Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യയെ രാജ്യാന്തര തര്‍ക്കപരിഹാര കേന്ദ്രമാക്കാന്‍ ശ്രമം 


ഇന്ത്യയെ അന്തരാഷ്ട്ര തര്‍ക്കപരിഹാരങ്ങളുടെ കേന്ദ്രമാക്കുന്നതിനു പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ. ഗവണ്‍മെന്റ് മുന്‍കയ്യെടുക്കുന്ന ഏറ്റവും സുപ്രധാനമായ സംരംഭങ്ങളിലൊന്നാണ്. രാജ്യാന്തര, ആഭ്യന്തര തര്‍ക്കപരിഹാരത്തിന് സ്വതന്ത്രവും സ്വയംഭരണാധികാരമുള്ളതുമായ സ്ഥാപനവല്‍കൃത ഭരണസംവിധാനം രൂപീകരിക്കുകയെന്നത് ഈ ദിശയിലേക്കുള്ള കാല്‍വയ്പ്പാണ്.

അതിനായി തുടര്‍ന്നുവരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കുന്നതിനായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം ന്യൂഡല്‍ഹി ഇന്റര്‍നാഷണല്‍ ആര്‍ബിട്രേഷന്‍ സെന്റര്‍ (എന്‍.ഡി.ഐ.എ.സി) ബില്ലിന് അംഗീകാരം നല്‍കി.

നേട്ടങ്ങള്‍

സ്ഥാപനവല്‍കൃത തര്‍ക്കപരിഹാര സംവിധാനം ഗവണ്‍മെന്റിനും അതിന്റെ ഏജന്‍സികള്‍ക്കും തര്‍ക്കത്തിലുള്ള കക്ഷികള്‍ക്കും പലപ്പോഴും ഗുണകരമാകും.
ഇത് ഇന്ത്യയില്‍ ഗുണനിലവാരമുള്ള വിഗദ്ഗരെ ലഭ്യമാക്കുന്നതിനോടൊപ്പം ചെലവു കുറയാനടയാക്കുകയു ചെയ്യും.
ഇത് ഇന്ത്യയെ സ്ഥാപനവല്‍കൃത തര്‍ക്കപരിഹാരത്തിന്റെ കേന്ദ്രമാക്കുന്നതിന് സഹായിക്കും.

പ്രത്യാഘാതങ്ങള്‍:

സ്വതന്ത്രവും സ്വതന്ത്രഭരണാധികാരമുള്ളതുമായ ഒരു തര്‍ക്കപരിഹാര സ്ഥാപനം ആരംഭിക്കുന്നതിനാണ് ബില്‍ വ്യവസ്ഥ ചെയ്യുന്നത്. അതോടൊപ്പം രാജ്യാന്തര ബദല്‍ തര്‍ക്കപരിഹാര കേന്ദ്രത്തിന്റെ കീഴിലുള്ള 2019 മാര്‍ച്ച് മുതല്‍ക്കുള്ളവ്യവഹാരങ്ങള്‍ ന്യൂഡല്‍ഹി രാജ്യാന്തര തര്‍ക്കപരിഹാര കേന്ദ്രത്തിനു കൈമാറാനും സമാഹരിക്കാനും ബില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.

നടപ്പിലാക്കല്‍

ഇന്ത്യയെ രാജ്യാന്തര തര്‍ക്കപരിഹാരങ്ങളുടെ കേന്ദ്രമാക്കുന്നതിനായി സ്വതന്ത്രവും സ്വയംഭരണാധികാരവുമുള്ള രാജ്യാന്തര ആഭ്യന്തര തര്‍ക്കപരിഹാരങ്ങള്‍ക്ക് വേണ്ട ഒരു സ്ഥാപനവല്‍കൃത ഭരണസംവിധാനം രൂപീകരിക്കുന്നതിനായി 2019 മാര്‍ച്ച് രണ്ടിന് രാഷ്ട്രപതി പുറത്തിറക്കിയ ന്യൂഡല്‍ഹി രാജ്യാന്തര തര്‍ക്കപരിഹാര കേന്ദ്ര ഓര്‍ഡിനന്‍സ് 2019ന് പകരമുള്ളതാണ് ഈ ഈ ബില്‍.

ഈ ബില്‍ വരുന്നതോടെ ന്യൂഡല്‍ഹി രാജ്യാന്തര തര്‍ക്കപരിഹാര കേന്ദ്ര ഓര്‍ഡിനന്‍സ് 2019 പിന്‍വലിക്കുകയും ഈ ബില്ലിന്റെ വ്യവസ്ഥകളില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ട് ഓര്‍ഡിന്‍സിന്റെ അടിസ്ഥാനത്തില്‍ എടുത്ത എല്ലാ നടപടികളും നിലനില്‍ക്കുകയും ചെയ്യും.

പശ്ചാത്തലം:

ബദല്‍ തര്‍ക്കപരിഹാര സംവിധാനത്തിലൂടെ (എ.ഡി.ആര്‍) ദേശീയവും രാജ്യാന്തരവുമായ എല്ലാ വാണിജ്യ തര്‍ക്കങ്ങളും വേഗത്തില്‍ പരിഹരിക്കുന്നതിനായി ഒരു സ്വയംഭരണാധികാരമുള്ള സ്ഥാപനം സ്ഥാപിക്കുന്നതിനായി ഇന്ത്യാ ഗവമെന്റ് പരിശ്രമിക്കുകയായിരുന്നു. ഇതിനായി സുപ്രീംകോടതിയിലെ മുന്‍ ജഡ്ജിയായിരുന്ന മിസ്റ്റര്‍ ജസ്റ്റീസ് ബി.എന്‍.ശ്രീകൃഷ്ണയുടെ നേതൃത്വന്‍ത്തില്‍ 2017ല്‍ ഒരു ഉന്നതാധികാരസമിതിക്ക് രൂപം നല്‍കിയിരുന്നു. പൊതുപണം ഉപയോഗിച്ച് 1995ല്‍ സ്ഥാപിച്ച ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഓള്‍ട്ടര്‍നേറ്റീവ് ഡിസ്പ്യൂട്ട് റിസല്യൂഷന്‍ (ഐ.സി.എ.ഡി.ആര്‍.) ഏറ്റെടുത്തുകൊണ്ട് അതിനെ ഒരു ദേശീയ പ്രാധാന്യമുള്ള സ്ഥാപനമായി വികസിപ്പിക്കണമെന്ന് ആ ഉന്നതതല സമിതി ശിപാര്‍ശചെയ്തിരുന്നു.

ഉന്നതാധികാര സമിതിയുടെ ശിപാര്‍ശകള്‍ പരിഗണിച്ചുകൊണ്ട് ന്യൂഡല്‍ഹി രാജ്യാന്തര തര്‍ക്കപരിഹാര കേന്ദ്ര (എന്‍.ഡി.ഐ.എ.സി) ബില്‍ 2018ന് 2017 ഡിസംബര്‍ 15ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ തീരുമാനിച്ചു. ബില്‍ ലോക്‌സഭയില്‍ 2018 ജനുവരി അഞ്ചിന് അവതരിപ്പിക്കുകയും 2019 ജനുവരി നാലിന് ലോക്‌സഭ അത് പാസാക്കുകയും ചെയ്തു. എന്നാല്‍ ന്യൂഡല്‍ഹി രാജ്യാന്തര തര്‍ക്കപരിഹാര കേന്ദ്ര ബില്‍ 2018 രാജ്യസഭയുടെ 248-ാം സമ്മേളനത്തില്‍ പരിഗണിക്കാനോ പാസാക്കാനോ കഴിഞ്ഞില്ല. അതിന് ശേഷം 2019 ഫെബ്രുവരി 13ന് പാര്‍ലമെന്റ് അനിശ്ചിതകാലത്തേ്ക്ക് പിരിഞ്ഞു.

ഈ വിഷയത്തിന്റെ പ്രാധാന്യം മുന്‍നിര്‍ത്തിയും ഇന്ത്യയെ സ്ഥാപനവല്‍കൃത തര്‍ക്കപരിഹാരത്തിന്റെ കേന്ദ്രം ആക്കുന്നതിനും ‘വ്യാപാരം സുഗമമാക്കുതിനു’മുള്ള ധൃതിയും പരിഗണിച്ചുകൊണ്ട് 2019 മാര്‍ച്ച് രണ്ടിന് രാഷ്ട്രപതി ന്യൂഡല്‍ഹി രാജ്യാന്തര തര്‍ക്കപരിഹാര ഓര്‍ഡിനന്‍സ് 2019 പുറപ്പെടുവിച്ചു. ഭരണഘടനയുടെ അനുചേ്ഛദം 107(5) ഉം 123 (2)ഉം പ്രകാരം ന്യൂഡല്‍ഹി രാജ്യാന്തര തര്‍ക്കപരിഹാര കേന്ദ്ര ഓര്‍ഡിനന്‍സ് 2019ന് പകരം ന്യൂഡല്‍ഹി രാജ്യാന്തര തര്‍ക്കപരിഹാര കേന്ദ്ര ബില്‍ 2019 പാര്‍ലമെന്റില്‍ അവതരിപ്പിക്കും.

 

ന്യൂഡല്‍ഹി രാജ്യാന്തര തര്‍ക്കപരിഹാര കേന്ദ്ര-തര്‍ക്കപരിഹാരത്തിന്റെ ഭാവിയിലെ കേന്ദ്രം
ന്യൂഡല്‍ഹി രാജ്യാന്തര തര്‍ക്കപരിഹാര കേന്ദ്ര തലവന്‍ ചെയര്‍മാനായിരിക്കും. സുപ്രീംകോടതിയിലേയോ ഹൈക്കോടതികളിലേയോ ജഡ്ജിയായിരുന്ന വ്യക്തിയോ അല്ലെങ്കില്‍ തര്‍ക്കപരിഹാര ഭരണത്തിലും നടത്തിപ്പിലും നിയമം മാനേജ്‌മെന്റ്, എന്നിവയിലും പ്രത്യേക അറിവും പരിചയവും ഉള്ള ഒരു പ്രമുഖ വ്യക്തിയെയോ കേന്ദ്ര ഗവണ്‍മെന്റിന് സുപ്രീംകോടതി ചീഫ് ജസ്റ്റീസുമായി ആലോചിച്ച് ന്യൂഡല്‍ഹി രാജ്യാന്തര തര്‍ക്കപരിഹാര കേന്ദ്രം ചെയര്‍മാനായി നിയമിക്കാം. അദ്ദേഹത്തിന് പുറമെ ഇതിന് രണ്ടു മുഴുവന്‍സമയ, അല്ലെങ്കില്‍ ഭാഗിക സമയ അംഗങ്ങളുമുണ്ടായിരിക്കും. ദേശീയ, രാജ്യാന്തര സ്ഥാപനവല്‍കൃത തര്‍ക്കപരിഹാരത്തില്‍ അറിവും പരിചയവുമുള്ള പ്രമുഖരായ വ്യക്തികളില്‍ നിന്നായിരിക്കും ഇവരെ കണ്ടെത്തുക. അതോടൊപ്പം വ്യവസായ വാണിജ്യ മേഖലകളിലെ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ഒരു പ്രതിനിധിയെ ചാക്രികാടിസ്ഥാനത്തില്‍ ഭാഗികസമയ അംഗമായി നിയമിക്കാം. നിയമകാര്യ വകുപ്പ്, നിയമ-നീതി മന്ത്രാലയം എന്നിവയിലെ സെക്രട്ടറിമാര്‍, എക്‌സ്‌പെന്‍ഡിച്ചര്‍ വകുപ്പ് നാമനിര്‍ദ്ദേശം ചെയ്യുന്ന സാമ്പത്തിക ഉപദേഷ്ടാവ്, ന്യൂഡല്‍ഹി രാജ്യാന്തര തര്‍ക്കപരിഹാര ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എന്നിവര്‍ എക്‌സ് ഒഫിഷ്യേ അംഗങ്ങളായിരിക്കും.

ന്യൂഡല്‍ഹി രാജ്യാന്തര തര്‍ക്കപരിഹാര കേന്ദ്രത്തിന്റെ ലക്ഷ്യവും ഉദ്ദേശങ്ങളും
എ) അന്തര്‍ദ്ദേശീയ ദേശീയ തര്‍ക്കപരിഹാരം നടത്തുതിനുള്ള സുപ്രധാനമായ ഒരു സ്ഥാപനമായി ഇതിനെ വികസിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള പരിഷ്‌ക്കരണങ്ങള്‍ കൊണ്ടുവരിക.
ബി) അനുരജ്ഞനവും മദ്ധ്യസ്ഥതയും തര്‍ക്കപരിഹാര നടപടികള്‍ക്ക് വേണ്ട ഭരണപരമായ സഹായങ്ങളും സൗകര്യങ്ങളും ലഭ്യമാക്കുക.
സി) രാജ്യാന്തര തലത്തിലെ അക്രഡിറ്റഡ് ആര്‍ബിട്രര്‍മാര്‍, അനുരജ്‌നക്കാര്‍, മദ്ധ്യസ്ഥന്‍ എന്നിവരുടെ, അല്ലെങ്കില്‍ സര്‍വേയര്‍മാരെപ്പോലെയും അന്വേഷകരെപ്പോലെയും ഉള്ള വിദഗ്ധരുടെ പാനല്‍ സൂക്ഷിക്കുക
ഡി) ദേശീയവും രാജ്യാന്തരവുമായ തര്‍ക്കപരിഹാരങ്ങളും അനുരജ്ഞനങ്ങളും പ്രൊഫഷണല്‍ രീതിയില്‍ നടത്തുന്നതിന് വേണ്ട സൗകര്യങ്ങളുണ്ടാക്കുക
ഇ) ദേശീയ, രാജ്യാന്തര തലത്തില്‍ ചെലവുകൂറഞ്ഞതും കാര്യക്ഷമമായതും സമയബന്ധിതമായതുമായ തര്‍ക്കപരിഹാര, അനുരജ്ഞന സേവനം ലഭ്യമാക്കുക.
എഫ്) ബദല്‍ തര്‍ക്കപരിഹാരവും ബന്ധപ്പെട്ടതുമായ മേഖലകളിലെ പഠനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും തര്‍ക്കപരിഹാര സംവിധാനത്തിലെ പരിഷ്‌ക്കരണം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
ജി) ദേശീയ, രാജ്യാന്തര തലത്തിലുള്ള മറ്റ് സൊസൈറ്റികള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍ എിവയുമായി സഹകരിച്ച് ബദല്‍ തര്‍ക്കപരിഹാരം പ്രോത്സാഹിപ്പിക്കുക.