Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യയുടെ 18-ാം ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയത്തിൽ ലോകനേതാക്കളുടെ അഭിനന്ദന സന്ദേശങ്ങൾ സ്വീകരിച്ച് പ്രധാനമന്ത്രി


ഇന്ത്യയിൽ നടന്ന 18-ാം ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയം നേടിയതിന് ലോക നേതാക്കൾ നൽകിയ അഭിനന്ദന സന്ദേശങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി അറിയിച്ചു. ‘എക്സ്’ സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമിൽ ലോകനേതാക്കളുടെ സന്ദേശങ്ങൾക്ക് ശ്രീ മോദി മറുപടി നൽകി.

റിപ്പബ്ലിക് ഓഫ് മൗറീഷ്യസിന്റെ പ്രധാനമന്ത്രി പ്രവിന്ദ് കുമാർ ജുഗ്‌നൗത്തിന്റെ പോസ്റ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;

”പ്രധാനമന്ത്രി പ്രവിന്ദ് കുമാർ ജു​ഗ്നൗത്ത് ജി, താങ്കളുടെ ഹൃദയംഗമമായ സന്ദേശത്തിന് നന്ദി. അയൽപക്കം ആദ്യം എന്ന ഞങ്ങളുടെ നയത്തിന്റെയും വിഷൻ സാഗറിന്റെയും ഗ്ലോബൽ സൗത്തിനായുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെയും കൂടിച്ചേരലിൽ മൗറീഷ്യസ് നിർണായക പങ്ക് വഹിക്കുന്നു. നമ്മുടെ പ്രത്യേക പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാൻ ഒരുമിച്ച് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.”

ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംഗ് ടോബ്ഗേയുടെ പോസ്റ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;

”ഊഷ്മളമായ ആശംസകൾക്ക് എന്റെ സുഹൃത്ത് പ്രധാനമന്ത്രി ഷെറിംഗ് ടോബ്‌ഗേയ്ക്ക് നന്ദി. ഭാരതവും ഭൂട്ടാനുമായുളള ബന്ധം കൂടുതൽ ശക്തമായി വളരും.”

നേപ്പാൾ പ്രധാനമന്ത്രി കൊമ്രേഡ് പ്രചണ്ഡയുടെ പോസ്റ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;

”പ്രധാനമന്ത്രി കൊമ്രേഡ് പ്രചണ്ഡ ജി, നിങ്ങളുടെ നല്ല ആശംസകൾക്ക് നന്ദി. ഇന്ത്യ-നേപ്പാൾ സൗഹൃദം ശക്തിപ്പെടുത്തുന്നതിന് തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു.”

ശ്രീലങ്കൻ പ്രസിഡന്റ് മിസ്റ്റർ റനിൽ വിക്രമസിംഗെയുടെ പോസ്റ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;

”നന്ദി, ശ്രീ റനിൽ വിക്രമസിംഗെ. ഇന്ത്യ-ശ്രീലങ്ക സാമ്പത്തിക പങ്കാളിത്തത്തിൽ ഞങ്ങളുടെ തുടർച്ചയായ സഹകരണം ഞാൻ പ്രതീക്ഷിക്കുന്നു.”

ശ്രീലങ്കയുടെ എക്സിക്യൂട്ടീവ് പ്രസിഡന്റ് മഹീന്ദ രാജപക്സെയുടെ പോസ്റ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;

”എന്റെ സുഹൃത്ത് മഹിന്ദ രാജപക്സെ, നിങ്ങളുടെ ആശംസകൾക്ക് നന്ദി. ഇന്ത്യ-ശ്രീലങ്ക പങ്കാളിത്തം പുതിയ അതിർത്തികൾ താണ്ടുമ്പോൾ, നിങ്ങളുടെ തുടർപിന്തുണ പ്രതീക്ഷിക്കുന്നു.”

ശ്രീലങ്കയിലെ ഫീൽഡ് മാർഷൽ ശരത് ഫൊൻസേകയുടെ പോസ്റ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;

”നന്ദി ശ്രീ ശരത് ഫൊൻസേക. ശ്രീലങ്കയുമായുള്ള ഞങ്ങളുടെ ബന്ധം സവിശേഷമാണ്.  ഈ ബന്ധം കൂടുതൽ ആഴത്തിലാക്കാനും ശക്തിപ്പെടുത്താനും ഞങ്ങൾ ശ്രീലങ്കയിലെ ജനങ്ങളോടൊത്ത് തുടർന്നും പ്രവർത്തിക്കും.”

ശ്രീലങ്കൻ പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയുടെ പോസ്റ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;

”സജിത് പ്രേമദാസ, നിങ്ങളുടെ ഊഷ്മളമായ ആശംസകൾക്ക് നന്ദി! ശ്രീലങ്കയുമായുള്ള ഞങ്ങളുടെ ബന്ധം സവിശേഷവും അതുല്യമായ സാഹോദര്യത്തിലൂന്നിയതുമാണ്.  അയൽപക്കം ആദ്യം എന്ന ഞങ്ങളുടെ നയത്തിന് അനുസൃതമായി നമ്മുടെ അഭേദ്യ ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്!”

ഇറ്റലിയുടെ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ പോസ്റ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;

”പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ ആശംസകൾക്ക് നന്ദി. പരസ്പര മൂല്യങ്ങളും താത്പര്യങ്ങളും അടിസ്ഥാനമാക്കിയുള്ള ഇന്ത്യ-ഇറ്റലി നയതന്ത്ര പങ്കാളിത്തം ആഴത്തിലാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ആഗോള നന്മയ്ക്കായി ഒരുമിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു.”

മാലദ്വീപ് പ്രസിഡന്റ് ഡോ. മുഹമ്മദ് മുയിസുവിന്റെ പോസ്റ്റിനോട് പ്രതികരിക്കവെ പ്രധാനമന്ത്രി പറഞ്ഞു;

”പ്രസിഡന്റ് മുഹമ്മദ് മുയിസുവിന് നന്ദി. ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ഞങ്ങളുടെ മൂല്യവത്തായ പങ്കാളിയും അയൽക്കാരനുമാണ് മാലദ്വീപ്. നമ്മുടെ ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഒത്തു ചേർന്നുള്ള സഹകരണത്തിനായി ഞാനും പ്രതീക്ഷയർപ്പിക്കുന്നു.”

മാലദ്വീപ് വൈസ് പ്രസിഡന്റ് ശ്രീ ഹുസൈൻ മുഹമ്മദ് ലത്തീഫിന്റെ ഒരു പോസ്റ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;

”വൈസ് പ്രസിഡന്റ് സെംബെ, താങ്കളുടെ നല്ല സന്ദേശത്തെ അഭിനന്ദിക്കുന്നു. ഉഭയകക്ഷി പങ്കാളിത്തം ആഴത്തിലാക്കാൻ നമുക്ക് തുടർന്നും ഒരുമിച്ച് പ്രവർത്തിക്കാം.”

മാലിദ്വീപ് മുൻ പ്രസിഡന്റ് മുഹമ്മദ് നഷീദിന്റെ പോസ്റ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;

”നിങ്ങളുടെ നല്ല ആശംസകൾക്ക് നന്ദി മുഹമ്മദ് നഷീദ്. ഇന്ത്യ-മാലദ്വീപ് ബന്ധം മെച്ചപ്പെടുത്തുന്നതിന് നിങ്ങളുടെ നിരന്തരമായ പിന്തുണ ഞങ്ങൾ വിലമതിക്കുന്നു.

മാലദ്വീപ് രാഷ്ട്രീയ നേതാവും യുഎൻ ജനറൽ അസംബ്ലിയുടെ മുൻ പ്രസിഡന്റുമായ അബ്ദുള്ള ഷാഹിദിന്റെ പോസ്റ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;

”അബ്ദുല്ല ഷാഹിദ്, നിങ്ങളുടെ ഊഷ്മളമായ ആശംസകൾക്ക് നന്ദി. മാലിദ്വീപുമായുള്ള ഞങ്ങളുടെ ബന്ധം പുതിയ ഉയരങ്ങൾ കൈവരിക്കുന്നത് കാണാനുള്ള നിങ്ങളുടെ ആഗ്രഹത്തിൽ ഞങ്ങളും പങ്കുചേരുന്നു.”

ജമൈക്കയുടെ പ്രധാനമന്ത്രി ആൻഡ്രൂ ഹോൾനസിന്റെ പോസ്റ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;

”നന്ദി പ്രധാനമന്ത്രി ആൻഡ്രൂ ഹോൾനെസ്. ഇന്ത്യ-ജമൈക്ക ബന്ധം, ജനങ്ങളും ജനങ്ങളും തമ്മിലുള്ള, നൂറ്റാണ്ടുകൾ പഴക്കമുള്ള ബന്ധത്തെയാണ് അടയാളപ്പെടുത്തുന്നത്. നമ്മുടെ ജനങ്ങളുടെ ക്ഷേമത്തിനായി നിങ്ങളോടൊപ്പം ഒരുമിച്ച് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.”

ബാർബഡോസ് പ്രധാനമന്ത്രി മിയ അമോർ മോട്ട്ലെയുടെ പോസ്റ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;

”നന്ദി പ്രധാനമന്ത്രി മിയ അമോർ മോട്ട്‌ലെ. നമ്മുടെ ജനങ്ങളുടെ ക്ഷേമത്തിനായി ഇന്ത്യയും ബാർബഡോസും തമ്മിലുള്ള ശക്തമായ പങ്കാളിത്തത്തിനായി നിങ്ങളോടൊപ്പം പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.”

 

“T”

<span style=”font-family:”

<span style=”font-family:”

*****

SK