പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില് ചേര്ന്ന കേന്ദ്ര മന്ത്രിസഭായോഗം ഇന്ത്യയും നെതര്ലന്ഡും തമ്മിലുള്ള സാമൂഹിക സുരക്ഷാ കരാര് (എസ്.എസ്.എ) ഭേദഗതി ചെയ്യുന്നതിന് അംഗീകാരം നല്കി. ” താമസിക്കുന്ന രാജ്യം(കണ്ട്രി ഓഫ് റസിഡന്സ്)” എന്നതുകൂടി കരാറിന്റെ തത്വത്തില് കൂട്ടിച്ചേര്ക്കുന്നതാണ് ഭേദഗതി.
ഇന്ത്യയും നെതര്ലന്ഡും തമ്മിലുള്ള കരാറിലെ ഭേദഗതി ഇന്ത്യ നെതര്ലന്ഡിനെ അറിയിക്കുന്നതിന്റെ മൂന്നുമാസം മുതല് നിലവില്വരും. ഇത് രണ്ടു രാജ്യങ്ങളിലും തമ്മിലുള്ള ബന്ധം കൂടുതല് ശക്തിപ്പെടുത്തും. മാത്രമല്ല, രണ്ടു രാജ്യങ്ങളിലും പ്രവര്ത്തിക്കുന്ന ഇന്ത്യ-ഡച്ച് കമ്പനികളുടെ ലാഭത്തിനും മാത്സര്യശേഷിക്കും കൂടുതല് അനുഗണമാകുകയും ചെയ്യും. മാത്രമല്ല, വിദേശത്തുള്ള ഇവയുടെ പ്രവര്ത്തനത്തിന്റെ ചെലവ് കുറയുകയും ചെയ്യും. എസ്.എസ്.എ രണ്ടു രാജ്യങ്ങളും തമ്മില് കൂടുതല് നിക്ഷേപ ഒഴുക്കിനും വഴിവയ്ക്കും.
2010 ജൂണ് മുതല് എസ്.എസ്.എ വളരെ വിജയകരമായി പ്രവര്ത്തിച്ചുവരികയാണ്. ഇതിലൂടെ നെതര്ലന്ഡില് പ്രവര്ത്തിക്കുന്ന നിരവധി വിദഗ്ധര്ക്ക് ഗുണവും ലഭിച്ചിട്ടുണ്ട്.
• 2013 ജനുവരിയില് നെതര്ലന്ഡ് യൂറോപ്യന് യൂണിയന് പുറത്തുള്ള രാജ്യങ്ങളുടെ സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങളുടെ കയറ്റുമതിയില് പുതിയ നിയമങ്ങള് കൊണ്ടുവന്നു.
• ഈ പുതിയ സാമൂഹിക സുരക്ഷ(കണ്ട്രി ഓഫ് റസിഡന്സ്) നിയമപ്രകാരം ഒരു യോഗ്യതയുള്ള ഗുണഭോക്താവിന്(ഡച്ചുകാരന് എന്ന് വായിക്കണം) നല്കാവുന്ന ആനുകൂല്യങ്ങളും അലവന്സുകളും ഏത് രാജ്യത്താണോ ആ ഗുണഭോക്താവ് താമസിക്കുന്നത് അവിടുത്തെ ജീവിത നിലവാരവുമായി യോജിച്ചുള്ളതായിരിക്കണം.
• പുതിയ ഡച്ച് നിയമപ്രകാരം സാമൂഹിക സേവന ആനുകൂല്യങ്ങള്, കയറ്റുമതി ചെയ്യുകയോ, പണമടയ്ക്കുകയോ എന്തുമായിക്കോട്ടെ അതിനെ ഡച്ച് പൗരന്മാര് വസിക്കുന്ന ആതിഥേയ രാജ്യത്തിന്റെ ജീവിത നിലവാരവുമായി ബന്ധപ്പെടുത്തി സൂചികയിലാക്കും (ലോക ബാങ്ക് കണക്കുകളില് പ്രതിഫലിക്കുന്നതുപോലെ).
• വിരലിലെണ്ണാവുന്ന ചില കേസുകള് ഒഴിച്ച് യൂറോപ്യന് യൂണിയന് പുറത്തുതാമസിക്കുന്ന ഡച്ച് പൗരന്മാര്ക്ക് മാത്രം ബാധകമായതുകൊണ്ട് ഈ പുതിയ ഡച്ച് നിയമം നെതര്ലന്ഡില് പണിയെടുക്കുന്ന ഇന്ത്യാക്കാരില് സാധാരണ നിലയില് ഒരു പ്രത്യാഘാതവും ഉണ്ടാക്കില്ല. ഇന്ത്യന് തൊഴിലാളികള്ക്ക് ഇന്ത്യയും-നെതര്ലന്ഡും തമ്മിലുള്ള സാമൂഹിക സുരക്ഷാ കരാറിന്റെ അടിസ്ഥാനത്തിലുള്ള ആനുകൂല്യങ്ങള് തുടര്ന്നും ലഭിക്കും.
• ഒരു ഇന്ത്യന് തൊഴിലാളി നെതര്ലന്ഡില് മരിക്കുകയോ, അവരുടെ ഭാര്യയും കുട്ടികളും ഇന്ത്യയില് താമസിക്കുകയും ചെയ്യുകയും ചെയ്യുമ്പോഴും. നെതര്ലന്ഡില് പണിയെടുത്തുകൊണ്ടിരിക്കുമ്പോള് വൈകല്യം ബാധിച്ച് ഇന്ത്യയിലേക്ക് മടങ്ങി വരേണ്ടിവരുന്നതുപോലുള്ള ചുരുക്കം ചില സന്ദര്ഭങ്ങളില് ” താമസിക്കുന്ന രാജ്യം” തത്വം ഇന്ത്യന് പൗരന്മാര്ക്കും ബാധകമാകും.
പുതിയ സാമൂഹിക സുരക്ഷ നിയമം സ്വീകരിച്ച ശേഷം നെതര്ലന്ഡ് ഇന്ത്യയോടും പരസ്പരമുള്ള സാമൂഹിക സുരക്ഷ കരാറില് ഈ മാറ്റം അംഗീകരിക്കുന്നതിന് അഭ്യര്ത്ഥിച്ചിരുന്നു. നെതര്ലന്ഡിന്റെ ദേശീയ നിയമപ്രകാരം അത്തരം ഒരു മാറ്റം അനിവാര്യമായിരുന്നതുകൊണ്ട് ഇന്ത്യയുടെ പിന്തുണയും അവര് ആഗ്രഹിച്ചിരുന്നു.
നിലവിലെ എസ്.എസ്.എ ഈ മാറ്റങ്ങളോടെ ഭേദഗതി ചെയ്യപ്പെട്ടു.