മൂലധന സമാഗ്രികളുടെ നിര്മ്മാണത്തില് സാങ്കേതികവിദ്യ ലഭ്യമാക്കുന്നതിന് ഇന്ത്യയും ജര്മ്മനിയും തമ്മില് ഒപ്പുവച്ച ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില് ചേര്ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്കി. കഴിഞ്ഞ വര്ഷം ഏപ്രില് 25 ന് ജര്മ്മനിയിലേ ഹാനോവറില് നടന്ന വ്യവസായ പ്രദര്ശനത്തില് വച്ചാണ് ധാരാണാപത്രം ഒപ്പിട്ടത്. ഇത് പ്രകാരം ജര്മ്മനിയിലെ പ്രമുഖ വ്യവസായ ഗവേഷണ സ്ഥാപനമായ സ്റ്റീന്ബീസ് ജിഎംബിഎച്ച് ആയിരിക്കും നിര്മ്മാണ മേഖലയിലെ പദ്ധതികള് നടപ്പിലാക്കുന്നതിന് സാങ്കേതികവിദ്യ പ്രദാനം ചെയ്യുക.
ഇന്ത്യയുടെ മൂലധന സാമഗ്രി മേഖലയില് വ്യാവസായിക സാങ്കേതികവിദ്യ ലഭ്യമാക്കുന്നതിലുള്ള ഒരു ചട്ടക്കൂടാണ് ഈ ധാരണാപത്രം. വിവിധ പൊതുമേഖലാ സ്ഥാപനങ്ങള്ക്കും ഇതിന്റെ പ്രയോജനം ലഭിക്കും.
ആവശ്യമായ സാങ്കേതികവിദ്യകള് നിര്ണ്ണയിക്കുക, സാങ്കേതികവിദ്യാമേഖലയില് സഹകരണം ഉറപ്പാക്കുക, നിലവിലുള്ള സാങ്കേതികവിദ്യാ ഇന്സ്റ്റിറ്റ്യൂട്ടുകളുടെ നിലവാരം ഉയര്ത്തുക, ഇന്ത്യയില് ഗ്രീന്ഫീല്ഡ് ഇന്സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുക തുടങ്ങിയവ ധാരണാപത്രത്തില് ഉള്പ്പെടുന്നു.