ഇന്ത്യയെ സ്വതന്ത്രമാക്കുന്നതിനും ഓരോ ഇന്ത്യക്കാരനും അന്തസ്സും സമത്വവുമുള്ള ജീവിതം ഉറപ്പാക്കുന്നതിനും ജീവിതം സമർപ്പിച്ച ഉന്നത വ്യക്തിത്വത്തിനുടമയായിരുന്നു ഡോ. ഹരേകൃഷ്ണ മഹാതബ് ജിയെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രകീർത്തിച്ചു. അദ്ദേഹത്തിൻ്റെ 125-ാം ജന്മവാർഷികത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ച ശ്രീ മോദി, ഡോ. മഹാതബിൻ്റെ ആദർശങ്ങൾ നിറവേറ്റുന്നതിനുള്ള ഗവൺമെന്റിന്റെ പ്രതിബദ്ധത ആവർത്തിച്ചു.
രാഷ്ട്രപതിയുടെ എക്സ് പോസ്റ്റിന് മറുപടിയായി പ്രധാനമന്ത്രി കുറിച്ചു:
“ഡോ. ഹരേകൃഷ്ണ മഹാതബ് ജി ഇന്ത്യയെ സ്വതന്ത്രമാക്കുന്നതിനും ഓരോ ഇന്ത്യക്കാരനും അന്തസ്സും സമത്വവുമുള്ള ജീവിതം ഉറപ്പാക്കുന്നതിനും വേണ്ടി തൻ്റെ ജീവിതം ഉഴിഞ്ഞുവെച്ച ഒരു ഉന്നത വ്യക്തിയായിരുന്നു. ഒഡീഷയുടെ വികസനത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ പ്രത്യേകം ശ്രദ്ധേയമാണ്. മികച്ച ചിന്തകനും ബുദ്ധിജീവിയും കൂടിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിൻ്റെ 125-ാം ജന്മവാർഷികത്തിൽ ഞാൻ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിക്കുകയും അദ്ദേഹത്തിൻ്റെ ആദർശങ്ങൾ നിറവേറ്റുന്നതിനുള്ള നമ്മുടെ പ്രതിബദ്ധത ആവർത്തിക്കുകയും ചെയ്യുന്നു.”
Dr. Harekrushna Mahatab Ji was a towering personality who devoted his life to making India free and ensuring a life of dignity and equality for every Indian. His contribution towards Odisha’s development is particularly noteworthy. He was also a prolific thinker and intellectual.… https://t.co/vNg3iL8ap6
— Narendra Modi (@narendramodi) November 21, 2024
***
SK
Dr. Harekrushna Mahatab Ji was a towering personality who devoted his life to making India free and ensuring a life of dignity and equality for every Indian. His contribution towards Odisha's development is particularly noteworthy. He was also a prolific thinker and intellectual.… https://t.co/vNg3iL8ap6
— Narendra Modi (@narendramodi) November 21, 2024