Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള മൈഗ്രേഷന്‍ ആന്‍ഡ് മൊബിലിറ്റി കരാറിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം


ഇന്ത്യന്‍ ഗവണ്‍മെന്റും ഇറ്റാലിയന്‍ ഗവണ്‍മെന്റും തമ്മിലുള്ള മൈഗ്രേഷന്‍ ആന്‍ഡ് മൊബിലിറ്റി ഉടമ്പടിയില്‍ ഒപ്പുവെക്കാനും അംഗീകരിക്കാനുമുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം മുൻകാല പ്രാബല്യത്തോടെ അംഗീകാരം നല്‍കി.

ഈ കരാര്‍ ജനങ്ങള്‍ തമ്മിലുള്ള സമ്പര്‍ക്കം വര്‍ധിപ്പിക്കുകയും വിദ്യാര്‍ത്ഥികള്‍, വിദഗ്ധ തൊഴിലാളികള്‍, ബിസിനസുകാർ, യുവ പ്രൊഫഷണലുകള്‍ എന്നിവരുടെ ചലനക്ഷമത വളര്‍ത്തുകയും ഇരുപക്ഷങ്ങൾക്കിടയിലുള്ള ക്രമരഹിതമായ കുടിയേറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സഹകരണം ശക്തിപ്പെടുത്തുകയും ചെയ്യും.

ഫ്‌ളോസ് ഡിക്രി പ്രകാരം നിലവിലുള്ള ലേബര്‍ മൊബിലിറ്റി മാർഗ്ഗങ്ങൾക്ക് കീഴില്‍ ഇന്ത്യയ്ക്ക് നേട്ടം ഉറപ്പുനല്‍കുന്ന പഠനാനന്തര അവസരങ്ങള്‍, ഇന്റേണ്‍ഷിപ്പുകള്‍, പ്രൊഫഷണല്‍ പരിശീലനങ്ങള്‍ എന്നിവയ്ക്കായുള്ള സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ളവ നിലവിലെ ഇറ്റാലിയന്‍ വിസയില്‍ കരാര്‍ പ്രകാരം വ്യവസ്ഥ ചെയ്യുന്നു.

ചില പ്രധാന വ്യവസ്ഥകള്‍ ചുവടെ ഉള്‍പ്പെടുത്തിയിരിക്കുന്നു:

i. ഇറ്റലിയില്‍ അക്കാദമിക്/വൊക്കേഷണല്‍ പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം പ്രാരംഭ പ്രൊഫഷണല്‍ പരിചയത്തിനായി ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് 12 മാസം വരെ ഇറ്റലിയില്‍ താല്‍ക്കാലിക താമസം അനുവദിക്കണം.

ii. ഇറ്റലിയുടെ ഭാഗത്ത് പ്രൊഫഷണല്‍ പരിശീലനം, പാഠ്യേതര ഇന്റേണ്‍ഷിപ്പുകള്‍, കരിക്കുലര്‍ ഇന്റേണ്‍ഷിപ്പുകള്‍ എന്നിവയുമായി ബന്ധപ്പെട്ട വിശദമായ വ്യവസ്ഥകള്‍ ഉണ്ട്. ഇത് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക്/പരിശീലകര്‍ക്ക് ഇറ്റാലിയന്‍ നൈപുണ്യ/പരിശീലന നിലവാരത്തില്‍ അനുഭവങ്ങൾ നേടാന്‍ സഹായിക്കുന്നു.

iii. തൊഴിലാളികള്‍ക്കായി, നിലവിലെ ഫ്‌ളോസ് ഡിക്രി പ്രകാരം 2023, 2024, 2025 വര്‍ഷങ്ങളില്‍ 5000, 6000, 7000 സീസണൽ ഇതര ഇന്ത്യന്‍ തൊഴിലാളികളുടെ ക്വാട്ട ഇറ്റാലിയന്‍ ഭാഗത്ത് സംവരണം ചെയ്തിട്ടുണ്ട് (സീസണല്‍ ഇതര തൊഴിലാളികള്‍ക്ക് ആകെ റിസര്‍വ്ഡ് ക്വാട്ട 12000 ആണ്). കൂടാതെ, നിലവിലെ ഫ്‌ളോസ് ഡിക്രി പ്രകാരം 2023, 2024, 2025 വര്‍ഷങ്ങളില്‍ 3000, 4000, 5000 സീസണല്‍ ഇന്ത്യന്‍ തൊഴിലാളികളുടെ ക്വാട്ട ഇറ്റാലിയന്‍ ഭാഗം സംവരണം ചെയ്തിട്ടുണ്ട് (സീസണല്‍ തൊഴിലാളികള്‍ക്ക് ആകെ റിസര്‍വ്ഡ് ക്വാട്ട 8000 ആണ്).

ഫ്‌ളോസ് ഡിക്രി പ്രകാരം, ഇറ്റാലിയന്‍ ഭാഗത്തു നിന്നും 2023-2025 മുതല്‍ സീസണല്‍, നോണ്‍-സീസണല്‍ തൊഴിലാളികള്‍ക്ക് ഇന്‍ക്രിമെന്റല്‍ റിസര്‍വ്ഡ് ക്വാട്ടകള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. കൂടാതെ, യൂത്ത് മൊബിലിറ്റി, ഹെല്‍ത്ത് കെയര്‍, മെഡിക്കല്‍ സര്‍വീസ് മേഖലകളിലെ ഇന്ത്യയിൽ നിന്നുള്ള യോഗ്യരായ പ്രൊഫഷണലുകളുടെ റിക്രൂട്ട്മെന്റ് സുഗമമാക്കല്‍ എന്നിവയെക്കുറിച്ചുള്ള കരാറുകളിലൂടെ ഇന്ത്യയ്ക്കും ഇറ്റലിക്കുമിടയില്‍ മൊബിലിറ്റി പാതകള്‍ മെച്ചപ്പെടുത്തുന്നതിനുള്ള സംയുക്ത പ്രവര്‍ത്തനവും ഈ കരാര്‍ വഴി ഔപചാരികമാക്കുന്നു. ഇത് ജോയിന്റ് വര്‍ക്കിംഗ് ഗ്രൂപ്പിന് (JWG) കീഴില്‍ ചര്‍ച്ച ചെയ്യും.

ക്രമരഹിതമായ കുടിയേറ്റത്തിനെതിരായ പോരാട്ടത്തില്‍ ഇരു കക്ഷികളും തമ്മിലുള്ള സഹകരണവും കരാറിലൂടെ ഔപചാരികമാക്കും.

ഈ കരാര്‍ പ്രാബല്യത്തില്‍ വരുന്നതിന് ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് കക്ഷികള്‍ പരസ്പരം ആശയവിനിമയം നടത്തുന്ന രണ്ട് വിജ്ഞാപനങ്ങളില്‍ അവസാനത്തേത് കൈപ്പറ്റിയ തീയതിക്ക് ശേഷം രണ്ടാം മാസത്തിന്റെ ആദ്യ ദിവസം കരാർ പ്രാബല്യത്തില്‍ വരികയും 5 വര്‍ഷത്തേക്ക് നിലനില്‍ക്കുകയും ചെയ്യും. ഏതെങ്കിലും പങ്കാളി കരാർ അവസാനിപ്പിക്കാത്ത പക്ഷം, സമാനമായ തുടര്‍ച്ചയായ കാലയളവിലേക്ക് കരാര്‍ സ്വയമേവ പുതുക്കപ്പെടുകയും ചെയ്യും.

JWG മുഖേനയുള്ള നിരീക്ഷണത്തിനായി കരാര്‍ ഒരു ഔപചാരിക സംവിധാനം ഒരുക്കുന്നു. JWG കൃത്യമായ ഇടവേളകളിൽ, വെര്‍ച്വല്‍ അല്ലെങ്കില്‍ ഫിസിക്കല്‍ മോഡില്‍ സൗകര്യപ്രദമായി യോഗം ചേരുകയും കരാർ നടപ്പിലാക്കുന്നതിന് മേല്‍നോട്ടം വഹിക്കുകയും ചെയ്യും. JWG പ്രസക്തമായ വിവരങ്ങള്‍ പങ്കിടുകയും കരാര്‍ നടപ്പിലാക്കുന്നത് വിലയിരുത്തുകയും ആവശ്യമായ എല്ലാ നിര്‍ദ്ദേശങ്ങളും നടപ്പിലാക്കുകയും ചെയ്യും.

 പശ്ചാത്തലം:
2023 നവംബര്‍ 2 ന് ഇന്ത്യയുടെ ഭാഗത്ത് വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറും ഇറ്റാലിയന്‍ ഭാഗത്ത് വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ശ്രീ അന്റോണിയോ തജാനിയും കരാറിൽ ഒപ്പുവച്ചു.

 

SK