ഇന്ത്യയുടെ 2021ലെ സെന്‍സസ് നടത്തുന്നതിനുള്ള 8,754.23 കോടി രൂപയുടെയും ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കുന്നതിനുള്ള 3,941. 35 കോടി രൂപയുടെയും നിര്‍ദ്ദേശങ്ങള്‍ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്കി.
ഗുണഭോക്താക്കള്‍:
ഇന്ത്യയുടെ സെന്‍സസ് രാജ്യത്തെ മുഴുവന്‍ ജനസംഖ്യയെയും ഉള്‍ക്കൊള്ളും, എന്നാല്‍ ദേശീയ ജനസംഖ്യാ രജിസ്റ്ററില്‍ അസ്സമിലെ ജനസംഖ്യ ഒഴികെയുള്ളവയായിരിക്കും ഉള്‍ക്കൊള്ളുക.
വിശദാംശങ്ങള്‍
ലോകത്തെ ഏറ്റവും വലിയ ഭരണപരവും സ്ഥിതിവിവരകണക്കുപരവുമായ പ്രവര്‍ത്തനമാണ് ഇന്ത്യയിലെ സെന്‍സസ്. അടുത്ത ദശവത്സര സെന്‍സസ് 2021ലാണ് നടക്കേണ്ടത്, അത് രണ്ടു ഘട്ടമായി സംഘടിപ്പിക്കും.
1) വീടുകളുടെ പട്ടികയുണ്ടാക്കലും വീടുകളിലെ സെന്‍സസും-2020 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയും
2) ജനസംഖ്യാ കണക്കെടുപ്പ്-2021 ഫെബ്രുവരി 9 മുതല്‍ 28 വരെയും
അസ്സം ഒഴികെയുള്ളിടത്ത് ദേശീയ ജനസംഖ്യാ രജിസ്റ്ററും വീട് പട്ടികയുണ്ടക്കലും വീടുകളുടെ സെന്‍സസ് എടുക്കലിനുമൊപ്പം നടത്തും.
-ദേശീയ പ്രാധാന്യമുള്ള ഈ ഭീമമായ പ്രവര്‍ത്തനം 30 ലക്ഷം പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് പൂര്‍ത്തിയാക്കുന്നത്. 2011ലെ 28 ലക്ഷത്തിനെക്കാള്‍ കൂടുതല്‍
-വിവരശേഖരണത്തിന് മൊബൈല്‍ ആപ്പുകളുടെ ഉപയോഗവും അതിന്റെ നിരീക്ഷണത്തിന് കേന്ദ്ര പോര്‍ട്ടലിന്റെ ഉപയോഗവും സെന്‍സസ് വിവരങ്ങള്‍ നേരത്തെ മികച്ച ഗുണനിലവാരത്തോടെ പുറത്തുവിടുതിന് സഹായിക്കും.
-വിവരവിനിമയം കുടുതല്‍ മികച്ച രീതിയിലും ഉപയോഗസൗഹൃദവുമായതുകൊണ്ട് നയങ്ങള്‍ രൂപീകരിക്കുന്നതിന് വേണ്ട അളവുകോലുകളും ചോദ്യങ്ങളും ഒരു ബട്ടണ്‍ ക്ലിക്കില്‍ ലഭ്യമാകും.
-സെന്‍സസ്-ആസ്-എ സര്‍വീസ് (കാസ്) മന്ത്രാലയങ്ങള്‍ക്ക് ആവശ്യമുള്ള വിവരങ്ങള്‍ കൃത്യമായും യന്ത്രങ്ങളില്‍ വായിക്കാന്‍ കഴിയുന്നതും പ്രവര്‍ത്തിക്കാന്‍ കഴിയുന്നതുമായ രീതിയില്‍ ലഭ്യമാക്കും.
തൊഴില്സൃഷ്ടിക്കുള്ള ശേഷിയുള്‍പ്പെടെ പ്രധാനപ്പെട്ട നേട്ടങ്ങള്‍:
-സെന്‍സസ് എന്നത് വെറുമൊരു സ്ഥിതിവിവരക്കണക്ക് ശേഖരണ പ്രവര്‍ത്തനമല്ല. ഉപയോഗസൗഹൃദ രീതിയില്‍ അതിന്റെ ഫലം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും.
-എല്ലാ വിവരങ്ങളും മന്ത്രാലയങ്ങള്‍, വകുപ്പുകള്‍, സംസ്ഥാന ഗവണ്മെന്റുകള്, ഗവേഷണ സ്ഥാപനങ്ങള്‍ തുടങ്ങി എല്ലാ ഓഹരിപങ്കാളികള്ക്കും ഉപയോഗിക്കാം
-വില്ലേജ്/വാര്‍ഡുകള്‍ ഉള്‍പ്പെടെ ഏറ്റവും താഴേത്തട്ടിലുള്ള ഭരണയൂണിറ്റുകള്ക്കും വിവരങ്ങള്‍ പങ്കുവയ്ക്കും.
-പാര്‍ലമെന്റ്, നിയമസഭാ മണ്ഡലങ്ങളുടെ പുനര്‍നിര്‍ണ്ണയത്തിന് വേണ്ട ബ്ലോക്കതല കണക്കെടുപ്പ് ഡീലിമിറ്റേഷന്‍ കമ്മിഷനുവേണ്ടി നടത്തും.
-മറ്റ് ഭരണപരമായതോ സര്‍വേ വിവരങ്ങളുമായോ സംയോജിപ്പിക്കുമ്പോള്‍ സെന്‍സസ് വിവരങ്ങള്‍ എന്നത് പൊതുനയത്തിനുള്ള ഏറ്റവും ശക്തമായ ആയുധമാണ്. സെന്‍സസ്-ആസ്-എ-സര്‍വീസ് (കാസ്) ആവശ്യത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ മന്ത്രാലയങ്ങള്‍/സംസ്ഥാന ഗവണ്മെന്റുകള്, മറ്റ് ഓഹരിപങ്കാളികള്‍ എന്നിവര്‍ക്ക് വിവരങ്ങള്‍ ഉപയോഗ സൗഹൃദവും യന്ത്രങ്ങളില്‍ വായിക്കാന്‍ കഴിയുന്നതും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നതുമായ രീതിയില്‍ ഡാഷ്ബോര്‍ഡ് പോലുള്ള സൗകര്യങ്ങളോടെ ലഭ്യമാക്കും.
-ഈ വലിയ പ്രവര്‍ത്തനത്തിന്റെ ഒരു പ്രധാന നേട്ടം എന്നത് പ്രത്യക്ഷവും പരോക്ഷവുമായ തൊഴില്‍ സൃഷ്ടിക്കലാണ്. അതിവിദൂര മേഖലകളുള്‍പ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ തൊഴില്‍ സൃഷ്ടിക്കാന്‍ കഴിയും. സെന്‍സസ് പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് സെന്‍സസിലും ദേശീയ ജനസംഖ്യാ രജിസ്റ്ററിലും അവര്‍ ചെയ്യുന്ന അധിക പ്രവര്‍ത്തിക്ക് നല്കുന്ന ഓണറേറിയത്തിന് പുറമെയാണിത്. പ്രാദേശികതലത്തില്‍ ഏകദേശം 2,900 ദിവസങ്ങള്‍ ഏകദേശം 48,000 മനുഷ്യരുടെ സേവനങ്ങള്‍ വേണ്ടിവരും. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ 2.4 കോടി തൊഴില്‍ദിനങ്ങള്‍ സൃഷ്ടിക്കപ്പെടും. ഇതിന് പുറമെ ജില്ലാ/സംസ്ഥാനതലങ്ങളിലെ ചുമതലയുള്ള മനുഷ്യശക്തിയും ഒരു തൊഴിലിന്റെ രൂപത്തില്‍ കാര്യശേഷി നിര്‍മ്മാണത്തിന് സഹായകമാകും. ഡിജിറ്റല്‍ രീതിയില്‍ ഉള്‍പ്പെടെയുള്ള വിവരശേഖരണവും ഏകോപനവുമാണ് ഈ ജോലിയുടെ രീതി. ഇത് ആ വ്യക്തിക്ക് ഭാവി തൊഴില്‍ സാദ്ധ്യതകള്‍ക്കും സഹായിക്കും.
നടപ്പാക്കല്‍ തന്ത്രവും ലക്ഷ്യങ്ങളും:
-ഓരോ കുടുംബങ്ങളും സന്ദര്‍ശിക്കുകയും വീട് പട്ടിക, വീട് സെന്‍സസ്, ജനസംഖ്യാ കണക്കെടുപ്പ് എന്നിവയ്ക്ക് വെവ്വേറെ ചോദ്യാവലികളില്‍ അഭിപ്രായം തേടുന്നതും സെന്‍സസ് പ്രക്രിയയില്‍ ഉള്‍പ്പെടും.
-സംസ്ഥാന ഗവണ്മെന്റുകള് നിയമിക്കുന്ന അദ്ധ്യാപകരായിരിക്കും പൊതുവില്‍ കണക്കുകള്‍ ശേഖരിക്കുക, സെന്‍സസിനോടൊപ്പം തന്നെ അവരുടെ പതിവ് ജോലിക്ക് പുറമെ ദേശീയ ജനസംഖ്യാ രജിസ്റ്ററിന്റെ പ്രവര്‍ത്തനവും നടത്തും.
-ഉപജില്ല, ജില്ലാ, സംസ്ഥാനതലത്തിലുള്ള മറ്റ് സെന്‍സസ് പ്രവര്‍ത്തകരേയും സംസ്ഥാന/ജില്ലാ ഭരണകൂടങ്ങളായിരിക്കും നിയമിക്കുക.
2021ലെ സെന്‍സസിന് കൈക്കൊണ്ടിട്ടുള്ള പുതിയ മുന്‍കരുതലുകള്‍:
-വിവരശേഖരണത്തിന് ആദ്യമായി മൊബൈല്‍ ആപ്പ് ഉപയോഗിക്കുന്നു.
2) സെന്‍സസ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള എല്ലാ ഉദ്യോഗസ്ഥര്‍ക്കും/ജീവനക്കാര്‍ക്കും വിവിധഭാഷകളില്‍ പിന്തുണ നല്‍കുന്നതിനായി സെന്‍സസ് മോണിറ്ററിംഗ് ആന്റ് മാനേജ്മെന്റ് പോര്‍ട്ടല്‍ ആയിരിക്കും ഏക സ്രോതസ്.
3) ജനസംഖ്യാ കണക്കെടുപ്പ് സമയത്ത് പൊതുജനത്തിന് ഓണ്‍ലൈനിലൂടെ സ്വയം കണക്ക് രേഖപ്പെടുത്തുന്നതിനുള്ള സൗകര്യം. വിവരണാത്മകമായ പ്രതികരണങ്ങള്‍ റെക്കാര്‍ഡ് ചെയ്യാന്‍ കോഡ് ഡയറക്ടറി, ഇത് വിവരങ്ങള്‍ അവലോകനം ചെയ്യുന്നതിനുള്ള സമയം ലാഭിക്കാന്‍ സഹായകമാകും.
4) പബ്ലിക് ഫൈനാന്‍സ് മാനേജ്മെന്റ് സംവിധാനവും നേരിട്ടുള്ള ആനുകൂല്യകൈമാറ്റവും ഉപയോഗിച്ചുകൊണ്ട് സെന്‍സസിലും ദേശീയ ജനസംഖ്യാ രജിസ്റ്ററുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സെന്‍സസ് പ്രവര്‍ത്തകര്‍ക്കുള്ള ഓണറേറിയം നേരിട്ട് ബാങ്കുകള്‍ വഴി അക്കൗണ്ടിലെത്തിക്കും. മൊത്തം ചെലവിന്റെ 60%വും ഈ പരിധിയില്‍ വരും.
5. 30 ലക്ഷം ഫീല്‍ഡ് പ്രവര്‍ത്തകര്‍ക്ക് ഗുണനിലവാരമുള്ള പരിശീലനവും ദേശീയ/സംസ്ഥാനതല പരിശീലനകേന്ദ്രങ്ങളെ ദേശീയ, സംസ്ഥാനതല പരിശീലകരെ തയാറാക്കാന്‍ ഉപയോഗിക്കുകയും ചെയ്യുന്നു.
പശ്ചാത്തലം
1872 മുതല്‍ തടസ്സമില്ലാതെ ഏകകാല സമന്വയത്തോടെ ദശവര്‍ഷ സെന്‍സസ് ഇന്ത്യയില്‍ നടപ്പാക്കിവരികയാണ്. 2021ലെ സെന്‍സസ് രാജ്യത്തെ 16-ാമത്തെ സെന്‍സസും സ്വാതന്ത്ര്യത്തിന് ശേഷമുള്ള 8-ാമത്തെ സെന്‍സസുമായിരിക്കും. ഗ്രാമ, നഗര, വാര്‍ഡ്തലത്തിലുള്ള ഏറ്റവും വലിയ വിവരങ്ങളുടെ സ്രോതസാണ് സെന്‍സസ്. പാര്‍പ്പിട നിലവാരം, സൗകര്യങ്ങളും സ്വത്തുക്കളും, ജനസംഖ്യാശാസ്ത്രം, മതം, പട്ടിക ജാതി-പട്ടികവര്‍ഗ്ഗം, ഭാഷ, സാക്ഷരതയും വിദ്യാഭ്യാസവും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍, കുടിയേറ്റവും ഫലഭൂയിഷ്ടതയും ഉള്‍പ്പെടെ വിവിധ അളവുകോലുകളുടെ സൂക്ഷ്മതലത്തിലുള്ള വിവരങ്ങള്‍ എന്നിവ വരെ ഇതിലൂടെ ലഭ്യമാക്കാനാകും. 1948ലെ സെന്‍സസ് നിയമവും 1990ലെ സെന്‍സസ് ചട്ടങ്ങളും സെന്‍സസ് നടത്തിപ്പിന് നിയമപരമായ ചട്ടക്കൂട് നല്കി.
ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ 1955ലെ പൗരത്വനിയമത്തിന്റെയും 2003ലെ പൗരത്വചട്ടങ്ങളുടെയും അടിസ്ഥാനത്തില്‍ 2010ല്‍ തയാറാക്കി. അത് 2015ല്‍ ആധാറുമായി ബന്ധപ്പെടുത്തി പുതുക്കിയിരുന്നു.