Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാറിന് ഓസ്‌ട്രേലിയൻ പാർലമെന്റ് അംഗീകാരം നൽകി


ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാറിന് ഓസ്‌ട്രേലിയൻ പാർലമെന്റ് അംഗീകാരം നൽകിയതിന്   പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസിന് നന്ദി പറഞ്ഞു.

സാമ്പത്തിക സഹകരണവും വ്യാപാര കരാറും (ഇസിടിഎ) നമ്മുടെ ബിസിനസ്സ് സമൂഹങ്ങൾ വളരെയധികം സ്വാഗതം ചെയ്യുമെന്നും ഇന്ത്യ-ഓസ്‌ട്രേലിയ സമഗ്ര തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുമെന്നും ശ്രീ മോദി പറഞ്ഞു.

ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
“നന്ദി പ്രധാനമന്ത്രി ആന്റണി അൽബനീസ് ഇന്ത്യയും  ഓസ്‌ട്രേലിയയും തമ്മിലുള്ള സാമ്പത്തിക സഹകരണ വ്യാപാര കരാർ  പ്രാബല്യത്തിൽ വരുന്നതിനെ നമ്മുടെ  ബിസിനസ്സ് സമൂഹങ്ങൾ വളരെയധികം സ്വാഗതം ചെയ്യും, കൂടാതെ ഇന്ത്യ-ഓസ്‌ട്രേലിയ സമഗ്ര തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യും.”

-ND-