ജലവിഭവശേഷി കൈകാര്യം ചെയ്യുന്നതിലും വികസിപ്പിക്കുന്നതിലും ഇന്ത്യയും ടാന്‍സാനിയയും തമ്മില്‍ ഉഭയകക്ഷി സഹകരണത്തിനായുള്ള ധാരണാപത്രം ഒപ്പിടുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കി.
ജലശേഖരണത്തിനും ഉപരിതല, ഭൂഗര്‍ഭ ജല വിനിയോഗത്തിനും വികസനത്തിനും ഭൂഗര്‍ഭ ജലശേഖരണികള്‍ നിറയ്ക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളിലാണു മികച്ച സഹകരണത്തിനുള്ള സാധ്യതകള്‍. സഹകരിച്ചു പ്രവര്‍ത്തിക്കുകയും വൈദഗ്ധ്യം പങ്കുവെക്കുകയും ചെയ്യുകവഴി ഈ മേഖലകളിലെല്ലാം രാജ്യത്തിനു നേട്ടമുണ്ടാകും. വിദഗ്ധരുടെ സേവനം കൈമാറുന്നതും പരിശീലന പദ്ധതികള്‍ സംഘടിപ്പിക്കുന്നതും പഠനയാത്രകള്‍ നടത്തുന്നതും മേല്‍പറഞ്ഞ മേഖലകളിലേ ശേഷി വര്‍ധിപ്പിക്കുന്നതിനായി പ്രാരംഭപഠനം നടത്തുന്നതും ഗവണ്‍മെന്റ് പ്രോല്‍സാഹിപ്പിക്കും.
ധാരണാപത്രം പ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ ഒരു സംയുക്ത പ്രവര്‍ത്തകസംഘം രൂപീകരിക്കും.