ഇന്ത്യയ്ക്കും ബംഗ്ലാദേശിനുമിടയ്ക്കുള്ള ‘മൈത്രി സേതു’ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു. ത്രിപുരയിലെ ഒന്നിലധികം അടിസ്ഥാന സൗകര്യ പദ്ധതികളുടെ ശിലാസ്ഥാപനവും അദ്ദേഹം നിർവ്വഹിച്ചു . ത്രിപുര ഗവർണറും മുഖ്യമന്ത്രിയും പങ്കെടുത്തു. ചടങ്ങിൽ ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം പ്രദർശിപ്പിച്ചു.
കഴിഞ്ഞ 30 വർഷത്തെ ഗവണ്മെന്റ്കളും കഴിഞ്ഞ മൂന്ന് വർഷത്തെ ‘ഇരട്ട എഞ്ചിൻ’ ഗവൺമെൻറും തമ്മിലുള്ള വ്യക്തമായ വ്യത്യാസം ത്രിപുര അനുഭവിക്കുകയാണെന്ന് പരിപാടിയിൽ സംസാരിച്ച പ്രധാനമന്ത്രി പറഞ്ഞു. മുൻ വർഷങ്ങളിലെ അഴിമതിക്കും കമ്മീഷൻ സംസ്കാരത്തിനും പകരമായി, ആനുകൂല്യങ്ങൾ നേരിട്ട് ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിൽ എത്തിച്ചേരുന്നു. കൃത്യസമയത്ത് ശമ്പളത്തിൽ ബുദ്ധിമുട്ടിയിരുന്ന ജീവനക്കാർക്ക് ഏഴാം ശമ്പള കമ്മീഷൻ അനുസരിച്ച് ശമ്പളം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം അനുസ്മരിച്ചു. കർഷകർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ വിൽക്കുന്നതിന് നിരവധി പ്രശ്‌നങ്ങൾ നേരിട്ടിരുന്ന ത്രിപുരയിൽ ആദ്യമായി എംഎസ്‌പി തീരുമാനിച്ചു, അവിടെ പണിമുടക്കിന്റെ മുമ്പത്തെ സംസ്കാരത്തിനു പകരം ബിസിനസ്സ് നടത്തിപ്പ് സുഗമമാക്കുന്നതിനുള്ള അന്തരീക്ഷവും അദ്ദേഹം ചൂണ്ടിക്കാട്ടി . പുതിയ നിക്ഷേപങ്ങൾ വ്യവസായം അടച്ചുപൂട്ടുന്നതിന്റെ മുമ്പത്തെ സാഹചര്യത്തെ മാറ്റുകയാണ്. ത്രിപുരയിൽ നിന്നുള്ള കയറ്റുമതി 5 മടങ്ങ് വർദ്ധിച്ചു.
കഴിഞ്ഞ 6 വർഷത്തിനിടയിൽ ത്രിപുരയുടെ വികസനത്തിന് ആവശ്യമായ എല്ലാ ആവശ്യങ്ങളും കേന്ദ്ര ഗവണ്മെന്റ് ശ്രദ്ധിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു. സംസ്ഥാനത്തിനുള്ള കേന്ദ്ര വിഹിതത്തിൽ കാര്യമായ വർധനയുണ്ടായതായി അദ്ദേഹം പറഞ്ഞു. കേന്ദ്ര വികസന പദ്ധതികൾക്കായി 2009-2014 കാലയളവിൽ ത്രിപുരയ്ക്ക് 3500 കോടി രൂപ ലഭിച്ചു. 2014-2019 കാലയളവിൽ 12000 കോടിയിലധികം രൂപ നൽകി.
‘ഇരട്ട എഞ്ചിൻ’ ഗവണ്മെന്റുകളുടെ നേട്ടങ്ങൾ പ്രധാനമന്ത്രി വിശദീകരിച്ചു. ‘ഇരട്ട എഞ്ചിൻ’ ഗവണ്മെന്റ് ഇല്ലാത്ത സംസ്ഥാനങ്ങളിൽ ദരിദ്രരെയും കർഷകരെയും സ്ത്രീകളെയും ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികളുടെ വളരെ മന്ദഗതിയിലുള്ള പുരോഗതി മൂലം അവ നടപ്പാക്കാത്തതിന് സാക്ഷ്യം വഹിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ത്രിപുരയെ ശക്തിപ്പെടുത്തുന്നതിനായി ‘ഇരട്ട എഞ്ചിൻ’ ഗവണ്മെന്റ് പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ‘ഇരട്ട എഞ്ചിൻ’ ഗവണ്മെന്റ് ത്രിപുരയെ വൈദ്യുതി കമ്മി അവസ്ഥയിൽ നിന്ന് വൈദ്യുതി മിച്ചമായി മാറ്റിയതായി അദ്ദേഹം പറഞ്ഞു. 2 ലക്ഷം ഗ്രാമീണ കുടുംബങ്ങളെ പൈപ്പ് കുടിവെള്ളവുമായി ബന്ധിപ്പിക്കുക, 2.5 ലക്ഷം സൗജന്യ ഗ്യാസ് കണക്ഷൻ നൽകുക, ത്രിപുരയിലെ ഓരോ ഗ്രാമവും തുറന്ന സ്ഥങ്ങളിലെ മലമൂത്രവിസർജ്ജന വിമുക്തമാക്കുക , മാതൃ വന്ദന യോജന യിലൂടെ 50000 ഗർഭിണികൾക്ക് ആനുകൂല്യം ലഭിക്കുന്നത്, 40000 പാവപ്പെട്ട കുടുംബങ്ങൾക്ക് പുതിയ വീടുകൾ തുടങ്ങി എന്നിങ്ങനെ ‘ഇരട്ട എഞ്ചിൻ’ ഗവണ്മെന്റ് സംസ്ഥാനത്തിലേക്ക് കൊണ്ടുവന്ന മറ്റ് പരിവർത്തനങ്ങളുടെ പട്ടിക അദ്ദേഹം വിശദീകരിച്ചു.
കണക്റ്റിവിറ്റിയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങളിൽ കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ വളരെയധികം പുരോഗതി കൈവരിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. വിമാനത്താവളത്തിനായുള്ള ദ്രുതഗതിയിലുള്ള പ്രവർത്തനങ്ങൾ, ത്രിപുരയിലെ ഇന്റർനെറ്റിനായുള്ള സീ-ലിങ്ക്, റെയിൽ ലിങ്ക്, ജലപാതകൾ എന്നിവ അദ്ദേഹം ചൂണ്ടിക്കാട്ടി. എച്ച്‌ആർഎ വികസനത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു, അതായത് ത്രിപുരയ്‌ക്കുള്ള ഹൈവേകൾ, ഐ-വേകൾ, റെയിൽവേ, എയർവേകൾ.
കണക്റ്റിവിറ്റി ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള സൗഹൃദം ശക്തിപ്പെടുത്തുക മാത്രമല്ല, ബിസിനസ്സിന്റെ ശക്തമായ ബന്ധമാണെന്ന് തെളിയിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. വടക്കുകിഴക്കൻ ഇന്ത്യയ്ക്കും ബംഗ്ലാദേശിനും ഇടയിലുള്ള വ്യാപാര ഇടനാഴിയായി ഈ പ്രദേശം മുഴുവൻ വികസിപ്പിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. അടുത്ത കാലത്തായി യാഥാർത്ഥ്യമായ റെയിൽ, ജല കണക്റ്റിവിറ്റി പദ്ധതികൾ ഈ പാലത്തിലൂടെ ശക്തിപ്പെടുത്തിയെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഇത് തെക്കൻ അസം, മിസോറം, മണിപ്പൂർ എന്നിവയുടെ ത്രിപുരയ്‌ക്കൊപ്പം ബംഗ്ലാദേശുമായും തെക്ക്-കിഴക്കൻ ഏഷ്യയുമായും കണക്റ്റിവിറ്റി മെച്ചപ്പെടുത്തും. പാലം ബംഗ്ലാദേശിലെ സാമ്പത്തിക അവസരത്തിനും പ്രചോദനമാകുമെന്ന് ശ്രീ മോദി പറഞ്ഞു. പാലം പദ്ധതി പൂർത്തീകരിക്കുന്നതിൽ സഹകരിച്ചതിന് പ്രധാനമന്ത്രി ബംഗ്ലാദേശ് ഗവണ്മെന്റിനും ബംഗ്ലാദേശ് പ്രധാനമന്ത്രിക്കും നന്ദി പറഞ്ഞു. ബംഗ്ലാദേശ് സന്ദർശന വേളയിലാണ് പാലത്തിന് തറക്കല്ലിടിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
വടക്കുകിഴക്കൻ രാജ്യങ്ങളിലേക്ക് ഏതെങ്കിലും തരത്തിലുള്ള വിതരണത്തിനായി ആളുകൾക്കു ഇപ്പോൾ റോഡിനെ മാത്രം ആശ്രയിക്കേണ്ടതില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബംഗ്ലാദേശിലെ ചിറ്റഗോംഗ് തുറമുഖത്തെ വടക്ക്-കിഴക്കുമായി നദിയിലൂടെ ബദൽ മാർഗത്തിലൂടെ ബന്ധിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. വെയർ ഹൌസുകളും കണ്ടെയ്നർ ട്രാൻസ്-ഷിപ്പിംഗ് സൗക ര്യങ്ങളുമുള്ള ഒരു സമ്പൂർണ്ണ ലോജിസ്റ്റിക് ഹബ് പോലെ സബ്രൂമിലെ ഐസിപി പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഫെനി നദിക്ക് മുകളിലുള്ള ഈ പാലം കാരണം അഗർത്തല ഇന്ത്യയിലെ ഒരു അന്താരാഷ്ട്ര കടൽ തുറമുഖത്തിന്റെ ഏറ്റവും അടുത്തുള്ള നഗരമായി മാറും. എൻഎച്ച് -08, എൻഎച്ച് -208 എന്നിവ വിശാലമാക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതികൾ സമർപ്പിക്കുകയും അവയ്ക്ക് ശിലാസ്ഥാപനം നടത്തുകയും ചെയ്തത് വടക്കുകിഴക്കൻ തുറമുഖവുമായുള്ള ബന്ധം ശക്തിപ്പെടുത്തുമെന്ന് ശ്രീ മോദി പറഞ്ഞു.
അഗർത്തലയെ മികച്ച നഗരമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇന്ന് നടന്ന നിരവധി പദ്ധതികളുടെ ഉദ്ഘാടനമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ട്രാഫിക്കുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും കുറ്റകൃത്യങ്ങളും തടയുന്നതിന് പുതിയതായി സംയോജിത കമാൻഡ് സെന്റർ സാങ്കേതിക സഹായം നൽകും. ഇന്ന് ഉദ്ഘാടനം ചെയ്യുന്ന വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന മൾട്ടി ലെവൽ പാർക്കിംഗ്, വാണിജ്യ സമുച്ചയം, റോഡ് വീതികൂട്ടൽ എന്നിവ അഗർത്തലയിലെ ജന ജീവിതവും ബിസ്സിനെസ്സ് നടത്തിപ്പും സുഗമമാക്കൽ മെച്ചപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
ഗവണ്മെന്റിന്റെ ശ്രമഫലമായി പതിറ്റാണ്ടുകൾ പഴക്കമുള്ള ബ്രൂ അഭയാർഥി പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തിയതായി പ്രധാനമന്ത്രി പറഞ്ഞു. 600 കോടി രൂപയുടെ പാക്കേജ് ബ്രൂ ജനതയുടെ ജീവിതത്തിൽ നല്ല മാറ്റം വരുത്തുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
സംസ്ഥാനത്തിന്റെ സമ്പന്നമായ പൈതൃകത്തെ സ്പർശിച്ച പ്രധാനമന്ത്രി, മഹാരാജ ബിർ ബിക്രം കിഷോർ മാ ണിക്യയ്ക്ക് ശേഷം അഗർത്തല വിമാനത്താവളത്തിന്റെ പേരുനൽകുന്നത് ത്രിപുരയുടെ വികസനത്തിനായുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടിനോടുള്ള ബഹുമാനത്തിന്റെ അടയാളമാണെന്ന് പറഞ്ഞു. അതുപോലെ, ത്രിപുരയിലെ സമ്പന്നമായ സംസ്കാരത്തിനും സാഹിത്യത്തിനും വേണ്ടി സേവനമനുഷ്ഠിച്ച തങ്ക ഡാർലോംഗ്, സത്യറാം റീംഗ്, ബെനിചന്ദ്ര ജമാതിയ എന്നിവരെ ബഹുമാനിക്കാനുള്ള അവസരം ലഭിച്ചതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. പ്രാദേശിക ഗോത്രവിഭാഗങ്ങൾക്ക് പുതിയ അവസരങ്ങൾ നൽകിക്കൊണ്ട് പ്രധാനമന്ത്രി വൻ ധൻ യോജനയുടെ കീഴിൽ മുള അടിസ്ഥാനമാക്കിയുള്ള പ്രാദേശിക കലയെ പ്രോത്സാഹിപ്പിക്കുന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി .
മൂന്ന് വർഷം പൂർത്തിയാക്കിയതിന് ത്രിപുര ഗവണ്മെന്റിനെ അഭിനന്ദിച്ച ശ്രീ മോദി സംസ്ഥാന ഗവണ്മെന്റ് ത്രിപുരയിലെ ജനങ്ങളെ തുടർന്നും സേവിക്കുമെന്നു പ്രത്യാശ പ്രകടിപ്പിച്ചു
***
Furthering the growth trajectory of Tripura. https://t.co/6IBnVzWuEn
— Narendra Modi (@narendramodi) March 9, 2021
आज त्रिपुरा पुरानी सरकार के 30 साल और डबल इंजन की 3 साल की सरकार में आए बदलाव को स्पष्ट अनुभव कर रहा है।
— PMO India (@PMOIndia) March 9, 2021
जहां कमीशन और करप्शन के बिना काम होने मुश्किल थे, वहां आज सरकारी लाभ लोगों के बैंक खाते में, डायरेक्ट पहुंच रहा है: PM @narendramodi
जो कर्मचारी समय पर सैलरी पाने के लिए भी परेशान हुआ करते थे, उनको 7वें पे कमीशन के तहत सैलरी मिल रही है।
— PMO India (@PMOIndia) March 9, 2021
जहां किसानों को अपनी उपज बेचने के लिए अनेक मुश्किलें उठानी पड़तीं थीं, वहीं पहली बार त्रिपुरा में किसानों से MSP पर खरीद सुनिश्चित हुई: PM @narendramodi
जिस त्रिपुरा को हड़ताल कल्चर ने बरसों पीछे कर दिया था, आज वो Ease of Doing Business के लिए काम कर रहा है।
— PMO India (@PMOIndia) March 9, 2021
जहां कभी उद्योगों में ताले लगने की नौबत आ गई थी, वहां अब नए उद्योगों, नए निवेश के लिए जगह बन रही है: PM @narendramodi
बीते 6 साल में त्रिपुरा को केंद्र सरकार से मिलने वाली राशि में बड़ी वृद्धि की गई है।
— PMO India (@PMOIndia) March 9, 2021
वर्ष 2009 से 2014 के बीच केंद्र सरकार से त्रिपुरा को केंद्रीय विकास परियोजनाओं के लिए 3500 करोड़ रुपए की मदद मिली थी।
जबकि साल 2014 से 19 के बीच 12 हजार करोड़ रुपए से अधिक की मदद दी गई है: PM
डबल इंजन की सरकार के ये काम त्रिपुरा की बहनों-बेटियों को सशक्त करने में मदद कर रहे हैं।
— PMO India (@PMOIndia) March 9, 2021
त्रिपुरा में पीएम किसान सम्मान निधि और आयुष्मान भारत योजना का भी लाभ किसानों और गरीब परिवारों को मिल रहा है: PM @narendramodi
त्रिपुरा की कनेक्टिविटी के इंफ्रास्ट्रक्चर में बीते 3 साल में तेजी से सुधार हुआ है।
— PMO India (@PMOIndia) March 9, 2021
एयरपोर्ट का काम हो या फिर समंदर के रास्ते त्रिपुरा को इंटरनेट से जोड़ने का काम हो, रेल लिंक हो, इनमें तेज़ी से काम हो रहा है: PM @narendramodi
अपने बांग्लादेश दौरे के दौरान मैंने और प्रधानमंत्री शेख हसीना जी ने मिलकर त्रिपुरा को बांग्लादेश से सीधे जोड़ने वाले ब्रिज का शिलान्यास किया था और आज इसका लोकार्पण किया गया है: PM @narendramodi
— PMO India (@PMOIndia) March 9, 2021
फेनी ब्रिज के खुल जाने से अगरतला, इंटरनेशनल सी पोर्ट से भारत का सबसे नज़दीक का शहर बन जाएगा।
— PMO India (@PMOIndia) March 9, 2021
NH-08 और NH-208 के चौड़ीकरण से जुड़े जिन प्रोजेक्ट्स का आज लोकार्पण और शिलान्यास किया गया है, उनसे नॉर्थ ईस्ट की पोर्ट से कनेक्टिविटी और सशक्त होगी: PM @narendramodi
त्रिपुरा के ब्रू शरणार्थियों की समस्याओं को दूर करने के लिए दशकों बाद समाधान हमारी ही सरकार के प्रयासों से मिला।
— PMO India (@PMOIndia) March 9, 2021
हज़ारों ब्रू साथियों के विकास के लिए दिए गए 600 करोड़ रुपए के विशेष पैकेज से उनके जीवन में बहुत सकारात्मक परिवर्तन आएगा: PM @narendramodi