Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യയുടെ സംഗീതോപകരണ കയറ്റുമതിയിലെ വർധനയെ പ്രധാനമന്ത്രി പ്രശംസിച്ചു


ഇന്ത്യയുടെ സംഗീതോപകരണങ്ങളുടെ കയറ്റുമതിയിൽ ഉണ്ടായ വർധനയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തുഷ്ടി  പ്രകടിപ്പിച്ചു. ഇന്ത്യയുടെ സംഗീതോപകരണങ്ങളുടെ കയറ്റുമതി 2013-ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2022 ഏപ്രിൽ-സെപ്റ്റംബർ മാസങ്ങളിൽ 3.5 ഇരട്ടിയായി.

വാണിജ്യ, വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയലിന്റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

“ഇത് പ്രോത്സാഹജനകമാണ്. ഇന്ത്യൻ സംഗീതം ലോകമെമ്പാടും പ്രചാരം നേടുന്നതോടെ, ഈ മേഖലയിൽ കൂടുതൽ വളരാനുള്ള മികച്ച അവസരമുണ്ട്.”

–ND–

This is encouraging. With Indian music gaining popularity worldwide, there is a great opportunity to further grow in this sector. https://t.co/bEyJmQ7BKP

— Narendra Modi (@narendramodi) October 26, 2022

*****