Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യന്‍ സിനിമയുടെ ദേശീയ മ്യൂസിയം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ഇന്ത്യന്‍ സിനിമയുടെ ദേശീയ മ്യൂസിയം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ഇന്ത്യന്‍ സിനിമയുടെ ദേശീയ മ്യൂസിയം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ഇന്ത്യന്‍ സിനിമയുടെ ദേശീയ മ്യൂസിയം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു


മുംബൈയിലെ നാഷണല്‍ മ്യൂസിയം ഓഫ് ഇന്ത്യന്‍ സിനിമ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.

മഹാരാഷ്ട്ര ഗവര്‍ണര്‍ ശ്രീ സി. വിദ്യാസാഗര്‍ റാവു, മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രീ. ദേവേന്ദ്ര ഫഡ്‌നാവിസ്, കേന്ദ്ര സഹമന്ത്രി ശ്രീ. രാംദാസ് അത്വാലെ, കേന്ദ്ര സഹമന്ത്രി കേണല്‍ രാജ്യവര്‍ധന്‍ റാത്തോഡ് എന്നിവരും മറ്റു വിശിഷ്ടാതിഥികളും ചടങ്ങില്‍ പങ്കെടുത്തു.

ഇന്ത്യന്‍ സിനിമയെക്കുറിച്ച് മനസിലാക്കാനും പഠിക്കാനും യുവാക്കള്‍ക്ക് മികച്ച അവസരമാണ് ഇന്ത്യന്‍ സിനിമയുടെ ദേശീയ മ്യൂസിയം നല്‍കുന്നതെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യന്‍ സിനിമാ വ്യവസായത്തിന്റെ ചരിത്രത്തെക്കുറിച്ചുള്ള വിശദമായ വിവരങ്ങളും ചലച്ചിത്ര രംഗത്തെ പ്രമുഖരുടെ പോരാട്ടങ്ങളുടെ വിശദാംശങ്ങളും മ്യൂസിയത്തില്‍ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

ചിലച്ചിത്രവും സമൂഹവും പരസ്പര പ്രതിബിംബങ്ങളാണെന്നു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങളാണു ചലച്ചിത്രങ്ങളില്‍ പ്രതിഫലിക്കുന്നതെന്നും അതേസമയം, ചലച്ചിത്രങ്ങളിലെ കാഴ്ചകള്‍ സമൂഹത്തില്‍ പ്രതിഫലിക്കുന്നു എന്നും വിശദീകരിച്ചു.

ചലച്ചിത്ര മേഖലയില്‍ വന്നുചേരുന്ന മാറ്റങ്ങളെക്കുറിച്ചു പരാമര്‍ശിക്കവേ, ഇപ്പോഴത്തെ ചലച്ചിത്രങ്ങള്‍ പ്രശ്‌നവും പരിഹാരവും ഉള്‍പ്പെട്ടവയാണെന്നതു ശുഭലക്ഷണമാണെന്നും മുന്‍കാല ചലച്ചിത്രങ്ങളില്‍ നിസ്സഹായത മാത്രമായിരുന്നു ഉയര്‍ത്തിക്കാണിക്കപ്പെട്ടിരുന്നതെന്നും ശ്രീ. മോദി ചൂണ്ടിക്കാട്ടി.

പ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ടെത്തുന്നതിന് ഇന്ത്യക്ക് ഇപ്പോള്‍ ആത്മവിശ്വാസമുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യന്‍ ചലച്ചിത്രങ്ങള്‍ ആഗോള തലത്തില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നുണ്ട് എന്നത് അദ്ദേഹം ഉയര്‍ത്തിക്കാട്ടി. ഇന്ത്യന്‍ ഗാനങ്ങള്‍ പാടാന്‍ സാധിക്കുന്ന വിവിധ ആഗോള നേതാക്കളുമായി സംവദിക്കാന്‍ സാധിച്ചിട്ടുണ്ടെന്നു പ്രധാനമന്ത്രി വെളിപ്പെടുത്തി.
യുവതലമുറകളുടെ ഭാവനകളെ സ്വാധീനിക്കാന്‍ സാധിക്കുന്ന കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നതിന് ഇന്ത്യന്‍ ചലച്ചിത്ര കൂട്ടായ്മയ്ക്കു സാധിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. അത്തരം കഥാപാത്രങ്ങളുടെ ആഗോള സ്വീകാര്യത മൂലം ഇന്ത്യന്‍ യുവതങ്ങള്‍ ബാറ്റ്‌സ്മാന്റെ മാത്രമല്ല, ബാഹുബലിയുടെയും ആരാധകരായി മാറിയെന്നു പ്രധാനമന്ത്രി വെളിപ്പെടുത്തി.

ഇന്ത്യയെ വിശദീകരിക്കുന്നതിലും അതിന്റെ വിശ്വാസ്യത ഉയര്‍ത്തിക്കാട്ടുന്നതിലും ലോകത്തെമ്പാടും ബ്രാന്‍ഡ് ഇന്ത്യയെ പടുത്തുയര്‍ത്തുന്നതിലും ചലച്ചിത്രം പ്രധാന പങ്കു വഹിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ചലച്ചിത്രങ്ങളിലുടെ സാമൂഹിക പ്രശ്‌നങ്ങളായ ശുചിത്വം, സ്ത്രീശാക്തീകരണം, കായികവിനോദങ്ങള്‍ തുടങ്ങിയവ ജനങ്ങള്‍ എത്തിച്ചേരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ദേശീയോദ്ഗ്രഥത്തില്‍ ചലച്ചിത്രം പ്രധാന പങ്കു വഹിക്കുന്നു എന്നും അത് ഏക ഭാരതം േ്രശഷ്ടഭാരതം എന്ന വികാരം ശക്തിപ്പെടുത്തുന്നു എന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ വിനോദസഞ്ചാരമേഖലയുടെ വളര്‍ച്ചയില്‍ ചലച്ചിത്ര വ്യവസായരംഗത്തിന് ഏറെ സംഭാവനകള്‍ അര്‍പ്പിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫിലിം ഷൂട്ടിങ്ങിന് അനുമതി ലഭിക്കുന്നതിനായി ഏകജാലക സംവിധാനം നടപ്പിലാക്കുക വഴി ചലച്ചിത്ര നിര്‍മാണം എളുപ്പമാക്കുന്നതിനായി ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഫിലിം പൈറസി പ്രശ്‌നം പരിശോധിക്കാന്‍ സിനിമാറ്റോാഗ്രാഫ് ആക്ട് 1952 ഭേദഗതി ചെയ്യാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ആനിമേഷന്‍, വിഷ്വല്‍ ഇഫക്റ്റ്‌സ്, ഗെയിമിങ്, കോമിക്‌സ് എന്നിവയ്ക്കായി ദേശീയ മികവിന്റെ കേന്ദ്രം ഗവണ്‍മെന്റ് പരിശ്രമിക്കുന്നുണ്ട്. ആശയവിനിമയത്തിനും വിനോദത്തിനും മാത്രമായുള്ള സര്‍വകലാശാല ഇപ്പോഴത്തെ ആവശ്യമാണെന്നും ഇത് നിര്‍േദശിക്കാനും ഇതിനായി പ്രവര്‍ത്തിക്കാനും ചലച്ചിത്ര പ്രവര്‍ത്തകര്‍ തയ്യാറാകണമെന്നും അദ്ദേഹം ഉദ്‌ബോധിപ്പു. ദാവോസ് ഉച്ചകോടിക്ക് സമാനമായി, ഇന്ത്യന്‍ ചലച്ചിത്ര വിപണിയുടെ വളര്‍ച്ച ലഭ്യമിട്ട് ആഗോള ചലച്ചിത്ര ഉച്ചകോടി നടപ്പാക്കുക എന്ന ആശയം പ്രധാനമന്ത്രി പങ്കുവെച്ചു.