Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രോണ്‍ ഉത്സവo- ഭാരത് ഡ്രോണ്‍ മഹോത്സവ് 2022 പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രോണ്‍ ഉത്സവo- ഭാരത് ഡ്രോണ്‍ മഹോത്സവ് 2022 പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു


ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രോണ്‍ ഉത്സവം  ഭാരത് ഡ്രോണ്‍ മഹോത്സവ് 2022 പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. കിസാന്‍ ഡ്രോണ്‍ പൈലറ്റുമാരുമായും ഡ്രോണ്‍ പ്രദര്‍ശനകേന്ദ്രത്തിലെ സ്റ്റാര്‍ട്ടപ്പുകളുമായും അദ്ദേഹം സംവദിക്കുകയും തുറന്ന അന്തരീക്ഷത്തിലെ (ഓപ്പണ്‍ എയര്‍) ഡ്രോണ്‍ പ്രദര്‍ശനങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയും ചെയ്തു. കേന്ദ്രമന്ത്രിമാരായ ശ്രീ നരേന്ദ്ര സിംഗ് തോമര്‍, ശ്രീ ഗിരിരാജ് സിംഗ്, ശ്രീ ജ്യോതിരാദിത്യ സിന്ധ്യ, ശ്രീ അശ്വിനി വൈഷ്ണവ്, ശ്രീ മന്‍സുഖ് മാണ്ഡവ്യ, ശ്രീ ഭൂപേന്ദ്ര യാദവ് എന്നിവരും നിരവധി സംസ്ഥാന മന്ത്രിമാരും ഡ്രോണ്‍ വ്യവസായ പ്രമുഖരും സംരംഭകരും ചടങ്ങില്‍ പങ്കെടുത്തു. 150 ഡ്രോണ്‍ പൈലറ്റ് സര്‍ട്ടിഫിക്കറ്റുകളും പ്രധാനമന്ത്രി സമ്മാനിച്ചു.
സദസിനെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ഡ്രോണ്‍ മേഖലതന്നെ ഭ്രമിപ്പിച്ചതും അതിനോടുള്ള താല്‍പ്പര്യവും അറിയിക്കുകയും ഡ്രോണ്‍ പ്രദര്‍ശനവും ഈ മേഖലയിലെ സംരംഭകരുടെ ഉത്സാഹവും നൂതനാശയങ്ങളും തന്നെ വളരെയധികം ആകര്‍ഷിച്ചതായും പറഞ്ഞു. കര്‍ഷകരുമായും യുവ എഞ്ചിനീയര്‍മാരുമായും നടത്തിയ ആശയവിനിമയത്തെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. ഡ്രോണ്‍ മേഖലയിലെ ഊര്‍ജവും ആവേശവും ദൃശ്യമാണെന്നും ഇത് മുന്‍നിര സ്ഥാനത്തേയ്ക്ക് കുതിക്കാനുള്ള ഇന്ത്യയുടെ കരുത്തും ആഗ്രഹവുമാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ”തൊഴില്‍ സൃഷ്ടിക്കുന്നതിനുള്ള ഒരു പ്രധാന മേഖലയുടെ വലിയ സാദ്ധ്യതകളാണ് ഈ മേഖല പ്രകടിപ്പിക്കുന്നത്”, അദ്ദേഹം പറഞ്ഞു.
” 8 വര്‍ഷം മുമ്പ് ഞങ്ങള്‍ സദ്ഭരണത്തിന്റെ പുതിയ മന്ത്രങ്ങള്‍ ഇന്ത്യയില്‍ നടപ്പിലാക്കാന്‍ തുടങ്ങിയ സമയമായിരുന്നു ഇത്. കുറച്ച് ഗവണ്‍മെന്റിന്റെയും പരമാവധി ഭരണത്തിന്റെയും പാത പിന്തുടര്‍ന്ന്, ഞങ്ങള്‍ ജീവിതം സുഗമമാക്കലിനും വ്യാപാരം സുഗമമാക്കലിനും മുന്‍ഗണന നല്‍കി. എല്ലാവര്‍ക്കും ഒപ്പം എല്ലാവരുടെയൂം വികസനത്തിന്റെ (സബ്കാ സാത്ത് സബ്കാ വികാസ്) പാതയില്‍ മുന്നേറിക്കൊണ്ട് ഞങ്ങള്‍ രാജ്യത്തെ ഓരോ പൗരനെയും സൗകര്യങ്ങളും ക്ഷേമ പദ്ധതികളുമായി ബന്ധിപ്പിച്ചു”. കൃത്യം 8 വര്‍ഷം മുമ്പുള്ള പുതിയ തുടക്കം അനുസ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു,
മുന്‍ ഗവണ്‍മെന്റുകളുടെ കാലത്ത് സാങ്കേതികവിദ്യയെ പ്രശ്‌നങ്ങളുടെ ഭാഗമായി കണക്കാക്കുകയും അതിനെ പാവപ്പെട്ടവര്‍ക്ക് എതിരാണെന്ന് ചിത്രീകരിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇക്കാരണത്താല്‍, 2014-ന് മുമ്പ് ഭരണത്തില്‍ സാങ്കേതിക വിദ്യയുടെ ഉപയോഗം സംബന്ധിച്ച് അലംഭാവത്തിന്റെ അന്തരീക്ഷം നിലനിന്നിരുന്നു. സാങ്കേതികവിദ്യയ്ക്ക് ഭരണത്തിന്റെ മാനസികാവസ്ഥയുടെ ഭാഗമാകാന്‍ കഴിഞ്ഞില്ല. പാവപ്പെട്ടവരും ദരിദ്രരും ഇടത്തരക്കാരും ഇതുമൂലം വളരെയധികം ദുരിതമനുഭവിച്ചു. പശ്ചാത്തല സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള സങ്കീര്‍ണ്ണമായ നടപടിക്രമങ്ങളും ഇല്ലായ്മയുടെയും ഭയത്തിന്റെയും ബോധത്തിലേക്ക് നയിക്കുന്നതായും അദ്ദേഹം അനുസ്മരിച്ചു. കാലത്തിനനുസരിച്ച് മാറുമ്പോള്‍ മാത്രമേ പുരോഗതി സാദ്ധ്യമാകൂവെന്നും അദ്ദേഹം പറഞ്ഞു. പൂരിതമാക്കുകയെന്ന കാഴ്ചപ്പാട് വര്‍ദ്ധിപ്പിക്കുന്നതിനും അവസാന ആളില്‍ വരെ എല്ലാം എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിനും സാങ്കേതികവിദ്യ വളരെയധികം സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ” ഈ വേഗതിയില്‍ മുന്നോക്കുപോകുകയയും ജന്‍ധന്‍, ആധാര്‍, മൊബൈല്‍ (ജാം) എന്നീ ത്രിത്വത്തിന്റെ ഉപയോഗത്തിലൂടെ പാവപ്പെട്ട വിഭാഗങ്ങള്‍ക്ക് അവരുടെ അവകാശങ്ങള്‍ നല്‍കുകയും ചെയ്താല്‍ നമുക്ക് അന്ത്യോദയയുടെ ലക്ഷ്യം കൈവരിക്കാന്‍ കഴിയുമെന്ന് എനിക്ക് അറിയാം” അദ്ദേഹം പറഞ്ഞു. ”കഴിഞ്ഞ 8 വര്‍ഷത്തെ അനുഭവം എന്റെ വിശ്വാസത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നു”, പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ”രാജ്യത്തിന് പുതിയ ശക്തിയും വേഗതയും തോതും നല്‍കുന്നതിനുള്ള ഒരു പ്രധാന ഉപകരണമായി ഞങ്ങള്‍ സാങ്കേതികവിദ്യയെ മാറ്റി”, ശ്രീ മോദി ഊന്നിപ്പറഞ്ഞു.
രാജ്യം വികസിപ്പിച്ചെടുത്ത കരുത്തുറ്റ യു.പി.ഐ (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫെയ്‌സ്) ചട്ടക്കൂടിന്റെ സഹായത്തോടെ ഇന്ന് പാവപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ലക്ഷക്കണക്കിന് കോടി രൂപ നേരിട്ട് കൈമാറുന്നുണ്ടെന്ന് പ്രധാനമന്ത്രി അറിയിച ഗവണ്‍മെന്റില്‍ നിന്ന് നേരിട്ട് സഹായം ലഭിക്കുന്നു.
ഡ്രോണ്‍ സാങ്കേതികവിദ്യ ഒരു വലിയ വിപ്ലവത്തിന്റെ അടിസ്ഥാനമായി മാറുന്നതിന്റെ ഉദാഹരണമായി പി.എം സ്വാമിത്വ യോജനയെ പ്രധാനമന്ത്രി ഉദ്ധരിച്ചു. ഈ പദ്ധതിക്ക് കീഴില്‍, ആദ്യമായി, രാജ്യത്തെ ഗ്രാമങ്ങളിലെ എല്ലാ വസ്തുവകകളും ഡിജിറ്റലായി രേഖപ്പെടുത്തുകയും ഡിജിറ്റല്‍ ആസ്തി കാര്‍ഡുകള്‍ ജനങ്ങള്‍ക്ക് നല്‍കുകയും ചെയ്യും. ”നല്ല ഭരണത്തിനും ജീവിതം സുഗമമാക്കുന്നതിനുമുള്ള ഞങ്ങളുടെ പ്രതിബദ്ധത മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള മറ്റൊരു മാധ്യമമാണ് ഡ്രോണ്‍ സാങ്കേതികവിദ്യയുടെ പ്രോത്സാഹനം. ഡ്രോണുകളുടെ രൂപത്തില്‍, സാധാരണക്കാരുടെ ജീവിതത്തിന്റെ അവിഭാജ്യഘടകമാകാന്‍ പോകുന്ന ഒരു മികച്ച ഉപകരണം ഞങ്ങള്‍ക്ക് ലഭിച്ചു”, അദ്ദേഹം പറഞ്ഞു.
പ്രതിരോധം, ദുരന്തനിവാരണം, കൃഷി, വിനോദസഞ്ചാരം, സിനിമ, വിനോദം തുടങ്ങിയ മേഖലകളില്‍ ഡ്രോണ്‍ സാങ്കേതികവിദ്യയുടെ പ്രാധാന്യം പ്രധാനമന്ത്രി എടുത്തുപറഞ്ഞു. വരും ദിവസങ്ങളില്‍ ഈ സാങ്കേതികവിദ്യയുടെ ഉപയോഗം വര്‍ദ്ധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രഗതി അവലോകനങ്ങളുടെയും കേദാര്‍നാഥ് പദ്ധതികളുടെയും ഉദാഹരണങ്ങളിലൂടെ താന്‍ ഔദ്യോഗിക തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതില്‍ ഡ്രോണുകള്‍ക്കുള്ള ഉപയോഗവും പ്രധാനമന്ത്രി വിവരിച്ചു.
കര്‍ഷകരെ ശാക്തീകരിക്കുന്നതിലും അവരുടെ ജീവിതത്തെ ആധുനീകരിക്കുന്നതിലും ഡ്രോണ്‍ സാങ്കേതികവിദ്യ വലിയ പങ്ക് വഹിക്കാന്‍ പോകുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. റോഡുകള്‍, വൈദ്യുതി, ഒപ്റ്റിക്കല്‍ ഫൈബര്‍, ഡിജിറ്റല്‍ സാങ്കേതികവിദ്യ എന്നിവയുടെ വരവിന് ഗ്രാമങ്ങള്‍ സാക്ഷ്യം വഹിക്കുമ്പോഴും. അപ്പോഴും കൃഷിപ്പണികള്‍ പഴഞ്ചന്‍ രീതിയിലാണ് നടത്തുന്നത്, ഇത് തടസ്സങ്ങള്‍ക്കും ഉല്‍പ്പാദനക്ഷമത കുറയുന്നതിനും പാഴാക്കലിനും ഇടയാക്കുന്നു. ഭൂരേഖകള്‍ മുതല്‍ വെള്ളപ്പൊക്കം, വരള്‍ച്ച ദുരിതാശ്വാസം വരെയുള്ള പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പിനെ തുടര്‍ച്ചയായി ആശ്രയിക്കുന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാനുള്ള ഫലപ്രദമായ ഉപകരണമായി ഡ്രോണ്‍ ഉയര്‍ന്നുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതിക വിദ്യ കര്‍ഷകരെ ഭയപ്പെടുത്തുന്നതല്ലെന്ന് കാര്‍ഷിക മേഖലകളെ സഹായിക്കാന്‍ സ്വീകരിച്ച നടപടികള്‍ ഉറപ്പാക്കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
മുന്‍കാലങ്ങളില്‍, സാങ്കേതികവിദ്യയും അതിന്റെ കണ്ടുപിടുത്തങ്ങളും വരേണ്യവര്‍ഗ്ഗത്തെ ഉദ്ദേശിച്ചുള്ളതായാണ് കണക്കാക്കപ്പെട്ടിരുന്നതെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. ഇന്ന് നമ്മള്‍ സാങ്കേതികവിദ്യ ആദ്യം ജനങ്ങള്‍ക്ക് ലഭ്യമാക്കുകയാണ്, അദ്ദേഹം പറഞ്ഞു. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് വരെ ഡ്രോണുകള്‍ക്ക് ധാരാളം നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഞങ്ങള്‍ മിക്ക നിയന്ത്രണങ്ങളും നീക്കം ചെയ്തു. പി.എല്‍.ഐ (ഉല്‍പ്പാദന ബന്ധിത ആനുകൂല്യ) പോലുള്ള പദ്ധതികളിലൂടെ ഇന്ത്യയില്‍ ശക്തമായ ഒരു ഡ്രോണ്‍ നിര്‍മ്മാണ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിലേക്കും ഞങ്ങള്‍ നീങ്ങുകയാണ്. ”സാങ്കേതികവിദ്യ ജനങ്ങളിലേക്ക് എത്തുമ്പോള്‍, അതിനനുസരിച്ച് അതിന്റെ ഉപയോഗത്തിന്റെ സാദ്ധ്യതകളും വര്‍ദ്ധിക്കുന്നു”, പ്രധാനമന്ത്രി ഉപസംഹരിച്ചു.

ड्रोन टेक्नॉलॉजी को लेकर भारत में जो उत्साह देखने को मिल रहा है, वो अद्भुत है।

ये जो ऊर्जा नज़र आ रही है, वो भारत में ड्रोन सर्विस और ड्रोन आधारित इंडस्ट्री की लंबी छलांग का प्रतिबिंब है।

ये भारत में Employment Generation के एक उभरते हुए बड़े सेक्टर की संभावनाएं दिखाती है: PM

— PMO India (@PMOIndia) May 27, 2022

8 वर्ष पहले यही वो समय था, जब भारत में हमने सुशासन के नए मंत्रों को लागू करने की शुरुआत की थी।

Minimum government, maximum governance के रास्ते पर चलते हुए, ease of living, ease of doing business को हमने प्राथमिकता बनाया: PM @narendramodi

— PMO India (@PMOIndia) May 27, 2022

पहले की सरकारों के समय टेक्नॉलॉजी को problem का हिस्सा समझा गया, उसको anti-poor साबित करने की कोशिशें हुईं।

इस कारण 2014 से पहले गवर्नेंस में टेक्नॉलॉजी के उपयोग को लेकर उदासीनता का वातावरण रहा।

इसका सबसे अधिक नुकसान गरीब को हुआ, वंचित को हुआ, मिडिल क्लास को हुआ: PM

— PMO India (@PMOIndia) May 27, 2022

टेक्नोलॉजी ने last mile delivery को सुनिश्चित करने में, saturation के विजन को आगे बढ़ाने में बहुत मदद की है।

और मैं जानता हूं कि हम इसी गति से आगे बढ़कर अंत्योदय के लक्ष्य को प्राप्त कर सकते हैं: PM @narendramodi

— PMO India (@PMOIndia) May 27, 2022

आज देश ने जो Robust, UPI फ्रेमवर्क डवलप किया है, उसकी मदद से लाखों करोड़ रुपए गरीब के बैंक खाते में सीधे ट्रांसफर हो रहे हैं।

महिलाओं को, किसानों को, विद्यार्थियों को अब सीधे सरकार से मदद मिल रही है: PM @narendramodi

— PMO India (@PMOIndia) May 27, 2022

ड्रोन टेक्नोलॉजी कैसे एक बड़ी क्रांति का आधार बन रही है, इसका एक उदाहरण पीएम स्वामित्व योजना भी है।

इस योजना के तहत पहली बार देश के गांवों की हर प्रॉपर्टी की डिजिटल मैपिंग की जा रही है, डिजिटल प्रॉपर्टी कार्ड लोगों को दिए जा रहे हैं: PM @narendramodi

— PMO India (@PMOIndia) May 27, 2022

पहले के समय में टेक्नोलॉजी और उससे हुए Invention, Elite Class के लिए माने जाते थे।

आज हम टेक्नोलॉजी को सबसे पहले Masses को उपलब्ध करा रहे हैं: PM @narendramodi

— PMO India (@PMOIndia) May 27, 2022

कुछ महीने पहले तक ड्रोन पर बहुत सारे restrictions थे।

हमने बहुत ही कम समय में अधिकतर restrictions को हटा दिया है।

हम PLI जैसी स्कीम्स के जरिए भारत में ड्रोन मैन्यूफेक्चरिंग का एक सशक्त इकोसिस्टम बनाने की तरफ भी बढ़ रहे हैं: PM @narendramodi

— PMO India (@PMOIndia) May 27, 2022

***

-ND-

\