Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യയ്ക്കും ഭൂട്ടാനുമിടയില്‍ പുതിയ വ്യാപാര വാണിജ്യ കരാര്‍


ഇന്ത്യയും ഭൂട്ടാനും തമ്മില്‍ ഏര്‍പ്പെട്ടിട്ടുള്ള പുതിയ വ്യാപാര വാണിജ്യ ഗതാഗത കരാറിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള വ്യാപാര ബന്ധങ്ങള്‍ ഈ കരാറിന്റെ അടിസ്ഥാനത്തിലാണ്. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ഒരു സ്വതന്ത്ര വ്യാപാര വ്യവസ്ഥയ്ക്ക് കരാര്‍ പ്രാബല്യം നല്‍കുന്നു. ഭൂട്ടാന്റെ ചരക്കുകള്‍ മൂന്നാമതൊരു രാജ്യവുമായി വ്യാപാരത്തിലേര്‍പ്പെടാന്‍ തീരുവ രഹിത കടത്തിനും കരാര്‍ വ്യവസ്ഥ ചെയ്യുന്നു.

2006 ജൂലൈ 29 ന് ആണ് പത്ത് വര്‍ഷക്കാലത്തേയ്ക്കാണ് കരാര്‍ പുതുക്കിയത്. ഇക്കൊല്ലം ജൂലൈ 29 മുതല്‍ ഒരു വര്‍ഷത്തേയ്‌ക്കോ പുതിയ കരാര്‍ നിലവില്‍ വരുന്നതു വരെയോ നിലവിലുള്ള കരാറിന്റെ കാലാവധി ദീര്‍ഘിപ്പിച്ചിട്ടുണ്ട്.

വിശ്വാസത്തിന്റെയും പരസ്പത ധാരണയുടെയും അടിസ്ഥാനത്തില്‍ ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള പരമ്പരാഗതവും അന്യൂനവുമായ ഉഭയകക്ഷി ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടാന്‍ ഈ വ്യാപാര വാണിജ്യ കരാര്‍ വഴിയൊരുക്കും.