Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യയും ദക്ഷിണാഫ്രിക്കയും ചേര്‍ന്ന് തപാല്‍ സ്റ്റാംപുകള്‍ പുറത്തിറക്കുന്നതു സംബന്ധിച്ചു മന്ത്രിസഭ മുമ്പാകെ വിശദീകരിക്കപ്പെട്ടു


പീറ്റര്‍മാരിറ്റ്‌സ്ബര്‍ഗ് സ്റ്റേഷനില്‍വെച്ച് ഗാന്ധിജി തീവണ്ടിയില്‍നിന്നു തള്ളി പുറത്താക്കപ്പെട്ട സംഭവത്തിന്റെ 125ാം വാര്‍ഷികവും നെല്‍സണ്‍ മണ്ഡേലയുടെ ജന്മശതാബ്ദിയും പ്രമാണിച്ച് ഇന്ത്യയും ദക്ഷിണാഫ്രിക്കയും ചേര്‍ന്നു തപാല്‍ സ്റ്റാംപ് പുറത്തിറക്കുന്നതു സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം മുമ്പാകെ വിശദീകരിക്കപ്പെട്ടു. ഇതു സംബന്ധിച്ച ധാരണാപത്രം 2018 ജൂലൈ 24നായിരുന്നു ഒപ്പുവെച്ചത്.

2018 ജൂലൈ 26നു സ്റ്റാംപ് പുറത്തിറക്കുകയും ചെയ്തു.

മഹാത്മാഗാന്ധിയുടെയും നെല്‍സണ്‍ മണ്ഡേലയുടെയും ചിത്രങ്ങളാണു സ്മരണാര്‍ഥം പുറത്തിറക്കിയ സ്റ്റാംപുകളില്‍ ഉപയോഗിച്ചിരിക്കുന്നത്.