Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യന്‍ വിദേശ സര്‍വീസ് ട്രെയിനികള്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു.


2016 ബാച്ച് ഇന്ത്യന്‍ വിദേശ സര്‍വീസിലെ 41 ഓഫീസര്‍ ട്രെയിനികള്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.

തന്റെ വീക്ഷണം പങ്കുവെക്കവേ, വിദേശ സര്‍വീസിലുള്ള ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കേണ്ടതിന്റെയും ആഗോള പരിപ്രേക്ഷ്യത്തില്‍ ചിന്തിക്കേണ്ടതിന്റെയും ആവശ്യകത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. തങ്ങളുടെ ബാച്ചില്‍ പെട്ട മറ്റു സര്‍വീസുകളിലുള്ള സഹ ഉദ്യോഗസ്ഥരുമായി ബന്ധം നിലനിര്‍ത്തുകവഴി രാജ്യത്തിനകത്തെ സംഭവവികാസങ്ങള്‍ മനസ്സിലാക്കാന്‍ എല്ലായ്‌പ്പോഴും ശ്രമിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

ഇന്ത്യക്കു ശോഭനമായ ഭാവിയുണ്ടെന്നാണു ലോകം വിശ്വസിക്കുന്നതെന്നും ഇന്ത്യ വളര്‍ച്ച നേടിക്കൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.