Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യയുടെയും ഈജിപ്തിന്റെയും കോംപറ്റീഷൻ കമ്മീഷനുകൾ തമ്മിൽ ധാരണാപത്രം ഒപ്പിടുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം


കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയും (സിസിഐ) ഈജിപ്ഷ്യൻ കോംപറ്റീഷൻ അതോറിറ്റിയും (ഇസിഎ) തമ്മിലുള്ള ധാരണാപത്രം  ഒപ്പുവെക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ ഇന്ന് അംഗീകാരം നൽകി.

നടപ്പാക്കൽ തന്ത്രവും ലക്ഷ്യങ്ങളും: 

 വിവര കൈമാറ്റം, മികച്ച സമ്പ്രദായങ്ങൾ പങ്കിടൽ, വിവിധ ശേഷി വർദ്ധിപ്പിക്കൽ സംരംഭങ്ങൾ എന്നിവയിലൂടെ മത്സര നിയമത്തിലും നയത്തിലും സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും ധാരണാപത്രം വിഭാവനം ചെയ്യുന്നു. സിസിഐയും ഇസിഎയും തമ്മിലുള്ള ബന്ധങ്ങൾ വികസിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക, അനുഭവം പങ്കിടൽ, സാങ്കേതിക സഹകരണം എന്നിവയിലൂടെ അതത് അധികാരപരിധിയിൽ മത്സര നിയമം നടപ്പിലാക്കുന്നതിൽ പരസ്പരം അനുഭവങ്ങൾ പഠിക്കുകയും അനുകരിക്കുകയും ചെയ്യുക എന്നതും ധാരണാപത്രം ലക്ഷ്യമിടുന്നു.
ഫലങ്ങൾ : 

ആഘാതം:

ധാരണാപത്രം, എൻഫോഴ്‌സ്‌മെന്റ് സംരംഭങ്ങളുടെ കൈമാറ്റം വഴി, ഈജിപ്തിലെ  ഏജൻസിയുടെ അനുഭവവും പാഠങ്ങളും അനുകരിക്കാനും പഠിക്കാനും സി സി ഐ യെ  പ്രാപ്‌തമാക്കും, ഇത് സി സി ഐയുടെ കോമ്പറ്റീഷൻ ആക്റ്റ്, 2002 നടപ്പിലാക്കുന്നത് മെച്ചപ്പെടുത്താൻ സഹായിക്കും. തത്ഫലമായുണ്ടാകുന്ന ഫലങ്ങൾ ഉപഭോക്താക്കൾക്ക് വലിയതോതിൽ പ്രയോജനം  ചെയ്യും.

പശ്ചാത്തലം:

2002-ലെ കോമ്പറ്റീഷൻ ആക്ടിന്റെ 18-ാം വകുപ്പ് സി സി ഐ യെ ഏതെങ്കിലും വിദേശ രാജ്യത്തിന്റെ ഏതെങ്കിലും ഏജൻസിയുമായി അതിന്റെ ചുമതലകൾ നിറവേറ്റുന്നതിനോ ആക്ടിന് കീഴിലുള്ള അതിന്റെ പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിനോ വേണ്ടി ഏതെങ്കിലും ധാരണ  അല്ലെങ്കിൽ ക്രമീകരണത്തിൽ ഏർപ്പെടാൻ അനുവദിക്കുന്നു. അതനുസരിച്ച്, സിസിഐയും ഇജിഎയും തമ്മിലുള്ള ധാരണാപത്രം ഒപ്പിടുന്നതുമായി ബന്ധപ്പെട്ടതാണ് ഈ  നിർദ്ദേശം.

-ND-