ഇന്ത്യയുടെ സഹായത്തോടെ ജാഫ്‌നയിൽ നിർമിച്ച പ്രശസ്തമായ സാംസ്കാരിക കേന്ദ്രത്തിന് ‘തിരുവള്ളുവർ സാംസ്കാരിക കേന്ദ്രം’ എന്നു പേരിട്ടതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്വാഗതം ചെയ്തു.
ഇന്ത്യ ഇൻ ശ്രീലങ്ക എന്ന എക്സ് ഹാൻഡിലിലെ പോസ്റ്റിനു മറുപടിയായി ശ്രീ മോദി കുറിച്ചതിങ്ങനെ:
“ഇന്ത്യയുടെ സഹായത്തോടെ നിർമിച്ച ജാഫ്‌നയിലെ പ്രശസ്തമായ സാംസ്കാരിക കേന്ദ്രത്തിന് ‘തിരുവള്ളുവർ സാംസ്കാരിക കേന്ദ്രം’ എന്നു പേരിട്ടതിനെ സ്വാഗതം ചെയ്യുന്നു. മഹാനായ തിരുവള്ളുവർക്കു ശ്രദ്ധാഞ്ജലിയർപ്പിക്കുന്നതിനു പുറമെ, ഇന്ത്യയിലെയും ശ്രീലങ്കയിലെയും ജനങ്ങൾ തമ്മിലുള്ള ആഴത്തിലുള്ള സാംസ്കാരിക-ഭാഷ-ചരിത്ര-നാഗരിക ബന്ധങ്ങളുടെ തെളിവു കൂടിയാണിത്.”
Welcome the naming of the iconic Cultural Center in Jaffna built with Indian assistance, as ‘Thiruvalluvar Cultural Center’. In addition to paying homage to the great Thiruvalluvar, it is also a testament to the deep cultural, linguistic, historical and civilisational bonds… https://t.co/51DoyPt7el
— Narendra Modi (@narendramodi) January 18, 2025
-SK-