Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യന്‍ റെയില്‍വേയുടെ ഘടനാപരിണാമ പുനഃസംഘടനയ്ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം


 

ഇന്ത്യന്‍ റെയില്‍വേയുടെ നിലവിലുള്ള എട്ട് എ ഗ്രൂപ്പ് സര്‍വീസുകളെ ഇന്ത്യന്‍ റെയില്‍വേ മാനേജ്‌മെന്റ് സര്‍വീസ് (ഐ.ആര്‍.എം.എസ്) എന്ന് ഏകീകരിക്കും, സര്‍വീസുകളുടെ ഏകീകരണം ‘ഡിപ്പാര്‍ട്ട്‌മെന്റലിസം’ അവസാനിപ്പിക്കുകയും റെയില്‍വേയുടെ പ്രവര്‍ത്തനം സുഗമമാക്കുകയും ചെയ്യുകയും തീരുമാനം എടുക്കല്‍ വേഗത്തിലാക്കുകയും സംഘടനയ്ക്ക് അനുരൂപമായ വീക്ഷണം സൃഷ്ടിക്കുകയും യുക്തിസഹമായ തീരുമാനമെടുക്കല്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യും, റെയില്‍വേ ബോര്‍ഡ് വകുപ്പ്തലത്തില്‍ ഇനി മുതല്‍ സംഘടിപ്പിക്കില്ല, പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ ശുഷ്‌കമായ സംഘടനയായി പുനഃസംഘടിപ്പിക്കും, റെയില്‍വേ ബോര്‍ഡിന്റെ തലവന്‍ റെയില്‍വേ ബോര്‍ഡ് ചെയര്‍മാനാകും, അദ്ദേഹം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായിരിക്കും (സി.ഇ.ഒ), നാല് അംഗങ്ങളും ചില സ്വതന്ത്രാഗംങ്ങളുമുണ്ടാകും, സര്‍വീസുകളുടെ ഏകീകരണം റെയില്‍വേയുടെ പരിഷ്‌ക്കരണം ഏറ്റെടുത്ത വിവിധ സമിതികള്‍ ശിപാര്‍ചെയ്തിരുന്നു, 2019 ഡിസംബര്‍ ഏഴ്, എട്ട് തീയതികളില്‍ നടന്ന ‘പരിവര്‍ത്തന്‍ സങ്കോഷ്ടി’യില്‍ റെയില്‍വേ ഓഫീസര്‍മാരുടെ വലിയ തോതിലുള്ള പിന്തുണയും  സമന്വയവും ഇതിന് ലഭിച്ചു.

ഇന്ത്യന്‍ റെയില്‍വേയുടെ ഘടനാപരമായ പരിണാമ പുനഃസംഘടനയ്ക്ക് പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ഇന്ത്യയുടെ വികസനയാത്രയുടെ വളര്‍ച്ചാ യന്ത്രമായി ഇന്ത്യന്‍ റെയില്‍വെയെ മാറ്റണമെന്ന ഗവണ്‍മെന്റിന്റെ വീക്ഷണം നേടിയെടുക്കുന്നതിനെ ഈ ചരിത്രപരമായ പരിഷ്‌ക്കാരങ്ങള്‍ വളരെ മുന്നോട്ടുകൊണ്ടുപോകും.
പരിഷ്‌ക്കാരം ഉള്‍ക്കൊള്ളുന്നവ:
1) റെയില്‍വേയുടെ നിലവിലുള്ള എട്ട് ഗ്രൂപ്പ് എ സര്‍വീസുകളെ ഇന്ത്യന്‍ റെയില്‍വേ മാനേജ്‌മെന്റ് സര്‍വീസ് (ഐ.ആര്‍.എം.എസ്) എന്ന പേരിലറിയപ്പെടുന്ന കേന്ദ്ര സര്‍വീസാക്കി മാറ്റും.
2) റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ നേതൃത്വം നല്‍കുന്ന നാലു അംഗങ്ങളും ചില സ്വതന്ത്രാംഗങ്ങളും ഉള്‍പ്പെടുന്ന തരത്തില്‍ പ്രവര്‍ത്തനാടിസ്ഥാനത്തില്‍ റെയില്‍വേ ബോര്‍ഡിനെ പുനഃസംഘടിപ്പിക്കും.
3) നിലവിലെ ഇന്ത്യന്‍ റെയില്‍വേ മെഡിക്കല്‍ സര്‍വീസിനെ ഇന്ത്യന്‍ റെയില്‍വേ ആരോഗ്യ സര്‍വീസ് എന്നു പുനര്‍നാമകരണം ചെയ്യും.
അടുത്ത 12 വര്‍ഷത്തേക്ക് 50 ലക്ഷം കോടി രൂപയുടെ നിര്‍ദ്ദിഷ്ട നിക്ഷേപത്തോടെ ആധുനികവല്‍ക്കരണം, അതോടൊപ്പം യാത്രക്കാര്‍ക്ക് ഏറ്റവും ഉയര്‍ന്ന നിലവാരത്തിലുള്ള സുരക്ഷ, വേഗത, സേവനങ്ങള്‍ എന്നിവ നല്‍കുന്നതിനുള്ള തീവ്ര ഉല്‍ക്കര്‍ഷേച്ഛ പരിപാടി റെയില്‍വേയ്ക്കുണ്ട്.  ഇതിന് വേഗതയും ഉയരവും വേണം, ഒപ്പം ഈ ലക്ഷ്യത്തിന് വേണ്ടി ഏക മനസോടെ പ്രവര്‍ത്തിക്കാന്‍ കഴിയുന്നതും വെല്ലുവിളികളോട് പ്രതികരിക്കാന്‍ കഴിയുന്നതുമായ ഏകീകരിച്ചതും ഊര്‍ജസ്വലമായതുമായ ഒരു സംഘടന വേണം. ഇന്നത്തെ പരിഷ്‌ക്കരണങ്ങള്‍ റെയില്‍വേ ബജറ്റ് കേന്ദ്ര ബജറ്റുമായി ലയിപ്പിക്കുക, ശാക്തീകരിച്ച ജനറല്‍ മാനേജര്‍മാര്‍ക്കും ഫീല്‍ഡ് ഉദ്യോഗസ്ഥര്‍ക്കും അധികാരങ്ങള്‍ നല്‍കുക, മത്സരാടിസ്ഥാനത്തില്‍ ട്രെയിനുകള്‍ ഓടുന്നതിന് വേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നിങ്ങനെ ഈ ഗവണ്‍മെന്റിന്റെ നേതൃത്വത്തില്‍ ഇതുവരെ ഏറ്റെടുത്ത നിരവധി പരിഷ്‌ക്കരണ പരിപാടികളില്‍ ഒന്നാണ്.
അടുത്തഘട്ട വെല്ലുവിളികളും നിലവിലെ വിവിധ ബുദ്ധിമുട്ടുകളും നേരിടുന്നതിന് ഇത്തരം ഒരു നടപടി അനിവാര്യമായിരുന്നു.  ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കോര്‍പ്പറേറ്റ്‌വല്‍ക്കരിക്കപ്പെട്ട റെയില്‍വേ സംവിധാനത്തിന് പകരം ഇന്ത്യയില്‍ റെയില്‍വേ ഗവണ്‍മെന്റ് നേരിട്ടാണ് നടത്തുന്നത്. ഗതാഗതം, സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, സിഗ്നല്‍ ആന്റ് ടെല്‍കോം, സ്‌റ്റോര്‍സ്, പേഴ്‌സണല്‍, അക്കൗണ്ട്‌സ് തുടങ്ങി വിവിധ വകുപ്പുകളായാണ് ഇത് സംഘടിപ്പിച്ചിരിക്കുന്നത്. ഈ വകുപ്പുകളെ തലപ്പത്തുനിന്നു താഴെ വരെ ലംബമായി വേര്‍തിരിക്കുകയും റെയില്‍വേ ബോര്‍ഡിലെ സെക്രട്ടറിതല ഉദ്യോഗസ്ഥന്മാര്‍ (അംഗങ്ങള്‍) നയിക്കുകയും ചെയ്യുന്നു. ഈ വകുപ്പുതല സംഘടന റെയില്‍വേയുടെ ഏറ്റവും താഴേത്തലം വരെ പോകുന്നുണ്ട്. സര്‍വീസുകളെ ഏകീകരിക്കുന്നതിലൂടെ ഈ വകുപ്പുതല വിഭജനം ഇല്ലാതാകും. ഇത് റെയില്‍വേയുടെ വളരെ സുഗമമായ പ്രവര്‍ത്തനത്തിനും തീരുമാനങ്ങള്‍ വേഗത്തില്‍ എടുക്കുന്നതിനും സംഘടനയ്ക്കു വേണ്ട വളരെ അനുരൂപമായ വീക്ഷണം സൃഷ്ടിക്കുന്നതിനും യുൃക്തിസഹമായ തീരുമാനം എടുക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനും സഹായം ചെയ്യും. പ്രകാശ് ഠണ്ഡന്‍ സമിതി (1994), രാകേഷ് മോഹന്‍ സമിതി (2001), സാം പ്രിട്രോഡ സമിതി (2012), ബിബേക്ക് ഡെബറോയി സമിതി (2015) എന്നിവ ഉള്‍പ്പെടെ വിവിധ സമിതികള്‍ സര്‍വീസുകളുടെ ഏകീകരണവും റെയില്‍വേയുടെ പരിഷ്‌ക്കരണവും ശിപാര്‍ശചെയ്തിരുന്നു.
2019 ഡിസംബര്‍ 7, 8 തീയതികളില്‍ ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ച ‘പരിവര്‍ത്തന്‍ സങ്കോഷ്ടി’ എന്ന ദ്വിദന കോണ്‍ഫറന്‍സില്‍ റെയില്‍വേ ഉദ്യോഗസ്ഥരുടെ അളവറ്റ പിന്തുണയോടെയും സമവായത്തിലൂടെയുമാണ് ഈ പരിഷ്‌ക്കരണങ്ങള്‍ ഏറ്റെടുത്തത്. റെയില്‍വേ ഉദ്യോഗസ്ഥരുടെ വികാരത്തിനടിസ്ഥാനമായി പ്രവര്‍ത്തിക്കുന്നതിനും അവരില്‍ ആത്മവിശ്വാസം ഉണ്ടാക്കുന്നതിനുമായി, അവരുടെ നിര്‍ദേശങ്ങള്‍ക്കും വിലയുണ്ട്. 2019 ഡിസംബര്‍ 8നു തന്നെ കോണ്‍ഫറന്‍സിനിടയില്‍ യെില്‍വേ ബോര്‍ഡിന്റെ അനിതരസാധാരണമായ ഒരു ബോര്‍ഡ് യോഗം ചേര്‍ന്നു. സൂചിപ്പിച്ചതുള്‍പ്പെടെ നിരവധി പരിഷ്‌ക്കാരങ്ങള്‍ ശിപാര്‍ചെയ്തു.
അടുത്ത നിയമന ചക്രം മുതല്‍ ഗ്രൂപ്പ് എ സേവനങ്ങളെ ഏകീകരിച്ചുകൊണ്ട് ‘ ഇന്ത്യന്‍ റെയില്‍വേ മാനേജ്‌മെന്റ് സര്‍വീസ്’ (ഐ.ആര്‍.എം.എസ്) സൃഷ്ടിക്കാന്‍ നിര്‍ദ്ദേശിച്ചു. പെഴ്‌സണല്‍ ആന്റ് ട്രെയിനിംഗ് വകുപ്പും യു.പി.എസ്.സിയുമായി കൂടിയാലോചിച്ച് അടുത്ത നിയമനവര്‍ഷത്തില്‍ വേണ്ട സൗകര്യമൊരുക്കും. ഇത് റെയില്‍വേയ്ക്ക് എഞ്ചിനീയര്‍മാര്‍/ എഞ്ചിനീയര്‍ അല്ലാത്തവര്‍ എന്നിവരെ ആവശ്യത്തിനനുസരിച്ച് നിയമിക്കുന്നതിന് സഹായകമാകും. അതുപോലെ ജോലി പുരോഗതിയില്‍ രണ്ടു വിഭാഗങ്ങള്‍ക്കും തുല്യ അവസരം നല്‍കുകയും ചെയ്യും. സര്‍വീസുകളുടെ ഏകീകരണത്തിനുളള നടപടിക്രമങ്ങള്‍ പെഴ്‌സണല്‍ ആന്റ് ട്രെയിനിംഗ് വകുപ്പുമായി കൂടിയാലോചിച്ച്  നീതിയും സുതാര്യതയും ഉറപ്പുവരുത്താന്‍ മന്ത്രിസഭ നിയമിക്കുന്ന പകരം സംവിധാനത്തിന്റെ അനുമതിയോടെ റെയില്‍വേ മന്ത്രാലയം നടപ്പിലാക്കും.  ഒരു വര്‍ഷത്തിനുള്ളില്‍ ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകും.
പുതുതായി നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍,  ആവശ്യത്തിന്റെ അടിസ്ഥാനത്തില്‍ എഞ്ചിനീയറിംഗ് എഞ്ചിനീയറിംഗ് ഇതര വിഭാഗങ്ങളില്‍ നിന്നുണ്ടാകും, അവരുടെ കഴിവിന്റെയും സ്‌പെഷ്യലൈസേഷന്റേയും അടിസ്ഥാനത്തില്‍ ഒരു മേഖലയില്‍ കൂടുതല്‍ സവിശേഷമായ മെച്ചം ഉണ്ടാക്കുന്നതിന് അനുവദിച്ചുകൊണ്ടും മൊത്തത്തിലുള്ള കാഴ്ചപ്പാട് വികസിപ്പിച്ചും, മുതിര്‍ന്ന തലത്തില്‍ പൊതുവിലുള്ള മാനേജ്‌മെന്റ് ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്നതിന് തയാറാക്കിക്കൊണ്ടുമുള്ള നിയമനമായിരിക്കും നല്‍കുക. പൊതുവായ മാനേജ്‌മെന്റ് സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുക്കല്‍ മെരിറ്റ് അടിസ്ഥാനമാക്കിയുള്ള സംവിധാനത്തിലൂടെയായിരിക്കും.
ഇനി റെയില്‍വേ ബോര്‍ഡിനെ വകുപ്പുതലാടിസ്ഥാനത്തില്‍ സംഘടിപ്പിക്കില്ല. പ്രവര്‍ത്തനതലത്തിലുള്ള ശുഷ്‌കമായ ഘടനയോടെയായിരിക്കും സംഘടിപ്പിക്കുക. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആയി പ്രവര്‍ത്തിക്കുന്ന ഒരു ചെയര്‍മാനും അടിസ്ഥാനസൗകര്യം, പ്രവര്‍ത്തനവും വ്യാപാര വികസനവും, റോള്ളിംഗ് സ്‌റ്റോക്കും ധനകാര്യ ഉത്തവാദിത്വങ്ങളും എന്നിങ്ങനെയുളള ചുമതലകളില്‍ ഉത്തരവാദിത്വമുള്ള നാല് അംഗങ്ങളുമുണ്ടായിരിക്കും. ഇതിനെയെല്ലാം നിയന്ത്രിക്കുന്ന തലപ്പത്തുള്ള ചെയര്‍മാനാണ് ഡി.ജി (എച്ച്.ആര്‍)യുടെ സഹായത്തോടെ മാനവവിഭവശേഷി നിയന്ത്രിക്കുന്നതിനുള്ള ഉത്തരവാദിത്തം. റെയില്‍വേ ബോര്‍ഡിലെ മൂന്ന് ഉന്നതതല തസ്തികള്‍ പരിത്യജിക്കുകയും റെയില്‍വേ ബോര്‍ഡിലെ ബാക്കിയുള്ള തസ്തികള്‍ അവര്‍ ഉള്‍പ്പെടുന്ന സര്‍വീസ് അടിസ്ഥാനത്തിലല്ലാതെ എല്ലാ ഉദ്യോഗസ്ഥര്‍ക്കുമായി തുറക്കും. ബോര്‍ഡിന് ചില സ്വതന്ത്ര അംഗങ്ങളുമുണ്ടായിരിക്കും (ഇതിന്റെ എണ്ണം ബന്ധപ്പെട്ട അധികാരികള്‍ കാലകാലങ്ങളില്‍ നിശ്ചയിക്കും). വ്യവസായം, ധനകാര്യം, സാമ്പത്തികം, മാനേജ്‌മെന്റ് മേഖലകളിലെ ഉന്നതങ്ങളിലേതുള്‍പ്പെടെ 30 വര്‍ഷത്തെ പ്രവര്‍ത്തനപരിചയമുള്ള വളരെയധികം അറിയപ്പെടുന്ന പ്രൊഫഷണലുകളായിരിക്കും ഇതിനായി പരിഗണിക്കപ്പെടുക. റെയില്‍വേ ബോര്‍ഡിനെ ഒരു തന്ത്രപരമായ ദിശ നിശ്ചയിക്കുന്നതിന് ഈ സ്വതന്ത്ര അംഗങ്ങള്‍ സഹായിക്കും. പുനഃസംഘടിപ്പിക്കപ്പെട്ട ബോര്‍ഡില്‍ ഉദ്യോഗസ്ഥരുടെ നിയമനം ഉറപ്പുവരുത്തുകയോ അല്ലെങ്കില്‍ അതേ ശമ്പളത്തിലും റാങ്കിലും വിരമിക്കല്‍ വരെ ഒത്തുതീര്‍പ്പുണ്ടാക്കിയോ വേണ്ട നടപടി സ്വീകരിക്കുന്നതിനുള്ള അംഗീകാരം ലഭിച്ചശേഷം പുനഃസംഘടിപ്പിക്കപ്പെട്ട ബോര്‍ഡുകള്‍ പ്രവര്‍ത്തിച്ചുതുടങ്ങും.