Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യന്‍ പെട്രോളിയം & എക്‌സ്‌പ്ലോസീവ്‌സ് സേഫ്റ്റി സര്‍വ്വീസ് രൂപീകരിക്കാന്‍ മന്ത്രിസഭാനുമതി


പെട്രോളിയം & സേഫ്റ്റി ഓര്‍ഗനൈസേഷന്റെ (പെസോ) കേഡര്‍ പുനരവലോകനത്തിനും, ഗ്രൂപ്പ് എ സാങ്കേതിക വിഭാഗമായി ഇന്ത്യന്‍ പെട്രോളിയം & എക്‌സ്‌പ്ലോസീവ്‌സ് സേഫ്റ്റി സര്‍വ്വീസ് (ഐ.പി.ഇ..എസ്.എസ്.) രൂപീകരിക്കാനുമുള്ള പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

സംഘടനയുടെ ശേഷിയും കാര്യക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിനും അതിലെ ഗ്രൂപ്പ് എ ഉദ്യോഗസ്ഥരുടെ സ്ഥാനകയറ്റ സാധ്യത മെച്ചപ്പെടുത്തുന്നതിനും ഈ നടപടി സഹായിക്കും.

പശ്ചാത്തലം:

കേന്ദ്ര വ്യവസായ നയ പ്രോത്സാഹന വകുപ്പിന് കീഴിലുള്ള ഒരു ഓഫീസാണ് പെസോ. സ്‌ഫോടക വസ്തുക്കള്‍, സാന്ദ്രത വരുത്തിയ വാതകങ്ങള്‍, പെട്രോളിയം എന്നിവയുമായി ബന്ധപ്പെട്ട സുരക്ഷാ നിയന്ത്രണത്തിനുള്ള നോഡല്‍ ഏജന്‍സിയായി 1898 മുതല്‍ ഈ സംഘടന പ്രവര്‍ത്തിച്ച് വരികയാണ്. കാലക്രമേണ പെസോയുടെ പങ്കും ഉത്തരവാദിത്തവും പല മടങ്ങ് വര്‍ദ്ധിച്ച് വ്യത്യസ്ഥ മേഖലകളിലേയ്ക്ക് വ്യാപിച്ചു. ഈ സംഘടന സ്‌ഫോടക വസ്തുക്കള്‍, സാന്ദ്രത വരുത്തിയ വാതകങ്ങള്‍, മര്‍ദ്ദം കൂടിയ വാഹിനികള്‍, വാതക സിലിണ്ടറുകള്‍, രാജ്യങ്ങള്‍ക്കിടയിലുള്ള പൈപ്പ് ലൈനുകള്‍, ദ്രവീകൃത പ്രകൃതി വാതകം, സി.എന്‍.ജി., വാഹനങ്ങള്‍ക്കുള്ള എല്‍.പി.ജി. തുടങ്ങി വിപുലമായ തരത്തിലുള്ള വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നു. വര്‍ദ്ധിച്ച തോതിലുള്ള പ്രവര്‍ത്തനങ്ങളും, അനുമതികളും കൂടുതല്‍ ജോലി ഭാരത്തിനുള്ള തെളിവാണ്.

പെസോയുടെ ഗ്രൂപ്പ് എ കേഡറിലെ നിലവില്‍ അനുവദിച്ച തസ്തികകള്‍ 137 എണ്ണമാണ്. 60 ജൂനിയര്‍ ടൈം സ്‌കെയില്‍ (ജെ.റ്റി.എസ്), 46 സീനിയര്‍ ടൈം സ്‌കെയില്‍ (എസ്.റ്റി.എസ്), 23 ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഗ്രേഡ് (ജെ.എ.ജി- ലെവല്‍ 12), 7 ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഗ്രേഡ് (ജെ.എ.ജി- ലെവല്‍ 13), ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്‌സ്‌പ്ലോസീവ്‌സിന്റെ ഒരു സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഗ്രേഡ് (ജെ.എ.ജി) തസ്തികകള്‍ ഉള്‍പ്പെടെയാണിത്.

എല്ലാ തലങ്ങളിലുമുള്ള രൂക്ഷമായ സ്തംഭനാവസ്ഥ മാറ്റിയെടുക്കുന്നതിനും ജീവനക്കാരുടെ മനോവീര്യവും, കാര്യശേഷിയും വര്‍ദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുകൊണ്ട് പെസോയുടെ ടെക്‌നിക്കല്‍ കേഡറില്‍ ഐ.പി.ഇ.എസ്.എസ്. എന്ന പേരില്‍ ഗ്രൂപ്പ് എ സര്‍വ്വീസ് തുടങ്ങാനും മന്ത്രിസഭ അനുമതി നല്‍കി. പുതുതായി രൂപീകരിക്കുന്ന സര്‍വ്വീസ് പുനസംഘടിപ്പിച്ച് ലെവല്‍ 13 ല്‍ 5 തസ്തികകള്‍, ലെവല്‍ 12 ല്‍ 3 തസ്തികകള്‍ എന്നിങ്ങനെ വര്‍ദ്ധിപ്പിക്കാനും, ഒപ്പം ലെവല്‍ 11 ല്‍ ആനുപാതികമായി 8 തസ്തികകള്‍ കുറയ്ക്കാനും കേന്ദ്ര മന്ത്രിസഭ തീരുമാനിക്കുകയായിരുന്നു.