Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യയും അന്താരാഷ്ട്ര സൗരോര്‍ജ്ജ സഖ്യവും തമ്മില്‍ ഒപ്പുവെച്ച കരാറിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം


ഇന്ത്യയും അന്താരാഷ്ട്ര സൗരോര്‍ജ്ജ സഖ്യവും തമ്മില്‍ ആസ്ഥാന കരാറില്‍ ആതിഥേയ രാഷ്ട്രം എന്ന നിലയില്‍ ഏര്‍പ്പടുന്നതിനും കരാറില്‍ ഒപ്പുവെക്കുന്നതിന് വിദേശകാര്യ മന്ത്രാലയത്തെ ചുമതലപ്പെടുത്തുന്നതിനും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം മുന്‍കാല പ്രാബല്യത്തോടെ അംഗീകാരം നല്‍കി. കഴിഞ്ഞ മാസം 26 നാണ് (26 മാര്‍ച്ച് 2018) കരാര്‍ ഒപ്പുവെച്ചത്.

ഇന്ത്യയും അന്താരാഷ്ട്ര സൗരോര്‍ജ്ജ സഖ്യവും തമ്മിലുള്ള പ്രവര്‍ത്തന സംവിധാനത്തിന് വ്യവസ്ഥാപിത രൂപം നല്‍കാന്‍ ഈ കരാര്‍ സഹായിക്കും. ഗവണ്‍മെന്റുകള്‍ തമ്മിലുള്ള അന്താരാഷ്ട്ര സംഘടനയിലേയ്ക്കുള്ള ഐ.എസ്.എ. യുടെ സുഗമമായ പരിവര്‍ത്തനത്തിന് ഇത് വഴിയൊരുക്കും. അന്താരാഷ്ട്ര സൗരോര്‍ജ്ജ സഖ്യത്തിലെ അംഗങ്ങളായ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ സൗരോര്‍ജ്ജ സാങ്കേതിക വിദ്യയുടെ വികസനത്തിനും വ്യാപനത്തിനും ഇതു വഴി തെളിക്കും.