Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഭൂട്ടാന്‍ സന്ദര്‍ശനത്തില്‍പുറപ്പെടുവിച്ച സംയുക്ത പ്രസ്താവന


1. ആദരണീയനായ ഭൂട്ടാന്‍ പ്രധാനമന്ത്രി ഡോ: ലോട്ടേ ഷേറിംഗിന്റെ ക്ഷണപ്രകാരം ഇന്ത്യയുടെ പ്രധാനമന്ത്രി ആദരണീയനായ ശ്രീ നരേന്ദ്രമോദി 2019 ഓഗസ്റ്റ് 17, 18 തീയതികളില്‍ കിംഗ്ഡം ഓഫ് ഭൂട്ടാന്‍ സന്ദര്‍ശിച്ചു. 2019 മേയില്‍ രണ്ടാമതും അധികാരം ഏറ്റെടുത്ത ശേഷമുള്ള പ്രധാനമന്ത്രി ശ്രീ മോദിയുടെ ഭൂട്ടാനിലെ ആദ്യ ഉഭയകക്ഷി സന്ദര്‍ശനമാണിത്.
2. പാറോ വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രി ശ്രീ മോദിയെ പ്രധാനമന്ത്രി ഡോ: ഷേറിംഗും മന്ത്രിസഭാംഗങ്ങളും മുതിര്‍ന്ന ഗവണ്‍മെന്റ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ആചാരപരമായ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി സ്വീകരിച്ചു.
3. ഭൂട്ടാന്‍ രാജാവ് ബഹുമാനപ്പെട്ട ജിഗ്‌മേര്‍ കേസര്‍ നാഗ്‌യേല്‍ വാങ്ചൂക്കുമായി പ്രധാനമന്ത്രി മോദി ഔപചാരികമായ കൂടിക്കാഴ്ച നടത്തി. സന്ദര്‍ശനം നടത്തുന്ന വിശിഷ്ടാതിഥിക്കായി ബഹുമാന്യരായ രാജാവും രാജ്ഞിയും ചേര്‍ന്ന് ഔപചാരിക വിരുന്നൊരുക്കി. ബഹുമാന്യരായ രാജാവിനെയും രാജ്ഞിയെയും അവര്‍ക്ക് സൗകര്യമുള്ള ഏറ്റവും അടുത്ത ദിവസങ്ങളില്‍ ഇന്ത്യ സന്ദര്‍ശിക്കാനായി പ്രധാനമന്ത്രി ശ്രീ മോദി ക്ഷണിച്ചു.
4. പ്രധാനമന്ത്രി ശ്രീ മോദിയും പ്രധാനമന്ത്രി ഡോ: ഷേറിംഗും തമ്മില്‍ ഒറ്റയ്ക്കും പിന്നീട് പ്രതിനിധി തലത്തിലൂം ചര്‍ച്ചകള്‍ നടത്തി. പ്രധാനമന്ത്രി ഡോ: ഷേറിംഗ് പ്രധാനമന്ത്രി ശ്രീ മോദിയുടെ ആദരസൂചകമായി ഔദ്യോഗികവിരുന്നും നടത്തി.
5. ഭൂട്ടാന്‍ ദേശീയ അസംബ്ലിയിലെ പ്രതിപക്ഷനേതാവ് ഡോ: പ്രേമാ ഗ്യാംത്‌സോ പ്രധാനമന്ത്രി ശ്രീ മോദിയുമായി കൂടിക്കാഴ്ച നടത്തി.
6. 2019 മേയ് 30ലെ തന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ സംബന്ധിച്ച് അനുഗ്രഹിച്ചതിന് പ്രധാനമന്ത്രി ഡോ: ഷേഹിംഗിന് പ്രധാനമന്ത്രി ശ്രീ മോദി നന്ദി പ്രകാശിപ്പിക്കുകയും ആ അവസരത്തില്‍ അവര്‍ നടത്തിയ ചര്‍ച്ചകള്‍ അനുസ്മരിക്കുകയും ചെയ്തു. ഇന്ത്യയും ഭൂട്ടാനും തമ്മില്‍ നിരന്തരമായി നടത്തുന്ന ഉന്നതതല ബന്ധത്തിന്റെ പാരമ്പര്യമാണ് സവിശേഷമായ ഈ ബന്ധത്തിന്റെ മുഖമുദ്രയെ് ഇരു നേതാക്കളും അംഗീകരിച്ചു.
7. ചര്‍ച്ചകളില്‍ ഇരു നേതാക്കളും ഉഭയകക്ഷി ബന്ധത്തിന്റെ എല്ലാ വശങ്ങളും ഒപ്പം സുപ്രധാനമായ പ്രാദേശിക അന്താരാഷ്ട്ര സംഭവവികാസങ്ങളും സമഗ്രമായി അവലോകനം ചെയ്തു. ചരിത്രപരവും സാംസ്‌ക്കാരികവും സാമ്പത്തികവും വികസനപരവുമായി ജനങ്ങള്‍ തമ്മിലുള്ള ബന്ധവും അടിവരയിടുന്ന പരസ്പര വിശ്വാസത്തിനും ബഹുമാനത്തിനും അടിസ്ഥാനമായ ഉഭയകക്ഷി ബന്ധം മെച്ചപ്പെട്ട അവസ്ഥയിലാണ് എന്നതില്‍ ഇരു നേതാക്കളും സംതൃപ്തി പ്രകടിപ്പിച്ചു. ഇത്തരത്തില്‍ ബന്ധം പരിപോഷിപ്പിക്കുന്നതിന് ഭൂട്ടാനിലെ ദീര്‍ഘവീക്ഷണമുള്ള രാജാക്കന്മാരും ഇന്ത്യയിലേയും ഭൂട്ടാനിലെയും തുടര്‍ന്നുവന്ന നേതൃത്വങ്ങളും വഹിച്ച പങ്കിനെ രണ്ടുകൂട്ടരും അഭിനന്ദിക്കുകയും അയല്‍പക്കക്കാര്‍ തമ്മിലുള്ള സൗഹൃദത്തിന്റേയൂം സഹകരണത്തിന്റേയും ഏറ്റവും മികച്ച ഉദാഹരണമാണിതെ് ചൂണ്ടിക്കാട്ടുകയും ചെയ്തു.
8. ഇരു രാജ്യങ്ങളും തങ്ങളുടെ പങ്കാളിത്ത സുരക്ഷാ താല്‍പര്യം തറപ്പിച്ചുവ്യക്തമാക്കുകയും പരസ്പര സുരക്ഷയെയും ദേശീയതാല്‍പര്യത്തെയും ബാധിക്കുന്ന കാര്യങ്ങളില്‍ വളരെ അടുത്ത എകോപനം തുടരുന്നതിനുള്ള പ്രതിജ്ഞാബദ്ധത ആവര്‍ത്തിക്കുകയൂം ചെയ്തു.
9. ഭൂട്ടാന്‍ ഗവണ്‍മെന്റിന്റേയും കിംഗ്ഡം ഓഫ് ഭൂട്ടാനിലെ ജനങ്ങളുടെയും മുന്‍ഗണനയുടെയും താല്‍പര്യത്തിന്റെയും അടിസ്ഥാനത്തില്‍ ഭൂട്ടാന്റെ സാമ്പത്തിക അടിസ്ഥാനസൗകര്യ വികസന മുന്നേറ്റത്തിന് ഇന്ത്യാ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി ശ്രീ മോദി ആവര്‍ത്തിച്ചു. ഇടത്തരം വരുമാന രാജ്യം എന്ന വിഭാഗത്തിലേക്ക് രാജ്യത്തിന്റെ എത്തിച്ചേരല്‍ ആസന്നമായിരിക്കുന്നതില്‍ പ്രധാനമന്ത്രി ശ്രീ. മോദി ഭൂട്ടാനിലെ ഗവണ്‍മെന്റിനെയൂം ജനങ്ങളെയൂം അഭിനന്ദിച്ചു. തങ്ങളുടെ സമ്പന്നമായ സാംസ്‌ക്കാരിക പാരമ്പര്യവും വിലമതിക്കാനാകാത്ത പരിസ്ഥിതിയും സംരക്ഷിച്ചും ‘മൊത്തം ദേശീയ ആഹ്‌ളാദം’ എന്ന ഭൂട്ടാന്റെ പ്രത്യേക വികസന തത്വത്തിന്റെ ചുവടുപിടിച്ചുകൊണ്ടും അതോടൊപ്പം ഈ നേട്ടം കൈവരിക്കുകയും ചെയ്തതിന് അദ്ദേഹം ഭൂട്ടാനിലെ ജനങ്ങളെ അഭിനന്ദിച്ചു.
10. 2018ല്‍ അധികാരമേറ്റ ശേഷമുള്ള ആദ്യത്തെ വിദേശപര്യടനമായി 2018ല്‍ ഡിസംബറില്‍ ഇന്ത്യ സന്ദര്‍ശിച്ചത് പ്രധാനമന്ത്രി ഡോ: ഷേറിംഗ് ഊഷ്മളതയോടെ ഓര്‍മ്മിച്ചു. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഭൂട്ടാന്റെ 12-ാമത് പഞ്ചവത്സര പദ്ധതിക്ക് നല്‍കുന്ന പിന്തുണയ്ക്കും കഴിഞ്ഞ ദശകങ്ങളില്‍ ഭൂട്ടാന്റെ വികസനത്തിന് ഇന്ത്യ നല്‍കിയ സംഭാവനകള്‍ക്കും അദ്ദേഹം ഇന്ത്യാ ഗവമെന്റിന് നന്ദി പ്രകാശിപ്പിച്ചു.
11. ഇരുപക്ഷത്തിനും ഗുണകരമാകുന്ന ഉഭയകക്ഷി സഹകരണത്തിലെ ഏറ്റവും പ്രധാനപ്പെട്ട മേഖലയായി രണ്ടുകൂട്ടരും ജലവൈദ്യുത പദ്ധതികളുടെ പ്രാധാന്യത്തിന് ഊന്നല്‍ നല്‍കി. രണ്ടു പ്രധാനമന്ത്രിയും ചേര്‍ന്ന് അടുത്തിടെ പൂര്‍ത്തിയായ 720 മെഗാവാട്ടിന്റെ മംഗഡേച്ചു ജലവൈദ്യുത പദ്ധതി നേരത്തെ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. സമയബന്ധിതമായി പദ്ധതി പൂര്‍ത്തിയാക്കിയതിനും സമര്‍പ്പണത്തിനും കാര്യക്ഷമതയ്ക്കും പദ്ധതി അധികാരികളെയും മാനേജ്‌മെന്റിനെയൂം അവര്‍ അഭിനന്ദിച്ചു. ഈ പദ്ധതി പ്രവര്‍ത്തിച്ചു തുടങ്ങുന്നതോടെ ഭൂട്ടാനിലെ സംയുക്ത ഉല്‍പ്പാദനം 2000 മെഗാവാട്ട് കടക്കുമെന്ന്് ഇരുരാജ്യങ്ങളും ചൂണ്ടിക്കാട്ടി. രണ്ടു നേതാക്കളും ഈ സുപ്രധാന നാഴികക്കല്ല് കൈവരിച്ചതില്‍ സംതൃപ്തി പ്രകടിപ്പിക്കുകയും, പുനത്ത്‌സംഗുച്ച്-1, പുനത്ത്‌സംഗുച്ച്-2 കോലോംഗുച്ചു തുടങ്ങി നടന്നുകൊണ്ടിരിക്കുന്ന പദ്ധതികളുടെ പൂര്‍ത്തീകരണം വേഗത്തിലാക്കുന്നതിന് യോജിച്ചുള്ള പ്രവര്‍ത്തനം തുടരുന്നതിനു പ്രതിജ്ഞയെടുക്കുകയും ചെയ്തു. സംങ്കോഷ് ജലസംഭരണി ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട നടന്നുകൊണ്ടിരിക്കുന്ന ഉഭയകക്ഷി ചര്‍ച്ച രണ്ടു രാജ്യങ്ങളും അവലോകനം ചെയ്തു. പദ്ധതിയില്‍നിന്ന് ഇരുരാജ്യങ്ങള്‍ക്കും ഉണ്ടാകുന്ന വലിയ നേട്ടം പരിഗണിച്ച് എത്രയും വേഗം നിര്‍മാണം ആരംഭിക്കുന്നതിന് പദ്ധതിയുടെ നടപ്പാക്കല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് തീരുമാനിച്ചു. ജലവൈദ്യുത പദ്ധതി മേഖലയില്‍ ഇന്തോ-ഭൂട്ടാന്‍ സഹകരണത്തിലൂടെയുള്ള അഞ്ചു പതിറ്റാണ്ട് പരസ്പരനേട്ടത്തെ സ്മരിച്ചുകൊണ്ടുള്ള ഭൂട്ടാന്‍ സ്റ്റാമ്പ് രണ്ടു പ്രധാനമന്ത്രിമാരും ചേര്‍ന്ന് പുറത്തിറക്കി.
12. ഇന്ത്യ പുറത്തിറക്കിയ റുപേ കാര്‍ഡ് ഭൂട്ടാനില്‍ ഉപയോഗിക്കുന്നതിനുള്ള സൗകര്യം ഇരു പ്രധാനമന്ത്രിമാരും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ഇത് പണം കൊണ്ടുനടക്കേണ്ടത് കുറച്ചുകൊണ്ട് ഭൂട്ടാനിലേക്കുള്ള ഇന്ത്യന്‍ യാത്രികര്‍ക്ക് വലിയ സൗകര്യമൊരുക്കുന്നതിനോടൊപ്പം ഇരു സമ്പദ്ഘടനയെയും സംയോജിപ്പിച്ചുകൊണ്ട് ഭൂട്ടാന്റെ സമ്പദ്ഘടനയ്ക്ക് ഉണര്‍വ് നല്‍കുകയും ചെയ്യും. ഭൂട്ടാന്‍ ബാങ്കുകള്‍ റുപേ കാര്‍ഡുകള്‍ ഇറക്കുന്ന അടുത്ത ഘട്ടം വേഗത്തിലാക്കുന്നതിന് ഇരു രാജ്യങ്ങളും പ്രതിജ്ഞയെടുക്കുകയും ചെയ്തു. ഇത് ഭൂട്ടാനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രികര്‍ക്ക് ഗുണമാകുകയും അതിലൂടെ റുപേ കാര്‍ഡുകളുടെ പരസ്പരപ്രവര്‍ത്തനം രണ്ടു രാജ്യങ്ങളിലും പൂര്‍ണമായി നടത്തുന്നതിന് സഹായകരമാകുകയും ചെയ്യും. ഇരു രാജ്യങ്ങളും തമ്മിലുള്ള പണരഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യയുടെ ഭാരത് ഇന്റര്‍ ഫെയ്‌സ് ഫോര്‍ മണി (ബിം) ആപ്പ് ഭൂട്ടാനില്‍ ഉപയോഗിക്കുന്നതിനുള്ള സാദ്ധ്യതാപഠനം നടത്തുന്നതിനും സമ്മതിച്ചു,
13. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ സഹായത്തോടെ നിര്‍മ്മിച്ച തിമ്പുവിലെ സൗത്ത് ഏഷ്യന്‍ സാറ്റ്‌ലൈറ്റിലെ ഗ്രൗണ്ട് എര്‍ത്ത് സ്‌റ്റേഷന്‍ (ഭൂതല സ്‌റ്റേഷന്‍) ഇരു പ്രധാനമന്ത്രിമാരും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. സൗത്ത് ഏഷ്യന്‍ സാറ്റ്‌ലൈറ്റ് (എസ്.എ.എസ്) 2017ല്‍ ആരംഭിച്ച പ്രധാനമന്ത്രി ശ്രീ മോദിയുടെ ദീര്‍ഘവീക്ഷണത്തെ പ്രധാനമന്ത്രി ഡോ: ഷേറിംഗ് പ്രശംസിച്ചു. ദക്ഷിണേഷ്യന്‍ മേഖലയിലെ രാജ്യങ്ങള്‍ക്ക് ഒരു സമ്മാനമായി നല്‍കിയ ഇത് ഭൂട്ടാന്‍ ബ്രോഡ്കാസ്റ്റിംഗ് സേവനങ്ങളുടെ ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനും ചെലവ് കുറയ്ക്കുന്നതിനും സഹായിച്ചു. രാജ്യത്തിനുള്ളിലെ ദുരന്തനിവാരണപ്രവര്‍ത്തനങ്ങളുടെ കാര്യശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിച്ചു.
14. സൗത്ത് ഏഷ്യന്‍ സാറ്റ്‌ലൈറ്റ് ഭൂട്ടാനിലെ സാമൂഹിക-സാമ്പത്തിക ഗുണപരമായ നേട്ടങ്ങളുണ്ടാക്കിയത് അംഗീകരിച്ചുകൊണ്ട് ഭൂട്ടാനിലെ ജനങ്ങള്‍ക്ക് ഒരു സമ്മാനമായി, ഭൂട്ടാന്റെ ആവശ്യത്തിനനുസരിച്ച് ഒരു അധിക ട്രാന്‍സ്‌പോണ്ടറില്‍ ബാന്‍ഡ്‌വിഡ്ത്ത് വര്‍ദ്ധിപ്പിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ മോദി വാഗ്ദാനം ചെയ്തു. ബഹിരാകാശ വിഭവങ്ങള്‍ രാജ്യത്തിന്റെയൂം അതിലെ ജനങ്ങളുടെയൂം നേട്ടത്തിന് വേണ്ടി കൊയ്‌തെടുക്കണമെന്ന രാജാവിന്റെ വീക്ഷണത്തിനും ബഹിരാകാശമേഖലയില്‍ രണ്ടു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തില്‍ ഒരു പുതിയ അദ്ധ്യായം തുറക്കുന്നതിലും ഒരു സുപ്രധാന ചുവടുവയ്പ്പാണെന്ന് സ്വാഗതം ചെയ്തുകൊണ്ട് പ്രധാനമന്ത്രി ഡോ: ഷേറിംഗ് ചൂണ്ടിക്കാ’ി.
15. ഭൂട്ടാനു വേണ്ടി സംയുക്തമായി ഒരു ലഘു ഉപഗ്രഹം വികസിപ്പിക്കുന്നതിന് യോജിച്ചു പ്രവര്‍ത്തിക്കാന്‍ രണ്ടു നേതാക്കളും തീരുമാനിച്ചു. പദ്ധതി നടപ്പാക്കുന്നതിനും ബന്ധപ്പെട്ട മറ്റു കാര്യങ്ങള്‍ക്കുമായി ഒരു സംയുക്ത പ്രവൃത്തി ഗ്രൂപ്പ് (ജെഡബ്ല്യുജി) രൂപീകരിക്കാന്‍ അവര്‍ നിര്‍ദേശം നല്‍കി. വിദൂര നിയന്ത്രിത, ജിയോ ഭൗമ- വ്യോമ വിവരങ്ങള്‍ ഉപയോഗിച്ച് പ്രകൃതി വിഭവങ്ങള്‍ക്കും ദുരന്ത നിവാരണത്തിനും വേണ്ടി ഭൂട്ടാന് ഒരു ജിയോപോര്‍ട്ടല്‍ വികസിപ്പിക്കുന്നത് ഉള്‍പ്പെടെയാണിത്.

16. രാഷ്ട്രത്തിന്റെ സാമൂഹിക- സാമ്പത്തിക വികാസത്തിന് വേഗതം കൂട്ടാന്‍ ബഹിരാകാശ സാങ്കേതികവിദ്യയും ഡിജിറ്റലും വളര്‍ന്നുകൊണ്ടിരിക്കുന്ന മറ്റു സാങ്കേതികവിദ്യകളും അതിപ്രധാനമാണ് എന്ന് അംഗീകരിച്ചുകൊണ്ട് ഈ മേഖലകളെ ശക്തിപ്പെടുത്തുന്നതിനു യോജിച്ചു പ്രവര്‍ത്തിക്കാന്‍ രണ്ടു പക്ഷവും ധാരണയിലെത്തി.

17. ഇന്ത്യയുടെ നാഷണല്‍ നോളജ് നെറ്റ്‌വര്‍ക്കും ഭൂട്ടാന്റെ റിസര്‍ച്ച് ആന്റ് എജുക്കേഷന്‍ നെറ്റ്‌വര്‍ക്കും തമ്മിലുള്ള പരസ്പര ബന്ധം രണ്ടു പ്രധാനമന്ത്രിമാരും ഉദ്ഘാടനം ചെയ്തു. രണ്ടു രാജ്യങ്ങളിലെയും സര്‍വകലാശാലകള്‍ക്കും വി്ദ്യാര്‍ത്ഥികള്‍ക്കും ഉള്‍പ്പെടെ മികച്ച ആശയവിനിമയം പ്രോല്‍സാഹിപ്പിക്കുന്ന വിവര ഹൈവേ രൂപപ്പെടുത്താന്‍ ഇത് ഉപകരിക്കുമെന്ന് രണ്ടു പക്ഷവും ചൂണ്ടിക്കാട്ടി.

18. താഴെപ്പറയുന്ന ധാരണാപത്രങ്ങള്‍ /കരാറുകള്‍ സന്ദര്‍ശന വേളയില്‍ കൈമാറി.
1. ദക്ഷിണേഷ്യ ഉപഗ്രഹത്തിന്റെ വിനിയോഗത്തിന് സാറ്റ്‌കോം ശൃംഖല സ്ഥാപിക്കാന്‍ ഭൂട്ടാന്‍ ഗവണ്‍മെന്റിന്റെ വിവര സാങ്കേതികവിദ്യാ- ടെലികോം വകുപ്പും ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രവും തമ്മില്‍ ധാരണാപത്രം.
2. നാഷണല്‍ നോളജ് നെറ്റുവര്‍ക്കും ( എന്‍കെഎന്‍)ഭൂട്ടാന്റെ ഡ്രക്ക് ഗവേഷണ, വിദ്യാഭ്യാസ ശൃംഖലയും ( ഡ്രക്ക്‌റെന്‍) തമ്മില്‍ ധാരണാപത്രം.

3. വിമാന അപകട അന്വേഷണങ്ങള്‍ക്ക് ഇന്ത്യയുടെ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ( എഎഐബി)യും ഭൂട്ടാന്റെ എയര്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റും ( എഎഐയു) തമ്മില്‍ ധാരണാപത്രം.

4 മുതല്‍ 6 വരെ: ഭൂട്ടാന്റെ റോയല്‍ സര്‍വകലാശാലയും കാണ്‍പൂര്‍, ഡല്‍ഹി, മുംബൈ ഐഐടികളും സില്‍ച്ചാര്‍ എന്‍ഐടിയും തമ്മില്‍ അക്കാദമിക വിനിമയവും സ്റ്റെം സഹകരണവും വര്‍ധിപ്പിക്കുന്നതിനുള്ള നാല് ധാരണാപത്രങ്ങള്‍.

8. രണ്ടു രാജ്യങ്ങളും തമ്മിലുള്ള നിയമ വിദ്യാഭ്യാസ, ഗവേഷണ മേഖലകളിലെ ബന്ധങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് ബംഗളൂരുവിലെ നാഷണല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യയും തിംഫുവിലെ ജിംഗ്മെ സിംഗ്യെ വാംഗ്ചുക് സ്‌കൂള്‍ ഓഫ് ലോയും തമ്മില്‍ ധാരണാപത്രം.

9. ഭൂട്ടാന്‍ നാഷണല്‍ ലീഗല്‍ ഇന്‍സ്റ്റിറ്റ്യൂട്ടും ഭോപ്പാലിലെ നാഷണല്‍ ജുഡീഷ്യല്‍ അക്കാദമിയും തമ്മില്‍ നീതിന്യായ വിദ്യാഭ്യാസ മേഖലയിലെ പരസ്പര കൈമാറ്റങ്ങള്‍ക്ക് ധാരണാപത്രം.

10. പിറ്റിസി ഇന്ത്യാ ലിമിറ്റഡും ഭൂട്ടാന്റെ ഡ്രക്ക് ഗ്രീന്‍ പവര്‍ കോര്‍പറേഷനും തമ്മില്‍ മാംഗ്‌ഡെച്ചു ജലവൈദ്യുത പദ്ധതിക്ക് വൈദ്യുതി വാങ്ങല്‍ കരാര്‍.

19. റോയല്‍ യൂണിവേഴ്‌സിറ്റി ഓഫ് ഭൂട്ടാനില്‍ സംഘടിപ്പിച്ച പ്രത്യേക ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ മോദി ഭൂട്ടാന്‍ യുവജനതയെ അഭിസംബോധന ചെയ്തു. ഉഭയകക്ഷി ബന്ധങ്ങളുടെ ജന കേന്ദ്രീകൃത രീതിയെപ്പറ്റിയും രണ്ടു രാജ്യങ്ങളും തമ്മില്‍ ആഴത്തിലുള്ള ആത്മീയവും ബുദ്ധിസവുമായി ബന്ധപ്പെട്ടതുമായ അടുപ്പത്തേക്കുറിച്ചും അദ്ദേഹം എടുത്തു പറഞ്ഞു. ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള ബന്ധങ്ങള്‍ പുതിയ ഉയങ്ങളില്‍ എത്തിക്കുന്നതിന് വിദ്യാഭ്യാസ, ഉന്നത സാങ്കേതികവിദ്യാ രംഗങ്ങളില്‍ രണ്ടു രാജ്യങ്ങളിലെയും യുവജനങ്ങള്‍ പങ്കാളിത്തം വഹിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി. ഭൂട്ടാനില്‍ വികസനവും പരിസ്ഥിതിയും സംസ്‌കാരവും കൂട്ടായ പ്രവര്‍ത്തനമാണ് എന്നതിനെ അദ്ദേഹം അഭിനന്ദിച്ചു. ഈ സൗഹാര്‍ദവും ‘സന്തോഷ’ത്തിന് ഊന്നല്‍ നല്‍കുന്നതും മാനവികതയ്ക്ക് ഭൂട്ടാന്റെ സന്ദേശമാണ്. ബഹിരാകാശം സാങ്കേതികവിദ്യ, ഡിജിറ്റല്‍ രംഗത്തെയുള്‍പ്പെടെ വളരുന്ന സാങ്കേതികവിദ്യകള്‍ എന്നിവയിലെ ഉഭയകക്ഷി ബന്ധത്തിന്റെ പുതിയ അധ്യായങ്ങള്‍ നവീനാശയങ്ങള്‍ക്കും സുസ്ഥിര വികസനത്തിനുമായുള്ള യുവജനങ്ങളുടെ ശ്രമങ്ങള്‍ക്ക് പ്രചോദനമാകും എന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ഡോ. ത്‌ഷെറിംഗ്, ഭൂട്ടാന്‍ ദേശീയ അസംബ്ലിയിലെയും ദേശീയ കൗണ്‍സിലിലെയും ബഹുമാന്യ അംഗങ്ങള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

20. ഭൂട്ടാന്‍ ജനതയ്ക്ക് ഗുണനിലവാരമുള്ളതും പ്രാപ്യവുമായ ആരോഗ്യ പരിരക്ഷ നല്‍കുന്നതില്‍ പ്രധാനമന്ത്രി ഡോ.ഷെറിംഗിന്റെ വ്യക്തിപരമായ പ്രതിബദ്ധതയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ഇതുമായി ബന്ധപ്പെട്ട് ഭൂട്ടാനില്‍ പുതിയ ബഹുതല സൂപ്പര്‍ സ്‌പെഷ്യാല്‍റ്റി ആശുപത്രി തുടങ്ങുന്നതിന് സാങ്കേതിക സഹായം വാഗ്ദാനം ചെയ്ത് അടുത്തയിടെ ഇന്ത്യയില്‍ നിന്ന് വിദഗ്ധ സംഘം ഭൂട്ടാന്‍ സന്ദര്‍ശിച്ചത് രണ്ടു നേതാക്കളും ഓര്‍മിച്ചു.

21. പരസ്പര വ്യാപാരങ്ങളും നിക്ഷേപവും കൂടുതല്‍ വിപുലപ്പെടുത്താന്‍ രണ്ടു രാജ്യങ്ങളും സമ്മതിച്ചു. 2018 ഡിസംബറില്‍ പ്രധാനമന്ത്രി ഡോ. ഷെറിംഗ് ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ നാനൂറുകോടി രൂപ ഇന്ത്യ അനുവദിച്ചതിലെ നന്ദി റോയല്‍ ഗവണ്‍മെന്റ് ഓഫ് ഭൂട്ടാന്‍ അറിയിച്ചു.ഉഭയകക്ഷി വ്യാപാരങ്ങളും സാമ്പത്തിക ബന്ധങ്ങളും ശക്തിപ്പെടുത്താന്‍ ഇത് സഹായിക്കും. ആദ്യ ഗഡുവായി 800 ദശലക്ഷം രൂപ നല്‍കുകയും ചെയ്തു. സാര്‍ക്ക് കറന്‍സ് വിനിമയ ശൃംഖലയിലെ കറന്‍സി വിനിമയ പരിധി ഉയര്‍ത്തണം എന്ന ഭൂട്ടാന്‍ പ്രധാനമന്ത്രി ഡോ. ഷെറിംഗിന്റെ അഭ്യര്‍ത്ഥന കാര്യമായി പരിഗണിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ഇടക്കാല നടപടി എന്ന നിലയില്‍ 100 ദശലക്ഷം യു.എസ്. ഡോളര്‍ നിലവിലെ വിനിമയ പരിധിക്കുള്ളില്‍ നിന്നുകൊണ്ട് നല്‍കുമെന്നും വാദ്ഗാനം ചെയ്തു.

22. ഭൂട്ടാനില്‍ വര്‍ധിച്ചുവരുന്ന പാചകവാതക ആവശ്യം കണക്കിലെടുത്തും ഗ്രാമീണ മേഖലയിലെ പാചകവാതക ഉപയോഗം വര്‍ധിക്കുന്നത് പ്രോല്‍സാഹിപ്പിക്കാനും ഭൂട്ടാനു നിലവില്‍ പ്രതിമാസം നല്‍കുന്ന 700 മെട്രിക് ടണ്ണില്‍ നിന്ന് പാചകവാതകത്തിന്റെ അളവ് ഭൂട്ടാന്‍ ഗവണ്‍മെന്റിന്റെ ആവശ്യപ്രകാരം 1000 മെട്രിക് ടണ്ണാക്കി വര്‍ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി ശ്രീ മോദി പ്രഖ്യാപിച്ചു.

23. ഭൂട്ടാന്റെ സ്ഥാപകനായ ഷാബ്ദ്രംഗ് ഗവാംഗ് നംഗ്യാല്‍ പുണ്യവാളന്റെ പ്രതിമ സ്ഥിതി ചെയ്യുന്ന തിംബുവിലെ സെംതോഖാ സംഗില്‍ പ്രധാനമന്ത്രി ശ്രീ മോദി പ്രാര്‍ത്ഥിച്ചു. നമ്മുടെ വളരെ അടുത്ത സാംസ്‌കാരിക, നാഗരിക ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതിനു വേണ്ടി ഭൂട്ടാനുള്ള വായ്പയുടെ പരിധി അടുത്ത അഞ്ച് വര്‍ഷത്തേക്കു കൂടി ദീര്‍ഘിപ്പിക്കുന്നതായി പ്രധാനമന്ത്രി ശ്രീ മോദി പ്രഖ്യാപിച്ചു. നളന്ദ സര്‍വകലാശാലയില്‍ പഠിക്കുന്നതിന് ഭൂട്ടാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന സ്‌കോളര്‍ഷിപ്പ് കാലാവധി രണ്ടു വര്‍ഷത്തില്‍ നിന്ന് അഞ്ച് വര്‍ഷമാക്കുന്നതായും അദ്ദേഹം പ്രഖ്യാപിച്ചു.

24. ഇന്ത്യയിലെയും ഭൂട്ടാനിലെയും യുവജനങ്ങള്‍ക്ക് പരസ്പരം മികച്ച വിനിമയം നടത്തുന്നതിന് സഹകരണത്തിന്റെ പരമ്പരാഗത മേഖലകള്‍ വികസിപ്പിക്കാനും ഒപ്പം പുതിയ മേഖലകള്‍ക്ക് പ്രത്യേക ഊന്നല്‍ നല്‍കാനുമുള്ള ഇടപെടലുകള്‍ ശ്ക്തിപ്പെടുത്താന്‍ രണ്ടു പക്ഷവും പ്രതിജ്ഞാബദ്ധരായിരിക്കും.

25. ഭൂട്ടാനും ഇന്ത്യയ്ക്കും ഇടയില്‍ ദീര്‍ഘകാലമായുള്ള സവിശേഷവും പ്രത്യേകവുമായ സൗഹൃദത്തിനു യോജിച്ച വിശ്വാസത്തിന്റെയും സഹകരണത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും ഊര്‍ജ്ജമാണ് പ്രധാനമന്ത്രി ശ്രീ മോദിയുടെ സന്ദര്‍ശനത്തിലെ ഊഷ്മളതയും സൗഹാര്‍ദ്ദവും പ്രതിഫലിപ്പിച്ചത്.