Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യയും കാനഡയും സംയുക്തമായി തപാല്‍ സ്റ്റാമ്പുകള്‍ പുറപ്പെടുവിക്കും


‘ദീപാവലി’ എന്ന ആശയത്തില്‍ രണ്ട് സ്മാരക സ്റ്റാമ്പുകളുടെ ഒരു സെറ്റ് സംയുക്തമായി പുറപ്പെടുവിക്കാന്‍ ഇന്ത്യയും കാനഡയും പരസ്പരം സമ്മതിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തെ ധരിപ്പിച്ചു.

അടുത്ത മാസം 21 ന് ഈ സ്റ്റാമ്പുകള്‍ സംയുക്തമായി പുറപ്പെടുവിക്കും. ഇന്ത്യയിലെയും കാനഡയിലെയും തപാല്‍ വകുപ്പുകള്‍ ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ നേരത്തെ ഒപ്പുവച്ചിട്ടുണ്ട്.

ജനാധിപത്യം, അനേകത്വം, എല്ലാവര്‍ക്കും തുല്ല്യത, നിയമ വാഴ്ച എന്നീ പൊതുവായ മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ ദീര്‍ഘകാലത്തെ ഉറ്റബന്ധമാണ് ഇന്ത്യയും കാനഡയും തമ്മിലുള്ളത്. രണ്ട് രാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മിലുള്ള ഉറച്ച ബന്ധങ്ങളും കാനഡയില്‍ വന്‍തോതിലുള്ള ഇന്ത്യന്‍ വംശജരുടെ സാന്നിദ്ധ്യവും ഈ ബന്ധത്തിന് കരുത്തുറ്റ അടിത്തറയേകും.

സംയുക്തമായി പുറപ്പെടുവിക്കുന്ന സ്റ്റാമ്പുകളില്‍ ദീപാവലിയാണ് ഇരു രാജ്യങ്ങള്‍ക്കും പൊതുവായ സാംസ്‌കാരിക പ്രമേയമായി തിരഞ്ഞെടുത്തിട്ടുള്ളത്. കാനഡയില്‍ വന്‍തോതിലുള്ള ഇന്ത്യന്‍ വംശജരുടെ സാന്നിദ്ധ്യം കൂടി പരിഗണിച്ചാണിത്.