Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യയുടെ ജി20 അധ്യക്ഷതയേയും ഉച്ചകോടിയെയും കുറിച്ചുള്ള ശ്രീ അമിതാഭ് കാന്തിന്റെ പുസ്തകത്തെ പ്രധാനമന്ത്രി പ്രശംസിച്ചു


ഇന്ത്യയുടെ ജി20 അധ്യക്ഷതയേയും 2003ലെ ഉച്ചകോടിയെയും കുറിച്ച് ഒരു പുസ്തകം എഴുതിയ ശ്രീ അമിതാഭ് കാന്തിന്റെ ശ്രമങ്ങളെ പ്രശംസിച്ചുകൊണ്ട്, മെച്ചപ്പെട്ട ഒരു ലോകത്തിനായുള്ള ശ്രമത്തിൽ മനുഷ്യ കേന്ദ്രീകൃത വികസനം മെച്ചപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ ശ്രമങ്ങളെക്കുറിച്ച് അദ്ദേഹം വ്യക്തമായ ഒരു വീക്ഷണം നൽകിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.

എക്‌സിൽ ശ്രീ അമിതാഭ് കാന്തിന്റെ ഒരു പോസ്റ്റിന് മറുപടിയായി ശ്രീ മോദി എഴുതി:

“ഇന്ത്യയുടെ ജി20 അധ്യക്ഷതയേയും 2023-ലെ ഉച്ചകോടിയെയും കുറിച്ച് എഴുതിയ നിങ്ങളുടെ ശ്രമം പ്രശംസനീയമാണ്, മെച്ചപ്പെട്ട ലോകത്തിനായുള്ള  ശ്രമത്തിൽ മനുഷ്യ കേന്ദ്രീകൃത വികസനം കൂടുതൽ മെച്ചപ്പെടുത്താനുള്ള ഞങ്ങളുടെ പരിശ്രമങ്ങളെക്കുറിച്ച് വ്യക്തമായ ഒരു വീക്ഷണം ഇത് നൽകുന്നു.

@amitabhk87”

***

NK