Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യന്‍ അര്‍ദ്ധചാലക ദൗത്യത്തിന് കീഴില്‍ ഒരു അര്‍ദ്ധചാലക യൂണിറ്റിന് കൂടി കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം


ന്യൂഡല്‍ഹി; 2024 സെപ്റ്റംബര്‍ 02

ഊര്‍ജ്ജസ്വലമായ ഒരു അര്‍ദ്ധചാലക ആവാസവ്യവസ്ഥ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, ഗുജറാത്തിലെ സാനന്ദില്‍ ഒരു അര്‍ദ്ധചാലക യൂണിറ്റ് സ്ഥാപിക്കാനുള്ള കെയ്ന്‍സ് സെമിക്കണ്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.

3,300 കോടി രൂപ മുതല്‍മുടക്കിലാണ് നിര്‍ദിഷ്ട യൂണിറ്റ് സ്ഥാപിക്കുന്നത്. പ്രതിദിനം 60 ലക്ഷം ചിപ്പുകളായിരിക്കും ഈ യൂണിറ്റിന്റെ ശേഷി.

വ്യാവസായികം, ഓട്ടോമോട്ടീവ്, വൈദ്യുത വാഹനങ്ങള്‍, ഉപഭോക്തൃ ഇലക്‌ട്രോണിക്‌സ്, ടെലികോം, മൊബൈല്‍ ഫോണുകള്‍ തുടങ്ങിയ വിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന വൈവിദ്ധ്യമാര്‍ന്ന ആപ്ലിക്കേഷനുകളുടെ ആവശ്യങ്ങള്‍ ഈ യൂണിറ്റില്‍ നിര്‍മ്മിക്കുന്ന ചിപ്പുകള്‍ നിറവേറ്റും.

2021 ഡിസംബര്‍ 21നാണ് 76,000 കോടി രൂപ ചെലവുവരുന്ന ഇന്ത്യയിലെ അര്‍ദ്ധചാലകങ്ങളുടെയും ഡിസ്‌പ്ലേ മാനുഫാക്ചറിംഗ് ഇക്കോസിസ്റ്റത്തിന്റെയും വികസനത്തിനായുള്ള പ്രോഗ്രാമിന്റെയും വിജ്ഞാപനം പുറപ്പെടുവിച്ചത്.

ഗുജറാത്തിലെ സാനന്ദില്‍ അര്‍ദ്ധചാലക യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള ആദ്യ നിര്‍ദ്ദേശത്തിന് 2023 ജൂണില്‍ കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു.
2024 ഫെബ്രുവരിയില്‍ മൂന്ന് അര്‍ദ്ധചാലക യൂണിറ്റുകള്‍ കൂടി അംഗീകരിച്ചു. ഗുജറാത്തിലെ ധോലേരയില്‍ ഒരു അര്‍ദ്ധചാലക ഫാബും അസമിലെ മോറിഗാവില്‍ ഒരു അര്‍ദ്ധചാലക യൂണിറ്റും ടാറ്റ ഇലക്ട്രോണിക്സ് സ്ഥാപിക്കുന്നുണ്ട്. ഗുജറാത്തിലെ സാനന്ദില്‍ സി.ജി പവര്‍ ഒരു അര്‍ദ്ധചാലക യൂണിറ്റും സ്ഥാപിക്കുന്നു
ഈ 4 അര്‍ദ്ധചാലക യൂണിറ്റുകളുടെയും നിര്‍മ്മാണം അതിവേഗം പുരോഗമിക്കുകയാണ്. ഈ യൂണിറ്റുകള്‍ക്ക് സമീപം ശക്തമായ ഒരു അര്‍ദ്ധചാലക ആവാസവ്യവസ്ഥ ഉയര്‍ന്നുവരുന്നുമുണ്ട്. ഈ 4 യൂണിറ്റുകള്‍ ഏകദേശം 1.5 ലക്ഷം കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരും. പ്രതിദിനം 7 കോടി ചിപ്പുകളാണ് ഈ യൂണിറ്റുകളുടെ സഞ്ചിതശേഷി.

****

NS