്യത്തിന്റെയും സാങ്കേതികസഹകരണത്തിന്റേയും നവീകരണം: റെയില്‍വേയുടെ സുരക്ഷിതം ഉറപ്പാക്കുക എന്ന ഇന്ത്യാ ഗവണ്മെന്റിന്റെ പുനരാവിഷ്കൃത ലക്ഷ്യത്തിന്റെ അടിസ്ഥാനത്തില്‍ ജപ്പാനുമായി സഹകരിച്ച് ഇന്ത്യ അതിന്റെ ഈ മേഖലയിലെ ഏറ്റവും മികച്ച പ്രവര്‍ത്തനങ്ങള്‍ പഠിക്കുന്നു. ജിക്കയുടെ സാങ്കേതിക സഹകരണത്തിലൂടെ ജപ്പാനില്‍ നിന്നുള്ള ഒരു സംഘം വിദഗ്ധര്‍ റെയില്‍ വെല്‍ഡിംഗ് നടപ്പാക്കലും സുരക്ഷാ പരിപാലനവും പരിശോധിക്കാനായി ഇന്ത്യ റെയില്‍വേ സന്ദര്‍ശിച്ചു. റെയില്‍വേ സുരക്ഷിതത്വത്തിനുള്ള കാര്യശേഷി വികസനത്തിനുള്ള പദ്ധതി സാങ്കേതിക സഹകരണത്തിന്റെ കീഴില്‍ എടുത്ത് ഇന്ത്യന്‍ റെയില്‍വേയുടെയും ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോര്‍ കോര്പ്പറേഷന് ഓഫ് ഇന്ത്യയുടെയും കാര്യശേഷി വികസിപ്പിക്കുകയും. റെയില്‍വേ ശൃംഘലയുടെ സുരക്ഷ, ട്രാക്ക് വെല്‍ഡിംഗ് വിദ്യകള്‍, പാളം പരിപാലനം ഉള്‍പ്പെടെയുള്ള ട്രാക്ക് പരിപാലനവും സുരക്ഷമെച്ചപ്പെടുത്തുന്നതിനായി ചെയ്യും.
”മേക്ക് ഇന്‍ ഇന്ത്യ”യില്‍ ഇന്ത്യാ-ജപ്പാന് സഹകരണം
ജപ്പാന്റെ സാമ്പത്തിക വ്യാപാരവും വ്യവസായവും മന്ത്രാലയവും, കേന്ദ്ര വ്യവസായ നയപ്രോത്സാഹന വകുപ്പും 2017 സെപ്റ്റംബറില്‍ ഏര്‍പ്പെട്ട ഇന്തോ ജപ്പാന് നിക്ഷേപ പ്രോത്സാഹന രൂപരേഖയുടെ അടിസ്ഥാനത്തില്‍, ഗുജറാത്തിലെ അഹമ്മദാബാദില്‍ ജെട്രോയുടെ വ്യാപാര പരിപാലന കേന്ദ്രങ്ങള്‍ (ബി.എസ്.സി) ഈ ജൂലൈയില്‍ തുറക്കുന്നതിന് പുറമെ ജപ്പാനിലും ഇന്ത്യയിലും നിരവധി നിക്ഷേപ പ്രോത്സാഹന സെമിനാറുകള്‍ സംഘടിപ്പിക്കും.
ജപ്പാനിലെ ഏകദേശം 60 സ്വകാര്യമേഖല നിക്ഷേപ പദ്ധതികള്‍ 2018 ഒക്ടോബര്‍ 29ന് പധാനമന്ത്രി മോദിക്ക് മുമ്പാകെ പ്രദര്‍ശിപ്പിച്ചിരുന്നു. ഇന്‍വെസ്റ്റ് ഇന്ത്യയും ജെട്രേയും ഇതിന് വേണ്ട സൗകര്യമൊരുക്കും. ഈ പദ്ധതികളില്‍ ” മേക്ക് ഇന്‍ ഇന്ത്യ”യ്ക്ക് വലിയ പ്രാധാന്യം നല്കുന്ന ഓട്ടോമൊബീല്‍, സ്റ്റീല്‍, ഇലക്ട്രോണിക്സ്, ഐ.ഒ.ടി, കൃത്രിമബുദ്ധി, രാസവസ്തുക്കള്‍, ഭക്ഷ്യസംസ്ക്കരണം തുടങ്ങിയവ ഉള്‍പ്പെടുന്നുണ്ട്. മൊത്തം ഏകദേശം 280 ബില്യണ്‍ ജാപ്പനീസ് എന്നിന്റെ നിക്ഷേപമാണ് കണക്കാക്കിയിരിക്കുന്നത്. ഇതിലൂടെ 29,000 ലധികം തൊഴിലുകളും ഇന്ത്യയില്‍ സൃഷ്ടിക്കപ്പെടും.
ജാപ്പ നീസ് വ്യാവസായിക ടൗണ്‍ഷിപ്പ് (ജെ.ഐ.ടി)യുമായി ബന്ധപ്പെട്ട് ഡി.എ.പി.പി.യും നടപ്പാക്കല്‍ കര്‍മ്മപദ്ധതിയുടെയും ജെ.ടികളുടെ ഉള്‍പ്പെടെയുള്ളവയുടെ പ്രോത്സാഹനത്തില്‍ കൈവരിച്ച പ്രധാനകാര്യങ്ങളുടെയൂം പുരോഗതി റിപ്പോര്‍ട്ടുകള്‍ കൈമാറിയിട്ീടുണ്ട്. എന്നാല്‍ ഇത് പശ്ചാത്തല സൗകര്യ വികസനം, പ്രോത്സഹന പ്രവര്‍ത്തനങ്ങള്‍, സാമ്പത്തിക ആനുകൂല്യങ്ങള്‍, വ്യാപാരം ചെയ്യുന്നത് സുഗമമാക്കല്‍ മെച്ചപ്പെടുത്തുക, മാനവവിഭവശേഷി വികസനം എന്നിവയില്‍ മാത്രം പരിമിതപ്പെടുത്തിയിട്ടുമില്ല.
പുതിയ സംരംഭം എന്ന നിലയ്ക്ക് ജപ്പാന്റെ സാമ്പത്തിക വ്യാപാരവും വ്യവസായവും മന്ത്രാലയവും, കേന്ദ്ര വ്യവസായ നയപ്രോത്സാഹന വകുപ്പും ” കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകളുടെ ഭരണനടപടിക്രമങ്ങള്‍ കഴിവുറ്റതാക്കാനായി കുടുതല്‍ പുരോഗമനപരമായ ഏകജാലകത്തിനായി” സഹകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യയിലേയും പുറത്തേയും ഏറ്റവും മികച്ച കാര്യശേഷി നിര്‍മ്മാണ പരിചയങ്ങളുടെ അടിസ്ഥാനത്തിലാകും അത്. അതിലൂടെ ഇന്ത്യയില്‍ വ്യാപാരം സുഗമമാക്കുന്നതിന് ഇന്ത്യ നടത്തുന്ന പ്രോത്സാഹനങ്ങള്‍ക്ക് വേഗത വര്‍ദ്ധിക്കുകയും ചെയ്യും.
ഡി.എം.ഐ.സിയുടെ പദ്ധതിയായ ” ലോജിസ്റ്റിക്ക് ഡാറ്റാ ബാങ്ക് പ്രോജക്ട്” ബന്ധപ്പെട്ട തുറമുഖം/ ഉള്‍നാടന്‍ ആര്.എഫ്.ഐ.ടി സംവിധാനം ഉപയോഗിച്ച് അന്താരാഷ്ട്ര സമുദ്ര കണ്ടൈനര്‍ ചരക്ക് നീക്കം ഭാവനയില്‍ കണ്ട് കാര്യക്ഷമമായ ചരക്ക്/വിതരണ ശൃംഖലയക്ക് വേണ്ട സംഭാവന നല്‍കും. ഇത് വ്യാപാര പരിസ്ഥിതി മെച്ചപ്പെടുത്തുന്നതിന് വീണ്ടും സംഭാവനകള്‍ നല്‍കും.
നൈപുണ്യ വികസനത്തില്‍ ഇന്ത്യ- ജപ്പാന് സഹകരണം.
പത്ത് വര്‍ഷംകൊണ്ട് മുപ്പതിനായിരം പേര്‍ക്ക് പരിശീലനം നല്കി ഇന്ത്യയിലെ ഉല്‍പ്പാദന അടിത്തറ വര്‍ധിപ്പിക്കുന്നതിനു പ്രാപ്തമായ ചട്ടക്കൂട് ലഭ്യമാക്കാന്‍ 2016ല്‍ നൈപുണ്യ വികസനവും സംരംഭകത്വും മന്ത്രാലയം (എംഎസ്ഡിഇ) സാമ്പത്തിക വ്യാപാരവും വ്യവസായവും മന്ത്രാലയവും ( എംഇടിഐ) ഉല്‍പ്പാദന നൈപുണ്യ കൈമാറ്റ പ്രോല്‍സാഹന പ്രചാരണ പരിപാടിയില്‍ ഒരു സഹകരണ ധാരണാപത്രം ഒപ്പിട്ടു. ‘നൈപുണ്യ ഇന്ത്യ’ , ‘ഇന്ത്യയില്‍ നിര്‍മിക്കൂ’ എന്നിവ പോലുള്ള അവബോധ പരിപാടികളും ആരംഭിച്ചു. സഹകരണ ധാരണാപത്രത്തിനു കീഴില്‍ ഇന്ത്യയിലെ ജപ്പാന് കമ്പനികള്‍ ജപ്പാന് ഇന്ത്യാ ഉല്‍പ്പാദന ഇന്‍സ്റ്റിറ്റ്യൂട്ട് (ജെഐഎം), ജപ്പാന് പിന്തുണയുള്ള കോഴ്സ് ( ജെഇസി) എന്നിവ മുഖേന നൈപുണ്യ വികസനത്തില്‍ പങ്കാളികളായി.
ജെഐഎമ്മുകള് ജപ്പാന് രീതിയിലുള്ള നിര്‍മാണ പ്രക്രിയയില്‍ ഭാവിയുടെ തൊഴിലിട നേതാക്കളെയും കെയ്സണ്‍, 5എസ് തുടങ്ങിയ സുപ്രധാന തൊഴില്ക്രിയകള് പരിശീലിപ്പിക്കുന്നതിനും നേരത്തേ തന്നെ സ്ഥാപിക്കപ്പെട്ടിരുന്നു. സുസുക്കി (ഗുജറാത്ത്), ഡയ്കിന്‍ ( രാജസ്ഥാന്), യമഹ (തമിഴ്നാട്), ടൊയോട്ടയും ഹിറ്റാച്ചിയും (കര്‍ണാടക) എന്നിങ്ങനെ അഞ്ച് ജപ്പാന് കമ്പനികള്‍ 2017ല്‍ ഇന്ത്യയില്‍ ജപ്പാന്, ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനുഫാക്ച്ചറിംഗ് (ജെഐഎമ്മുകള്) സ്ഥാപിച്ചു. 2018ല്‍ അറസ്റ്റി അവരുടെ ജെഐഎം ഹരിയാനയിലെ ബാവലിലും ടൊയോട്ട സുഷോ ഗുജറാത്തിലെ മാണ്ഡലിലും ടെറൂമോ കേരളത്തിലെ തിരുവനന്തപുരത്തും തങ്ങളുടെ ജെഐഎം തുടങ്ങി.
നിര്‍മ്മാണ മേഖലയില്‍ ഇടത്തരം കൈകാര്യകര്‍ത്താക്കളായ എന്‍ജിനീയര്‍മാരെ പരിശീലിപ്പിക്കുന്നതിന് ജാപ്പനീസ് എന്‍ഡോവ്ഡ് കോഴ്സുകള്‍ (ജെഇസികള്) എന്‍ജിനീയറിംഗ് കോളജുകള്‍ തെരഞ്ഞെടുക്കാന്‍ തുടങ്ങി. 2017ല്‍ മെയ്ദന്ഷാ കോര്പറേഷന് ഊര്‍ജ്ജ രൂപാന്തരീകരണത്തില്‍ ആദ്യത്തെ ജെഇസി സ്ഥാപിച്ചു. പിന്നാലെ 2018ല്‍ രാജ്യവ്യാപകമായി എന്‍ജിനീയറിംഗ് കോളജുകളില്‍ ഫാക്ടറി ഓട്ടമേഷന്‍ കോഴ്സുകള്‍ ആരംഭിച്ചിരുന്ന മിറ്റ്സുബിഷി ഇലക്ട്രിക്കും അത് പിന്തുടര്ന്നു.
ജപ്പാന്റെ പരിഷ്കരിച്ച സാങ്കേതിക ഉള്പരിശീലന നിയമത്തിനു കീഴില്‍ ശരിയായ സാങ്കേതിക ഉള്പരിശീലന പരിപാടി (ടിഐടിപി) നടപ്പാക്കലിനുള്ള ഉഭയകക്ഷി സഹകരണ ചട്ടക്കൂട് ഉണ്ടാക്കാന്‍ 2017 ഒക്ടോബറില്‍ ജപ്പാന്റെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, തൊഴിലും ക്ഷേമവും മന്ത്രാലയം, നീതി മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം എന്നിവയുമായിച്ചേര്‍ന്ന് ഇന്ത്യയുടെ നൈപുണ്യ വികസനവും സംരംഭകത്വും മന്ത്രാലയം (എംഎസ്ഡിഇ) സഹകരണ ധാരണാപത്രം ഒപ്പുവച്ചു. ടിഐടിപിയിലെ സഹകരണ ധാരണാപത്രത്തിനു കീഴില്‍ പരിശീനാര്ത്ഥികളെ സ്വീകരിക്കുന്നതിന് ജപ്പാന്റെ സാങ്കേതിക ഉള്പരിശീലന സംഘടന (ഒടിഐടി)യുടെ അംഗീകാരമുള്ള 23 സംഘടനകളെ അയച്ചുകൊണ്ട് 2018 മാര്‍ച്ചില്‍ ഇന്ത്യ ആദ്യവട്ട അംഗീകാരം പൂര്‍ത്തിയാക്കി. ടിഐടിപി ധാരണാപത്രത്തിനു കീഴില്‍ ഒരു ജപ്പാന് കമ്പനിയില്‍ തൊഴില്‍ ചെയ്തുകൊണ്ടുള്ള പരിശീലനത്തിന് സിഐഐ എന്ന അംഗീകൃത സംഘടന 2018 ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ 15 ഇന്ത്യന്‍ പരിശീലനാര്‍ത്ഥികളുടെ ആദ്യ ഗ്രൂപ്പിനെ സ്വീകരിച്ചു. ഈ തീയതി വരെ ടിഐടിപിക്കു കീഴില്‍ ഇന്ത്യയില്‍ നിന്നുളള 17 സാങ്കേതിക പരിശീലനാര്ത്ഥികള് ജപ്പാനില്‍ ചേര്‍ന്നു.
ജപ്പാന്റെ ആവശ്യങ്ങള്‍ക്ക് യോജിച്ച നൈപുണ്യമുള്ള പരിശീലനാര്‍ത്ഥികളെ ലഭ്യമാക്കുന്നതില്‍ ഇന്ത്യയുടെ ശക്തി പ്രദര്‍ശിപ്പിക്കുന്നതിനും ടിഐടിപിയിലെ അവസരങ്ങളേക്കുറിച്ച് ഇന്ത്യയിലെ പങ്കാളികളെ ബോധ്യപ്പെടുത്തുന്നതിനും ദേശീയ നൈപുണ്യ വികസന കോര്‍പറേഷനും ജിറ്റ്കോയുമായി ചേര്‍ന്ന് 2018 ഫെബ്രുവരിയില്‍ ടിഐടിപിയേക്കുറിച്ച് ന്യൂഡല്‍ഹിയില്‍ ഒരു ശില്‍പ്പശാലയും 2018 സെപ്റ്റംബറില്‍ ടിഐടിപിയേക്കുറിച്ച് നഗോയയില്‍ സെമിനാറും എംഎസ്ഡിഇ സംഘടിപ്പിച്ചു.
ഭാവി സഹകരണം
ഡിജിറ്റല്‍ സഹകരണത്തില്‍ ഇന്ത്യ- ജപ്പാന് സഹകരണം
സാങ്കേതികവിദ്യാ രംഗത്ത് യോജിച്ച കുതിച്ചു ചാട്ടത്തിനും കൂട്ടുപ്രവര്‍ത്തനത്തിനും ജപ്പാന്റെ ‘സൊസൈറ്റി 5.0’, ഇന്ത്യയുടെ ‘ഡിജിറ്റല്‍ ഇന്ത്യ’, ‘സ്മാര്‍ട് സിറ്റി’ , ‘സ്റ്റാര്‍ട്ടപ്പ് ഇന്ത്യ’ എന്നിവ പോലുള്ള ബോധവല്‍ക്കരണ പരിപാടികളിലൂടെ അനായാസ ജീവിതം പ്രോല്സാഹിപ്പിക്കന്നതിന് നിര്‍മിത ബുദ്ധിയും ഇന്റര്‍നെറ്റ് ഓഫ് തിംഗ്സും പോലുള്ള അടുത്ത തലമുറ സാങ്കേതികവിദ്യ മേഖലകളില്‍ രണ്ട് രാജ്യങ്ങളും സഹകരിക്കും. ഇതുമായി ബന്ധപ്പെട്ട് ജപ്പാന് സാമ്പത്തികകാര്യ മന്ത്രാലയം, വ്യാപാര വ്യവസായ മന്ത്രാലയം ഇന്ത്യയുടെ ഇലക്ട്രോണിക്സ് & വിവര സാങ്കേതികവിദ്യാ മന്ത്രാലയം 2018 വരെ ആറ് തവണ സംയുക്ത പ്രവൃത്തി ഗ്രൂപ്പുകള്‍ സംഘടിപ്പിക്കുകയും ഇന്ത്യയുടെ വാര്‍ത്താ വിനിമയ മന്ത്രാലയവും ജപ്പാന്റെ ആഭ്യന്തരകാര്യ വാര്‍ത്താ വിനിമയ മന്ത്രാലയവും 2018ലെ ഇന്ത്യാ ജപ്പാന് സംയുക്ത പ്രവൃത്തി ഗ്രൂപ്പിനു കീഴില്‍ വിവര വാര്‍ത്താ വിനിമയ സാങ്കേതിക വിദ്യ (ഐസിടി )മേഖലയില്‍ സംയുക്ത സഹകരണ പത്രം ഒപ്പുവയ്ക്കുകയും ചെയ്തു.
ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ക്ക് പ്രത്യേക ഊന്നല്‍ നല്‍കിയും ഇന്ത്യ-ജപ്പാന് സ്റ്റാര്‍ട്ടപ്പ് കേന്ദ്രത്തിനുള്ള സാധ്യതകള്‍ വ്യാപിപ്പിച്ചും ഐസിടിയില്‍ പുതിയ പദ്ധതികളുടെ അവസരങ്ങള്‍ തുറക്കുന്നതിനും നിലവിലെ സഹകരണ മേഖലകള്‍ വര്‍ധിപ്പിക്കുന്നതിനും ഇന്ത്യയുടെ ഇലക്ട്രോണിക്സ് & വിവര സാങ്കേതികവിദ്യാ മന്ത്രാലയവും ജപ്പാന്റെ വ്യാപാര വ്യവസായ മന്ത്രാലയവും തമ്മില്‍ ഒരു സഹകരണ ധാരണാപത്രം ഒപ്പുവച്ചുകൊണ്ടുള്ള ‘ഇന്ത്യ- ജപ്പാന് ഡിജിറ്റല്‍ പങ്കാളിത്തം’ ( ഐ-ജെഡിപി) ഈ പശ്ചാത്തലത്തില്‍ രണ്ട് പ്രധാനമന്ത്രിമാരും സ്വാഗതം ചെയ്തു.
ഇന്ത്യയും ജപ്പാനും തമ്മിലുള്ള സ്റ്റാര്‍ട്ടപ്പ് ഹബ്: ഒരു ഇന്ത്യാ- ജപ്പാന് സ്റ്റാര്‍ട്ടപ് ഹബ് സ്ഥാപിക്കുമെന്ന 2017 ലെ ഇന്ത്യ- ജപ്പാന് വാര്‍ഷിക ഉച്ചകോടിയിലെ സംയുക്ത പ്രസ്താവനയില്‍ പ്രതിഫലിച്ച രണ്ട് പ്രധാനമന്ത്രിമാരുടെയും പ്രതിബദ്ധത യാഥാര്‍ത്ഥ്യമാക്കുന്നതിന് ജപ്പാന് വ്യാപാര വ്യവസായ മന്ത്രി സെകോയുടെ ഈ വര്‍ഷം മേയിലെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ രണ്ടു പക്ഷവും ഒരു സംയുക്ത പ്രസ്താവന ഒപ്പുവച്ചു. ബംഗളൂരുവില്‍ ഒരു സ്റ്റാര്‍ട്ടപ്പ് കേന്ദ്രം സ്ഥാപിക്കുകയും തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജപ്പാന് വിപണിയിലും പ്രാപ്തരായ ജപ്പാന് നിക്ഷേപകരിലും അവസരം നല്കാനുതകുന്ന കൂട്ടായ്മകളും ഉള്‍പ്പെടുന്നതായിരുന്നു അത്. അതിനു പുറമേ, ഇന്ത്യയില്‍ നിക്ഷേപിച്ചുകൊണ്ട് ജപ്പാന് -ഇന്ത്യാ സ്റ്റാര്‍ട്ടപ് കേന്ദ്രത്തിന് ഓണ്‍ലൈന്‍ വേദി സ്ഥാപിക്കുകയും ചെയ്യും.
മികവ് പ്രോല്‍സാഹിപ്പിക്കല്‍: രണ്ടു രാജ്യങ്ങളിലെയും വ്യവസായങ്ങളുടെ അനുഭവ പരിചയവും മല്‍സരശേഷിയും ഏകോപിപ്പിക്കുന്നതിന് ഇന്ത്യയും ജപ്പാനും തമ്മില്‍ മികവ് കൈമാറ്റം അത്യന്താപേക്ഷിതമാണ്. ഇത് തിരിച്ചറിഞ്ഞുകൊണ്ട് പരിശീലന അവസരങ്ങളും ഉള്പ്പരിശീലനവും പ്രോല്‍സാഹിപ്പിക്കാനും തൊഴില്‍ മേളകള്‍ ( ജപ്പാന് തൊഴില്‍ മേള) സംഘടിപ്പിക്കാനും ഉന്നത തൊഴില്‍ മികവുള്ള ഇന്ത്യക്കാര്‍ക്ക് ( ജപ്പാന്റെ ഗ്രീന്‍ കാര്‍ഡും ഉന്നത നൈപുണ്യമുള്ളവര്‍ക്കുള്ള തൊഴില്‍ വിസയും പോലെ) നല്കി സ്റ്റാര്‍ട്ടപ് പരിപാടി പരിചയപ്പെടുത്താനും ജെഇസി കോഴ്സുകള്‍ ഐടി, ഇലക്ട്രോണി സ്ഥാപനങ്ങളിലേക്ക് വ്യാപിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ ഐ-ജെഡിപി പരിഗണിക്കുന്നു.
ഗവേഷണ-വികസന സഹകരണം: നിതി ആയോഗും ഇന്ത്യയിലെ എഐ ഗവേഷണ പരിപാടിയും ഇലക്ട്രോണിക്സ്, വ്യാപാര, വ്യവസായ മന്ത്രാലയവും തമ്മിലുള്ള ബന്ധങ്ങള്‍ പ്രോല്‍സാഹിപ്പിക്കാന്‍ ‘സൊസൈറ്റി 5.0’ക്കു കീഴില്‍ ഉയര്‍ന്നു വരുന്ന സാങ്കേതികവിദ്യകളില്‍ ഊന്നല്‍ നല്‍കാനും ജപ്പാനിലെ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് റിസര്‍ച്ച് സെന്റര്‍ ഓഫ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് ഇന്‍ഡസ്ട്രിയല്‍ സയന്‍സ് ആന്റ് ടെക്നോളജി, ഇന്ത്യയില്‍ ഹൈദരാബാദിലെ ഐഐടി എന്നിവ പോലുള്ള സ്ഥാപനങ്ങള്‍ തമ്മില്‍ കൃത്യമായ സ്ഥാപന സഹകരണ സാധ്യതകള്‍ കണ്ടെത്താനുള്ള വ്യവസ്ഥകളോടു കൂടി നിര്‍മിതബുദ്ധിയില്‍ ഇന്ത്യയും ജപ്പാനും നിതി ആയോഗും ഇലക്ട്രോണിക്സ്, വ്യാപാര,വ്യവസായ മന്ത്രാലയവും തമ്മില്‍ ഒരു ലക്ഷ്യ പ്രസ്താവന ഒപ്പുവച്ചു.
സുരക്ഷാ മാനങ്ങളോടുകൂടി ഐസിടി മേഖലകളില്‍ പദ്ധതികള്‍: ഒരു സുരക്ഷിത സാങ്കേതികവിദ്യയുടെ ആവശ്യം തിരിച്ചറിഞ്ഞ് ഈ പങ്കാളിത്തത്തിനു കീഴില്‍ ഇന്ത്യയും ജപ്പാനും ഭാവിയിലെ ശൃംഖലയുടെ ഡിജിറ്റല്‍ അടിസ്ഥാനസൗകര്യം, ടെലികോം സുരക്ഷാ ചട്ടക്കൂട് തുടങ്ങിയവയില്‍ സഹകരണം പരിഗണിക്കും. ചെന്നൈയും ആന്‍ഡമാന്‍ ദ്വീപുകളും തമ്മില്‍ ബന്ധിപ്പിക്കുന്നതിന് ഇന്ത്യയുടെ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് ( ബിഎസ്എന്‍എല്‍), ജപ്പാന്റെ എന്‍ഇസി എന്നിവ മുഖേന സമുദ്രാന്തര്‍ഭാഗത്തുകൂടി ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ സ്ഥാപിക്കാനുള്ള ശ്രമങ്ങളെ രണ്ടു നേതാക്കളും സ്വാഗതം ചെയ്തു. സമുദ്രാന്തര്‍ഭാഗത്തെ കേബിള്‍ പദ്ധതിയുടെ തന്ത്രപ്രാധാന്യം കണക്കിലെടുത്ത് രണ്ടു പക്ഷവും അത് കൂടുതല്‍ വികസിപ്പിക്കുന്നതില്‍ സഹകരിക്കും.
പ്രതിരോധ സാമഗ്രികളും സാങ്കേതിക സഹകരണവും
ജപ്പാനിലെ പ്രതിരോധ മന്ത്രാലയത്തിലെ അക്വിസിഷന്‍ ടെക്നോളജി ആന്‍ഡ ലൊജിസ്റ്റിക്സ് ഏജന്‍സിയുടെ പങ്കാളിത്തത്തിന് 2018 ഏപ്രിലില്‍ ചെന്നൈയില്‍ നടന്ന പ്രതിരോധ പ്രദര്‍ശനം സാക്ഷിയായി.
2014 ല്‍ രൂപീകരിച്ച പ്രതിരോധ ഉപകരണ സാങ്കേതിക സഹകരണ സംയുക്ത പ്രവര്‍ത്തക സമിതി 2018 ജൂലൈയില്‍ ഡല്‍ഹിയില്‍ നാലു പ്രവശ്യം സമ്മേളിക്കുകയുണ്ടായി. യുജിവി റോബോട്ടിക്സ് സംബന്ധമായി ജിഎന്‍എസ്എസ് ഓഗുമെന്റേഷന്‍ ടെക്നോളജിയില്‍ സഹകരണാടിസ്ഥാനത്തില്‍ ഗവേഷണം നടത്തുവാന്‍ ഡിഫന്‍സ് റിസേര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് ഓര്ഗനൈസേഷന് അഥവ ഡിആര്‍ഡിഒയും, അക്വിസിഷന്‍ ടെക്നോളജി ആന്‍ഡ് ലൊജിസ്റ്റിക്സ് ഏജന്‍സിയും 2018 ജൂലൈയില്‍ ധാരണ ഉണ്ടാക്കിയിരുന്നു.
ഇന്ത്യയും ജപ്പാനും തമ്മിലുള്ള പ്രഥമ പ്രതിരോധ വ്യവസായ ഫോറം, 2017 സെപ്റ്റംബറില്‍ ടോക്കിയോയില്‍ നടന്ന മൂന്നാം പ്രതിരോധ ഉപകരണ സാങ്കേതിക സഹകരണ സംയുക്ത പ്രവര്‍ത്തക സമിതിയിലാണ് ചേര്‍ന്നത്. നാലാം പ്രതിരോധ ഉപകരണ സാങ്കേതിക സഹകരണ സംയുക്ത പ്രവര്‍ത്തക സമിതിയുടെ ഉപ ജോലികളിന്മേല്, അതായത് പ്രതിരോധ ഉത്പാദന വകുപ്പിന്റെയും അക്വിസിഷന്‍ ടെക്നോളജി ആന്‍ഡ് ലൊജിസ്റ്റിക്സ് ഏജന്‍സിയുടെയും നേതൃത്വത്തില്‍ ബംഗളൂരുവിലും മുംബൈയിലും ഉള്ള ഇന്ത്യന്‍ പ്രതിരോധ വ്യവസായങ്ങള്‍ സന്ദര്‍ശിച്ച ജപ്പാന് പ്രതിരോധ കമ്പനികളുമായുള്ള ബിസിനസ് ടു ബിസിനസ് ഇടപെടലുകളും നടന്നു.
ദുരന്ത അപകട സാധ്യതാ ലഘൂകരണത്തിന് ഇന്ത്യാ ജപ്പാന് സഹകരണം (ഡിആര്‍ആര്‍)
ലോകത്തിലെ ഏറ്റവും അധികം ദുരന്ത സാധ്യതയുള്ള രണ്ടു രാജ്യങ്ങള്‍ അതായത് ഇന്ത്യയും ജപ്പാനും സെന്‍ദായി ചട്ടക്കൂടിന്റെ തുടര്‍ച്ചയും നിര്‍വ്വഹണവുമായി ദുരന്ത അപകട സാധ്യതാ ലഘൂകരണ മേഖലയില്‍ സഹകരിച്ചു പ്രവര്‍ത്തിച്ചു വരികയാണ്. ന്യൂഡല്‍ഹിയില്‍ 2016 നവംബറില്‍ ദുരന്ത അപകട സാധ്യതാ ലഘൂകരണ ഏഷ്യന്‍ മന്ത്രി തലസമ്മേളനത്തിന്റെ നടന്ന തുടര്‍ച്ചായി, 2018 ജനുവരിയില്‍ ഇന്ത്യ ആതിഥ്യമരുളിയ അന്താരാഷ്ട്ര ശില്പശാലയില് മറ്റ് 20 രാജ്യങ്ങള്‍ക്കൊപ്പം ജപ്പാനും പങ്കെടുക്കുകയുണ്ടായി. മറ്റു രാജ്യങ്ങള്‍ക്കും ഗുണഭോക്തൃ കക്ഷികള്‍ക്കുമൊപ്പം ദുരന്ത വിമുക്തീകരണത്തിനുള്ള അടിസ്ഥാന സൗകര്യവികസനത്തിന് ഇന്ത്യയും തയാറാണെന്ന് ഈ ശില്പശാലയില് ഇന്ത്യയുടെ ആദരണീയനായ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രഖ്യാപിക്കുകയുണ്ടായി. ദുരന്ത അപകട സാധ്യതാ ലഘൂകരണ മേഖലയില്‍ ഇന്ത്യയും ജപ്പാനും തമ്മിലുള്ള സഹകരണത്തിലെ പ്രധാന നാഴിക കല്ല് 2017 സെപ്റ്റംബറില്‍ ജപ്പാന് പ്രധാനമന്ത്രി ആബെയുടെ ഇന്ത്യാ സന്ദര്‍ശനമാണ്. അന്ന് നടന്ന ഇന്ത്യാ ജപ്പാന് വാര്‍ഷിക ഉച്ചകോടിയില്‍ ഇന്ത്യാ ഗവണ്മെന്റിന്റെ ആഭ്യന്തര മന്ത്രാലയവും ജപ്പാന് ഗവണ്മെന്റിന്റെ കാബിനറ്റ് ഓഫീസും തമ്മില്‍ ദുരന്ത അപകട സാധ്യതാ ലഘൂകരണം, പ്രതികരണം, പുനര്മിര്മ്മാണം എന്നീ മേഖലകളില്‍ സഹകരിക്കുന്നതിനുള്ള ഒരു പരസ്പര സഹകരണ സമ്മതപത്രം കൈമാറിയിരുന്നു. ഇന്ത്യയുടെ ഭാഗത്തു നിന്ന് ഈ സമ്മതപത്രത്തിന്റെ നടത്തിപ്പിന് ചുമതലപ്പെടുത്തിയിരിക്കുന്ന സ്ഥാപനം ദേശീയ ദുരന്തനിവാരണ അതോറിറ്റിയാണ്. ഈ സമ്മതപത്രം പ്രകാരമാണ് 2018 മാര്‍ച്ചില്‍ ഡല്‍ഹിയില്‍ ഇന്ത്യാ – ജപ്പാന് ദുരന്ത അപകട സാധ്യതാ ലഘൂകരണ ശില്പശാല നടത്തപ്പെട്ടത്. ആറു സെഷനുകളിലായി നടത്തിയ ശില്പശാലയില് തയാറെടുപ്പ്, മുന്‍കൂര്‍ മുന്നറിയിപ്പ് സംവിധാനം, സ്വകാര്യ മേഖലയുടെ സമീപനം തുടങ്ങിയ വിഷയങ്ങളാണ് അവതരിപ്പിച്ചത്. ശില്പശാലയില് കൂടുതല്‍ നന്നായി പുനര്‍നിര്‍മ്മിക്കുക എന്ന ജപ്പാന്റെ സമീപനത്തോടൊപ്പം മുന്‍കൂട്ടിയുള്ള മുന്നറിയിപ്പ് സംവിധാന സാങ്കേതിക വിദ്യ അവര്‍ പ്രദര്‍ശിപ്പിക്കുകയും ദുരന്തത്തെ നേരിടാന്‍ എപ്രകാരം തയാറാകണം എന്ന അനുഭവം അവര്‍ പങ്കുവയ്ക്കുകയും ചെയ്തു. ശില്പശാലയെ അടിസ്ഥാനമാക്കി ഭൂകമ്പം മുന്‍കൂട്ടി കണ്ടുപിടിക്കാനും മുന്നറിയിപ്പു നല്‍കാനുമുള്ള സംവിധാനം, ഭൂകമ്പം പോലുള്ള ദുരന്ത സാധ്യത വിലയിരുത്തുക, അനുഭവങ്ങള്‍ പങ്കു വയ്ക്കുക, പൊതുജന ബോധവത്ക്കരണം സംബന്ധിച്ച നല്ല നടപടിക്രമങ്ങള്‍( ഉദാഹരണം വ്യാജ അപകട മുന്നറിയിപ്പും രക്ഷാ പ്രവര്‍ത്തനവും) ഈ മേഖലയിലെ സഹകരണത്തിനുള്ള വസ്തുനിഷ്ടമായ പ്രവര്‍ത്തന പരിപാടിയായി ഇന്ത്യയും ജപ്പാനും അംഗീകരിച്ചു.
രണ്ടാമത്തെ ശില്പശാല ടോക്യോയില്‍ 2018 ഒക്ടോബര്‍ 15 നു നടന്നു. മൂന്നു വിഷയങ്ങളിലാണ് ശില്പശാല ശ്രദ്ധ കേന്ദ്രീകരിച്ചത്. 1. പരിശീലനവും നിര്‍വ്വഹണവും. 2. 2018 ല്‍ ഇരു രാജ്യങ്ങളിലും ഉണ്ടായ പ്രളയങ്ങളുടെ പശ്ചാത്തലത്തില്‍ അന്തരീക്ഷ പ്രതിബന്ധങ്ങള്‍.3. നയപരവും സാങ്കേതികവുമായ കാഴ്ചപ്പാടില്‍ നിന്നുള്ള മുന്നറിയിപ്പ് സംവിധാനം
ദുരന്ത പൂര്‍വ്വസ്ഥിതി പുനസ്ഥാപിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, പര്‍വ്വതമേഖലകളില്‍ അനുയോജ്യമായ ദേശീയ പാതകളുടെ വികസനം, വനമേഖലകളിലും മറ്റും ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള സാങ്കേതിക സഹകരണം തുടങ്ങിയവയാണ് മേല്‍ വിവരിച്ചതു കൂടാതെ ദുരന്ത ലഘൂകരണത്തില്‍ ജപ്പാന് നല്കുന്ന ഔദ്യോഗിക വികസന സഹായം.
ഇന്ത്യാ – ജപ്പാന് ശാസ്ത്ര സാങ്കേതിക അക്കദമിക് സഹകരണം സാധ്യമാക്കുന്നതിനുള്ള ചട്ടക്കൂട്
ഇന്ത്യാ – ജപ്പാന് ശാസ്ത്ര സാങ്കേതിക സഹകരണം രൂപീകൃതമായത് 1985 ല്‍ രണ്ടു ഗവണ്മെന്റുകളും ഒപ്പു വച്ച ഒരു സമ്മതപത്രം പ്രകാരമാണ്. 1993 ല്‍ ഇന്ത്യാ – ജപ്പാന് ശാസ്ത്ര കൗണ്‍സിലിന്റെ സ്ഥാപനത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വീണ്ടും അഭിവൃദ്ധിപ്പെട്ടു. ഇതുവരെ ഈ കൗണ്‍സില്‍ 19 യോഗങ്ങള്‍ ചേര്‍ന്നു, 250 സംയുക്ത പദ്ധതികളെ സഹായിച്ചു, ശാസ്ത്രജ്ഞരുടെ 1600 സന്ദര്‍ശനങ്ങള്‍ നടത്തി, 65 സെമിനാറുകള്‍ സംഘടിപ്പിച്ചു. കൂടാതെ 9 അക്കദമിക് സെമിനാറുകളും 10 രാമന് – മിത്സുഷിമ സ്മാരക പ്രഭാഷണങ്ങളും നടത്തി.
2006 ല്‍ ശാസ്ത്ര സാങ്കേതിക വകുപ്പ് വിദ്യാഭ്യാസ, സാംസ്കാരിക, കായിക, ശാസ്ത്ര സാങ്കേതിക മന്ത്രാലയങ്ങളുമായി ചേര്‍ന്ന് ജപ്പാന് സൊസൈറ്റി ഫോര്‍ ദി പ്രമോഷന് ഓഫ് സയന്‍സ്, ജപ്പാന് സയന്‍സ് ആന്‍ഡ് ടെക്നോളജി ഏജന്‍സി എന്നിവയുമായി മൂല്യധിഷ്ടിത പങ്കാളിത്തത്തിനു തുടക്കമിട്ടു. അന്നുമുതല്‍ നിരവധി സ്ഥാപന സംബന്ധികളായ ധാരണാ പത്രങ്ങളില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചുകൊണ്ടിരുന്നു. ജീവശാസ്ത്രം, ഭൗതിക ശാസ്ത്രം, ഉന്നത ഊര്‍ജ്ജം, വിവര വിനിമയ സാങ്കേതിക വിദ്യ, ജൈവ സാങ്കേതിക വിദ്യ, ആരോഗ്യപരിപാലനം, റേഡിയോ തെറാപ്പി, റോബോട്ടിക്സ്, ബദല്‍ ഊര്‍ജ്ജ സ്രോതസുകള്‍, സമുദ്ര ഭൗമ ശാസ്ത്ര സാങ്കേതിക വിദ്യ, ബഹിരാകാശത്തിന്റെ സമാധാനപരമായ ഉപയോഗം തുടങ്ങിയ മേഖലകളിലായിരുന്നു ഇരു രാജ്യങ്ങളുടെയും ശാസ്ത്ര സമിതികള്‍ കരാര്‍ ഒപ്പു വച്ചത്.
സമീപകാല സംരംഭങ്ങള്‍
ടോക്കിയോ സര്‍വകലാശാലയും ഐഐടി ബോംബെയും ചേര്‍ന്ന് വിവര വിനിമയ സാങ്കേതിക വിദ്യയുടെ ( ഇന്റര്‍ നെറ്റ് ഓഫ് തിങ്ക്സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ് ബിഗ് ഡാറ്റാ അനലറ്റിക്സ്)യും കൂടാതെ ടോക്കിയോ സര്‍വകലാശാലയും ഐഐടി ഹൈദരാബാദും ചേര്‍ന്ന് ഡാറ്റാ സയന്‍സ് ബേസ്ഡ് ഫാമിംങ് സപ്പോര്‍ട്ട് സിസ്റ്റം ഫോര്‍ സസ്റ്റയ്നബിള്‍ ക്രോപ് പ്രൊഡക്ഷന്‍ അണ്ടര്‍ ക്ലൈമാറ്റിക് ചേഞ്ച്, കയുഷു സര്‍വകലാശാലയും ഐഐടി ഡല്‍ഹിയും ചേര്‍ന്ന് സെക്യൂരിറ്റി ഇന്‍ ഇന്റര്‍നെറ്റ് ഓഫ് തിങ്ക്സ് സ്പേസ് മേഖലയില്‍ ഇന്ത്യാ ജപ്പാന് സംയുക്ത പരീക്ഷണ ശാലകള്‍ സ്ഥാപിച്ചു.
യുവ ഗവേഷകര്‍ക്കായി ഡിഎസ്ടി – ജെഎസ്പിഎസ് ഫെലോഷിപ്പുകള്‍
ഉന്നത ഗവേഷണത്തിനായി കെഇകെ സുക്കുബയില് ഇന്ത്യന്‍ ബീം ലൈനിന്റെ രണ്ടാം ഘട്ടത്തിന് ധാരണാപത്രം ശാസ്ത്ര സാങ്കേതിക വകുപ്പിനു കീഴില്‍ സുസ്ഥിര വികസന പദ്ധതിയ്ക്കായി ഗവേഷണ പങ്കാളിത്തം. സ്മാര്‍ട് സിറ്റീസ് ഡവലപ്മെന്റ് ഫോര്‍ ഇമേര്ജിംങ് കണ്ട്രീസ് ബൈ മള്‍ട്ടി മോഡല്‍ ട്രാന്‍സ് പോര്‍ട്ട് സിസ്റ്റം ബേസ്ഡ് ഓണ്‍ സെന്‍സിംങ്, നെറ്റ്വര്‍ക്ക്, ബിഗ് ഡാറ്റാ അനാലിസ്സ് ഓഫ് റീജണല്‍ ട്രാന്സ്പോര്ട്ടേഷന് എന്ന പദ്ധതി 2017 ല്‍ തുടങ്ങി.
ജപ്പാന് ഏഷ്യ യൂത്ത് എക്സചേഞ്ച് പ്രോഗ്രാം ഇന്‍ സയന്‍സ് എന്ന പദ്ധതി പ്രകാരം 655 വിദ്യാര്‍ത്ഥികളും അവരുടെ ഉത്തരവാദിത്വപ്പെട്ട അധ്യാപകരും 2017 ഏപ്രില്‍ മുതല്‍ 2018 മാര്‍ച്ചു വരെ ജപ്പാന് സന്ദര്‍ശിച്ചു. ശാസ്ത്ര സാങ്കേതിക വകുപ്പ് തെരഞ്ഞെടുത്ത 39 വിദ്യാര്‍ത്ഥികളെ കൂടി 2018 മെയ് മാസത്തില്‍ പദ്ധതിയുടെ കീഴില്‍ ജപ്പാനിലേയ്ക്കു അയച്ചു.
ആധുനിക ബയോ മെഡിസിന്റെ അത്യാധുനിക അന്താരാഷ്ട്ര പരിശോധനാശാല ജപ്പാനിലെ ടിസുകുബയിലും പരിശീലനത്തിനും ഗവേഷണത്തിനുമുള്ള അതിന്റെ ചെറു ശാഖകള്‍ ഔഷധ വികസനം രോഗങ്ങള്‍ സംബന്ധിച്ച ഗവേഷണം എന്നിവയ്ക്കായി ഇന്ത്യയിലും ആരംഭിച്ചു.
ഇന്ത്യയുടെ ഭൗമ ശാസ്ത്ര മന്ത്രാലയവും ജപ്പാന്റെ ഏജന്‍സി ഫോര്‍ മറൈന്‍ എര്‍ത്ത് സയന്‍സ് ആന്‍ഡ് ടെക്നോളജിയും ചേര്‍ന്ന് 2016 നവംബറില്‍ സമുദ്ര, ഭൗമശാസ്ത്ര സാങ്കേതിക വിദ്യകളില്‍ സഹകരണ ഉടമ്പടിയില്‍ ഒപ്പു വച്ചു.
പരിസ്ഥിതി ഗവേഷണങ്ങള്‍ക്കായി ഒരു സംയുക്ത കേന്ദ്രം തുടങ്ങുന്നതിനു ഇന്ത്യയില്‍ ഉച്ചകോടി നടന്ന 2017 സെപ്റ്റംബറില്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചു.
റേഡിയോ തെറാപ്പിയുടെ മേഖലയില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്സ് ഫോര്‍ ക്വാണ്ടം ആന്‍ഡ് റേഡിയോളജിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയും കൊല്‍ക്കൊത്തയിലെ ടാറ്റാ മെഡിക്കല്‍ സെന്ററും തമ്മില്‍ 2017 സെപ്റ്റംബറില്‍ ധാരണാ പത്രം ഒപ്പുവച്ചു.
ബഹിരാകാശത്തില്‍ സഹകരിക്കുന്നതു സംബന്ധിച്ച ഇന്ത്യന്‍ സ്പേസ് റിസേര്‍ച്ച് ഓര്‍ഗനൈസേഷനും, ജപ്പാന്റെ ഏയ്റോസ്പേസ് എക്സ്പ്ലൊറേഷന്‍ ഏജന്‍സിയും തമ്മില്‍ ഒപ്പു വച്ചിട്ടുള്ള 2016 നവംബറിലെ ധാരണാപത്രം അടിസ്ഥാനമാക്കി 2018 സെപ്റ്റംബറില്‍ രണ്ടാം സംയുക്ത പ്രവര്‍ത്തക സമിതി സഹകരണ മേഖല സംബന്ധിച്ച് ചര്‍ച്ച നടത്തി.
ഇന്ത്യന്‍ സ്പേസ് റിസേര്‍ച്ച് ഓര്‍ഗനൈസേഷനും, ജപ്പാന്റെ ഏയ്റോസ്പേസ് എക്സ്പ്ലൊറേഷന്‍ ഏജന്‍സിയും തമ്മില്‍ ചാന്ദ്രിക പര്യവേഷണ ദൗത്യം സംബന്ധിച്ച് 2017 ഡിസംബറില്‍ നിര്‍വഹണ കരാര്‍ ഒപ്പു വയ്ക്കുകയും 2018 മാര്‍ച്ചില്‍ ഇരു സ്ഥാപനങ്ങളും ഇതു സംബന്ധിച്ച സാധ്യതാ പഠന റിപ്പോര്‍ട്ട് വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തു.
ഉപഗ്രഹ ചിത്രങ്ങളും മറ്റും ഉപയോഗിച്ച് വര്‍ഷപാത ഉത്പ്പന്നങ്ങളുടെ ഉപയോഗം നവീകരണം പ്രമാണീകരണം തുടങ്ങിയ മേഖലകളിലെ സഹകരണം സംബന്ധിച്ച് 2018 ജൂണില്‍ ഇന്ത്യന്‍ സ്പേസ് റിസേര്‍ച്ച് ഓര്‍ഗനൈസേഷനും, ജപ്പാന്റെ ഏയ്റോസ്പേസ് എക്സ്പ്ലൊറേഷന്‍ ഏജന്‍സിയും തമ്മില്‍ നിര്‍വഹണ ഉടമ്പടിയില്‍ ഒപ്പു വച്ചു.
ഇന്ത്യയുടെ ബഹിരാകാശ വകുപ്പും, ഇന്ത്യന്‍ സ്പേസ് റിസേര്‍ച്ച് ഓര്‍ഗനൈസേഷനും വിദ്യാഭ്യാസ, സംസ്കാരിക, കായിക, ശാസ്ത്ര സാങ്കേതിക മന്ത്രാലയങ്ങളും ജപ്പാനും, ജപ്പാന്റെ ഏയ്റോസ്പേസ് എക്സ്പ്ലൊറേഷന്‍ ഏജന്‍സിയും സംയുക്തമായി ഏഷ്യ പസഫിക് പ്രാദേശിക സ്പേസ് ഏജന്‍സി ഫോറത്തിന്റെ 24-ാമതു യോഗത്തിന് ബംഗളൂരുവില്‍ 2017 നവംബറില്‍ ആതിഥ്യം വഹിക്കുകയും സംയുക്ത പ്രസ്താവന പ്രസിദ്ധീകരിക്കുകയും ചെയ്തു.
ഗവേഷണ വൈജ്ഞാനിക പങ്കാളിത്തം
ഓംറോണ്‍ കോര്പ്പറേഷന്, റിത്സുമേയിക്കന് സര്‍വകലാശാലയുടെ ഗ്രാജുവേറ്റ് സ്കൂള്‍ ഓഫ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിംങ് എന്നിവയും ഹൈദരാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും തമ്മില്‍ 2017 നവംബറില്‍ ഇന്റേണ്‍ഷിപ്പ് പരിപാടിക്കായി ഒരു ധാരണാപത്രം ഒപ്പുവച്ചു.
ഇന്ത്യയിലെ താഴെ പറയുന്ന എട്ട് സ്ഥാപനങ്ങളുമായി ഹിരോഷിമ സര്‍വകലാശാല ധാരണാപത്രങ്ങളില്‍ ഒപ്പുവച്ചു.
നഗസാക്കി സാങ്കേതിക സര്‍വകലാശാലയിലെ മെക്കാനിക്കല്‍ എന്‍ജിനിയറിംങ് വകുപ്പും ന്യൂക്ലിയാര്‍ സിസ്റ്റം സേഫ്റ്റി എന്‍ജിനിയറിംങ് വകുപ്പും അക്കദമിക്ക് ഗവേഷണ സഹകരണത്തിന് തിരുപ്പതിയിലെയും ഇന്‍ഡോറിലെയും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജികളും തമ്മില്‍ യഥാക്രമം 2018 ജനുവരിയിലും 2018 ജൂലൈയിലും രണ്ട് കരാറുകളില്‍ ഒപ്പിട്ടു.
നാഗസാക്കി സര്‍വകലാശാലയും, ഡല്‍ഹിയിലെ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നിവയുമായി അക്കദമിക് ഗവേഷണ രംഗത്ത് സഹകരണത്തിന്റെ മൂന്നു സമ്മത പത്രങ്ങളില്‍ 2018 ജൂലൈയില്‍ ഒപ്പു വച്ചു.
ജപ്പാനിലെ ഷിസോക്കാ സര്‍വകലാശാലയും എസ്എഎസ് നഗറിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാര്‍മസൂട്ടിക്കല്‍ എജ്യൂക്കേഷന്‍ ആന്‍ഡ് റിസേര്‍ച്ചും തമ്മില്‍ 2018 ഒക്ടോബറില്‍ ധാരണാ പത്രത്തില്‍ ഒപ്പു വച്ചു.
ബോംബെ (2018 ജനുവരി), മദ്രാസ്(2018 മാര്‍ച്ച്), ഹൈദരാബാദ് (2018 ഏപ്രില്‍), കാണ്‍പൂര്‍(2018 ഒക്ടോബര്‍) എന്നീ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജികളുമായി ജപ്പാനിലെ ഹോക്കായിഡോ സര്‍വകലാശാല നാല് അക്കദമിക് കൈമാറ്റ ധാരണാ പത്രങ്ങളില്‍ ഒപ്പു വച്ചു.
ഇന്ത്യയിലെ കൗണ്‍സില്‍ ഓഫ് സയന്‍സ് ആന്‍ഡ് റിസേര്‍ച്ചും, ടോക്കിയോ സര്‍വകലാശാലയിലെ റിസേര്‍ച്ച് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്‍സ് ആന്‍ഡ് ടെക്നോളജിയും തമ്മില്‍ 2018 ഒക്ടോബറില്‍ ഗവേഷണ വികസന മേഖലകളിലെ, പ്രത്യേകിച്ച് സൗരോര്‍ജ്ജം മുതല്‍ രസതന്ത്രം വരെയുള്ള വിഷയങ്ങളില്‍ സഹകരണത്തിന് ധാരണാ പത്രം ഒപ്പുവച്ചു.
ഇന്ത്യയിലെ കൗണ്‍സില്‍ ഓഫ് സയന്‍സ് ആന്‍ഡ് റിസേര്‍ച്ചും ഹിരോഷിമാ സര്‍വകലാശാലയും തമ്മില്‍ ഗവേഷണ പങ്കാളിത്തത്തിന് 2018 ഒക്ടോബറില്‍ ധാരണാ പത്രം ഒപ്പു വച്ചു.
നാഗസാക്കി സര്‍വകലാശാലയും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ഡിസൈന്‍, ആന്‍ഡ് മാനുഫാക്ച്ചറിംങ്ങുമായി 2018 ഒക്ടോബറില്‍ ഇന്തോ – ജപ്പാന് ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ കൂടുതല്‍ സഹകരണത്തിനു ധാരണാ പത്രം ഒപ്പിട്ടു.
ജപ്പാനിലെ ടോക്കിയോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും ഇന്ത്യയിലെ കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസേര്‍ച്ചും തമ്മില്‍ 2018 ഒക്ടോബറില്‍ സഹകരണ കരാര്‍ ഒപ്പു വച്ചു
ജപ്പാനിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോളാര്‍ റിസേര്‍ച്ചും ഇന്ത്യയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ പോളാര്‍ ആന്‍ഡ് ഓഷ്യന്‍ റിസേര്‍ച്ചും തമ്മില്‍ 2018 ഒക്ടോബറില്‍ ധാരണാ പത്രത്തില്‍ ഒപ്പു വച്ചു.
ഭാവി സംരംഭങ്ങള്‍
കാലാവസ്ഥാ പ്രവചനം, സമുദ്ര പ്രവചനം, തുടങ്ങിയ മേഖലകളില്‍ സംയുക്ത ഗവേഷണം നടത്തുന്നതിന് ഇരു രാജ്യങ്ങളും നിര്‍ദ്ദേശിച്ചു. ഇന്ത്യാ ജപ്പാന് സംയുക്ത ഗവേഷണ പരിശോധനശാല പദ്ധതി സംബന്ധിച്ച് സഹകരണം തുടരുന്നതിന് ചില പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ ഇരു രാജ്യങ്ങളും ആലോചിക്കുന്നുണ്ട്. സംയുക്ത ചാന്ദ്ര പര്യവേഷണ ദൗത്യം സംബന്ധിച്ച ഇന്ത്യന്‍ സ്പേസ് റിസേര്‍ച്ച് ഓര്‍ഗനൈസേഷനും, ജപ്പാന്റെ ഏയ്റോസ്പേസ് എക്സ്പ്ലൊറേഷന്‍ ഏജന്‍സിയും തമ്മില്‍ ദൗത്യം 2020 ആരംഭത്തില്‍ തന്നെ അടിയന്തിരമായി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒരുമിച്ചുള്ള പഠനം തുടരും.
ഇന്ത്യന്‍ വിദ്യാഭ്യാസത്തില്‍ ജാപ്പനീസ് ഭാഷയ്ക്ക് പ്രചാരണം
5. മൂന്നു മാസം കൊണ്ട് 360 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രഥമ പരിശീലന പരിപാടി 2018 ജൂലൈ 23 ന് ആരംഭിച്ചു. ജപ്പാന് ഭാഷയില്‍ പരിജ്ഞാനമുള്ള, ജാപ്പനീസ് ലാംഗ്വേജ് പ്രൊഫിഷ്യന്‍സി (ജെഎല്‍പിടി) ടെസ്റ്റില്‍ എന്‍ 3 ലെവല്‍ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കു മാത്രം പ്രവേശനം നല്കിയ ഈ പരിശീലന പരിപാടി 2018 ഒക്ടോബര്‍ 12 ന് വിജയകരമായി പൂര്‍ത്തിയായി. തുടക്കക്കാര്‍ക്കും, 10-ാം തരം വരെ ജാപ്പനീസ് ഭാഷ പഠിച്ചവര്‍ക്കും വ്യത്യസ്തമായ ബോധന രീതികളും ക്ലാസ് മുറി പരിശീലനങ്ങളുമാണ് പിന്തുടരുന്നത്. ഇപ്പോള്‍ 25 പേര് പരിശീലനം പൂര്‍ത്തിയാക്കി. ഇതു കൂടാതെ ശാന്തിനികേതനില്‍ 2018 സെപ്റ്റംബര്‍ 12-16 വരെ ഒരു ദിവസത്തെയും അഞ്ചു ദിവസത്തെയും വീതം പരിശീലനം നടത്തി. 2018 ഒക്ടോബര്‍ 26-27 തിയതികളില്‍ ബംഗളൂരുവില്‍ ഏക പരിശീലനവും സംഘടിപ്പിച്ചു.