Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യയും, മാലദ്വീപും തമ്മില്‍ ആരോഗ്യ രംഗത്തെ ധാരണാപത്രത്തിന് മന്ത്രിസഭയുടെ അനുമതി


 

ആരോഗ്യ രംഗത്തെ സഹകരണം സംബന്ധിച്ച് ഇന്ത്യയും, മാലദ്വീപും ഈ മാസം 8 ന് ഒപ്പ് വച്ച ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയോഗം മുന്‍കാല പ്രാബല്യത്തോടെ അനുമതി നല്‍കി. 

ധാരണാപത്രം താഴെപ്പറയുന്ന മേഖലകളിലെ സഹകരണം ലക്ഷ്യമിടുന്നു :
1.    മെഡിക്കല്‍ ഡോക്ടര്‍മാര്‍, ഉദ്യോഗസ്ഥര്‍, ആരോഗ്യ വിദഗ്ദ്ധര്‍, ആരോഗ്യ രംഗത്തെ മറ്റ് പ്രൊഫഷണലുകള്‍ മുതലായവരുടെ പരസ്പര കൈമാറ്റവും പരിശീലനവും
2.    ആരോഗ്യ ഗവേഷണ വികസനം
3.    ഔഷധങ്ങളുടെയും, ഔഷധ ഉല്‍പ്പന്നങ്ങളുടെ നിയന്ത്രണവും അവ സംബന്ധിച്ച വിവര കൈമാറ്റവും
4.    പകരുന്നവയും, അല്ലാത്തവയുമായ രോഗങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍
5.    ഇ-ഹെല്‍ത്തും, ടെലിമെഡിസിനും
6.    ഇരുകൂട്ടരും ഉഭയസമ്മതപ്രകാരം നിശ്ചയിക്കുന്ന മറ്റ് ഏത് മേഖലയിലെയും സഹകരണം

ധാരണാപത്രത്തിന്റെ വിശദാംശങ്ങള്‍ക്ക് രൂപം നല്‍കാനും നടത്തിപ്പിന് മേല്‍നോട്ടം വഹിക്കാനുമായി ഒരു പ്രവര്‍ത്തന ഗ്രൂപ്പിന് രൂപം നല്‍കും.