സംയുക്ത തപാല്‍ സ്റ്റാമ്പുകള്‍ പുറത്തിറക്കുന്നതിന് ഇന്ത്യന്‍ തപാല്‍ വകുപ്പും റഷ്യ പോസ്റ്റും (റഷ്യന്‍ ഫെഡറേഷനിലെ ജോയിന്റ് സ്‌റ്റോക്ക് കമ്പനി മാര്‍ക്കയും) തമ്മില്‍ ഒപ്പുവെച്ച കരാര്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ച്ചേര്‍ന്ന കേന്ദ്ര മന്ത്രസഭായോഗം വിലയിരുത്തി.
തപാല്‍ സ്റ്റാമ്പുകള്‍ പുറത്തിറക്കുന്നതില്‍ സഹകരിക്കുന്നതിനും പരസ്പരം പ്രയോജനം ലഭിക്കുന്ന പ്രവര്‍ത്തനമികവ് ആര്‍ജ്ജിക്കുന്നതിനും ലക്ഷ്യമിട്ടാണ് കരാര്‍ ഒപ്പുവെച്ചത്.
പരസ്പര താല്‍പര്യമുള്ള വിഷയങ്ങളില്‍ വിശാലമായ ധാരണയില്‍ അധിഷ്ഠിതമാണ് ഇന്ത്യ- റഷ്യ ബന്ധം. ഉഭയകക്ഷി ബന്ധത്തിന്റെ എല്ലാ മേമേഖലകളിലും ഇന്ത്യയും റഷ്യയും തമ്മില്‍ മികച്ച സഹകരണമാണുള്ളത്.