Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യയും ജര്മ്മ നിയും തമ്മില്‍ ആരോഗ്യരംഗത്തെ


          പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം ഇന്ത്യയും ജര്‍മ്മനിയും തമ്മില്‍ ആരോഗ്യരംഗത്ത് സഹകരിക്കുന്നതിന് ഒപ്പുവച്ച സംയുക്ത സമ്മത പ്രസ്താവന(ജെ.ഡി.ഐ)യ്ക്ക് മുന്‍കാലപ്രാബല്യത്തോടെ അംഗീകാരം നല്‍കി. 2017 ജൂണ്‍ ഒന്നിനാണ് ജെ.ഡി.ഐ ഒപ്പുവച്ചത്.

1) ബിരുദാനന്തര ബിരുദ പഠനം.

2) ആരോഗ്യരംഗത്തെ പ്രൊഫഷണലുകള്‍ക്ക് പരിശീലനം.

3) മരുന്നുകള്‍, ഒരു മരുന്നിന് മറ്റൊന്നിനെ അപേക്ഷിച്ചുള്ള വിലയുമായി ബന്ധപ്പെട്ട സാമ്പത്തികശാസ്ത്രം(ഫാര്‍മസ്യൂട്ടിക്കല്‍സ് ആന്റ് ഫാര്‍മകോഇക്കണോമിക്‌സ്)

4( ആരോഗ്യ സാമ്പത്തിക ശാസ്ത്രം എന്നിവയൊക്കെയാണ് ഈ സംയുക്ത സമ്മത പ്രസ്താവനയില്‍ ഉള്‍പ്പെടുന്നത്.

ഇതിന്റെ വിശദാംശങ്ങള്‍ കൂടുതല്‍ വിപുലീകരിക്കുന്നതിനും നടപ്പാക്കലിന്റെ മേല്‍നോട്ടത്തിനുമായി ഒരു കര്‍മ്മസമിതിക്ക് രൂപം നല്‍കും